പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഫാർമ വ്യവസായ പ്രമുഖരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി

Posted On: 19 APR 2021 8:08PM by PIB Thiruvananthpuram

പ്രധാനമന്ത്രി നരേന്ദ്ര മോദി  ഫാർമസ്യൂട്ടിക്കൽ വ്യവസായ പ്രമുഖരുമായി വീഡിയോ കോൺഫറൻസിംഗിലൂടെ  ആശയവിനിമയം    പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ ഫാർമ മേഖലയുടെ നിർണായക പങ്കിനെ  പ്രധാനമന്ത്രി അഭിനന്ദിച്ചു.

 ശ്രമകരമായ സാഹചര്യങ്ങളിൽ പോലും ഫാർമ വ്യവസായം പ്രവർത്തിക്കുന്ന രീതിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു.


ഫാർമ വ്യവസായത്തിന്റെ ശ്രമഫലമായാണ് ഇന്ന് ഇന്ത്യയെ ‘ലോക ഫാർമസി’ എന്ന് തിരിച്ചറിയുന്നത് എന്ന് പ്രധാനമന്ത്രി  അഭിപ്രായപ്പെട്ടു. പകർച്ചവ്യാധിയുടെ സമയത്ത് ലോകത്തെ 150 ലധികം രാജ്യങ്ങളിൽ അവശ്യ മരുന്നുകൾ ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വെല്ലുവിളികൾക്കിടയിലും ഇന്ത്യൻ ഫാർമ വ്യവസായവും കഴിഞ്ഞ വർഷം കയറ്റുമതിയിൽ 18 ശതമാനം വളർച്ച കൈവരിച്ചു് അതിന്റെ ശക്തി തെളിയിച്ചിട്ടുണ്ടെന്ന്  പ്രധാനമന്ത്രി വ്യക്തമാക്കി.

വൈറസിന്റെ രണ്ടാമത്തെ തരംഗവും കേസുകളുടെ എണ്ണത്തിലെ  വർദ്ധനായും ചൂണ്ടിക്കാട്ടിക്കൊണ്ട്  പ്രധാനമന്ത്രി   ആവശ്യമായ നിരവധി മരുന്നുകളുടെ ഉത്പാദനം വർദ്ധിപ്പിക്കാനുള്ള  ഫാർമ വ്യവസായ മേഖലയുടെ ശ്രമങ്ങളെ അഭിനന്ദിച്ചു. റെംഡെസിവിർ പോലുള്ള കുത്തിവയ്പ്പുകളുടെ വില കുറച്ചതിന് അദ്ദേഹം അവരെ അനുമോദിച്ചു.  മരുന്നുകളുടെയും അവശ്യ മെഡിക്കൽ ഉപകരണങ്ങളുടെയും വിതരണം സുഗമമായി തുടരുന്നതിന്, തടസ്സമില്ലാത്ത വിതരണ ശൃംഖല ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി  ഫാർമ വ്യവസായത്തോട് അഭ്യർത്ഥിച്ചു. ലോജിസ്റ്റിക്സ്, ഗതാഗതം തുടങ്ങിയ സൗകര്യങ്ങൾക്കായി ഗവണ്മെന്റിന്റെ  പിന്തുണയും അദ്ദേഹം ഉറപ്പു നൽകി.

കോവിഡിനൊപ്പം ഭാവിയിൽ ഉണ്ടാകാനിടയുള്ള ഭീഷണികളെക്കുറിച്ച് കൂടുതൽ  ഗവേഷണങ്ങൾ നടത്തണമെന്ന് അദ്ദേഹം വ്യവസായത്തോട് അഭ്യർത്ഥിച്ചു. ഇത് വൈറസിനെ നേരിടാൻ  സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഫാർമ വ്യവസായത്തിൽ നിന്ന് സഹകരണം തേടി പ്രധാനമന്ത്രി  പുതിയ മരുന്നുകൾക്കും നിയന്ത്രണ പ്രക്രിയകൾക്കുമായി പരിഷ്കാരങ്ങൾ ഏറ്റെടുക്കുമെന്ന് ഉറപ്പ് നൽകി.

ഫാർമ വ്യവസായത്തിലെ നേതാക്കൾ സർക്കാരിൽ നിന്ന് ലഭിച്ച സഹായത്തെയും പിന്തുണയെയും അഭിനന്ദിച്ചു. ഉൽപ്പാദനവും ലോജിസ്റ്റിക്സും പ്രവർത്തനക്ഷമമായി നിലനിർത്തുന്നതിനും  മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുന്നതിനും  കഴിഞ്ഞ ഒരു വർഷമായി നടത്തിയ ശ്രമങ്ങളെ അവർ ഉയർത്തിക്കാട്ടി. ഉൽപ്പാദനം, ഗതാഗതം, ലോജിസ്റ്റിക്സ്, അനുബന്ധ സേവനങ്ങൾ എന്നിവയ്ക്കുള്ള ഫാർമ ഹബുകളിലെ പ്രവർത്തനങ്ങൾ ഒപ്റ്റിമൽ തലങ്ങളിൽ നിലനിർത്തുന്നു.കോവിഡ് ചികിത്സാ പ്രോട്ടോക്കോൾ പ്രകാരമുള്ള . ചില മരുന്നുകളുടെ ആവശ്യത്തിന് അഭൂതപൂർവമായ വർദ്ധനവുണ്ടായിട്ടും രാജ്യത്തെ മൊത്തത്തിലുള്ള  ആവശ്യം നിറവേറ്റുന്നതിനായി സ്വീകരിക്കുന്ന നടപടികളെക്കുറിച്ചും പങ്കെടുത്തവർ തങ്ങളുടെ നിർദേശങ്ങൾ  പങ്കുവെച്ചു .
കേന്ദ്ര ആരോഗ്യമന്ത്രി ശ്രീ ഹർഷ് വർധൻ, ആരോഗ്യ സഹമന്ത്രി ശ്രീ അശ്വിനി കുമാർ ചൗബെ, കേന്ദ്ര രാസവസ്തു,  വളം  വകുപ്പ്  മന്ത്രി ശ്രീ ഡി.വി. സദാനന്ദ ഗൗഡ, സഹമന്ത്രി മനസുഖ്  മാണ്ഡവ്യ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, നിതി ആയോഗ്  അംഗം ഡോ. വി.കെ പോൾ , കേന്ദ്ര ആരോഗ്യ സെക്രട്ടറി, കേന്ദ്ര ഫാർമസ്യൂട്ടിക്കൽ സെക്രട്ടറി ഡോ . ബൽറാം ഭാർഗവ , ഐ സി എം ആർ ഡി ജി   കേന്ദ്ര ഗവണ്മെന്റിന്റെ വിവിധ മന്ത്രാലയങ്ങൾ /വകുപ്പുകൾ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.

 

***



(Release ID: 1712788) Visitor Counter : 202