പ്രധാനമന്ത്രിയുടെ ഓഫീസ്‌

രണ്ടാം ഖേലോ ഇന്ത്യ ശീതകാല ഗെയിംസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

Posted On: 25 FEB 2021 4:55PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ (2021 ഫെബ്രുവരി 26) ന് രാവിലെ 11 ന് രണ്ടാം ഖേലോ ഇന്ത്യ ശീതകാല ഗെയിംസിന്റെ ഉദ്ഘാടന പ്രസംഗം വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നടത്തും.


ഗെയിംസ് 2021 ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 2 വരെ നടക്കും. കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം ജമ്മു കശ്മീര്‍ കായിക കൗണ്‍സിലിന്റെയും ജമ്മു കശ്മീരിലെ വിന്റര്‍ ഗെയിംസ് അസോസിയേഷന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. കായിക പ്രവര്‍ത്തനങ്ങളില്‍ ആല്‍പൈന്‍ സ്‌കീയിംഗ്, നോര്‍ഡിക് സ്‌കീ, സ്‌നോബോര്‍ഡിംഗ്,  പര്‍വതാരോഹണം, ഐസ് ഹോക്കി, ഐസ് സ്‌കേറ്റിംഗ്, ഐസ് സ്റ്റോക്ക് തുടങ്ങിയവ ഉള്‍പ്പെടും. 27 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ബോര്‍ഡുകളും ഗെയിംസില്‍ പങ്കെടുക്കാന്‍ ടീമുകളെ അയയ്ക്കുന്നുണ്ട്.


(Release ID: 1700838) Visitor Counter : 121