പ്രധാനമന്ത്രിയുടെ ഓഫീസ്
പാന്‍ ഐ.ഐ.ടി ആഗോള ഉച്ചകോടിയിലെ പ്രധാനമന്ത്രിയുടെ മുഖ്യപ്രഭാഷണത്തിന്റെ മലയാളം പരിഭാഷ
Posted On:
04 DEC 2020 10:22PM by PIB Thiruvananthpuram
ശ്രീ സുന്ദനം ശ്രീനിവാസന്‍
പ്രസിഡന്റ്
പാന്‍ ഐ.ഐ.ടി യു.എസ്.എ
ബഹുമാന്യരായ പൂര്‍വ്വവിദ്യാര്‍ത്ഥികളെ,
സുഹൃത്തുക്കളെ,
ഇന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒപ്പം ഒന്നിച്ചുകൂടാന്‍ കഴിഞ്ഞതില്‍ ഞാന്‍ അതീവ സന്തുഷ്ടനാണ്. എനിക്ക് ചെന്നൈ, മുംബൈ, ഗോഹട്ടി എന്നീ ഐ.ഐ.ടികളുടെയും ഏറ്റവും അടുത്തായി ഡല്‍ഹി ഐ.ഐ.ടിയുടെയും ബിരുദദാന ചടങ്ങളുകളെ അഭിസംബോധന ചെയ്യാനുള്ള അവസരം ലഭിച്ചിരുന്നു. ഐ.ഐ.ടികളിലെ വിദ്യാര്‍ത്ഥികളുമായി സംവദിച്ചുകഴിയുമ്പോഴൊക്കെ എനിക്ക് വലിയ മതിപ്പുളവാകാറുണ്ട്. ഞാന്‍ എപ്പോഴും ഇന്ത്യയുടെയും നമ്മുടെ ഗ്രഹത്തിന്റെയും ഭാവിയെക്കുറിച്ച് ചൈതന്യത്തോടെയും ധൈര്യത്തോടെയുമാണ് തിരിച്ചുവരുന്നത്.
സുഹൃത്തുക്കളെ,
ഇത്തരത്തിലുള്ള ഒത്തുചേരലുകളില്‍ വെറും അഞ്ച് അല്ലെങ്കില്‍ ആറ് ഐ.ഐ.ടികളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ മാത്രം പങ്കെടുത്തിരുന്ന ഒരുകാലമുണ്ടായിരുന്നു. ആ എണ്ണം ഇപ്പോള്‍ വര്‍ദ്ധിക്കുകയാണ്, അത് രണ്ടു ഡസന് അടുപ്പിച്ച് എത്തി. വിദ്യാര്‍ത്ഥികളുടെയൂം പൂര്‍വ്വവിദ്യാര്‍ത്ഥികളുടെയും എണ്ണവും വളര്‍ന്നു. അതേസമയം, ഐ.ഐ.ടിയുടെ ബ്രാര്‍ഡ് കൂടുതല്‍ ശക്തമാകുന്നതും ഞങ്ങള്‍ ഉറപ്പാക്കി. ഇന്ത്യയിലെ വിദ്യാഭ്യാസത്തില്‍ ശാസ്ത്രവും സാങ്കേതികവിദ്യയും പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യയില്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. അടുത്തിടെ ഇന്ത്യയില്‍ ഹാക്കത്തോണുകളുടെ ഒരു സംസ്‌ക്കാരം ഇന്ത്യയില്‍ വികസിച്ചുവരുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും. ഇത്തരത്തിലുള്ള ചില ഹാക്കത്തോണുകളുടെ ഭാഗമാകാന്‍ എനിക്കും അവസരം ലഭിച്ചിട്ടുണ്ട്. ഈ ഹാക്കത്തോണുകളില്‍ ദേശീയ ആഗോള പ്രശ്‌നങ്ങള്‍ക്ക് യുവമനസുകള്‍ ശ്രദ്ധേയമായ പരിഹാരങ്ങള്‍ നല്‍കുന്നു.
ദക്ഷിണപൂര്‍വ്വ ഏഷ്യയിലേയും യൂറോപ്പിലെയും നിരവധി രാജ്യങ്ങളുമായി ഈ മേഖലയില്‍ നമ്മള്‍ പ്രവര്‍ത്തിക്കുകയാണ്. നമ്മുടെ യുവാക്കള്‍ക്ക് തങ്ങളുടെ നൈപുണ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാനായി ഒരു അന്താരാഷ്ട്രവേദി ലഭിക്കുന്നത് ഉറപ്പാക്കുകയെന്ന ലക്ഷ്യമാണ് നമുക്കുള്ളത്. ആഗോളതലത്തിലെ മികച്ച പ്രവര്‍ത്തനങ്ങിലൂടെ പഠിക്കുകയെന്നതും.
ഒക്‌ടോബര്‍ 2ന് ഗാന്ധി ജയന്തി ദിനത്തില്‍ ആരംഭിച്ച വൈഭവ് ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിച്ചു.
ഒരുമാസം നീണ്ടുനിന്ന ഈ ഉച്ചകോടി ശാസ്ത്ര നൂതനാശയ മേഖലകളില്‍ ഉയര്‍ന്ന ഗുണനിലവാരമുള്ള പ്രതിഭകളെ ഒന്നിച്ചുകൊണ്ടുവന്നു. 23,000 ഓളം പേരുടെ പങ്കാളിത്തം ഇതിനുണ്ടായിരുന്നു. 230 പാനല്‍ ചര്‍ച്ചകളുണ്ടായിരുന്നു. ഏകദേശം 730 മണിക്കുര്‍ ചര്‍ച്ചകള്‍. ഈ ചര്‍ച്ചകള്‍ ഉല്‍പ്പാദനക്ഷമവും ശാസ്ത്ര നൂതനാശയത്തിലെ ഭാവി സഹകരണത്തിന്റെ ശൈലിയും തയാറാക്കി.
സുഹൃത്തുക്കളെ,
മുമ്പ് ഐ.ഐ.ടി എയറോ-സ്‌പെസ് എഞ്ചിനീയര്‍മാരെ ഉല്‍പ്പാദിപ്പിച്ചിരുന്നപ്പോള്‍ അവര്‍ക്ക് തൊഴില്‍ നല്‍കുന്നതിന് വേണ്ടിയുള്ള ശക്തമായ ആഭ്യന്തര വ്യവസായം ഉണ്ടായിരുന്നില്ല. ഇന്ന് ബഹിരാകാശ മേഖലയിലെ നമ്മുടെ ചരിത്രപരമായ പരിഷ്‌ക്കാരങ്ങള്‍ മൂലം മാനവികതയ്ക്ക് മുമ്പാകെ ഇന്ത്യന്‍ പ്രതിഭകളുടെ അവസാന അതിര്‍ത്തിയും തുറന്നിട്ടു. അതാണ് ഇന്ത്യയില്‍ ഓരോദിവസവും പുതിയ ബഹിരാകാശ സാങ്കേതിക സ്റ്റാര്‍ട്ട് അപ്പുകള്‍ ഇന്ത്യയില്‍ വരുന്നത്. ഇതുവരെ ആകും പോകാത്ത സ്ഥലങ്ങളില്‍ നിങ്ങളില്‍ ചിലര്‍ ധൈര്യത്തോടെ പോകുമെന്ന് എനിക്ക് ഉറപ്പുണ്ട്! അത്യന്താധുനികവും നൂതനവുമായ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലെ പലമേഖലകളിലും സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ''പരിഷ്‌ക്കരണം, പ്രകടനം, പരിവര്‍ത്തനം'' എന്ന തത്വത്തില്‍ പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധമാണ് നമ്മുടെ ഗവണ്‍മെന്റ്. പരിഷ്‌ക്കരണത്തില്‍ നിന്നും ഒഴിവാക്കിയ ഒരു മേഖലയും ഇല്ല. കാര്‍ഷിക, ആണവോര്‍ജ്ജ, പ്രതിരോധ, വിദ്യാഭ്യാസ, ആരോഗ്യ, പശ്ചാത്തല സൗകര്യ, സാമ്പത്തിക, ബാങ്കിംഗ്, നികുതി എന്നിവയെല്ലാം. ഈ പട്ടിക നീണ്ടുപോയിക്കൊണ്ടിരിക്കും.
44 കേന്ദ്ര തൊഴില്‍ നിയമങ്ങളെ ഒന്നിച്ചുചേര്‍ത്ത് നാലു നിയമങ്ങളാക്കികൊണ്ട് തൊഴില്‍മേഖലയില്‍ നമ്മള്‍ പുതിയപാത വെട്ടിത്തുറക്കുന്ന പരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവന്നു. നമ്മുടെ കോര്‍പ്പറേറ്റ് നികുതി ലോകത്തെ ഏറ്റവും കുറഞ്ഞവയില്‍ ഒന്നാണ്.
ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഇന്ത്യന്‍ മന്ത്രിസഭ പ്രധാനപ്പെട്ട മേഖലകളില്‍ ഉല്‍പ്പാദനബന്ധിത ആനുകൂല്യമെന്ന ഒരു നൂതനമായ പദ്ധതിക്ക് അംഗീകാരം നല്‍കി. കയറ്റുമതിയും അതോടൊപ്പം ഉല്‍പ്പാദനവും വര്‍ദ്ധിപ്പിക്കാനാണ് ഈ തീരുമാനം എടുത്തത്. ബാറ്ററി, ഇലക്‌ട്രോണിക്‌സ്, ഫാര്‍മ, ഓട്ടോമൊബൈല്‍സ്, ടെലികോം, സൗരോര്‍ജ്ജം എന്നിവയും മറ്റ് നിരവധി മേഖലകളും ഉള്‍പ്പെടുന്നുണ്ട്. ഈ ഓരോ മേഖലകളും സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ടവയാണ്. ഇതൊക്കെ ഉപയോഗിക്കപ്പെടാനായി കാത്തിരിക്കുന്ന അവസരങ്ങളാണ്.
കോവിഡ്-19ന്റെ ഈ പരീക്ഷണകാലത്ത് ഇന്ത്യയ്ക്ക് റെക്കാര്‍ഡ് നിക്ഷേപമാണ് ലഭിച്ചത്. ഈ നിക്ഷേപങ്ങളിലധികം സാങ്കേതികമേഖലകളിലാണ്. ലോകം ഇന്ത്യയെ വിശ്വസ്തനും യോഗ്യതാലക്ഷണമുള്ളതുമായ ഒരു പങ്കാളിയായി കാണുന്നുവെന്നത് വ്യക്തമാണ്.
സുഹൃത്തുക്കളെ,
പാന്‍ ഐ.ഐ.ടി പ്രസ്ഥാനത്തിന്റെ സംയുക്ത ശക്തിക്ക് ആത്മനിര്‍ഭര്‍ ഭാരത് അല്ലെങ്കില്‍ സ്വാശ്രയ ഇന്ത്യയാകുകയെന്ന നമ്മുടെ സ്വപ്‌നത്തിന് ചലനാത്മകത നല്‍കാന്‍ കഴിയും. സ്വതന്ത്ര ഇന്ത്യയുടെ ചില സന്നിഗ്ധഘട്ടങ്ങളില്‍ ലോകത്താകെയുള്ള പ്രവാസി ഇന്ത്യക്കാര്‍ അവരുടെ വിശ്വാസം പുനരുജ്ജീവിച്ച ഇന്ത്യയിലര്‍പ്പിച്ചിട്ടുണ്ട്. ഒരു നവ ഇന്ത്യയുടെ അംബാസിഡര്‍മാരായി അവര്‍ മാറിയിട്ടുണ്ട്. ഇന്ത്യയുടെ വീക്ഷണഗതികളെ അതിന്റെ ശരിയായ രീതിയില്‍ മനസിലാക്കുന്നത് ഉറപ്പാക്കുന്നതിന് അവരുടെ ശബ്ദങ്ങള്‍ നിര്‍ണ്ണായകമായിരുന്നു.
സുഹൃത്തുക്കളെ,
രണ്ടുവര്‍ഷത്തിന് ശേഷം 2022ല്‍ ഇന്ത്യ സ്വാതന്ത്ര്യമായതിന്റെ 75 വര്‍ഷത്തിലെത്തുകയാണ്. ''ഇന്ത്യയ്ക്ക് മടക്കി നല്‍കുക'' എന്നതില്‍ ഉയര്‍ന്ന അളവുകോല്‍ തയാറാക്കാന്‍ ഞാന്‍ പാന്‍ ഐ.ഐ.ടി പ്രസ്ഥാനത്തോട് അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടെ മാതൃവിദ്യാലയത്തിന് വേണ്ടിയുള്ള നിങ്ങളുടെ പ്രയത്‌നങ്ങള്‍ വളരെ പ്രശസ്തവും പ്രചോദിതവുമാണ്. നിങ്ങളുടെ ജൂനിയര്‍മാര്‍ക്ക് വിദ്യാഭ്യാസത്തിലോ അല്ലെങ്കില്‍ വ്യവസായത്തിലോ ശരിയായ തൊഴില്‍വഴികള്‍ കണ്ടെത്തുന്നതിന് നിങ്ങളില്‍ പലരും മാര്‍ഗ്ഗദര്‍ശികളാണെന്ന് എനിക്കറിയാം. ഇന്ന് അവരില്‍ പലരും തങ്ങളുടെ സ്വന്തം സംരംഭങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുകയാണ്. തങ്ങളുടെ കഠിനപ്രയത്‌നത്തിലും നൂതനാശയങ്ങളിലും കൂടി ഒരു സ്ഥാനം ഉറപ്പിക്കാന്‍ ശ്രമിക്കുന്ന ആത്മവിശ്വാസവും സാമര്‍ത്ഥ്യവുമുള്ള യുവജനങ്ങളാണവര്‍.
ഇപ്പോള്‍ അവര്‍ക്ക് അവരുടെ ആ പരിശ്രമത്തിന് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാന്‍ ഞാന്‍ നിങ്ങളെ ക്ഷണിക്കുകയാണ്. നമ്മുടെ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം എങ്ങനെ അടയാളപ്പെടുത്താം എന്നതില്‍ കൂടുതല്‍ ആശയങ്ങളും ഇന്‍പുട്ടുകളും പങ്കുവയ്ക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്. നിങ്ങള്‍ക്ക് നിങ്ങളുടെ വീക്ഷണങ്ങള്‍ മൈഗോവ്‌ലോ അല്ലെങ്കില്‍ എന്നോട് നേരിട്ട് നരേന്ദ്രമോദി ആപ്പിലൂടെയോ പങ്കുവയ്ക്കാം.
സുഹൃത്തുക്കളെ,
ഇന്നത്തെ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ നാളത്തെ ഗ്രഹത്തെ രൂപപ്പെടുത്തും. കോവിഡ്-19 അനന്തര കാലം എന്നത്: മിക്കവാറും എല്ലാ മേഖലയിലും പുനര്‍പഠനം, പുനര്‍ചിന്ത, പുനര്‍നൂതനാശയം, പുനര്‍കണ്ടെത്തല്‍ എന്നതിലായിരിക്കും. ഇതോടൊപ്പം സാമ്പത്തികപരിഷ്‌ക്കരണങ്ങളുടെ ഒരു ശൃംഖലയും നമ്മുടെ ഗ്രഹത്തെ പുനര്‍ ഊര്‍ജ്ജവല്‍ക്കരിക്കും. ഇത് ' ജീവിതം സുഗമമാക്കുക'യും പാവപ്പെട്ടവര്‍ക്കും അതോടൊപ്പം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും ഗുണപരമായ നേട്ടങ്ങളുറപ്പാക്കുകയും ചെയ്യും. വ്യവസായത്തിന്റെയും വിദ്യാഭ്യാസമേഖലയുടെയൂം തമ്മിലുള്ള സഹകരണത്തോടെ ഈ മഹാമാരികാലത്ത് നിരവധി നൂതനാശയങ്ങള്‍ ഉയര്‍ന്നുവന്നതും നമ്മള്‍ കണ്ടു. പ്രതിസന്ധിക്ക് ശേഷമുണ്ടാകുന്ന സാമ്പത്തിക, സാമൂഹികഘടനകളുമായി ഒത്തുചേര്‍ന്ന് പോകുന്നതിന് സഹായകരമായ പരിഹാരങ്ങളാണ് ലോകത്തിന് ഇന്ന് വേണ്ടത്, ഈ ചര്‍ച്ച മുന്നോട്ടുകൊണ്ടുപോകാന്‍ നിങ്ങളെക്കാള്‍ മികച്ചവരായി ആരുണ്ട്? ഇന്ന് വലിയൊരുവിഭാഗം ഐ.ഐ.ടിയി പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ആഗോള നേതൃസ്ഥാനത്തുണ്ട്. നിങ്ങളുടെ ശക്തമായ ശൃംഖലകള്‍, പഠനഗവേഷണ വിഭാഗങ്ങള്‍, കല, ഗവണ്‍മെന്റുകള്‍ എന്നിവിടങ്ങളില്‍ വ്യാപിച്ചുകിടക്കുന്നുണ്ട്. മനുഷ്യ പ്രവര്‍ത്തനങ്ങളുടെയും മികവിന്റെയും എല്ലാമേഖലകളിലും പ്രായോഗികമായി നിങ്ങളുണ്ട്. ആഴ്ചകള്‍ തോറും, അങ്ങനെയല്ലെങ്കില്‍ ദിവസംതോറും നിങ്ങളിലെ ഒന്നോ അതിലേറെയോ വിഭാഗങ്ങളുമായി ഞാന്‍ തന്നെ ചര്‍ച്ചകള്‍ നടത്താറുണ്ട്!
ഉയര്‍ന്നുവരുന്ന പുതിയ ലോകസാങ്കേതിക ക്രമത്തിന് വേണ്ട പരിഹാരങ്ങള്‍ക്കായി വാദിക്കുക, ചര്‍ച്ചചെയ്യുക, സംഭാവനചെയ്യുക എന്നാണ് എനിക്ക് നിങ്ങളോട് അഭ്യര്‍ത്ഥിക്കാനുള്ളത്. ഉത്തരവാദിത്വങ്ങള്‍ വലുതാണ്, എന്നാല്‍ നിങ്ങളുടെ തോളുകള്‍ക്ക് അതിനുള്ള കരുത്തുണ്ടെന്ന് എനിക്ക് അറിയാം.
ഇതോടൊപ്പം ഞാന്‍ ''ഭാവി ഇപ്പോഴാണ്'' എന്ന ശരിയായ ആശയത്തിലുള്ള ഈ വര്‍ഷത്തെ സമ്മേളനത്തിന് ഞാന്‍ നിങ്ങള്‍ക്ക് ശുഭാശംസകള്‍ നേരുന്നു. അത് അങ്ങനെയാണ്.
നല്ലതുവരട്ടെ.
നിങ്ങള്‍ക്ക് നന്ദി.
***
(Release ID: 1678654)
Visitor Counter : 271
Read this release in:
Assamese
,
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada