പ്രധാനമന്ത്രിയുടെ ഓഫീസ്‌

പുതിയ സമീപനങ്ങളും വൈവിധ്യവത്ക്കരണവും നമ്മുടെ നവസംരംഭകരുടെ രണ്ട് വലിയ അനുപമമായ വില്പന ആശയങ്ങള്‍ : പ്രധാനമന്ത്രി മോദി

Posted On: 16 JAN 2021 9:20PM by PIB Thiruvananthpuram

 

നവസംരംഭക ലോകത്തിന്റെ ഏറ്റവും വലിയ അനുപമമായ വില്‍പന ആശയങ്ങളാണ് പുതിയ സമീപനങ്ങളും  വൈവിധ്യവത്ക്കരണത്തിനുള്ള ശേഷിയും എന്ന് പ്രധാന മന്ത്രി മോദി പറഞ്ഞു. ഇന്ത്യയുടെ നവസംരംഭ അന്താരാഷ്ട്ര ഉച്ചകോടിയായ പ്രാരംഭിനെ വിഡിയോ കോണ്‍ഫറണ്‍സിങ്ങിലൂടെ ഇന്ന് അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സ്റ്റാർട്ട് അപ്പുകൾ


പുതിയ സമീപനത്തിലേയ്ക്കും പുതിയ സാങ്കേതിക വിദ്യയിലേയ്ക്കും പുതിയ വഴികളിലേയ്ക്കുമാണ് നവസംരംഭങ്ങളെ നയിക്കുക,  കാലം തളര്‍ത്തിയ ചിന്താവഴികളെ അവ മാറ്റിമറിയ്ക്കുന്നു.


കൂടുതല്‍ ആളുകള്‍ വിവിധ ആശയങ്ങളുമായി വന്ന് വിവിധ മേഖലകളില്‍ അഭൂതപൂര്‍വമായ അളവിലും അര്‍ത്ഥത്തിലും മാറ്റങ്ങള്‍ ഉണ്ടാക്കുന്നതാണ്  വൈവിധ്യവത്ക്കരണത്തിനു കാരണം. ബഹുമുഖ മേഖലകളെ അവര്‍ അടിമുടി മാറ്റുന്നു.  പ്രായോഗിക ബുദ്ധിയെക്കാള്‍ അവരെ നയിക്കുന്നത് അഭിനിവേശമാണ് എന്നതത്രെ  ഇതിന്റെ  ഏറ്റവും വലിയ പ്രത്യേകത. ഇതു സാധിക്കും എന്ന ഈ ആവേശം ഇ്ന്ന് ഇന്ത്യയുടെ പ്രവര്‍ത്തനത്തില്‍ വളരെ വ്യക്തമാണ് - ശ്രീ മോദി പറഞ്ഞു.


പ്രധാനമന്ത്രി ഉദാഹരണം ചൂണ്ടിക്കാട്ടി. ഭാരത് ഇന്റര്‍ഫേസ് ഫോര്‍ മണി യൂണിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ് രാജ്യത്തെ മാറ്റിമറിച്ചു. യൂണിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ് വഴി 2020 ഡിസംബര്‍ നാലിനു മാത്രം 4 കോടിയുടെ പണം കൈമാറ്റമാണ് രാജ്യത്തു നടന്നത്. ഇതുപോലെ സൗരോര്‍ജ്ജ, നിര്‍മ്മിത ബുദ്ധി മേഖലകളിലും ഇന്ത്യ മുന്നേറുകയാണ്.

 

***



(Release ID: 1689413) Visitor Counter : 105