PIB Headquarters

കോവിഡ് 19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിന്‍

Posted On: 20 NOV 2020 5:55PM by PIB Thiruvananthpuram

Coat of arms of India PNG images free download

Date: 20.11.2020

Released at 1900 Hrs

(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ പുറത്തിറക്കിയ
പത്രക്കുറിപ്പുകള്‍ ഇതോടൊപ്പം)

 

  • നാലു സംസ്ഥാനങ്ങളിലേക്ക് ഉന്നതതല സംഘത്തെ അയക്കാന്‍ കേന്ദ്രം
  • കണ്ടെത്താത്തതും വിട്ടുപോയതുമായ രോഗികളെ കണ്ടെത്താന്‍ പരിശോധന വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും കേന്ദ്രത്തിന്‍റെ നിര്‍ദേശം
  • രാജ്യത്ത് ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 5% ല്‍ താഴെ
  • കഴിഞ്ഞ 24 മണിക്കൂറിനിടെ 45,882 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
  • രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 4,43,794 പേര്‍; ആകെ രോഗബാധിതരുടെ 4.93 ശതമാനമാണിത്.

 

#Unite2FightCorona

#IndiaFightsCorona

പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ
വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം
ഭാരത സര്‍ക്കാര്‍ 

Image

നാലു സംസ്ഥാനങ്ങളിലേക്ക് ഉന്നതതല സംഘത്തെ അയക്കാന്‍ കേന്ദ്രം; കണ്ടെത്താത്തതും വിട്ടുപോയതുമായ രോഗബാധിതരെ കണ്ടെത്താന്‍ പരിശോധന വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കി കേന്ദ്രം; ഉയര്‍ന്ന തോതിലുള്ള പരിശോധന സ്ഥിരീകരണ നിരക്കു കുറയുന്നുവെന്ന് ഉറപ്പാക്കും; രാജ്യത്ത് ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 5% ല്‍ താഴെ
ഹരിയാന, രാജസ്ഥാന്‍, ഗുജറാത്ത്, മണിപ്പൂര്‍ എന്നിവിടങ്ങളിലേക്കാണ് കേന്ദ്ര ഗവണ്‍മെന്‍റ് ഉന്നതതല സംഘത്തെ അയക്കുന്നത്. കോവിഡ് വ്യാപനം കൂടിയ ജില്ലകള്‍ ഈ സംഘങ്ങള്‍ സന്ദര്‍ശിക്കും. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10 ലക്ഷത്തിലധികം ടെസ്റ്റുകളാണ് (10,83,397) രാജ്യത്ത് നടത്തിയത്. ദേശീയ സ്ഥിരീകരണ നിരക്ക് 6.95% ആണ്.  കഴിഞ്ഞ 24 മണിക്കൂറിനിടെ 45,882 പേര്‍ക്ക് രോഗം ബാധിച്ചതായി കണ്ടെത്തി. നിലവില്‍ ചികിത്സയിലുള്ളത് 4,43,794 പേരാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 44,807 പേരാണ് രോഗമുക്തരായത്. ആകെ രോഗമുക്തര്‍ 84,28,409. കോവിഡ് മുക്തിനിരക്ക് 93.6% ആയി വര്‍ധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍  584 മരണവും രേഖപ്പെടുത്തി. 
വിശദാംശങ്ങള്‍ക്ക്:  
https://pib.gov.in/PressReleasePage.aspx?PRID=1674303


50,000 ത്തിലധികം ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്‍ററുകള്‍ (എച്ച്ഡബ്ല്യുസി) എന്ന സുപ്രധാന നേട്ടത്തില്‍ ഇന്ത്യ
2022 ഡിസംബറോടെ 1.5 ലക്ഷം എബി-എച്ച്ഡബ്ല്യുസി സ്ഥാപിക്കാനും ലക്ഷ്യമിടുന്നു.
വിശദാംശങ്ങള്‍ക്ക്:
 https://pib.gov.in/PressReleseDetail.aspx? PRID = 1674243


ആരോഗ്യ മന്ത്രാലയത്തിന്‍റെ ഇ-സഞ്ജീവനി 8 ലക്ഷം പരിശോധന പൂര്‍ത്തിയാക്കി
27 സംസ്ഥാനങ്ങളില്‍ / കേന്ദ്രഭരണപ്രദേശങ്ങളില്‍ ദിനംപ്രതി 11,000 രോഗികളാണ് ആരോഗ്യ സേവനം തേടുന്നത്. കേരളത്തില്‍ 58,000 പേര്‍ ഇതിനകം ഇ സഞ്ജീവനി സേവനം ഉപയോഗപ്പെടുത്തി.
വിശദാംശങ്ങള്‍ക്ക്:
https://pib.gov.in/PressReleseDetail.aspx? PRID = 1674350


കോവിഡ് 19 ശാസ്ത്രീയ ഗവേഷണത്തെ നൂതന തലങ്ങളിലേക്കെത്തിച്ച് ആയുഷ് - ഡിബിടി സഹകരണം 
ആയുഷ് മന്ത്രാലയത്തിന്‍റെ ദേശീയ ഔഷധ സസ്യ ബോര്‍ഡും (എന്‍എംപിബി) ഡിബിടിയും തമ്മില്‍ ഇതുസംബന്ധിച്ച ധാരണാപത്രം നേരത്തെ  ഒപ്പുവച്ചിരുന്നു.
വിശദാംശങ്ങള്‍ക്ക്:
https://pib.gov.in/PressReleseDetail.aspx? PRID = 1674415


ഭാവിയിലേക്കായി ചെലവ് കുറഞ്ഞതും നൂതനവുമായ ആരോഗ്യ സംരക്ഷണ പരിഹാരങ്ങള്‍ ഉറപ്പാക്കുന്നതില്‍ ഇന്ത്യ സുപ്രധാന പങ്ക് വഹിക്കും: ശ്രീ പീയൂഷ് ഗോയല്‍
കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ ഏഷ്യ ഹെല്‍ത്ത് 2020 ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. 
വിശദാംശങ്ങള്‍ക്ക്:
https://pib.gov.in/PressReleasePage.aspx?PRID=1674406


ഡോ. ഹര്‍ഷ് വര്‍ധന്‍ നാഷണല്‍ കൗണ്‍സില്‍ ഓഫ് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിനെ അഭിസംബോധന ചെയ്തു
പോളിയോ നിര്‍മാര്‍ജനത്തില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും പൊതുജനാരോഗ്യകാര്യങ്ങളില്‍ അവരുടെ പിന്തുണ അനിവാര്യമാണെന്നും കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രി.
വിശദാംശങ്ങള്‍ക്ക്:
https://pib.gov.in/PressReleasePage.aspx?PRID=1674426


ഉത്തര്‍പ്രദേശിലെ വിന്ധ്യാഞ്ചല്‍ മേഖലയില്‍ ഗ്രാമീണ കുടിവെള്ള വിതരണ പദ്ധതിയുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഈ മാസം 22ന് നിര്‍വഹിക്കും
ഉത്തര്‍ പ്രദേശിലെ വിന്ധ്യാഞ്ചല്‍ മേഖലയിലെ മിര്‍സാപൂര്‍, സോന്‍ഭദ്ര ജില്ലകളിലെ ഗ്രാമീണ കുടിവെള്ള വിതരണ പദ്ധതിയുടെ ശിലാസ്ഥാപനം ഈ മാസം 22ന് (ഞായറാഴ്ച) രാവിലെ 11. 30ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കും. ചടങ്ങില്‍ ഗ്രാമീണ കുടിവെള്ള, ശുചീകരണ കമ്മിറ്റി /പാനി സമിതി അംഗങ്ങളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തും .ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ശ്രീ. യോഗി ആദിത്യനാഥ് ചടങ്ങില്‍ പങ്കെടുക്കും. എല്ലാ ഗ്രാമീണ കുടുംബങ്ങളിലും ടാപ്പ് വാട്ടര്‍ കണക്ഷന്‍ ലഭ്യമാക്കുന്ന  ഈ പദ്ധതിയുടെ പ്രയോജനം,  ഇരു ജില്ലകളിലെയും 2995 ഗ്രാമങ്ങളിലെ 42 ലക്ഷത്തോളം പേര്‍ക്ക്   ലഭിക്കും. എല്ലാ ഗ്രാമങ്ങളിലും രൂപീകരിച്ചിട്ടുള്ള ഗ്രാമീണ കുടിവെള്ള, ശുചീകരണ കമ്മിറ്റി/ പാനി സമിതിയ്ക്കാണ് പദ്ധതിയുടെ നിര്‍വഹണ- മേല്‍നോട്ട ചുമതല.  24 മാസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിക്ക് 5,555.38 കോടി രൂപയാണ്  ചെലവ് കണക്കാക്കിയിട്ടുള്ളത്.  2019 ഓഗസ്റ്റ് 15ന് ന്യൂഡല്‍ഹിയിലെ ചുവപ്പ് കോട്ടയില്‍ പ്രധാനമന്ത്രി ശ്രീ  നരേന്ദ്രമോദി പ്രഖ്യാപിച്ച ജല്‍ ജീവന്‍ പദ്ധതിയുടെ ലക്ഷ്യം. 2024 ഓടെ രാജ്യത്തെ എല്ലാ ഗ്രാമീണ കുടുംബങ്ങളിലും പ്രവര്‍ത്തനക്ഷമമായ കുടിവെള്ള ടാപ്പ്  കണക്ഷന്‍ ലഭ്യമാക്കുക എന്നതാണ്. 2019 ഓഗസ്റ്റില്‍  പ്രഖ്യാപന വേളയില്‍, രാജ്യത്തെ 18.93 കോടി ഗ്രാമീണ കുടുംബങ്ങളില്‍ 3.23 കോടി കുടുംബങ്ങള്‍ക്ക് (17%) മാത്രമാണ് ടാപ്പ് വാട്ടര്‍ കണക്ഷന്‍ ഉണ്ടായിരുന്നത്. അതായത് അടുത്ത നാല് വര്‍ഷത്തിനുള്ളില്‍, 15.70 കോടി കുടുംബങ്ങള്‍ക്ക് ടാപ് വാട്ടര്‍ കണക്ഷന്‍ ലഭ്യമാക്കണം. കോവിഡ് 19 മഹാമാരിക്കിടയിലും കഴിഞ്ഞ 15 മാസത്തിനുള്ളില്‍ 2.63 കോടി കുടുംബങ്ങള്‍ക്ക് കണക്ഷന്‍ നല്‍കി കഴിഞ്ഞു. നിലവില്‍ 5.86 കോടി ( 30.67%) ഗ്രാമീണ കുടുംബങ്ങള്‍ക്ക് ടാപ്പ് വാട്ടര്‍ കണക്ഷന്‍ ഉണ്ട്.
വിശദാംശങ്ങള്‍ക്ക്:
https://pib.gov.in/PressReleasePage.aspx?PRID=1674375


ജി 20 നേതാക്കളുടെ 15-ാമത് ഉച്ചകോടി (2020 നവംബര്‍ 21-22)
സൗദി അറേബ്യയുടെ രാജാവും രണ്ടു മോസ്കുകളുടെ പരിപാലകനുമായ ഹിസ് മെജസ്റ്റി കിംഗ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദിന്‍റെ ക്ഷണപ്രകാരം കിംഗ്ഡം ഓഫ് സൗദി അറേബ്യ ആദ്ധ്യക്ഷ്യം വഹിക്കുന്ന 15-ാമത് ജി 20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി പങ്കെടുക്കും. "21-ാം നൂറ്റാണ്ടിലെ അവസരങ്ങള്‍ എല്ലാവര്‍ക്കും വേണ്ടി സഫലീകരിക്കുക" എന്ന ആശയത്തില്‍ നവംബര്‍ 21-22 നാണ് ഉച്ചകോടി നടക്കുക. വെര്‍ച്ച്വല്‍ മാതൃകയിലായിരിക്കും യോഗം നടക്കുക. നടക്കാന്‍ പോകുന്നത് 2020ലെ രണ്ടാമത്തെ ജി 20 നേതാക്കളുടെ യോഗമാണ്. പ്രധാനമന്ത്രിയും സൗദി അറേബ്യന്‍ കിരിടാവകാശിയും തമ്മില്‍ നടന്ന ടെലഫോണ്‍ സംഭാഷത്തെ തുടര്‍ന്ന് ജി 20 നേതാക്കളുടെ അസാധാരണ ഉച്ചകോടി 2020 മാര്‍ച്ചില്‍ നടന്നിരുന്നു. അതില്‍ കോവിഡ്-19 മഹാമാരിയുടെ വ്യാപനം തടയുന്നതിനും ഒരു ആഗോള സഹകരണത്തോടെയുള്ള പ്രതിരോധത്തിനും വേണ്ട സമയോചിതമായ ധാരണ നേതാക്കള്‍ക്കിടയില്‍ ഉടലെടുത്തിരുന്നു. നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിയുടെ ശ്രദ്ധ കോവിഡ് 19ല്‍ നിന്ന് സംശ്ലേഷിത, പ്രതിരോധിത, സുസ്ഥിര പുനഃപ്രാപതിയിലായിരിക്കും. മഹാമാരിയിലെ തയാറെടുപ്പുകളെക്കുറിച്ചും തൊഴിലുകള്‍ പുനസ്ഥാപിക്കുന്നതിനുള്ള മാര്‍ഗ്ഗവും ലക്ഷ്യങ്ങളും യോഗത്തില്‍ നേതാക്കള്‍ ചര്‍ച്ചചെയ്യും. സംശ്ലേഷിത, സുസ്ഥിര, പ്രതിരോധ ഭാവി നിര്‍മ്മിക്കുന്നതിലുള്ള തങ്ങളുടെ വീക്ഷണങ്ങള്‍ നേതാക്കള്‍ പങ്കുവയ്ക്കുകയും ചെയ്യും. 2020 ഡിസംബര്‍ ഒന്നിന് ഇറ്റലി ജി 20യുടെ അദ്ധ്യക്ഷസ്ഥാനം  ഏറ്റെടുക്കുമ്പോള്‍ സൗദി അറേബ്യയോടൊപ്പം ഇന്ത്യയും ജി 20 കൂട്ടായ്മയുടെ മൂന്നംഗ കമ്മിറ്റിയിലേക്ക് എത്തും.
വിശദാംശങ്ങള്‍ക്ക്:
https://pib.gov.in/PressReleasePage.aspx?PRID=1674320


ഗാന്ധിനഗര്‍ പണ്ഡിറ്റ് ദീന്‍ദയാല്‍ പെട്രോളിയം സര്‍വകലാശാലയുടെ എട്ടാമത് ബിരുദദാനച്ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കും
ഗാന്ധിനഗറിലെ പണ്ഡിറ്റ് ദീന്‍ദയാല്‍ പെട്രോളിയം സര്‍വകലാശാലയുടെ എട്ടാമത് ബിരുദദാനച്ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും.  നവംബര്‍ 21 (ശനിയാഴ്ച) 11 മണിക്ക് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് പരിപാടി. ചടങ്ങില്‍ 2600-ഓളം വിദ്യാര്‍ത്ഥികള്‍ക്ക് ഡിഗ്രി/ഡിപ്ലോമ സമ്മാനിക്കും. 45 മെഗാവാട്ട് ഉല്‍പ്പാദിപ്പിക്കുന്ന മോണോക്രിസ്റ്റലൈന്‍ സോളാര്‍ ഫോട്ടോ വോള്‍ട്ടായിക് പാനല്‍ പ്ലാന്‍റ്, ജലസാങ്കേതികവിദ്യ മികവിന്‍റെ കേന്ദ്രം എന്നിവയുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിക്കും.  പണ്ഡിറ്റ് ദീന്‍ദയാല്‍ പെട്രോളിയം സര്‍വകലാശാലയിലെ 'ഇന്നൊവേഷന്‍ ആന്‍റ് ഇന്‍കുബേഷന്‍ സെന്‍റര്‍ - ടെക്നോളജി ബിസിനസ് ഇന്‍കുബേഷന്‍', 'ട്രാന്‍സ്ലേഷന്‍ റിസര്‍ച്ച് സെന്‍റര്‍', 'സ്പോര്‍ട്സ് കോംപ്ലക്സ്' എന്നിവയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
വിശദാംശങ്ങള്‍ക്ക്:
https://pib.gov.in/PressReleasePage.aspx?PRID=1674322


പ്രധാനമന്ത്രി ലക്സംബര്‍ഗ് പ്രധാനമന്ത്രി സേവ്യര്‍ ബെറ്റെലുമായി ഇന്ത്യ-ലക്സംബര്‍ഗ് വിര്‍ച്വല്‍ ഉച്ചകോടി നടത്തി
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ലക്സംബര്‍ഗ് പ്രധാനമന്ത്രി സേവ്യര്‍ ബെറ്റെലും വിര്‍ച്വല്‍ ഉഭയകക്ഷി ഉച്ചകോടിയില്‍ പങ്കെടുത്തു. കോവിഡ് 19 ആഗോള മഹാമാരി കാരണം ലക്സംബര്‍ഗില്‍ നിരവധി ജീവന്‍ പൊലിഞ്ഞതിന്‍റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ നല്‍കുന്ന നേതൃത്വത്തിന് ബഹുമാനപ്പെട്ട സേവ്യര്‍ ബെറ്റെലിനെ അദ്ദേഹം അഭിനന്ദിച്ചു. കോവിഡിനു ശേഷമുള്ള ലോകത്ത് ഇന്ത്യ-ലക്സംബര്‍ഗ് ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചുള്ള കാര്യത്തില്‍ ഇരുപ്രധാനമന്ത്രിമാരും സാമ്പത്തിക സാങ്കേതികവിദ്യ, ഹരിത സമ്പദ് വ്യവസ്ഥ, ബഹിരാകാശ ആപ്ലിക്കേഷനുകള്‍, ഡിജിറ്റല്‍ കണ്ടുപിടുത്തങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ നിര്‍ദേശങ്ങള്‍ കൈമാറി. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക വ്യാപാര വ്യവസ്ഥാപകര്‍, സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍, ഇന്നൊവേഷന്‍ ഏജന്‍സികള്‍ എന്നിവയുള്‍പ്പെടെ, വിവിധ കരാറുകളുടെ തീര്‍പ്പിനെ നേതാക്കള്‍ സ്വാഗതം ചെയ്തു. ഫലപ്രദമായ ബഹുമുഖ നിര്‍വഹണത്തിനും കോവിഡ്-19 മഹാമാരി, ഭീകരവാദം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ ആഗോള വെല്ലുവിളികള്‍ നേരിടുന്നതിനുമുള്ള സഹകരണം ശക്തിപ്പെടുത്താന്‍ ഇരുപ്രധാനമന്ത്രിമാരും സമ്മതിച്ചു. അന്താരാഷ്ട്ര സൗര സഖ്യത്തില്‍ (ഐഎസ്എ) ഭാഗമാകാനുള്ള ലക്സംബര്‍ഗിന്‍റെ പ്രഖ്യാപനത്തെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു. ദുരന്ത നിവാരണ അടിസ്ഥാനസൗകര്യ സഖ്യത്തിലേക്ക് (സിഡിആര്‍ഐ) ലക്സംബര്‍ഗിനെ പ്രധാനമന്ത്രി ക്ഷണിക്കുകയും ചെയ്തു. കോവിഡ്-19നുശേഷം സാഹചര്യങ്ങള്‍ മെച്ചപ്പെടുമ്പോള്‍ ലക്സംബര്‍ഗിലെ ഗ്രാന്‍ഡ് ഡ്യൂക്കിനും പ്രധാനമന്ത്രി ബെറ്റെലിനും രാജ്യത്ത് സ്വീകരണമൊരുക്കാനാകുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. പ്രധാനമന്ത്രി ബെറ്റലും പ്രധാനമന്ത്രി മോദിയെ അദ്ദേഹത്തിന്‍റെ സൗകര്യാര്‍ഥം ലക്സംബര്‍ഗ് സന്ദര്‍ശിക്കാന്‍ ക്ഷണിച്ചു.
വിശദാംശങ്ങള്‍ക്ക്:
https://pib.gov.in/PressReleasePage.aspx?PRID=1674323


ഇന്ത്യ-ലക്സംബര്‍ഗ് വെര്‍ച്വല്‍ ഉച്ചകോടിയുടെ സംയുക്ത പ്രസ്താവന
വിശദാംശങ്ങള്‍ക്ക്:
https://pib.gov.in/PressReleseDetail.aspx?PRID=1674160


തൊഴില്‍ പരിഷ്കാരങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിന്‍റെ ഭാഗമായി 2020 ലെ തൊഴില്‍ സുരക്ഷ, ആരോഗ്യം, ജോലിസാഹചര്യം സംബന്ധിച്ച കോഡുകള്‍ എന്നിവ പ്രകാരമുള്ള കരട് നിയമങ്ങള്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചു 
സുരക്ഷ, ആരോഗ്യം, ജോലി സാഹചര്യങ്ങള്‍ എന്നിവ മെച്ചപ്പെടുത്തുന്നതിനും നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനുമാണ് കരട് നിയമങ്ങള്‍ ലക്ഷ്യമിടുന്നത്.
വിശദാംശങ്ങള്‍ക്ക്: 
https://pib.gov.in/PressReleseDetail.aspx?PRID=1674364

 

***

 



(Release ID: 1674494) Visitor Counter : 158