ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

തുടര്‍ച്ചയായ പതിമൂന്നാം ദിവസവും രാജ്യത്ത് ചികിത്സയിലുള്ളവര്‍ 10 ലക്ഷത്തില്‍ താഴെ


വാരാന്ത്യ അവധി മൂന്നുദിവസമായിട്ടും, തുടര്‍ച്ചയായ മൂന്നാം ദിവസവും 10 ലക്ഷത്തിലധികം സാമ്പിളുകള്‍ പരിശോധിച്ച് രാജ്യം

Posted On: 04 OCT 2020 11:14AM by PIB Thiruvananthpuram

തുടര്‍ച്ചയായ പതിമൂന്നാം ദിവസവും രാജ്യത്ത് കോവിഡ് 19 ചികിത്സയിലുള്ളവര്‍ 10 ലക്ഷത്തില്‍ താഴെമാത്രം. ഇന്നത്തെ കണക്കനുസരിച്ച് ചികിത്സയിലുള്ളവര്‍ 9,37,625 ആണ്. ഇന്നലത്തേതിനേക്കാള്‍ 7371 കുറവാണ് ഇത്.


വാരാന്ത്യ അവധി നീണ്ടിട്ടും വ്യാഴം-വെള്ളി-ശനി ദിവസങ്ങളില്‍ ഇന്ത്യ യഥാക്രമം 10,97,947; 11,32,675; 11,42,131 ടെസ്റ്റുകള്‍ നടത്തി.
 

ഇന്ത്യയുടെ ദൈനംദിന പരിശോധന ശേഷിയില്‍ ഗണ്യമായ വര്‍ധനയാണുണ്ടായത്. പ്രതിദിനം 15 ലക്ഷത്തിലധികം ടെസ്റ്റുകള്‍ ഇപ്പോൾ നടത്താനാകും. കഴിഞ്ഞ പത്ത് ദിവസങ്ങളില്‍ ശരാശരി 11.5 ലക്ഷം ടെസ്റ്റുകളാണ് പ്രതിദിനം നടത്തിയത്.

2020 ജനുവരിയിലെ കേവലം ഒരു ടെസ്റ്റിൽ നിന്ന്, ഇന്ത്യയുടെ ആകെ പരിശോധനകള്‍ 7.89 കോടി കവിഞ്ഞു. ഇതോടൊപ്പം രോഗസ്ഥിരീകരണ നിരക്കിലും കുറവുണ്ടായി. കൂടുതല്‍ പരിശോധന, നേരത്തെ തിരിച്ചറിയല്‍, കൃത്യമായ ചികിത്സ എന്നിവ രാജ്യത്ത് മരണനിരക്കു കുറയാന്‍ കാരണമായി.


കഴിഞ്ഞ 24 മണിക്കൂറിനിടെ 82,260 പേരാണ് രോഗമുക്തരായത്. 75,829 പേര്‍ക്കു പുതുതായി രോഗബാധ സ്ഥിരീകരിച്ചു. രോഗമുക്തരുടെ എണ്ണം കഴിഞ്ഞ ദിവസങ്ങളില്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ്.

ഇന്ത്യയിലെ ആകെ രോഗമുക്തരുടെ എണ്ണം ഇന്ന് 55 ലക്ഷം (55,09,966) കടന്നു. ദേശീയതലത്തില്‍ രോഗമുക്തി നിരക്ക് തുടര്‍ച്ചയായി വര്‍ധിക്കുകയാണ്. നിലവില്‍ 84.13% ആണ് കോവിഡ് മുക്തി നിരക്ക്.
 

10 സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ് പുതുതായി രോഗമുക്തരായവരില്‍ 75.44%
 

ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയിലുള്ള മഹാരാഷ്ട്രയിലാണ് പുതുതായി രോഗമുക്തരായവരും കൂടുതല്‍. കര്‍ണാടകയും ആന്ധ്രയും തൊട്ടുപിന്നാലെയുണ്ട്.


ചികിത്സയിലുള്ളവരില്‍ 77.11 ശതമാനവും 10 സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ്. നിലവില്‍ ആകെ രോഗബാധിതരുടെ 14.32 ശതമാനമാണു ചികിത്സയിലുള്ളത്.
 

പുതിയ കേസുകളില്‍ 78% കേന്ദ്രീകരിച്ചിരിക്കുന്നത് 10 സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ്. മഹാരാഷ്ട്രയില്‍ 14,000 ത്തിലധികവും കര്‍ണാടകയിലും കേരളത്തിലും യഥാക്രമം 9886 ഉം 7834 ഉം കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 940 മരണം രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 80.53 ശതമാനവും 10 സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ്. ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത മരണങ്ങളില്‍ 29.57% മഹാരാഷ്ട്രയിലാണ് (278 മരണം). കര്‍ണാടകത്തില്‍ മരണസംഖ്യ 100 ആണ്.

*****



(Release ID: 1661532) Visitor Counter : 138