പ്രധാനമന്ത്രിയുടെ ഓഫീസ്‌

യു.കെ. വിദേശകാര്യ, കോമണ്‍വെല്‍ത്ത് ആന്റ് ഡെവലപ്പ്‌മെന്റ് അഫയേഴ്‌സ് സെക്രട്ടറി ആദരണീയനായ ഡൊമനിക് റാബ് എം.പി. പ്രധാനമന്ത്രിയെ സന്ദർശിച്ചു

Posted On: 16 DEC 2020 1:18PM by PIB Thiruvananthpuram

യു.കെ. വിദേശകാര്യ, കോമണ്‍വെല്‍ത്ത് ആന്റ് ഡെവലപ്പ്‌മെന്റ് അഫയേഴ്‌സ് സെക്രട്ടറി ആര്‍ടി ആദരണീയനായ ഡൊമനിക് റാബ് എം.പി. പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയെ സന്ദർശിച്ചു.

പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായി അടുത്തിടെ നടന്ന ഫോണ്‍ സംഭാഷണത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട്, കോവിഡാനന്തരലോകത്തില്‍ ഇന്ത്യ-യുകെ. പങ്കാളിത്തത്തിന്റെ പ്രാധാന്യത്തില്‍ പ്രധാനമന്ത്രി ഊന്നല്‍ നല്‍കി. ഉഭയകക്ഷി ബന്ധത്തിന്റെ സമ്പൂര്‍ണ്ണശേഷിയും സത്തയും എടുക്കുന്നതിനായി വ്യാപാരവും നിക്ഷേപവും, പ്രതിരോധവും സുരക്ഷയും, കുടിയേറ്റവും ചലനാത്മകതയും വിദ്യാഭ്യാസം, ഊര്‍ജ്ജം, കാലാവസ്ഥവ്യതിയാനം, ആരോഗ്യം എന്നിവ ഉള്‍ക്കൊണ്ടുകൊണ്ട് ഉല്‍കര്‍ഷേച്ഛയും ഫലവത്തായതും നവീകരിക്കപ്പെട്ടതുമായ 360 ഡിഗ്രിയുടെ ഒരു രൂപരേഖയ്ക്ക് അദ്ദേഹം ആഹ്വാനം ചെയ്തു.


പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ആശംസകള്‍ അറിയിച്ച വിദേശകാര്യ സെക്രട്ടറി റാബ് യു.കെ. സഹ ആതിഥയം വഹിച്ച അടുത്തിടെ നടന്ന കാലാവസ്ഥ ഉല്‍കഷേച്ഛ ഉച്ചകോടിയില്‍ പങ്കെടുത്തതിന് പ്രധാനമന്ത്രിക്ക് നന്ദിരേഖപ്പെടുത്തുകയും ചെയ്തു. പങ്കാളിത്ത മുല്യത്തിലും താല്‍പ്പര്യങ്ങളിലും പൊതുവായ ആഗോള വെല്ലുവിളികളെ ഒന്നിച്ച് അഭിസംബോധന ചെയ്യുന്നതിനുള്ള ശേഷിയുടെയും അടിസ്ഥാനത്തില്‍ ഇന്ത്യയോടുള്ള ബന്ധം കുടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള യു.കെ. ഗവണ്‍മെന്റിന്റെ മുന്‍ഗണയ്ക്കും അദ്ദേഹം ഊന്നല്‍ നല്‍കി.

2021ല്‍ യു.കെ ആദ്ധ്യക്ഷം വഹിക്കുന്ന ജി7 യോഗത്തിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ കത്ത് കൈമാറുന്നതിനും വിദേശകാര്യ സെക്രട്ടറി റാബ് ഈ അവസരം വിനിയോഗിച്ചു. പ്രധാനമന്ത്രി അദ്ദേഹത്തിന് നന്ദിരേഖപ്പെടുത്തുകയും ക്ഷണം സ്വീകരിക്കുകയും ചെയ്തു.
ഇന്ത്യയുടെ 72-ാമത് റിപ്പബ്ലിക്ക് ദിനാ ആഘോഷത്തിന്റെ അവസരത്തില്‍ അടുത്തമാസം പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ ന്യൂഡല്‍ഹിയില്‍ സ്വീകരിക്കുന്നതിനുള്ള താല്‍പര്യം പ്രധാനമന്ത്രി അറിയിക്കുകയും ചെയ്തു.

 

***



(Release ID: 1681700) Visitor Counter : 130