പ്രധാനമന്ത്രിയുടെ ഓഫീസ്‌

ആദ്യ സമ്പൂർണ്ണ വാണിജ്യ  വിക്ഷേപണ   വിജയത്തിന് എൻ‌എസ്‌ഐഎല്ലിനെയും ഐ എസ്  ആർ  ഓ യെയും പ്രധാനമന്ത്രി അഭിനന്ദിച്ചു  ;

Posted On: 28 FEB 2021 1:24PM by PIB Thiruvananthpuram
 പി‌എസ്‌എൽ‌വി-സി 51 / ആമസോണിയ -1 മിഷന്റെ ആദ്യ വാണിജ്യ വിക്ഷേപണ  വിജയത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എൻ‌എസ്‌ഐഎലിനെയും ഇസ്‌റോയെയും അഭിനന്ദിച്ചു.  “പി‌എസ്‌എൽ‌വി-സി 51 / ആമസോണിയ -1 മിഷന്റെ ഒന്നാം  വാണിജ്യ സംരംഭത്തിന്റെ വിജയത്തിന് എൻ‌എസ്‌ഐഎലിനും ഇസ്രോയ്ക്കും അഭിനന്ദനങ്ങൾ. ഇത് രാജ്യത്ത് ബഹിരാകാശ പരിഷ്കരണങ്ങളുടെ ഒരു പുതിയ കാലഘട്ടത്തിലേക്ക് നയിക്കുന്നു.   നമ്മുടെ യുവാക്കളുടെ ചലനാത്മകതയും പുതുമയും പ്രദർശിപ്പിക്കുന്ന ദൗത്യത്തിൽ  നാല് ചെറിയ സാറ്റലൈറ്റ്  ഉൾപ്പെടെ 18 എണ്ണം  ഉൾപ്പെടുത്തിയിട്ടുണ്ട്." പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

പി‌എസ്‌എൽ‌വി-സി 51 ബ്രസീലിന്റെ ആമസോണിയ -1 ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചതിന് ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോയെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.  “പി‌എസ്‌എൽ‌വി-സി 51 ബ്രസീലിന്റെ ആമസോണിയ -1 ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചതിന് പ്രസിഡന്റ് ജെയർ ബോൾസൊനാരോയെ അഭിനന്ദിക്കുന്നു. ഇത് നമ്മുടെ ബഹിരാകാശ സഹകരണത്തിലെ ചരിത്രപരമായ നിമിഷവും ബ്രസീലിലെ ശാസ്ത്രജ്ഞർക്ക് ആശംസകളും നേരുന്നു. "പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു(Release ID: 1701535) Visitor Counter : 84