സാംസ്‌കാരിക മന്ത്രാലയം

കേന്ദ്രസർക്കാർ പദ്ധതിയായ കലാ സംസ്കൃതി വികാസ് യോജന (KSVY) യ്ക്ക് കീഴിൽ, വെർച്ച്വൽ/ഓൺലൈൻ സംവിധാനത്തിലൂടെ വിവിധ സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ സാംസ്കാരിക മന്ത്രാലയം പുറത്തിറക്കി

Posted On: 16 OCT 2020 11:25AM by PIB Thiruvananthpuram

രാജ്യത്തെ സാംസ്കാരിക മേഖലയിൽ കോവിഡ് മഹാമാരി വലിയ ആഘാതമാണ് സൃഷ്ടിച്ചത്. പ്രദർശനങ്ങൾ, സാംസ്കാരിക പരിപാടികൾ, പ്രകടനങ്ങൾ തുടങ്ങിയവ നീട്ടി വയ്ക്കുന്നതിനോ റദ്ദാക്കുന്നതിനോ ഇത് വഴിതുറന്നു. കുറഞ്ഞ എണ്ണം ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് കലാ പരിപാടികൾ സംഘടിപ്പിക്കുന്നതിന് സാംസ്കാരിക മന്ത്രാലയം അടുത്തിടെ അനുമതി നൽകിയിരുന്നു. 

 

കല സംസ്കൃതി വികാസ് യോജനയുടെ ധനസഹായത്തിന് അർഹരായ കലാ സ്ഥാപനങ്ങൾ, കലാകാരന്മാർ എന്നിവരെ സഹായിക്കുന്നതിനായി വെർച്വൽ സാങ്കേതികവിദ്യയിലൂടെ പരിപാടികൾ സംഘടിപ്പിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾക്ക് സാംസ്കാരിക മന്ത്രാലയം രൂപം നൽകി. വേദികളിൽ പരിപാടികൾ അവതരിപ്പിക്കാൻ സാധിക്കുന്നില്ലെങ്കിലും പദ്ധതിക്ക് കീഴിലെ ഗുണഫലങ്ങൾ സ്വന്തമാക്കാൻ ഇത് ഇവർക്ക് അർഹത നൽകും. 

 

പദ്ധതിയുടെ ഗുണഫലങ്ങൾ ലഭിക്കുന്ന പരിപാടികളുമായി ബന്ധപ്പെട്ട രേഖകളുടെ ഹാർഡ് കോപ്പികൾ തല്‍ക്കാലം നൽകേണ്ടതില്ല. ധനസഹായം കൈപ്പറ്റുന്ന സമയത്ത് ഇവയുടെ സോഫ്റ്റ് കോപ്പികൾ ഹാജരാക്കിയാൽ മതിയാകും.

 

പരിപാടികൾ വെർച്ച്വൽ സാങ്കേതികവിദ്യയിലൂടെ സംഘടിപ്പിക്കുന്ന സ്ഥാപനങ്ങൾ, അവയുടെ ലിങ്ക്കൾ, റെക്കോർഡിങ്ങുകൾ തുടങ്ങിയവ വിശദവിവരങ്ങൾക്കൊപ്പം സമർപ്പിക്കേണ്ടതാണ്.

 

പരിപാടികൾക്ക് ലഭിച്ച സ്വീകാര്യത, പ്രേക്ഷകരുടെ എണ്ണം എന്നിവയും ഇതിൽ ഉൾപ്പെടുത്തണം.

 

പരിപാടി സംഘടിപ്പിച്ചതിലെ ചിലവ് സംബന്ധിച്ച രേഖകൾ, വെർച്വൽ സാങ്കേതികവിദ്യയിലൂടെ സംഘടിപ്പിച്ച പരിപാടിയുമായി ചേർന്നുപോകുന്നതാകണം.

 

****(Release ID: 1665126) Visitor Counter : 254