മന്ത്രിസഭ
ഗുണമേന്മയുള്ള തുണിത്തരങ്ങളുമായി ബന്ധപ്പെട്ട മേഖലയിൽ സഹകരിക്കാൻ, ഇന്ത്യയും ജപ്പാനും തമ്മിലുള്ള ധാരണാപത്രം മന്ത്രിസഭ അംഗീകരിച്ചു
Posted On:
02 SEP 2020 4:12PM by PIB Thiruvananthpuram
ജാപ്പനീസ് വിപണിയിൽ ലഭ്യമാകുന്ന ഇന്ത്യൻ തുണിത്തരങ്ങളുടെയും വസ്ത്രങ്ങളുടെയും ഗുണനിലവാരവും പരിശോധനയും മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യൻ ടെക്സ്റ്റൈൽസ് കമ്മിറ്റിയും ജപ്പാനിലെ നിസ്സെൻകെൻ ക്വാളിറ്റി ഇവാലുവേഷൻ സെന്ററും തമ്മിൽ ധാരണാപത്രം ഒപ്പിടാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‌കി.
ജപ്പാനിലെ നിസ്സെൻകെൻ ക്വാളിറ്റി ഇവാലുവേഷൻ സെന്ററിന്റെ ഇന്ത്യയിലെ പങ്കാളിയായി ടെക്സ്റ്റൈൽ കമ്മിറ്റിയെ അംഗീകരിക്കാനും ഗുണമേന്മാ പരീക്ഷണം പരിശോധന എന്നിവയുടെ സേവന ദാതാക്കളായി ചുമതലപ്പെടുത്താനും ധാരണയായി. ഭാവിയിൽ വസ്ത്ര മേഖലയുമായി ബന്ധപ്പെട്ട് ആഭ്യന്തര-വിദേശ ഇടപാടുകാർക്കും ഉപഭോക്താക്കൾക്കും ആവശ്യമായി വരുന്ന സാങ്കേതിക പരിശോധനകൾക്കും ഈ സംവിധാനം സഹായകമായിരിക്കും.
****
(Release ID: 1650693)
Visitor Counter : 210
Read this release in:
Punjabi
,
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Bengali
,
Manipuri
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada