ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ത്യയില്‍ കോവിഡ് ചികിത്സയിലുള്ളവര്‍ 7 ലക്ഷത്തില്‍ താഴെ
ആകെ രോഗമുക്തരുടെ എണ്ണം 70 ലക്ഷം കടന്നു
ആകെ രോഗമുക്തരുടെ 61 ശതമാനവും 6 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍
പോസ്റ്റഡ് ഓണ്‍:
24 OCT 2020 11:36AM by PIB Thiruvananthpuram
കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം രാജ്യത്തു പതിവായി കുറയുകയാണ്. തുടര്‍ച്ചയായ രണ്ടാം ദിവസവും ചികിത്സയിലുള്ളവരുടെ എണ്ണം 7 ലക്ഷത്തില്‍ (6,80,680) താഴെയാണ്. രാജ്യത്തെ ആകെ രോഗബാധിതരുടെ 8.71% മാത്രമാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ കേന്ദ്രഗവണ്‍മെന്റിന്റെ നിര്‍ദേശപ്രകാരം നടപ്പാക്കിയ ടെസ്റ്റ്, ട്രീറ്റ്, ട്രാക്ക് നയത്തിന്റെ ഫലമായാണ് ചികിത്സയിലുള്ളവരുടെ എണ്ണം ദിവസേന കുറയുന്നത്.

കഴിഞ്ഞ കുറച്ച് വാരങ്ങളിലായി പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ വലിയ കുറവാണുണ്ടായത്.

രോഗമുക്തരുടെ ആകെ എണ്ണം 70 ലക്ഷം കടന്നു (70,16,046). ദേശീയ രോഗമുക്തി നിരക്ക് 89.78 ശതമാനമായി ഉയര്‍ന്നു.

ആകെ രോഗമുക്തരില്‍ 61 ശതമാനവും മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടകം, തമിഴ്നാട്, ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നീ 6 സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ്.

ദിനംപ്രതി പുതുതായി രോഗമുക്തരാകുന്നവര്‍, പുതുതായി രോഗബാധിതരാകുന്നതിനേക്കാള്‍ കൂടുതലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,549 പേരാണ് സുഖം പ്രാപിച്ചത്. രോഗം സ്ഥിരീകരിച്ചത് 53,370 പേര്‍ക്കും.

പുതുതായി രോഗമുക്തരായവരുടെ 77 ശതമാനവും 10 സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ്.
13,000 പേര്‍ മഹാരാഷ്ട്രയില്‍ രോഗമുക്തരായി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 53,370 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. പുതിയ കേസുകളില്‍ 80 ശതമാനവും 10 സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ്. കേരളത്തില്‍ 8,000-ത്തിലധികം പേര്‍ക്കാണു രോഗബാധ. മഹാരാഷ്ട്രയില്‍ 7,000 പേര്‍ക്കും സ്ഥിരീകരിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 650 പേരാണ് രാജ്യത്ത് മരിച്ചത്.
ഇതില്‍ 80 ശതമാനവും 10 സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ്. 184 പേര്‍ മരിച്ച മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരണമടഞ്ഞത്.

****
( റിലീസ് ഐ.ഡി: 1667266)
സന്ദര്‍ശക കൗണ്ടര്‍ : 283
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu