ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

തുടർച്ചയായ അഞ്ചാം ദിവസവും രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 50,000 ൽ താഴെ

Posted On: 12 NOV 2020 11:10AM by PIB Thiruvananthpuram

തുടർച്ചയായ അഞ്ചാം ദിവസവും രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം, അൻപതിനായിരത്തിൽ താഴെ. കഴിഞ്ഞ 24 മണിക്കൂറിൽ, 47,905 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു.

 

പ്രതിദിന രോഗമുക്തരുടെ എണ്ണം പുതുതായി രോഗം സ്വീകരിക്കുന്നവരുടെ എണ്ണത്തേക്കാൾ കൂടുന്ന പ്രവണത 40 ആം ദിവസവും തുടരുന്നു. 52,718 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രോഗം ഭേദമായത്. രാജ്യത്ത് 4.98 ലക്ഷം പേരാണ് നിലവിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇത് ആകെ രോഗബാധിതരുടെ 5.63% ആണ്.

 

രോഗമുക്തി നിരക്ക് 92.89%മാണ്. ആകെ 80,66,501 പേർ ഇതുവരെ കോവിഡിൽ നിന്ന്  മുക്തരായി. ചികിത്സയിൽ ഉള്ളവരുടെയും രോഗമുക്തരുടെയും എണ്ണം തമ്മിലുള്ള അന്തരം, 75,77,207 ആയി.

 

പുതുതായി രോഗ മുക്തരായവരിൽ 78%വും 10 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുള്ളവരാണ്. പ്രതിദിന രോഗമുക്തി എണ്ണത്തിൽ 9,164 പേരുമായി മഹാരാഷ്ട്രയാണ് ഏറ്റവും മുന്നിൽ. ഡൽഹിയിൽ 7,264 പേരും, കേരളത്തിൽ 7,252 പേരും പുതുതായി രോഗ മുക്തരായി.

 

 

പുതുതായി രോഗം സ്ഥിരീകരിച്ചതിൽ 78 ശതമാനവും 10 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ്. ഡൽഹിയിലെ ഏറ്റവും ഉയർന്ന പ്രതിദിന വർധനയായ 8,593 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. കേരളത്തിൽ 7,007 പേർക്കും മഹാരാഷ്ട്രയിൽ 4,907 പേർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.

 

കഴിഞ്ഞ 24 മണിക്കൂറിൽ 550 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 1.48 ശതമാനമാണ് രാജ്യത്തെ കോവിഡ് മരണനിരക്ക്. ഇന്നലെ ഉണ്ടായ മരണങ്ങളിൽ 80%, 10 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ്. മഹാരാഷ്ട്രയിൽ 125 പേരും, ഡൽഹി, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ യഥാക്രമം 85,49 പേരും ഇന്നലെ കോവിഡ് മൂലം മരണപ്പെട്ടു.

 

***



(Release ID: 1672294) Visitor Counter : 184