പ്രധാനമന്ത്രിയുടെ ഓഫീസ്
ഗാന്ധിനഗര്‍ പണ്ഡിറ്റ് ദീന്‍ദയാല്‍ പെട്രോളിയം സര്‍വകലാശാലയുടെ എട്ടാമത് ബിരുദദാനച്ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കും
Posted On:
19 NOV 2020 7:44PM by PIB Thiruvananthpuram
ഗാന്ധിനഗറിലെ പണ്ഡിറ്റ് ദീന്‍ദയാല്‍ പെട്രോളിയം സര്‍വകലാശാലയുടെ എട്ടാമത് ബിരുദദാനച്ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും. നവംബര്‍ 21 (ശനിയാഴ്ച) 11 മണിക്ക് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് പരിപാടി. ചടങ്ങില്‍ 2600-ഓളം വിദ്യാര്‍ത്ഥികള്‍ക്ക് ഡിഗ്രി/ഡിപ്ലോമ സമ്മാനിക്കും.
45 മെഗാവാട്ട് ഉല്‍പ്പാദിപ്പിക്കുന്ന മോണോക്രിസ്റ്റലൈന്‍ സോളാര്‍ ഫോട്ടോ വോള്‍ട്ടായിക് പാനല്‍ പ്ലാന്റ്, ജലസാങ്കേതികവിദ്യ മികവിന്റെ കേന്ദ്രം എന്നിവയുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിക്കും. പണ്ഡിറ്റ് ദീന്‍ദയാല്‍ പെട്രോളിയം സര്‍വകലാശാലയിലെ 'ഇന്നൊവേഷന്‍ ആന്റ് ഇന്‍കുബേഷന്‍ സെന്റര്‍ - ടെക്‌നോളജി ബിസിനസ് ഇന്‍കുബേഷന്‍', 'ട്രാന്‍സ്ലേഷന്‍ റിസര്‍ച്ച് സെന്റര്‍', 'സ്പോര്‍ട്സ് കോംപ്ലക്സ്' എന്നിവയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
***
(Release ID: 1674322)
Visitor Counter : 164
Read this release in:
Assamese
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada