ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
മൂന്നു മാസത്തിനിടെ ഏറ്റവും കുറവ് പ്രതിദിന കോവിഡ് കേസുകള്‍ രേഖപ്പെടുത്തി ഇന്ത്യ
प्रविष्टि तिथि:
27 OCT 2020 11:41AM by PIB Thiruvananthpuram
കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ നിര്‍ണ്ണായക നാഴികക്കല്ലുകള്‍ പിന്നിട്ട് ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറില്‍ പുതുതായി കോവിഡ് രോഗബാധിതരായവര്‍ 36,500ല്‍ താഴെയാണ് (36,470). മൂന്നു മാസത്തിനിടെയുള്ള ഏറ്റവും കുറവ് പ്രതിദിനകോവിഡ് സംഖ്യയാണ് ഇത്. 2020 ജൂലൈ 18ന് പുതിയ കോവിഡ് കേസുകള്‍ 34,884 ആയിരുന്നു.
നിലവിലെ കോവിഡ് ബാധിതരുടെ എണ്ണം 6,25,857 ആയി കുറഞ്ഞു. ആകെ കേസുകളുടെ 7.88 ശതമാനം മാത്രമാണിത്. നിലവിലെ 35 ശതമാനം കോവിഡ് ബാധിതരും 18 ജില്ലകളില്‍ നിന്നാണ്.
ആകെ രോഗമുക്തരുടെ എണ്ണം 72 ലക്ഷം പിന്നിട്ടു (72,01,070). രോഗമുക്തരും നിലവിലെ രോഗബാധിതരും തമ്മിലുള്ള വിടവ്65,75,213 ആണ്.
കഴിഞ്ഞ 24 മണിക്കൂറില്‍ 63,842 പേര്‍ രോഗമുക്തരായി. ദേശീയ രോഗമുക്തി നിരക്ക് 90.62 ശതമാനം.
പുതിയ രോഗമുക്തരില്‍ 78 ശതമാനവും 10 സംസ്ഥാനങ്ങള്‍/ കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്നാണ്.
മഹാരാഷ്ട്രയില്‍ 9000ലധികം പേര്‍ രോഗമുക്തരായി. കര്‍ണ്ണാടകത്തില്‍ 8000ലധികം പേരാണ് രോഗമുക്തി നേടിയത്.
പുതുതായി രോഗബാധിതരായവരുടെ 76 ശതമാനവും 10 സംസ്ഥാനങ്ങള്‍/ കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്നാണ്. കേരളത്തിലും പശ്ചിമബംഗാളിലും 4000ലധികം പേര്‍ രോഗബാധിതരായപ്പോള്‍ കര്‍ണ്ണാടകത്തില്‍ 3000ലധികം പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു.
കഴിഞ്ഞ 24 മണിക്കൂറില്‍ 488 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ 80 ശതമാനത്തിനടുത്ത് 10 സംസ്ഥാനങ്ങള്‍/ കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നാണ്. തുടര്‍ച്ചയായി രണ്ടാം ദിവസവും മരണ സംഖ്യ 500ന് താഴെയാണ്.
ഏറ്റവും കൂടുതല്‍ പ്രതിദിന മരണം മഹാരാഷ്ട്രയിലാണ്(84 മരണം). ഇന്ത്യയുടെ മരണ നിരക്ക് 1.5 ശതമാനമാണ്.
****
(रिलीज़ आईडी: 1667812)
आगंतुक पटल : 195
इस विज्ञप्ति को इन भाषाओं में पढ़ें:
Telugu
,
Kannada
,
Assamese
,
English
,
Urdu
,
हिन्दी
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil