പ്രധാനമന്ത്രിയുടെ ഓഫീസ്‌

കുവൈറ്റ് അമീർ അത്യുന്നത ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജബാര്‍ അല്‍ സാബയെ പ്രധാനമന്ത്രി അനുമോദിച്ചു

प्रविष्टि तिथि: 09 OCT 2020 6:00PM by PIB Thiruvananthpuram

കുവൈറ്റ് അമീറായി അധികാരമേറ്റ അത്യുന്നത ഷെയ്ക്ക് നവാഫ് അല്‍ അഹമ്മദ് അല്‍ ജബാര്‍ അല്‍ സാബയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമോദിച്ചു. കിരീടാവകാശിയായി അധികാരമെറ്റ അത്യുന്നത ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജബാര്‍ അല്‍ സാബയെയും പ്രധാനമന്ത്രി അനുമോദിച്ചു.
 

"കുവൈറ്റ് രാജ്യത്തിന്റെ അമീറായി അധികാരം ഏറ്റെടുത്ത അത്യുന്നത ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജബാര്‍ അല്‍ സാബയ്ക്ക് അഭിനന്ദനങ്ങളും മംഗളങ്ങളും ആശംസിക്കുന്നു.  കിരീടാവകാശിയായി അധികാരമേല്‍ക്കുന്ന അത്യുന്നത ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജബാര്‍ അല്‍ സാബയ്ക്കും എന്റെ അഭിനന്ദനങ്ങള്‍.

ഇവരുടെ നേതൃത്വത്തില്‍ കുവൈറ്റ് ആഗോള തലത്തില്‍ തുടര്‍ന്നും അവരുടെ സുപ്രധാന പങ്ക് വഹിക്കും എന്ന് എനിക്കു വിശ്വാസമുണ്ട്.  മാത്രവുമല്ല ഇന്ത്യയും കുവൈറ്റും തമ്മിലുള്ള ചരിത്രപരമായ സൗഹൃദം കൂടുതല്‍ ശക്തമാകുകയും ചെയ്യും" - പ്രധാനമന്ത്രി പറഞ്ഞു.

 

***


(रिलीज़ आईडी: 1665478) आगंतुक पटल : 163
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Assamese , Bengali , Punjabi , Gujarati , Odia , Tamil , Telugu , Kannada