കൃഷി മന്ത്രാലയം

ഖാരിഫ് സീസണില്‍ രാജ്യത്ത് ഇത്തവണ 1116.88 ലക്ഷം ഹെക്ടര്‍ പ്രദേശത്ത് കൃഷിയിറക്കി

Posted On: 25 SEP 2020 3:57PM by PIB Thiruvananthpuram

കോവിഡ്-19 പ്രതിസന്ധി രാജ്യത്ത് ഖാരീഫ് കാര്‍ഷികവിളകളുടെ വിത്ത് വിതയ്ക്കുന്നതിന് തടസ്സമൊന്നും സൃഷ്ടിച്ചിട്ടില്ല. വിത്ത്, കീനാശിനികള്‍, വളങ്ങള്‍, കൃഷിക്കാവശ്യമായ യന്ത്രങ്ങള്‍,  വായ്പ എന്നിവ യഥാസമയം കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നത് വഴി ഗവണ്‍മെന്റ് കൂടുതല്‍ പ്രദേശത്ത് വിത്ത് വിതക്കുന്നതിനുള്ള സൗകര്യമൊരുക്കി.

ഈ വര്‍ഷം ഇതുവരെ 1116. 88 ലക്ഷം ഹെക്ടര്‍ പ്രദേശത്താണ് ഖാരിഫ് സീസണില്‍ കൃഷിയിറക്കിയത്. കഴിഞ്ഞ വര്‍ഷം ഇത് 1066.06 ലക്ഷം ഹെക്ടര്‍ ആയിരുന്നു. 2020 ഒക്ടോബര്‍ ഒന്നിന് ഖാരിഫ് വിളകളുടെ വിതയെപ്പറ്റിയുള്ള അന്തിമ കണക്കുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കഴിഞ്ഞതവണ 385.71 ലക്ഷം ഹെക്ടറിലാണ്   നെല്‍കൃഷി ചെയ്തിരുന്നതെങ്കില്‍ ഇത്തവണ അത് 5.56 ശതമാനം വര്‍ദ്ധിച്ച് 407.14 ലക്ഷം ഹെക്ടറായി.

 പയര്‍വര്‍ഗ്ഗങ്ങള്‍, ഈ വര്‍ഷം 139.36 ലക്ഷം ഹെക്ടര്‍ പ്രദേശത്താണ് വിതച്ചത്. കഴിഞ്ഞവര്‍ഷത്തെ 133.94 ലക്ഷം ഹെക്ടറിനേക്കാള്‍ 4.05 ശതമാനം വര്‍ധന.

 മറ്റ് ധാന്യങ്ങള്‍ ഇത്തവണ 183.01 ലക്ഷം ഹെക്ടര്‍ പ്രദേശത്ത് വിതച്ചു. കഴിഞ്ഞതവണത്തെ 180.35 ലക്ഷം ഹെക്ടറിന്നേക്കാള്‍ വിസ്തൃതിയില്‍ 1.47 ശതമാനം വര്‍ധനയാണുണ്ടായത്.


 എണ്ണക്കുരുക്കള്‍, 197.18 ലക്ഷം ഹെക്ടര്‍ പ്രദേശത്താണ് വിതച്ചത്. കഴിഞ്ഞ  തവണ ഇത് 179.63 ലക്ഷം ഹെക്ടര്‍ ആയിരുന്നു. വിസ്തൃതിയില്‍ 9.77ശതമാന വര്‍ധന.


 കരിമ്പ്, 52.84 ലക്ഷം ഹെക്ടറില്‍ കൃഷി ചെയ്തു. കഴിഞ്ഞതവണത്തെ 51.89 ലക്ഷം ഹെക്ടര്‍ നേക്കാള്‍ 1.83 ശതമാനം വിസൃതി വര്‍ദ്ധന.

 പരുത്തി, 130.37ലക്ഷം ഹെക്ടര്‍ പ്രദേശത്താണ് ഇത്തവണ കൃഷിചെയ്തത്. കഴിഞ്ഞവര്‍ഷത്തെ 127.67 ലക്ഷം ഹെക്ടറിനെക്കാള്‍ വിസ്തൃതിയില്‍ 2.11 ശതമാനം വര്‍ധന.

 ചണം, മെസ്ത എന്നിവ ഇത്തവണ 6.98ലക്ഷം ഹെക്ടര്‍ പ്രദേശത്ത് കൃഷിയിറക്കി. കഴിഞ്ഞവര്‍ഷത്തെ 6.86 ലക്ഷം ഹെക്ടറിനെക്കാള്‍ 1.78 ശതമാനം കൂടുതലാണിത്.



***



(Release ID: 1659096) Visitor Counter : 226