ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ഇന്ത്യയില്‍ കോവിഡ് പരിശോധനകളില്‍ വന്‍വര്‍ധന. ആകെ പരിശോധനകള്‍ 15 കോടി പിന്നിട്ടു


കഴിഞ്ഞ പത്ത് ദിവസത്തില്‍ ഒരു കോടി പരിശോധനകള്‍ നടത്തി.
കഴിഞ്ഞ 11 ദിവസമായി തുടര്‍ച്ചയായി 40,000 ല്‍ താഴെമാത്രം പുതിയ രോഗികള്‍.

കഴിഞ്ഞ അഞ്ചുദിവസമായി അഞ്ഞൂറില്‍ താഴെ പ്രതിദിന മരണങ്ങള്‍

Posted On: 10 DEC 2020 10:35AM by PIB Thiruvananthpuram

കോവിഡ് 19 ന് എതിരായ പോരാട്ടത്തില്‍ മറ്റൊരു നാഴികക്കല്ല്  ഇന്ത്യ പിന്നിട്ടു. ആകെ പരിശോധനകളുടെ എണ്ണം 15 കോടി കടന്നു.9,22,959 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറില്‍  പരിശോധിച്ചത്.  ഇതോടെ ആകെ പരിശോധനകളുടെ എണ്ണം15,07,59,726 ആയി. കേവലം പത്ത് ദിവസങ്ങള്‍ കൊണ്ടാണ്  അവസാനത്തെ ഒരു കോടി പരിശോധനകള്‍ നടത്തിയത്. സമഗ്രവും വിപുലവുമായ പരിശോധനാ സംവിധാനം ആണ് രാജ്യത്തെ കോവിഡ്  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാന്‍ സഹായിക്കുന്നത്.

 

WhatsApp Image 2020-12-10 at 10.10.34 AM.jpeg


കഴിഞ്ഞ 11 ദിവസമായി തുടര്‍ച്ചയായി പുതിയ കേസുകളുടെ എണ്ണം നാല്‍പതിനായിരത്തില്‍  താഴെയാണ് എന്ന മറ്റൊരു നിര്‍ണായക നേട്ടവും ഇന്ത്യ കരസ്ഥമാക്കി.


കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 31,521 പേരാണ് കോവിഡ്  പോസിറ്റീവായത്. ഇതേകാലയളവില്‍ 37, 725 പേര്‍ രോഗ മുക്തരായതോടെ,ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 3, 72,293 ആയി.  ഇത് ആകെ കോവിഡ് രോഗികളുടെ 3.81 ശതമാനം മാത്രമാണ്.

WhatsApp Image 2020-12-10 at 10.10.50 AM.jpeg

WhatsApp Image 2020-12-10 at 10.04.07 AM.jpeg



രോഗമുക്തി നിരക്ക് 94.74 ശതമാനമായി വര്‍ധിച്ചു. ആകെ രോഗമുക്തര്‍ 92,53,306 ആണ്.രോഗമുക്തി നേടിയവരുടെയും ചികിത്സയില്‍ ഉള്ളവരുടെയും എണ്ണം തമ്മിലുള്ള അന്തരം8,881,013 ആയി.

പുതുതായി രോഗമുക്തരായവരുടെ 77.30 %  വും പത്ത് സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. കേരളത്തില്‍ 4647 പേരും, ഡല്‍ഹിയില്‍ 4177 പേരും, മഹാരാഷ്ട്രയില്‍ 5,051 പേരും രോഗമുക്തരായി.

 

WhatsApp Image 2020-12-10 at 9.58.28 AM.jpeg



പുതിയ രോഗബാധിതരുടെ 74.65% പത്ത് സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. മഹാരാഷ്ട്രയിലാണ് കൂടുതല്‍ - 4981 പേര്‍. കേരളത്തില്‍ 4875 പേര്‍ക്കും പശ്ചിമബംഗാളില്‍ 2956 പേര്‍ക്കുംഇന്നലെ രോഗം സ്ഥിരീകരിച്ചു.

WhatsApp Image 2020-12-10 at 9.58.25 AM.jpeg



കഴിഞ്ഞ 24 മണിക്കൂറിനിടെ 412 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ 77.67% പത്ത് സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. പുതുതായി റിപ്പോര്‍ട്ട് ചെയ്ത മരണങ്ങളില്‍ 18.2 ശതമാനവും മഹാരാഷ്ട്രയിലാണ്-75 പേര്‍.ഡല്‍ഹിയില്‍ 50പേരും മരിച്ചു.കഴിഞ്ഞ 5 ദിവസമായി പ്രതിദിന മരണസംഖ്യ അഞ്ഞൂറില്‍ താഴെയാണ്

WhatsApp Image 2020-12-10 at 9.58.26 AM.jpeg

WhatsApp Image 2020-12-10 at 10.13.53 AM.jpeg

***



(Release ID: 1679651) Visitor Counter : 272