PIB Headquarters
കോവിഡ് 19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിന്‍
Posted On:
16 OCT 2020 6:20PM by PIB Thiruvananthpuram
(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ പുറത്തിറക്കിയ
പത്രക്കുറിപ്പുകള്‍ ഇതോടൊപ്പം)
- ദശലക്ഷം ജനസംഖ്യയില് ഏറ്റവും കുറഞ്ഞ മരണസംഖ്യ (81) ഇന്ത്യയില്‍
- കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 63,371 പേര്‍ക്ക്; 70,338 പേര്‍ രോഗമുക്തരായി
- നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 10.92% മാത്രം (8,04,528).
- രോഗമുക്തരുടെ എണ്ണം വര്‍ധിച്ചത് ദേശീയ രോഗമുക്തി നിരക്ക് 87.56% ആയി വര്‍ധിക്കാന്‍ കാരണമായി
- ഉന്നതതല കേന്ദ്രസംഘങ്ങളെ കേരളം, കര്‍ണാടകം, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലേക്ക് നിയോഗിച്ചു.
#Unite2FightCorona
#IndiaFightsCorona
പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ
വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം
ഭാരത സര്‍ക്കാര്‍
ദശലക്ഷം ജനസംഖ്യയില്‍ ലോകത്ത് ഏറ്റവും കുറഞ്ഞ മരണനിരക്ക് ഇന്ത്യയില്‍; കഴിഞ്ഞ 14 ദിവസമായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് 1100 ല്‍ താഴെ പ്രതിദിനമരണങ്ങള്‍; 22 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ദശലക്ഷത്തിലെ മരണനിരക്ക് ദേശീയ ശരാശരിയേക്കാള്‍ കുറവ്
ദശലക്ഷം ജനസംഖ്യയില്‍ ലോകത്ത് ഏറ്റവും കുറഞ്ഞ മരണനിരക്കാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ദശലക്ഷത്തിന് 81 ആണ് ഇന്ത്യയിലെ മരണസംഖ്യ. മരണനിരക്കും ക്രമാനുഗതമായി കുറഞ്ഞു വരികയാണ്. നിലവിലെ മരണനിരക്കായ 1.52%, 2020 മാര്‍ച്ച് 22 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 63,371 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചപ്പോള്‍ 70,338 പേര്‍ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 64,53,779 ആയി. രോഗമുക്തരുടെ എണ്ണവും ചികിത്സയിലുള്ളവയുടെ എണ്ണവും തമ്മിലുള്ള അന്തരം 56 ലക്ഷം (56,49,251) കവിഞ്ഞു. രോഗമുക്തരുടെ എണ്ണം ചികിത്സയിലുള്ളവരുടെ എണ്ണത്തേക്കാള്‍ 8 മടങ്ങ് കൂടുതലാണ്. രോഗബാധിതരാകുന്നവരുടെ എണ്ണവും ക്രമാനുഗതമായി കുറഞ്ഞു വരികയാണ്. ആകെ രോഗബാധിതരില്‍ 10.92 ശതമാനം മാത്രമാണ്. നിലവില്‍ ചികിത്സയിലുള്ളത് 8,04,528 പേര്‍. രോഗമുക്തരാകുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതോടെ രോഗമുക്തി നിരക്ക് 87.56 ശതമാനമായി ഉയര്‍ന്നു. രോഗമുക്തി നേടിയവരില്‍ 78 ശതമാനവും 10 സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. പ്രതിദിന രോഗമുക്തി 13,000ത്തിലധികമുള്ള മഹാരാഷ്ട്ര തന്നെയാണ് രോഗമുക്തി നേടിയവരുടെ എണ്ണത്തിലും മുന്നില്‍. പുതിയ കേസുകളില്‍ 79 ശതമാനവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് 10 സംസ്ഥാന-കേന്ദ്ര ഭരണപ്രദേശങ്ങളില്‍ നിന്നുമാണ്. പ്രതിദിന രോഗബാധ പതിനായിരത്തിലധികം രേഖപ്പെടുത്തുന്ന സംസ്ഥാനമായി മഹാരാഷ്ട്ര തുടരുന്നു. കര്‍ണാടകയില്‍ 8,000ത്തിലധികം ആണ് പ്രതിദിന രോഗബാധിതരുടെ എണ്ണം. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 895 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 82 ശതമാനവും മഹാരാഷ്ട്ര, കര്‍ണാടക, പശ്ചിമ ബംഗാള്‍, തമിഴ്നാട്, ഛത്തീസ്ഗഡ്, ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഒഡീഷ, ദില്ലി എന്നീ പത്ത് സംസ്ഥാന-കേന്ദ്ര ഭരണപ്രദേശങ്ങളില്‍ നിന്നുമാണ്. 13 സംസ്ഥാന-കേന്ദ്ര ഭരണപ്രദേശങ്ങളില്‍, ഒരു ദശലക്ഷം ജനസംഖ്യയിലെ മരണനിരക്ക് ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1665162
കോവിഡ് 19: കേരളം, കര്‍ണാടകം, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലേക്ക് കേന്ദ്ര ഗവണ്‍മെന്‍റ് ഉന്നതതല സംഘത്തെ അയക്കും
കണ്ടെയ്ന്‍മെന്‍റ്, നിരീക്ഷണം, പരിശോധന, രോഗവ്യാപനനിയന്ത്രണം, ഫലപ്രദമായ ചികിത്സ എന്നിവയ്ക്കു കരുത്തു പകരാന്‍ കേന്ദ്ര സംഘങ്ങള്‍ സഹായിക്കും. കഴിഞ്ഞ ദിവസങ്ങളില്‍ പുതിയ കോവിഡ് 19 ബാധിതരുടെ എണ്ണത്തില്‍ ഈ സംസ്ഥാനങ്ങളില്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു. ഓരോ സംഘത്തിലും ഒരു ജോയിന്‍റ് സെക്രട്ടറി (അതത് സംസ്ഥാനത്തിന്‍റെ നോഡല്‍ ഓഫീസര്‍), പൊതുജനാരോഗ്യകാര്യങ്ങള്‍ പരിശോധിക്കാന്‍ പൊതുജനാരോഗ്യ വിദഗ്ദ്ധന്‍, രോഗബാധ തടയാനുള്ള നടപടികള്‍ സ്വീകരിക്കാനായും സംസ്ഥാനം സ്വീകരിച്ചിരിക്കുന്ന ചികിത്സാനിര്‍വഹണ മാര്‍ഗനിര്‍ദേശങ്ങള്‍ പരിശോധിക്കാനായുമുള്ള ആരോഗ്യവിദഗ്ധന്‍ എന്നിവരുണ്ടാകും. കണ്ടെയ്ന്‍മെന്‍റ്, നിരീക്ഷണം, പരിശോധന, രോഗവ്യാപന നിയന്ത്രണ നടപടികള്‍, രോഗബാധിതരുടെ ചികിത്സ തുടങ്ങിയവ ശക്തിപ്പെടുത്തുന്നതിനുള്ള സംസ്ഥാനങ്ങളുടെ ശ്രമങ്ങള്‍ക്ക് കേന്ദ്ര സംഘം പിന്തുണയേകും. സമയബന്ധിതമായ രോഗനിര്‍ണയവും തുടര്‍നടപടികളുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാനും മാര്‍ഗനിര്‍ദേശം നല്‍കും.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1665035
എഫ്എസ്എസ്എഐ സംഘടിപ്പിച്ച 'ലോക ഭക്ഷ്യ ദിന' പരിപാടിയില്‍ അധ്യക്ഷനായി ഡോ. ഹര്‍ഷ് വര്‍ധന്‍
ഭക്ഷ്യ വിതരണ ശൃംഖലയില്‍ നിന്ന് ട്രാന്‍സ് ഫാറ്റ് ഒഴിവാക്കുക എന്നതാണ് ഈ വര്‍ഷത്തെ പ്രധാന ലക്ഷ്യം.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1665119
കോവിഡിനെതിരായി ജന്‍ ആന്ദോളന്‍ സൃഷ്ടിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം ഇന്ത്യന്‍ റെഡ്ക്രോസ് സൊസൈറ്റി അംഗങ്ങളെ അറിയിച്ച് ഡോ. ഹര്‍ഷ് വര്‍ധന്‍
ശതാബ്ദി വര്‍ഷം ആഘോഷിക്കുന്ന വേളയില്‍ ഐആര്‍സിഎസിന്‍റെ വാര്‍ഷിക പൊതുയോഗത്തില്‍ അധ്യക്ഷനായി ഡോ. ഹര്‍ഷ് വര്‍ധന്‍.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1664832
ഭക്ഷ്യ കാര്‍ഷിക സംഘടന(എഫ്എഒ)യുടെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷ സ്മരണാര്‍ത്ഥം പ്രധാനമന്ത്രി 75 രൂപ നാണയം പുറത്തിറക്കി
ഭക്ഷ്യ കാര്‍ഷിക സംഘടനയുടെ എഴുപത്തിയഞ്ചാം വാര്‍ഷിക ആഘോഷത്തിന്‍റെ സ്മരണാര്‍ത്ഥം പ്രധാനമന്ത്രി നരേന്ദ്ര മോദി 75 രൂപ നാണയം വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഇന്ന് പുറത്തിറക്കി. സമീപകാലത്തായി വികസിപ്പിച്ച 17 ജൈവ സമ്പുഷ്ടീകൃത ധാന്യ വിളകള്‍ അദ്ദേഹം രാഷ്ട്രത്തിന് സമര്‍പ്പിച്ചു. പോഷണവൈകല്യം തടയാന്‍ ലോകമെമ്പാടും പ്രവര്‍ത്തിക്കുന്നവരെ അദ്ദേഹം ചടങ്ങില്‍ അഭിനന്ദിച്ചു. കര്‍ഷകര്‍, കാര്‍ഷിക ശാസ്ത്രജ്ഞര്‍, അംഗനവാടി, ആശാവര്‍ക്കര്‍മാര്‍ എന്നിവര്‍ പോഷണവൈകല്യത്തിന് എതിരായുള്ള അടിസ്ഥാന പ്രവര്‍ത്തകരാണെന്ന് അദ്ദേഹം പറഞ്ഞു. അവരുടെ കഠിന പരിശ്രമമാണ് പാവപ്പെട്ടവരില്‍ പാവപ്പെട്ടവരുടെ അടുത്തുപോലും ഗവണ്‍മെന്‍റ് സേവനങ്ങള്‍ എത്താന്‍ സഹായിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കാര്‍ഷികോല്പാദന വര്‍ദ്ധനയിലും ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും പോഷണപരമായ കാര്യങ്ങളിലും ഭക്ഷ്യ കാര്‍ഷിക സംഘടന മികച്ച സേവനമാണ് നടത്തിവരുന്നത്. വേള്‍ഡ് ഫുഡ് പ്രോഗ്രാമിന് ഈ വര്‍ഷത്തെ നോബല്‍ സമാധാന പുരസ്കാരം ലഭിച്ചത് എഫ്എഓ യുടെ നേട്ടമാണ്. അതിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ ഇന്ത്യയ്ക്ക് സന്തോഷമുണ്ട് എന്നും പ്രധാനമന്ത്രി പറഞ്ഞു. ഡോ. ബിനയ് രഞ്ജന്‍ സെന്‍ എഫ്എഓ ഡയറക്ടര്‍ ജനറല്‍ ആയിരുന്ന കാലത്താണ് വേള്‍ഡ് ഫുഡ് പ്രോഗ്രാം ആരംഭിച്ചത്. അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഇന്നും ലോകത്തിന് ഉപകാരപ്രദമാണ്. പോഷണവൈകല്യത്തിന് എതിരായ ഇന്ത്യയുടെ ശ്രമങ്ങളെ എഫ് എ ഓ സൂക്ഷ്മമായി നിരീക്ഷിച്ചിട്ടുണ്ട് എന്നും എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് പോഷണപരമായ നേട്ടം കൈവരിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1665219
ഭക്ഷ്യ കാര്‍ഷിക സംഘടന(എഫ്എഒ)യുടെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷവേളയില്‍ സ്മാരകനാണയം പുറത്തിറക്കിയ ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ പൂര്‍ണരൂപം.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1665094
മികച്ച സൈനിക ആശുപത്രികള്‍ക്കുള്ള രക്ഷാമന്ത്രിയുടെ ട്രോഫി സമ്മാനിച്ചു
കമാന്‍ഡ് ഹോസ്പിറ്റല്‍ (എയര്‍ഫോഴ്സ്) ബംഗളൂരുവും കമാന്‍ഡ് ഹോസ്പിറ്റല്‍ (ഈസ്റ്റേണ്‍ കമാന്‍ഡ്) കൊല്‍ക്കത്തയും യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടി.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1665093
അന്താരാഷ്ട്ര നാണയനിധിയുടെ മന്ത്രിതല സമിതിയായ ഐഎംഎഫ്സി യോഗത്തില്‍ കേന്ദ്രധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പങ്കെടുത്തു
രാജ്യം സാമ്പത്തിക പുരോഗതി കൈവരിക്കുന്നതിനായി, ആത്മനിര്‍ഭര്‍ പദ്ധതിക്കു കീഴില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ധനമന്ത്രി വിശദീകരിച്ചു.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1664919
ഷാങ്ഹായ് സഹകരണ സംഘടനയിലെ നിയമമന്ത്രിമാരുടെ വെര്‍ച്വല്‍ ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ച് ഇന്ത്യ
വീഡിയോ കോണ്‍ഫറന്‍സിലൂടെ 25 ലക്ഷത്തിലധികം ഹിയറിംഗ് ഇന്ത്യയിലെ വിവിധ കോടതികളില്‍ നടന്നിട്ടുണ്ട്, അതില്‍ 9,000 വെര്‍ച്വല്‍ ഹിയറിംഗുകള്‍ സുപ്രീം കോടതിയില്‍ മാത്രം നടന്നിട്ടുണ്ട്.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1665116
കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ കലാ സംസ്കൃതി വികാസ് യോജന (കെഎസ്വിവൈ) യ്ക്ക് കീഴില്‍, വെര്‍ച്ച്വല്‍/ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ വിവിധ സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സാംസ്കാരിക മന്ത്രാലയം പുറത്തിറക്കി
രാജ്യത്തെ സാംസ്കാരിക മേഖലയില്‍ കോവിഡ് മഹാമാരി വലിയ ആഘാതമാണ് സൃഷ്ടിച്ചത്. പ്രദര്‍ശനങ്ങള്‍, സാംസ്കാരിക പരിപാടികള്‍, പ്രകടനങ്ങള്‍ തുടങ്ങിയവ നീട്ടി വയ്ക്കുന്നതിനോ റദ്ദാക്കുന്നതിനോ ഇത് വഴിതുറന്നു. കുറഞ്ഞ എണ്ണം ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് കലാ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് സാംസ്കാരിക മന്ത്രാലയം അടുത്തിടെ അനുമതി നല്‍കിയിരുന്നു. കല സംസ്കൃതി വികാസ് യോജനയുടെ ധനസഹായത്തിന് അര്‍ഹരായ കലാ സ്ഥാപനങ്ങള്‍, കലാകാരന്മാര്‍ എന്നിവരെ സഹായിക്കുന്നതിനായി വെര്‍ച്വല്‍ സാങ്കേതികവിദ്യയിലൂടെ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് സാംസ്കാരിക മന്ത്രാലയം രൂപം നല്‍കി. വേദികളില്‍ പരിപാടികള്‍ അവതരിപ്പിക്കാന്‍ സാധിക്കുന്നില്ലെങ്കിലും പദ്ധതിക്ക് കീഴിലെ ഗുണഫലങ്ങള്‍ സ്വന്തമാക്കാന്‍ ഇത് ഇവര്‍ക്ക് അര്‍ഹത നല്‍കും. പദ്ധതിയുടെ ഗുണഫലങ്ങള്‍ ലഭിക്കുന്ന പരിപാടികളുമായി ബന്ധപ്പെട്ട രേഖകളുടെ ഹാര്‍ഡ് കോപ്പികള്‍ തല്‍ക്കാലം നല്‍കേണ്ടതില്ല. ധനസഹായം കൈപ്പറ്റുന്ന സമയത്ത് ഇവയുടെ സോഫ്റ്റ് കോപ്പികള്‍ ഹാജരാക്കിയാല്‍ മതിയാകും. പരിപാടികള്‍ വെര്‍ച്ച്വല്‍ സാങ്കേതികവിദ്യയിലൂടെ സംഘടിപ്പിക്കുന്ന സ്ഥാപനങ്ങള്‍, അവയുടെ ലിങ്കുകള്‍, റെക്കോര്‍ഡിങ്ങുകള്‍ തുടങ്ങിയവ വിശദവിവരങ്ങള്‍ക്കൊപ്പം സമര്‍പ്പിക്കേണ്ടതാണ്. പരിപാടികള്‍ക്ക് ലഭിച്ച സ്വീകാര്യത, പ്രേക്ഷകരുടെ എണ്ണം എന്നിവയും ഇതില്‍ ഉള്‍പ്പെടുത്തണം. പരിപാടി സംഘടിപ്പിച്ചതിലെ ചിലവ് സംബന്ധിച്ച രേഖകള്‍, വെര്‍ച്വല്‍ സാങ്കേതികവിദ്യയിലൂടെ സംഘടിപ്പിച്ച പരിപാടിയുമായി ചേര്‍ന്നുപോകുന്നതാകണം.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1665126
****
(Release ID: 1665256)
Visitor Counter : 326
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu