യുവജനകാര്യ, കായിക മന്ത്രാലയം

ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ 2.0 എന്ന രാജ്യവ്യാപക പരിപാടിക്ക്‌ കേന്ദ്ര യുവജനകാര്യ-കായിക മന്ത്രി ശ്രീ അനുരാഗ് സിംഗ് താക്കൂർ തുടക്കം കുറിച്ചു 

Posted On: 13 AUG 2021 3:13PM by PIB Thiruvananthpuram

 

 
ന്യൂഡൽഹി , ആഗസ്റ്റ് 13,2021

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന  ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ 2.0 എന്ന രാജ്യവ്യാപക പരിപാടിക്ക്‌ ആഗസ്റ്റ് 13 ന് കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി ശ്രീ അനുരാഗ് സിംഗ് ഠാക്കൂറും സഹമന്ത്രി ശ്രീ നിസിത് പ്രമാണികും ചേർന്ന് തുടക്കം കുറിച്ചു

ഫ്രീഡം റൺ ഡൽഹിയിലെ മേജർ ധ്യാൻ ചന്ദ് നാഷണൽ സ്റ്റേഡിയത്തിൽ കേന്ദ്രമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുകയും റണ്ണിൽ പങ്കെടുക്കുകയും ചെയ്തു. പോർട്ട് ബ്ലെയറിലെ സെല്ലുലാർ ജയിൽ ഉൾപ്പെടെയുള്ള  രാജ്യത്തെ മറ്റ് 75 സ്ഥലങ്ങളിലും പരിപാടി നടന്നു. ലാഹൗൾ സ്പിതിയിലെ കസ പോസ്റ്റ്, മുംബൈയിലെ  ഗേറ്റ്‌വേ ഓഫ് ഇന്ത്യ, പഞ്ചാബിലെ അത്താരി ബോർഡർ എന്നിവിടങ്ങളിലും പരിപാടികൾ സംഘടിപ്പിച്ചു.

 നവ  ഇന്ത്യയെ ഫിറ്റ് ഇന്ത്യയാക്കി മാറ്റാനുള്ള  ഫിറ്റ്നസ് പ്രതിജ്ഞയും ശ്രീ അനുരാഗ് സിംഗ് ഠാക്കൂർ ചൊല്ലിക്കൊടുത്തു.

സാംസ്കാരിക മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ  നമ്മുടെ സ്വാതന്ത്ര്യസമര സേനാനികളുടെ വീരഗാഥകൾ ആഘോഷിക്കുന്ന ഒരു മാർഷൽ നൃത്ത പരിപാടി അവതരിപ്പിക്കുകയും, തുടർന്ന് രാജ്യമെമ്പാടുമുള്ള സായുധ, അർദ്ധസൈനിക സേനാംഗങ്ങളുമായും നെഹ്‌റു യുവ കേന്ദ്ര (NYKS) അംഗങ്ങളുമായും മന്ത്രിമാർ വിർച്വലായി ആശയവിനിമയം നടത്തുകയും ചെയ്തു. അസമിൽ നിന്ന് എസ്എസ്ബി ഉദ്യോഗസ്ഥരും
 അത്താരി അതിർത്തിയിൽ നിന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥരും അലഹബാദിലെ ആസാദ് പാർക്കിൽ നിന്ന് സിആർപിഎഫ് ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്ക്‌ ചേർന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പങ്കെടുത്തവരുമായി സംവദിക്കവെ, എല്ലാ പൗരന്മാരും പ്രസ്ഥാനത്തിന്റെ ഭാഗമാകണമെന്ന് ശ്രീ അനുരാഗ്സിംഗ്  ഠാക്കൂർ  അഭ്യർത്ഥിച്ചു. ഉചിതമായ സ്ഥലവും സമയവും  തിരഞ്ഞെടുത്ത് ഈ ചരിത്ര പ്രസ്ഥാനത്തിന്റെ ഭാഗമാകാനും അദ്ദേഹം ആഹ്വാനം ചെയ്തു.

ആഗസ്റ്റ് 15 ന് ആരംഭിക്കുന്ന ഫ്രീഡം റൺ 2021 ഒക്ടോബർ 2 വരെ നീണ്ടുനിൽക്കും. ഇത് രാജ്യത്തൊട്ടാകെയുള്ള 7.50 കോടിയിലധികം യുവാക്കളിലും പൗരന്മാരിലും എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ 2.0 -പരിപാടിയിൽ  പ്രതിജ്ഞ, ദേശീയഗാനം, ഫ്രീഡം റൺ, സാംസ്കാരിക പരിപാടികൾ എന്നിവയ്‌ക്കൊപ്പം, യുവാക്കളായ സന്നദ്ധ പ്രവത്തകർക്ക് പരിപാടിയിൽ പങ്കെടുക്കാനും അവരുടെ ഗ്രാമങ്ങളിൽ സമാനമായ സ്വാതന്ത്ര്യദിന പരിപാടികൾ സംഘടിപ്പിക്കാൻ  വേണ്ട അവബോധം സൃഷ്ടിക്കാനും ലക്ഷ്യമിടുന്നു. ജനങ്ങൾക്ക് ഫിറ്റ് ഇന്ത്യ പോർട്ടലായ https://fitindia.gov.in ൽ രജിസ്റ്റർ ചെയ്ത് ഫ്രീഡം റൺ പരിപാടികൾ അപ്‌ലോഡ് ചെയ്യാനും #Run4India, #AzadikaAmritMahotsav എന്ന ഹാഷ് ടാഗിൽ  സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനും കഴിയും.

പ്രമുഖ വ്യക്തികൾ, ജനപ്രതിനിധികൾ, പിആർഐ ലീഡേഴ്സ് , സാമൂഹ്യ പ്രവർത്തകർ, കായിക താരങ്ങൾ, മാധ്യമ പ്രവർത്തകർ, ഡോക്ടർമാർ, കർഷകർ, കരസേന ഉദ്യോഗസ്ഥർ തുടങ്ങിയവർ വിവിധ പരിപാടികളിൽ പങ്കെടുക്കണമെന്നും പ്രോത്സാഹിപ്പിക്കണമെന്നും പ്രചോദിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്. കോവിഡ് -19 പ്രോട്ടോക്കോൾ പാലിച്ച് വിർച്വലായും അല്ലാതെയും  രാജ്യത്തുടനീളം പരിപാടികൾ സംഘടിപ്പിക്കും.
 
IE/SKY


(Release ID: 1745521) Visitor Counter : 282