പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

വാഷിംഗ്ടൺ ഡിസിയിൽ പ്രധാനമന്ത്രിക്ക് ഊഷ്മള വരവേൽപ്പ്‌

प्रविष्टि तिथि: 23 SEP 2021 8:30AM by PIB Thiruvananthpuram

അമേരിക്കൻ   പ്രസിഡന്റ് ജോ ബൈഡന്റെ ക്ഷണപ്രകാരം അമേരിക്കൻ ഐക്യനാടുകളിലെ സന്ദർശനത്തിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വാഷിംഗ്ടൺ ഡിസിയിൽ (22 സെപ്റ്റംബർ 2021, പ്രാദേശിക സമയം)  എത്തി.

പ്രധാനമന്ത്രിയെ യു.എസ്.എ ഗവൺമെന്റിന് വേണ്ടി മാനേജ്മെന്റ് ആൻഡ് റിസോഴ്സസ് സ്റ്റേറ്റ് ഡെപ്യൂട്ടി സെക്രട്ടറി  ബ്രയാൻ മക്കിയോൺ  ആൻഡ്രൂസ് എയർബേസിൽ  സ്വീകരിച്ചു.    ഇന്ത്യൻ പ്രവാസ സമൂഹത്തിൽ നിന്നുള്ള  ഉത്സാഹികളായ അംഗങ്ങളും വിമാനത്താവളത്തിൽ സന്നിഹിതരായിരുന്നു.  അവർ  പ്രധാനമന്ത്രിയെ  സഹര്‍ഷം    സ്വാഗതം ചെയ്തു.


(रिलीज़ आईडी: 1757189) आगंतुक पटल : 219
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Assamese , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada