നിയമ, നീതി മന്ത്രാലയം

രാജ്യമെമ്പാടുമുള്ള 2927 കോടതി സമുച്ചയങ്ങൾ ഹൈസ്പീഡ് വൈഡ് ഏരിയ നെറ്റ്വർക്ക് വഴി ബന്ധിപ്പിച്ചു

Posted On: 11 DEC 2020 12:13PM by PIB Thiruvananthpuram


'ഇ-കോർട്ട്' പദ്ധതിയുടെ കീഴിൽ രാജ്യത്തെ 2927 കോടതി സമുച്ചയങ്ങൾ ഹൈസ്പീഡ് വൈഡ് ഏരിയ നെറ്റ് വർക്ക് വഴി ബന്ധിപ്പിച്ചു. ഇതോടെ പദ്ധതി 97.86 ശതമാനം പൂർത്തിയായി. 2992 കോടതി സമുച്ചയങ്ങളാണ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്. നീതി വകുപ്പ്, ബിഎസ്എൻഎലുമായി
 ചേർന്ന് ശേഷിക്കുന്ന നെറ്റ് വർക്ക് പൂർത്തിയാക്കാൻ പ്രവർത്തിച്ചുവരുന്നു.

'ഇ-കോർട്ട്' പദ്ധതിയുടെ കീഴിലുള്ള പല കോടതികളും വിദൂര പ്രദേശത്ത് ആയതിനാൽ ഭൂതല കേബിൾ വഴി അവ തമ്മിൽ ബന്ധിപ്പിക്കാനാവില്ല. സാങ്കേതികമായി സാധ്യമല്ലാത്ത പ്രദേശങ്ങൾ (Technically Not Feasible-TNF) എന്നാണ് ഇവ അറിയപ്പെടുന്നത്. RF, VSAT തുടങ്ങിയ ബദൽ സംവിധാനങ്ങൾ ഉപയോഗിച്ചാണ് ഇവിടെ കണക്റ്റിവിറ്റി സാധ്യമാക്കുന്നത്. ഇത്തരം പ്രദേശങ്ങളുടെ എണ്ണം 2019 ലെ 58 നിന്നും 2020 ൽ 14 ആയി കുറച്ചിട്ടുണ്ട്.

ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ 5 TNF പ്രദേശങ്ങളിൽ കണക്ടിവിറ്റി സാധ്യമാക്കുന്നതിന് അടുത്തിടെ ഉദ്ഘാടനം ചെയ്ത സബ്മറൈൻ കേബിൾ ഉപയോഗിക്കാൻ കേന്ദ്ര നീതി വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

***



(Release ID: 1680005) Visitor Counter : 242