ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ഒരു ദശലക്ഷം ജനസംഖ്യയിൽ ലോകത്ത് ഏറ്റവും കുറഞ്ഞ മരണനിരക്ക് ഇന്ത്യയിൽ

Posted On: 16 OCT 2020 2:18PM by PIB Thiruvananthpuram

ഒരു ദശലക്ഷം ജനസംഖ്യയിൽ ലോകത്ത് ഏറ്റവും കുറഞ്ഞ മരണനിരക്കാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ദശലക്ഷത്തിന് 81 ആണ് ഇന്ത്യയിലെ മരണസംഖ്യ.

ഒക്ടോബർ 2 ന് ശേഷം, രാജ്യത്ത് 1100 ൽ താഴെ പ്രതിദിനമരണങ്ങളാണ് തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

മരണനിരക്കും ക്രമാനുഗതമായി കുറഞ്ഞു വരികയാണ്. നിലവിലെ മരണനിരക്കായ 1.52%, 2020 മാർച്ച് 22 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 63,371 പേർക്ക് രോഗബാധ സ്ഥിരീകരിച്ചപ്പോൾ 70,338 പേർ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 64,53,779 ആയി. രോഗമുക്തരുടെ എണ്ണവും ചികിത്സയിലുള്ളവയുടെ എണ്ണവും തമ്മിലുള്ള അന്തരം 56 ലക്ഷം (56,49,251) കവിഞ്ഞു. രോഗമുക്തരുടെ എണ്ണം ചികിത്സയിലുള്ളവരുടെ എണ്ണത്തേക്കാൾ 8 മടങ്ങ് കൂടുതലാണ്.

രോഗബാധിതരാകുന്നവരുടെ എണ്ണവും ക്രമാനുഗതമായി കുറഞ്ഞു വരികയാണ്. ആകെ രോഗബാധിതരിൽ 10.92 ശതമാനം മാത്രമാണ്. നിലവിൽ ചികിത്സയിലുള്ളത് 8,04,528 പേർ. രോഗമുക്തരാകുന്നവരുടെ എണ്ണം വർദ്ധിച്ചതോടെ രോഗമുക്തി നിരക്ക് 87.56 ശതമാനമായി ഉയർന്നു.

രോഗമുക്തി നേടിയവരിൽ 78 ശതമാനവും 10 സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങളിൽ നിന്നുള്ളവരാണ്. പ്രതിദിന രോഗമുക്തി 13,000ത്തിലധികമുള്ള മഹാരാഷ്ട്ര തന്നെയാണ് രോഗമുക്തി നേടിയവരുടെ എണ്ണത്തിലും മുന്നിൽ.

പുതിയ കേസുകളിൽ 79 ശതമാനവും റിപ്പോർട്ട് ചെയ്യപ്പെടുന്നത് 10 സംസ്ഥാന-കേന്ദ്ര ഭരണപ്രദേശങ്ങളിൽ നിന്നുമാണ്. പ്രതിദിന രോഗബാധ പതിനായിരത്തിലധികം രേഖപ്പെടുത്തുന്ന സംസ്ഥാനമായി മഹാരാഷ്ട്ര തുടരുന്നു. കർണാടകയിൽ 8,000ത്തിലധികം ആണ് പ്രതിദിന രോഗബാധിതരുടെ എണ്ണം.

WhatsApp Image 2020-10-16 at 10.19.37 AM.jpeg

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 895 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇതിൽ 82 ശതമാനവും മഹാരാഷ്ട്ര, കർണാടക, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, ഛത്തീസ്ഗഡ്, ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശ്, പഞ്ചാബ്, ഒഡീഷ, ദില്ലി എന്നീ പത്ത് സംസ്ഥാന-കേന്ദ്ര ഭരണപ്രദേശങ്ങളിൽ നിന്നുമാണ്.

WhatsApp Image 2020-10-16 at 10.19.37 AM (2).jpeg

പുതിയ മരണങ്ങളിൽ 37 ശതമാനവും റിപ്പോർട്ട് ചെയ്യപ്പെടുന്നത് മഹാരാഷ്ട്രയിൽ നിന്നാണ് (337 മരണം).

WhatsApp Image 2020-10-16 at 10.19.37 AM (1).jpeg

13 സംസ്ഥാന-കേന്ദ്ര ഭരണപ്രദേശങ്ങളിൽ, ഒരു ദശലക്ഷം ജനസംഖ്യയിലെ മരണനിരക്ക് ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്.

 

****



(Release ID: 1665162) Visitor Counter : 238