ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

പ്രതിദിന കോവിഡ് പരിശോധനയിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ഛ് ഇന്ത്യ

Posted On: 25 SEP 2020 11:16AM by PIB Thiruvananthpuram

പ്രതിദിനം 15 ലക്ഷത്തോളം കോവിഡ് പരിശോധനകൾ എന്ന പുതിയ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യ.

 

കഴിഞ്ഞ 24 മണിക്കൂറിനിടെ 14,92,409 കോവിഡ് പരിശോധനകളാണ് രാജ്യത്ത് നടന്നത്. ഇതോടെ ഇതുവരെ നടന്ന പരിശോധനകളുടെ എണ്ണം 7 കോടിയോളം ആയി (6,89,28,440).

WhatsApp Image 2020-09-25 at 10.20.28 AM.jpeg

WhatsApp Image 2020-09-25 at 10.20.31 AM.jpeg

അവസാന ഒരു കോടി പരിശോധനകൾ നടന്നത് കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ ആണ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ദശലക്ഷം പേരിലെ കോവിഡ പരിശോധന (TPM) 49,948 ആണ്. ദേശീയതലത്തിലെ പോസിറ്റിവിറ്റി നിരക്ക്

8.44% ആണ്.

WhatsApp Image 2020-09-25 at 10.28.04 AM.jpeg

WhatsApp Image 2020-09-25 at 10.20.32 AM.jpeg

കോവിഡ് പരിശോധന സൗകര്യങ്ങളിൽ നടത്തിയ വർധനയിലൂടെ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പ്രതിദിന രോഗപരിശോധനകളുടെ എണ്ണത്തിൽ വലിയ പുരോഗതി ഉണ്ടായിട്ടുണ്ട്. 23 സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളൽ ദശലക്ഷത്തിലെ കോവിഡ് പരിശോധന, ദേശീയ ശരാശരിയേക്കാൾ ഉയർന്ന നിലയിലാണ്.

 

രാജ്യത്ത് നിലവിൽ 1818 കേന്ദ്രങ്ങളിലാണ് കോവിഡ് പരിശോധന സൗകര്യമുള്ളത്. ഇതിൽ 1084 ലാബുകൾ പൊതുമേഖലയിലും 734 എണ്ണം സ്വകാര്യമേഖലയിലും ആണ്.

 

******


(Release ID: 1658928) Visitor Counter : 261