പ്രധാനമന്ത്രിയുടെ ഓഫീസ്‌

ജി 20 നേതാക്കളുടെ 15-ാമത് ഉച്ചകോടി (2020 നവംബര്‍ 21-22)

Posted On: 19 NOV 2020 8:33PM by PIB Thiruvananthpuram

സൗദി അറേബ്യയുടെ രാജാവും രണ്ടു മോസ്‌കുകളുടെ പരിപാലകനുമായ ഹിസ് മെജസ്റ്റി കിംഗ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദിന്റെ ക്ഷണപ്രകാരം കിംഗ്ഡം ഓഫ് സൗദി അറേബ്യ ആദ്ധ്യക്ഷ്യം വഹിക്കുന്ന 15-ാമത് ജി 20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി പങ്കെടുക്കും. ''21-ാം നൂറ്റാണ്ടിലെ അവസരങ്ങള്‍ എല്ലാവര്‍ക്കും വേണ്ടി സഫലീകരിക്കുക'' എന്ന ആശയത്തില്‍ നവംബര്‍ 21-22 നാണ് ഉച്ചകോടി നടക്കുക. വെര്‍ച്ച്വല്‍ മാതൃകയിലായിരിക്കും യോഗം നടക്കുക.
 

നടക്കാന്‍ പോകുന്നത് 2020ലെ രണ്ടാമത്തെ ജി 20 നേതാക്കളുടെ യോഗമാണ്. പ്രധാനമന്ത്രിയും സൗദി അറേബ്യന്‍ കിരിടാവകാശിയും തമ്മില്‍ നടന്ന ടെലഫോണ്‍ സംഭാഷത്തെ തുടര്‍ന്ന് ജി 20 നേതാക്കളുടെ അസാധാരണ ഉച്ചകോടി 2020 മാര്‍ച്ചില്‍ നടന്നിരുന്നു. അതില്‍ കോവിഡ്-19 മഹാമാരിയുടെ വ്യാപനം തടയുന്നതിനും ഒരു ആഗോള സഹകരണത്തോടെയുള്ള പ്രതിരോധത്തിനും വേണ്ട സമയോചിതമായ ധാരണ നേതാക്കള്‍ക്കിടയില്‍ ഉടലെടുത്തിരുന്നു.
 

നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിയുടെ ശ്രദ്ധ കോവിഡ് 19ല്‍ നിന്ന് സംശ്ലേഷിത, പ്രതിരോധിത, സുസ്ഥിര പുനഃപ്രാപതിയിലായിരിക്കും. മഹാമാരിയിലെ തയാറെടുപ്പുകളെക്കുറിച്ചും തൊഴിലുകള്‍ പുനസ്ഥാപിക്കുന്നതിനുള്ള മാര്‍ഗ്ഗവും ലക്ഷ്യങ്ങളും യോഗത്തില്‍ നേതാക്കള്‍ ചര്‍ച്ചചെയ്യും. സംശ്ലേഷിത, സുസ്ഥിര, പ്രതിരോധ ഭാവി നിര്‍മ്മിക്കുന്നതിലുള്ള തങ്ങളുടെ വീക്ഷണങ്ങള്‍ നേതാക്കള്‍ പങ്കുവയ്ക്കുകയും ചെയ്യും.
 

2020 ഡിസംബര്‍ ഒന്നിന് ഇറ്റലി

ജി 20യുടെ അദ്ധ്യക്ഷസ്ഥാനം  ഏറ്റെടുക്കുമ്പോള്‍ സൗദി അറേബ്യയോടൊപ്പം ഇന്ത്യയും ജി 20 കൂട്ടായ്മയുടെ മൂന്നംഗ കമ്മിറ്റിയിലേക്ക് എത്തും

 

***

 


(Release ID: 1674320)