PIB Headquarters
കോവിഡ് 19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിന്‍
Posted On:
11 DEC 2020 5:51PM by PIB Thiruvananthpuram
Date: 11.12.2020
Released at 1900 Hrs
(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ പുറത്തിറക്കിയ
പത്രക്കുറിപ്പുകള്‍ ഇതോടൊപ്പം)
- രാജ്യത്തു ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 3.63 ലക്ഷമായി (3,63,749) കുറഞ്ഞു
- കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 37,528 പേര്‍ രോഗമുക്തരായി; 24 മണിക്കൂറിനിടെ രോഗം ബാധിച്ചത് 29,398 പേര്‍ക്ക്
- രോഗമുക്തി നിരക്ക് 94.84 ശതമാനമായി വര്‍ധിച്ചു
- കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 414 മരണം
#Unite2FightCorona
#IndiaFightsCorona
പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ
വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം
ഭാരത സര്‍ക്കാര്‍
കോവിഡ് പ്രതിരോധത്തില്‍ വലിയ നേട്ടം സ്വന്തമാക്കി ഇന്ത്യ: 146 ദിവസങ്ങള്‍ക്കു ശേഷം ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 3.63 ലക്ഷത്തില്‍ താഴെ; പ്രതിദിന രോഗബാധിതര്‍ 30,000ല്‍ താഴെ
രാജ്യത്ത് ഇന്ന് കോവിഡ് ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 3.63 ലക്ഷത്തില്‍ താഴെയായി(3,63,749). കഴിഞ്ഞ 146 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ എണ്ണം ആണ് ഇത്. 2020 ജൂലൈ 18 ന് രാജ്യത്ത് ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 3,58,692 ആയിരുന്നു. ആകെ രോഗബാധിതരുടെ 3.71 ശതമാനമാണ് നിലവില്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,528 പേര്‍ രോഗമുക്തി നേടി. ഇതോടെ ആകെ ചികിത്സയില്‍ ഉണ്ടായിരുന്നവരുടെ എണ്ണത്തില്‍ 8,544 പേരുടെ കുറവുണ്ടായി. ഇന്നലെ മുപ്പതിനായിരത്തില്‍ താഴെ കേസുകള്‍ (29,398)മാത്രമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ആകെ രോഗമുക്തരുടെ എണ്ണം 93 ലക്ഷത്തോട് അടുക്കുന്നു (92,90,834). രോഗബാധിതരുടെ യും രോഗമുക്തരുടെയും എണ്ണതിലെ അന്തരം 89,27,085 ആണ്. രോഗമുക്തി നിരക്ക് 94.84 ശതമാനമായി ഉയര്‍ന്നു.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1679983
ദക്ഷിണേഷ്യയിലെ വാക്സിനേഷന്‍: ലോകബാങ്ക് മന്ത്രിതല സമിതിയെ അഭിസംബോധന ചെയ്ത ഡോ. ഹര്‍ഷ് വര്‍ധന്‍
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1679742
ഇന്ത്യ-ഉസ്ബെക്കിസ്ഥാന്‍ വെര്‍ച്വല്‍ ഉച്ചകോടിയുടെ ഉദ്ഘാടനസെഷനില്‍ പ്രധാനമന്ത്രി നടത്തിയ അഭിസംബോധന
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1679941
പിഎം സ്വനിധി ഗുണഭോക്താക്കളുടെ സാമൂഹ്യ-സാമ്പത്തിക വിവരങ്ങള്‍ ശേഖരിക്കുന്ന നടപടികള്‍ക്കു തുടക്കം കുറിച്ച് കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയം
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1679960
ഹോസ്പിറ്റല്‍ മാനേജ്മെന്‍റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം പരീക്ഷണ പദ്ധതിക്കു തുടക്കം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1679986
രാജ്യമെമ്പാടുമുള്ള 2927 കോടതി സമുച്ചയങ്ങള്‍ ഹൈസ്പീഡ് വൈഡ് ഏരിയ ശൃംഖല വഴി ബന്ധിപ്പിച്ചു
'ഇ-കോര്‍ട്ട്' പദ്ധതിയുടെ കീഴില്‍ രാജ്യത്തെ 2927 കോടതി സമുച്ചയങ്ങള്‍ ഹൈസ്പീഡ് വൈഡ് ഏരിയ നെറ്റ് വര്‍ക്ക് വഴി ബന്ധിപ്പിച്ചു. ഇതോടെ പദ്ധതി 97.86 ശതമാനം പൂര്‍ത്തിയായി. 2992 കോടതി സമുച്ചയങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. നീതി വകുപ്പ്, ബിഎസ്എന്‍എലുമായി ചേര്‍ന്ന് ശേഷിക്കുന്ന ശൃംഖല പൂര്‍ത്തിയാക്കാന്‍ പ്രവര്‍ത്തിച്ചുവരുന്നു.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1680005
ഉപഭോക്തൃതര്‍ക്കങ്ങള്‍ക്ക് ലളിതവും വേഗത്തിലുള്ളതുമായ പരിഹാരങ്ങള്‍ ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിച്ച് കേന്ദ്ര ഉപഭോക്തൃകാര്യ വകുപ്പ്
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1679722
***
(Release ID: 1680123)
Visitor Counter : 287