പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഈ മാസം 26 ലെ മൻ കി ബാത്തിനുള്ള ആശയങ്ങൾ പങ്കുവെക്കാൻ പ്രധാനമന്ത്രി പൗരന്മാരെ ക്ഷണിച്ചു

Posted On: 16 SEP 2021 10:01AM by PIB Thiruvananthpuram

2021 സെപ്റ്റംബർ 26 ഞായറാഴ്ചത്തെ  മൻ കി ബാത്തിന്റെ 81 -ാം എപ്പിസോഡിനായി തങ്ങളുടെ ആശയങ്ങൾ പങ്കുവെക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പൗരന്മാരെ ക്ഷണിച്ചു . മൻ കി ബാത്തിനുള്ള ആശയങ്ങൾ നമോ ആപ്പ്, മൈഗോവ് എന്നിവയിൽ പങ്കിടാം അല്ലെങ്കിൽ നിങ്ങളുടെ സന്ദേശം  1800-11-7800 ൽ റെക്കോർഡ്  ചെയ്യാം 

 ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"  മൻ  കി ബാത്തിലേയ്ക്  നിരവധി രസകരമായ  ഇൻപുട്ടുകൾ  ലഭിച്ചു കൊണ്ടേയിരിക്കുന്നു.  26-ന് നടക്കുന്ന ഈ മാസത്തെ മൻ  കി ബാത്തിലേയ്ക്കായി  നിങ്ങളുടെ ഉൾക്കാഴ്ചകൾ  നമോ ആപ്പ്, മൈഗോവ് എന്നിവയിൽ പങ്കിടുക അല്ലെങ്കിൽ 1800-11-7800-ൽ നിങ്ങളുടെ സന്ദേശം റെക്കോർഡ് ചെയ്യുക.



(Release ID: 1755369) Visitor Counter : 165