PIB Headquarters
കോവിഡ് 19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിന്‍
Posted On:
25 SEP 2020 6:21PM by PIB Thiruvananthpuram
കോവിഡ് 19 നെപ്പറ്റി ദിവസേനയുള്ള
പിഐബി ബുള്ളറ്റിന്‍
Date: 25.09.2020
Released at 1900 Hrs
(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ പുറത്തിറക്കിയ
പത്രക്കുറിപ്പുകള്‍ ഇതോടൊപ്പം)
ഇതാദ്യമായി, ഒറ്റദിവസത്തെ കോവിഡ് ടെസ്റ്റുകള്‍ 15 ലക്ഷത്തോളമായി, ആകെ ടെസ്റ്റുകള്‍ കുത്തനെ വര്‍ധിച്ച് 7 കോടിയിലേയ്ക്ക്
ഇതുവരെ 47.5 ലക്ഷം (47,56,164) പേര്‍ സുഖം പ്രാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായത് 81,177 പേര്‍
ദേശീയ രോഗമുക്തിനിരക്ക് ഉയര്‍ന്ന് 81.74 ശതമാനമായി.
പുതുതായി രോഗമുക്തരായവരില്‍ 73 ശതമാനവും 10 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്ന്
ദേശീയ മെഡിക്കല്‍ കമ്മീഷന്‍റെ രൂപവല്‍ക്കരണവും നാല് സ്വയംഭരണ ബോര്‍ഡുകളും അടക്കം മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് ചരിത്രപരമായ പരിഷ്കരണം
ആഭ്യന്തര സര്‍വീസ് പുനരാരംഭിച്ചശേഷം വിമാനയാത്ര നടത്തിയത് ഒരു കോടിയിലധികം പേര്‍
പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ
വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം
ഭാരത സര്‍ക്കാര്‍
കോവിഡ് മുക്തരുടെ എണ്ണം കുത്തനെ വര്‍ധിച്ച് 47.5 ലക്ഷം കടന്നു; പുതിയ രോഗമുക്തരുടെ 73 ശതമാനവും 10 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍
ഇതുവരെ 47.5 ലക്ഷം (47,56,164) പേര്‍ സുഖം പ്രാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 81,177 പേരാണ് രോഗമുക്തരായത്. രോഗമുക്തി നിരക്ക് 81.74%
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1659012
പ്രതിദിന കോവിഡ് പരിശോധനയില്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ഛ് ഇന്ത്യ; ഒറ്റദിവസത്തെ കോവിഡ് പരിശോധനകള്‍ 15 ലക്ഷത്തോളം എന്ന പുതിയ റെക്കോര്‍ഡില്‍; ഇതുവരെ നടന്ന പരിശോധനകളുടെ എണ്ണം 7 കോടിയോളം ആയി
കഴിഞ്ഞ 24 മണിക്കൂറിനിടെ 14,92,409 കോവിഡ് പരിശോധനകളാണ് രാജ്യത്ത് നടന്നത്. അവസാന ഒരു കോടി പരിശോധനകള്‍ നടന്നത് കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ ആണ്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ദശലക്ഷം പേരിലെ കോവിഡ് പരിശോധന 49,948 ആണ്. ദേശീയതലത്തിലെ പോസിറ്റിവിറ്റി നിരക്ക് 8.44% ആണ്. 23 സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളല്‍ ദശലക്ഷത്തിലെ കോവിഡ് പരിശോധന, ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന നിലയിലാണ്. രാജ്യത്ത് നിലവില്‍ 1818 കേന്ദ്രങ്ങളിലാണ് കോവിഡ് പരിശോധന സൗകര്യമുള്ളത്. ഇതില്‍ 1084 ലാബുകള്‍ പൊതുമേഖലയിലും 734 എണ്ണം സ്വകാര്യമേഖലയിലും ആണ്.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1658928
ന്യൂഡല്‍ഹി എയിംസിന്‍റെ 65-ാം സ്ഥാപക ദിനാഘോഷം ഡോ. ഹര്‍ഷ് വര്‍ധന്‍ ഉദ്ഘാടനം ചെയ്തു
1956 ല്‍ എംബിബിഎസ് ക്ലാസുകളുടെ ആദ്യ ബാച്ച് നടന്ന ദിവസമാണ് ഈ ദിവസം.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1658991
മെഡിക്കല്‍ വിദ്യാഭ്യാസത്തില്‍ ചരിത്രപരമായ പരിഷ്കരണം: ദേശീയ മെഡിക്കല്‍ കമ്മീഷന്‍ രൂപീകരിച്ചു
ഇതോടെ, പതിറ്റാണ്ടുകള്‍ പഴക്കമുള്ള മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (എംസിഐ) പ്രവര്‍ത്തനത്തിന് അവസാനമായി.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1659029
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാന്‍ പ്രധാനമന്ത്രി സുഗ യോഷിഹിഡെയും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണം
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജപ്പാന്‍ പ്രധാനമന്ത്രി സുഗ യോഷിഹിഡെയുമായി ടെലിഫോണ്‍ സംഭാഷണം നടത്തി. ജപ്പാന്‍ പ്രധാനമന്ത്രിയായി നിയമിതനായ സുഗയെ അഭിനന്ദിച്ച പ്രധാനമന്ത്രി ലക്ഷ്യങ്ങള്‍ നേടുന്നതില്‍ വിജയിക്കണമെന്ന് ആശംസിച്ചു. ഇന്ത്യ-ജപ്പാന്‍ പ്രത്യേക നയ-ആഗോള പങ്കാളിത്തം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഏറെ മുന്നോട്ടുപോയെന്ന് ഇരുനേതാക്കളും സമ്മതിച്ചു. പരസ്പരം വിശ്വാസത്തെയും മൂല്യങ്ങളെയും അടിസ്ഥാനമാക്കി ഈ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. കോവിഡ് 19 മഹാമാരി ഉള്‍പ്പെടെയുള്ള ആഗോള പ്രതിസന്ധികള്‍ കണക്കിലെടുക്കുമ്പോള്‍ ഇന്നത്തെ കാലത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം കൂടുതല്‍ പ്രസക്തമാണെന്ന് ഇരു നേതാക്കളും പറഞ്ഞു. സ്വതന്ത്രവും വിശാലവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഇന്തോ-പസഫിക് മേഖലയുടെ സാമ്പത്തിക ഘടനയ്ക്കായി വിതരണ ശൃംഖലയെ ശക്തിപ്പെടുത്തണമെന്നും, ഈ സാഹചര്യത്തില്‍, ഇന്ത്യയും ജപ്പാനും സമാന ചിന്താഗതിക്കാരായ മറ്റു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തെ സ്വാഗതം ചെയ്യണമെന്നും ഇരുനേതാക്കളും ഊന്നിപ്പറഞ്ഞു. കോവിഡ് -19 മഹാമാരി ആഗോളതലത്തിലുണ്ടാക്കുന്ന ആഘാതത്തിനുശേഷം സ്ഥിതി മെച്ചപ്പെടുമ്പോള്‍ വാര്‍ഷിക ഉഭയകക്ഷി ഉച്ചകോടിക്ക് ഇന്ത്യ സന്ദര്‍ശിക്കാനെത്തണമെന്നു പ്രധാനമന്ത്രി ജപ്പാന്‍ പ്രധാനമന്ത്രി സുഗയോട് ആവശ്യപ്പെട്ടു.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1658998
ആയുഷ് മന്ത്രാലയം നടപ്പാക്കി വരുന്ന തൊഴിലിടങ്ങളിലെ യോഗ ഇടവേള പദ്ധതി ഇന്ന് പുനരാരംഭിച്ചു
കോവിഡ് മഹാമാരിയെ തുടര്‍ന്ന് നിര്‍ത്തി വച്ചിരുന്ന ആയുഷ് മന്ത്രാലയത്തിന്‍റെ 'യോഗ ഇടവേള പ്രോട്ടോകോള്‍' പ്രോത്സാഹന പരിപാടികള്‍ ഇന്ന് പുനരാരംഭിച്ചു. തൊഴിലിടങ്ങളില്‍ യോഗ പരിചയപ്പെടുത്തുക, കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഊര്‍ജ്ജസ്വലരാകാനും തൊഴിലാളികളെ സഹായിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് അഞ്ചു മിനിറ്റ് നീളമുള്ള യോഗ ഇടവേള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. ആയുഷ് മന്ത്രാലയം എംഡിഎന്‍ഐവൈയുമായി സഹകരിച്ചാണ് 5 മിനിറ്റ് നീളമുള്ള യോഗ ഇടവേള പ്രോട്ടോകോളിനു 2019ല്‍ രൂപം നല്‍കിയത്. പ്രമുഖരായ യോഗ ഗുരുക്കന്മാരുടെ സഹായത്തോടെ രൂപംനല്‍കിയ പദ്ധതിയില്‍, ശരീരത്തെ ആയാസരഹിതമായി കാത്തുസൂക്ഷിക്കാനുള്ള നിരവധി അഭ്യാസങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. താടാസന, കഠി ചക്രാസന, നാഡീശോധന ബ്രമരി പ്രാണായാമ, ധ്യാനം തുടങ്ങിയ യോഗ അഭ്യാസമുറകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഈ പ്രത്യേക പ്രോട്ടോകോള്‍ 2020 ജനുവരി മുതലാണ് പരീക്ഷണ അടിസ്ഥാനത്തില്‍ രാജ്യത്ത് നടപ്പാക്കിയത്. ആയുഷ് ഭവനിലെ പുല്‍ത്തകിടിയില്‍ ദിവസേന 10 മിനിറ്റ് നേരമാണ് യോഗാഭ്യാസമുറകളുടെ പ്രദര്‍ശനവും പരിശീലനവും നടക്കുക.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1658770
"രോഗപ്രതിരോധത്തിനായി ആയുഷ് " പ്രചരണത്തിന്‍റെ ഭാഗമായി ഇ- മാരത്തണുമായി സഹകരിച്ച് ആയുഷ് മന്ത്രാലയം
മൂന്ന് മാസക്കാലം നീണ്ടുനില്‍ക്കുന്ന 'രോഗപ്രതിരോധത്തിനായി ആയുഷ് ' പ്രചരണത്തിന്‍റെ ഭാഗമായി, കൊച്ചിയിലെ രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസും രാജഗിരി ബിസിനസ് സ്കൂളുമായി സഹകരിച്ച്, ഇ - മാരത്തോണ്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങി ആയുഷ് മന്ത്രാലയം. ആരോഗ്യ വര്‍ധന- രോഗപ്രതിരോധ നടപടികള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ടുള്ള മാരത്തണില്‍ സാങ്കേതികവിദ്യ, ഓട്ടം, ദാനധര്‍മ്മ പ്രവര്‍ത്തനങ്ങള്‍, സൗഖ്യ പരിപാടികള്‍ എന്നിവയ്ക്ക് പ്രത്യേക പരിഗണന നല്‍കും. മത്സരാര്‍ത്ഥികള്‍ക്ക് നല്ല ആരോഗ്യവും ശുഭാപ്തി വിശ്വാസവും നല്‍കാന്‍ ഈ ഇ -പരിപാടി സഹായിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കോവിഡ് ബാധിതരായ കുട്ടികളുടെ വിദ്യാഭ്യാസത്തിന് പിന്തുണ നല്‍കുക, മഹാമാരി കാലത്ത് മത്സരാര്‍ഥികള്‍ക്ക് രോഗസൗഖ്യം ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടുകൂടി ആണ് മാരത്തണ്‍ സംഘടിപ്പിച്ചിരിക്കുന്നത്. കോവിഡ് കാലത്തും അതിനു ശേഷവും മാനസികാരോഗ്യം വീണ്ടെടുക്കുക എന്ന പ്രമേയ ത്തോടെയാണ് മാരത്തണ്‍ സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ പ്രദേശങ്ങളിലെ എല്ലാ പ്രായത്തിലും പെട്ട ആളുകളുടെ ശാരീരികവും മാനസികവുമായ സൗഖ്യം പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ളതാണ് രാജഗിരി ഇ-മാരത്തണ്‍. സുരക്ഷിതമായ ഇടങ്ങളില്‍ തങ്ങള്‍ക്കിഷ്ടപ്പെട്ട സമയത്ത് മത്സരാര്‍ത്ഥികള്‍ക്ക് മാരത്തണില്‍ പങ്കെടുക്കാവുന്നതാണ്. കൂടാതെ മത്സരം പൂര്‍ത്തിയാക്കാന്‍ 10 ദിവസം സമയം അനുവദിച്ചിട്ടുണ്ട്. പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി മത്സരാര്‍ഥികളുടെ പ്രകടനത്തെ ഒരു കേന്ദ്ര സര്‍വറിലേക്ക് ബന്ധിപ്പിക്കുന്നതാണ്. അതിലൂടെ എല്ലാ മത്സരാര്‍ത്ഥികളും തമ്മില്‍ ഒരു കേന്ദ്രീകൃത സോഫ്റ്റ്വെയര്‍ ആപ്ലിക്കേഷന്‍ മുഖേന ബന്ധം പുലര്‍ത്താന്‍ ആകും.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1658787
കോവിഡ് -19 പ്രതിരോധത്തിനായി നടത്തിപ്പിനായി വാസ, ഗുഡുച്ചി എന്നിവയുടെ സാധ്യതകള്‍ ആരായാന്‍ പഠനം നടത്താനൊരുങ്ങി ആയുഷ് മന്ത്രാലയം
കോവിഡ് -19 നായി ദ്രുതഗതിയിലുള്ള പരിഹാരങ്ങളുടെ ആവശ്യകത കണക്കിലെടുത്ത്, ഒന്നിലധികം മാര്‍ഗങ്ങളിലൂടെ സാധ്യമായ വ്യത്യസ്ത പരിഹാരങ്ങളെക്കുറിച്ച് പഠിക്കാനുള്ള ശ്രമമാണ് ആയുഷ് മന്ത്രാലയം നടത്തുന്നത്.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1658943
ബീഹാര്‍ നിയമസഭയിലേക്കുള്ള 2020ലെ പൊതുതെരഞ്ഞെടുപ്പ് സംബന്ധിച്ച വിശദാംശങ്ങള്‍
ബീഹാര്‍ നിയമസഭയിലേക്കുള്ള 2020 ലെ പൊതു തിരഞ്ഞെടുപ്പ് സംബന്ധിച്ച വിശദാംശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1659049
ഖാരിഫ് സീസണില്‍ രാജ്യത്ത് ഇത്തവണ 1116.88 ലക്ഷം ഹെക്ടര്‍ പ്രദേശത്ത് കൃഷിയിറക്കി
കോവിഡ്-19 പ്രതിസന്ധി രാജ്യത്ത് ഖാരീഫ് കാര്‍ഷികവിളകളുടെ വിത്ത് വിതയ്ക്കുന്നതിന് തടസ്സമൊന്നും സൃഷ്ടിച്ചിട്ടില്ല. വിത്ത്, കീനാശിനികള്‍, വളങ്ങള്‍, കൃഷിക്കാവശ്യമായ യന്ത്രങ്ങള്‍, വായ്പ എന്നിവ യഥാസമയം കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നത് വഴി ഗവണ്‍മെന്‍റ് കൂടുതല്‍ പ്രദേശത്ത് വിത്ത് വിതക്കുന്നതിനുള്ള സൗകര്യമൊരുക്കി. ഈ വര്‍ഷം ഇതുവരെ 1116. 88 ലക്ഷം ഹെക്ടര്‍ പ്രദേശത്താണ് ഖാരിഫ് സീസണില്‍ കൃഷിയിറക്കിയത്. കഴിഞ്ഞ വര്‍ഷം ഇത് 1066.06 ലക്ഷം ഹെക്ടര്‍ ആയിരുന്നു. 2020 ഒക്ടോബര്‍ ഒന്നിന് ഖാരിഫ് വിളകളുടെ വിതയെപ്പറ്റിയുള്ള അന്തിമ കണക്കുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞതവണ 385.71 ലക്ഷം ഹെക്ടറിലാണ് നെല്‍കൃഷി ചെയ്തിരുന്നതെങ്കില്‍ ഇത്തവണ അത് 5.56 ശതമാനം വര്‍ദ്ധിച്ച് 407.14 ലക്ഷം ഹെക്ടറായി. പയര്‍വര്‍ഗ്ഗങ്ങള്‍, ഈ വര്‍ഷം 139.36 ലക്ഷം ഹെക്ടര്‍ പ്രദേശത്താണ് വിതച്ചത്. കഴിഞ്ഞവര്‍ഷത്തെ 133.94 ലക്ഷം ഹെക്ടറിനേക്കാള്‍ 4.05 ശതമാനം വര്‍ധന. മറ്റ് ധാന്യങ്ങള്‍ ഇത്തവണ 183.01 ലക്ഷം ഹെക്ടര്‍ പ്രദേശത്ത് വിതച്ചു. കഴിഞ്ഞതവണത്തെ 180.35 ലക്ഷം ഹെക്ടറിന്നേക്കാള്‍ വിസ്തൃതിയില്‍ 1.47 ശതമാനം വര്‍ധനയാണുണ്ടായത്.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1659096
കോവിഡിനുശേഷമുള്ള ലോകത്തെ പുനരുജ്ജീവിപ്പിക്കുമ്പോള്‍ പ്രകൃതിയെക്കൂടി പരിഗണിക്കണമെന്ന് ലോകരാഷ്ട്രങ്ങളോട് അഭ്യര്‍ത്ഥിച്ച് ഇന്ത്യ
"യുഎന്‍- ദശകത്തിന്‍റെ പ്രവര്‍ത്തനവും സുസ്ഥിര വികസനത്തിനവും" പരിപാടിയില്‍ മന്ത്രി പ്രകാശ് ജാവദേക്കാറാണ് ഇക്കാര്യം അഭ്യര്‍ഥിച്ചത്.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1658791
ആഭ്യന്തര പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതിനുശേഷം രാജ്യത്ത് വിമാനയാത്ര നടത്തിയത് ഒരു കോടിയിലധികം പേര്‍
2020 മെയ് 25 ന് ആഭ്യന്തര പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതിനുശേഷം 1,08,210 വിമാനങ്ങളാണ് സര്‍വീസ് നടത്തിയത്.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1659001
നോവല്‍ ബ്രൂസെല്ല വാക്സിന്‍ സാങ്കേതികവിദ്യയുടെ കൈമാറ്റം നടത്തി ഡിബിടിയും ഐസിആറും
ബയോടെക്നോളജി വകുപ്പിന്‍റെ പിന്തുണയോടെ ഐസിഎആര്‍-ഇന്ത്യന്‍ വെറ്റിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് വാക്സിന്‍ വികസിപ്പിച്ചത്.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1659034
(Release ID: 1659175)
Visitor Counter : 205