ആയുഷ്‌

''രോഗപ്രതിരോധത്തിനായി ആയുഷ് '' പ്രചരണ ത്തിന്റെ  ഭാഗമായി ഇ- മാരത്തണുമായി  സഹകരിച്ച് ആയുഷ് മന്ത്രാലയം

Posted On: 24 SEP 2020 7:19PM by PIB Thiruvananthpuram

മൂന്ന് മാസക്കാലം നീണ്ടുനിൽക്കുന്ന 'രോഗപ്രതിരോധത്തിനായി ആയുഷ് ' പ്രചരണത്തിന്റെ ഭാഗമായി, കൊച്ചിയിലെ രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസും രാജഗിരി ബിസിനസ് സ്കൂളുമായി സഹകരിച്ച്, ഇ - മാരത്തോൺ സംഘടിപ്പിക്കാൻ ഒരുങ്ങി ആയുഷ് മന്ത്രാലയം. ആരോഗ്യ വർധന- രോഗപ്രതിരോധ നടപടികൾക്ക് പ്രാധാന്യം നൽകികൊണ്ടുള്ള മാരത്തണിൽ സാങ്കേതികവിദ്യ, ഓട്ടം, ദാനധർമ്മ പ്രവർത്തനങ്ങൾ, സൗഖ്യ പരിപാടികൾ എന്നിവയ്ക്ക് പ്രത്യേക പരിഗണന നൽകും. മത്സരാർത്ഥികൾക്ക് നല്ല ആരോഗ്യവും ശുഭാപ്തി  വിശ്വാസവും നൽകാൻ ഈ ഇ -പരിപാടി സഹായിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 


 കോവിഡ്  ബാധിതരായ കുട്ടികളുടെ വിദ്യാഭ്യാസത്തിന് പിന്തുണ നൽകുക, മഹാമാരി കാലത്ത് മത്സരാർഥികൾക്ക് രോഗസൗഖ്യം ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടുകൂടി ആണ് മാരത്തൺ  സംഘടിപ്പിച്ചിരിക്കുന്നത്. കോവിഡ്  കാലത്തും അതിനു ശേഷവും മാനസികാരോഗ്യം വീണ്ടെടുക്കുക എന്ന പ്രമേയ ത്തോടെയാണ് മാരത്തൺ  സംഘടിപ്പിച്ചിരിക്കുന്നത്

 വിവിധ പ്രദേശങ്ങളിലെ എല്ലാ പ്രായത്തിലും പെട്ട ആളുകളുടെ ശാരീരികവും മാനസികവുമായ സൗഖ്യം പ്രോത്സാഹിപ്പിക്കുന്നത്  ലക്ഷ്യമിട്ടുള്ളതാണ്  രാജഗിരി ഇ-മാരത്തൺ. സുരക്ഷിതമായ ഇടങ്ങളിൽ തങ്ങൾക്കിഷ്ടപ്പെട്ട സമയത്ത് മത്സരാർത്ഥികൾക്ക്  മാരത്തണിൽ പങ്കെടുക്കാവുന്നതാണ്. കൂടാതെ മത്സരം  പൂർത്തിയാക്കാൻ 10 ദിവസം സമയം അനുവദിച്ചിട്ടുണ്ട്. പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ വഴി മത്സരാർഥികളുടെ പ്രകടനത്തെ ഒരു കേന്ദ്ര സർവറിലേക്ക് ബന്ധിപ്പിക്കുന്നതാണ്. അതിലൂടെ  എല്ലാ മത്സരാർത്ഥികളും തമ്മിൽ ഒരു കേന്ദ്രീകൃത സോഫ്റ്റ്‌വെയർ ആപ്ലിക്കേഷൻ മുഖേന  ബന്ധം പുലർത്താൻ ആകും.

emarathon.rajagiri.edu  വെബ്‌സൈറ്റിലൂടെ മത്സരാർഥികൾക്ക് താങ്കളുടെ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. തുടർനടപടികൾ ഇ മെയിൽ വഴി മത്സരാർഥികളെ അറിയിക്കുന്നതാണ്. മത്സരത്തിൽ പങ്കെടുക്കാൻ പ്രത്യേക ക്രമീകരണങ്ങൾ വാങ്ങേണ്ടതില്ല. സ്മാർട്ട്ഫോൺ വഴിയോ ഫിറ്റ്നസ് ബാൻഡ് ധരിക്കുന്നതിലൂടെ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്


 2020 സെപ്റ്റംബർ 28 മുതൽ 2020 ഒക്ടോബർ 10 വരെയുള്ള 15 ദിവസം മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. "രോഗപ്രതിരോധത്തിനായി ആയുഷ്" പ്രചരണ പരിപാടിയുടെ കേന്ദ്രബിന്ദുവായ "വിഹാര യുമായി" ചേർന്നാകും  മാരത്തണ് അവസാനിക്കുക. 2020 ഒക്ടോബർ മാസം മുഴുവൻ ഈ പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നതാണ്


 ശാരീരിക അകലം ഉറപ്പാക്കിക്കൊണ്ട് തന്നെ ആളുകൾക്കു ഇടയിലെ സാമൂഹിക അകലം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് മാരത്തൺ   സംഘടിപ്പിച്ചിരിക്കുന്നത്. യോഗ,  ധ്യാനം, വെബ്ബിനാറുകൾ,  വിനോദ പരിപാടികൾ തുടങ്ങി വൈവിധ്യമാർന്ന നിരവധി സൗഖ്യ ദാന പ്രചരണപരിപാടികൾ ഇതിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. 

 കോവിഡ് ബാധിച്ചു  മാതാപിതാക്കൾ മരണമടഞ്ഞ മുംബൈയിലെ 50 കുട്ടികൾക്ക്,  മത്സരത്തിലൂടെ ലഭിക്കുന്ന രജിസ്ട്രേഷൻ തുക മുഴുവനായി നൽകുമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്. ഇവർക്ക് ആവശ്യമായ പഠന ഉപകരണങ്ങൾ വാങ്ങാനുള്ള നടപടികൾക്ക് ചൈൽഡ്‌ലൈൻ  ഇന്ത്യ ഫൗണ്ടേഷൻ നേതൃത്വം നൽകും . ഇന്ത്യക്കകത്തും പുറത്തുമുള്ള എണ്ണായിരത്തോളം പേർ ഈ നൂതന മത്സര സംരംഭത്തിൽ പങ്കെടുക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

***


(Release ID: 1658787) Visitor Counter : 270