പ്രധാനമന്ത്രിയുടെ ഓഫീസ്
‘ഗ്ലോബൽ സിറ്റിസൺ ലൈവിൽ’ പ്രധാനമന്ത്രി സെപ്റ്റംബർ 25 -ന് വീഡിയോ പ്രസംഗം നടത്തും
പോസ്റ്റഡ് ഓണ്‍:
24 SEP 2021 5:02PM by PIB Thiruvananthpuram
'ഗ്ലോബൽ സിറ്റിസൺ ലൈവ്' എന്ന പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 സെപ്റ്റംബർ 25 -ന് വൈകുന്നേരം ഒരു വീഡിയോ പ്രസംഗം നടത്തും.
കൊടിയ ദാരിദ്ര്യത്തിന് അറുതിവരുത്താൻ പ്രവർത്തിക്കുന്ന ഒരു ആഗോള അഭിഭാഷക സംഘടനയാണ് 'ഗ്ലോബൽ സിറ്റിസൺ'. മുംബൈ, ന്യൂയോർക്ക്, പാരീസ്, റിയോ ഡി ജനീറോ, സിഡ്നി, ലോസ് ഏഞ്ചൽസ്, ലാഗോസ്, സിയോൾ എന്നിവയുൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ തത്സമയ പരിപാടികൾ ഉൾപ്പെടുന്ന 24 മണിക്കൂർ പരിപാടിയാണ് 'ഗ്ലോബൽ സിറ്റിസൺ ലൈവ്'. 120 രാജ്യങ്ങളിലും ഒന്നിലധികം സോഷ്യൽ മീഡിയ ചാനലുകളിലും പരിപാടി പ്രക്ഷേപണം ചെയ്യും.
( റിലീസ് ഐ.ഡി: 1757759)
സന്ദര്‍ശക കൗണ്ടര്‍ : 228
ഈ റിലീസ് വായിക്കുക:
Tamil
,
Assamese
,
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada