പ്രധാനമന്ത്രിയുടെ ഓഫീസ്
750 മെഗാവാട്ട് റേവാ സൗരോര്‍ജ്ജ പദ്ധതി രാജ്യത്തിന് സമര്‍പ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ
Posted On:
10 JUL 2020 12:22PM by PIB Thiruvananthpuram
മദ്ധ്യപ്രദേശ് ഗവര്‍ണര്‍ ശ്രീമതി ആനന്ദിബെന്‍ പട്ടേല്‍, മദ്ധ്യപ്രദേശിലെ ജനകീയനായ മുഖ്യമന്ത്രി ശ്രീ ശിവ്രാജ്സിംഗ് ജി, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ ശ്രീ ആര്‍.കെ. സിംഗ് ജി, ശ്രീ തവാര്‍ ചന്ദ് ഗെഹ്‌ലോട്ട് ജി, ശ്രീ നരേന്ദ്ര സിംഗ് തോമര്‍ ജി, ശ്രീ ധര്‍മ്മേന്ദ്ര പ്രധാന്‍ ജി, ശ്രീ പ്രഹ്ളാദ് സിംഗ് പട്ടേല്‍ ജി, മദ്ധ്യപ്രദേശ് മന്ത്രിസഭയിലെ അംഗങ്ങളെ, എം.പിമാരെ എം.എല്‍.എമാരെ.
റേവ ഉള്‍പ്പെടെ മദ്ധ്യപ്രദേശില്‍ അങ്ങോളമിങ്ങോളം നിന്നുള്ള എന്റെ സഹോദരി സഹോദരന്മാരെ! ഇന്ന് റേവ ശരിക്കും ചരിത്രം സൃഷ്ടിച്ചു. വെള്ള കടുവകളാലും നര്‍മ്മദ മാതാവിനാലുമാണ് റേവ അടയാളപ്പെടുത്തപ്പെട്ടിരുന്നത്. ഇനി ഏഷ്യയിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ പ്ലാന്റുമായി ബന്ധപ്പെട്ടും റേവ അറിയപ്പെടും. ആകാശത്തുനിന്നെടുത്ത വീഡിയോ നിങ്ങള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ ആയിരക്കണക്കിന് സൗരോര്‍ജ്ജ പാനലുകള്‍ വിളകള്‍ പോലെ ഒരുവശത്തേയ്ക്ക് ചാഞ്ഞുകിടക്കുന്നത് കാണാന്‍ കഴിയും. അഗാധ നീല നിറമുള്ള ഒരു സമുദ്രത്തെ കടന്നു നാം പോകുന്നതായും തോന്നും. ഇതിന് ഞാന്‍ റേവയിലെ ജനങ്ങളെ പ്രത്യേകിച്ചും മദ്ധ്യപ്രദേശിലെ ജനങ്ങളെ പൊതുവായും അഭിനന്ദിക്കുന്നു.
ഈ സൗരോര്‍ജ്ജ പ്ലാന്റ് ഈ മേഖലയെ മൊത്തം ഈ ദശകത്തില്‍ പ്രധാനപ്പെട്ട ഊര്‍ജ്ജ ഹബ്ബാക്കി മാറ്റും. ഈ സൗരോര്‍ജ്ജ പ്ലാന്റിലൂടെ മദ്ധ്യപ്രദേശിലെ ജനങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും മാത്രമല്ല വൈദ്യുതി ലഭിക്കുക, ഡല്‍ഹിയിലെ മെട്രോ റെയിലിന് പോലും ഇത് നേട്ടമാകും. റേവയ്ക്ക് പുറമെ ഷാജാപൂര്‍, നീമച്ച്, ഛത്തര്‍പുര്‍ എന്നിവിടങ്ങളിലും ഇത്തരത്തിലുള്ള ബൃഹത്തായ സൗരോര്‍ജ്ജ പ്ലാന്റുകളുടെ നിര്‍മ്മാണം നടക്കുകയാണ്. ഓംകാരേശ്വര അണക്കെട്ടില്‍ ഒഴുകിനടക്കുന്ന സൗരോര്‍ജ്ജ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള പദ്ധതിയുമുണ്ട്. ഈ പദ്ധതികളെല്ലാം പുര്‍ത്തിയാകുമ്പോള്‍ മദ്ധ്യപ്രദേശ് തീര്‍ച്ചയായും ചെലവുകുറഞ്ഞതും ശുദ്ധമായതുമായ വൈദ്യുതിയുടെ ഹബ്ബായി മാറും. മദ്ധ്യപ്രദേശിലെ പാവപ്പെട്ടതും ഇടത്തരക്കാരായതുമായ കുടുംബങ്ങള്‍, കര്‍ഷകര്‍, ഗിരിവര്‍ഗ്ഗ ജനവിഭാഗങ്ങള്‍ എന്നിവര്‍ക്ക് ഇതിലൂടെ ഏറ്റവും വലിയ നേട്ടമുണ്ടാകും.
സുഹൃത്തുക്കളെ, സൂര്യപൂജയ്ക്ക് നമ്മുടെ പാരമ്പര്യത്തിലും സംസ്‌ക്കാരത്തിലും ദൈനംദിന ജീവിതത്തിലും പ്രത്യേക സ്ഥാനമുണ്ട്. ?????? ??? ???? ?????? ???????? അതായത് സുര്യദേവന്‍ നമ്മെ ശുദ്ധീകരിക്കട്ടെ. അതേ തരത്തിലുള്ള ശുദ്ധത ഇന്ന് ഇവിടെ റേവയില്‍ എല്ലായിടത്തും അനുഭവിക്കാനാകുന്നു. ഇന്ന് രാജ്യത്തിനാകെ സുര്യദേവന്റെ ഈ ഊര്‍ജ്ജം അനുഭവിക്കാനാകുന്നുണ്ട്. അദ്ദേഹത്തിന്റെ അനുഗ്രഹം കൊണ്ടാണ് നാം സൗരോര്‍ജ്ജത്തില്‍ മുമ്പന്തിയിലുള്ള ലോകത്തെ അഞ്ചു പ്രമുഖ രാജ്യങ്ങളില്‍ ഒന്നായത്.
സുഹൃത്തുക്കളെ,
ഇന്ന് മാത്രമല്ല, 21-ാം നൂറ്റാണ്ടിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഊര്‍ജ്ജ സ്രോതസ്സാണ് സൗരോര്‍ജ്ജം. എന്തെന്നാല്‍ സൗരോര്‍ജ്ജം ഉറപ്പുള്ളതും ശുദ്ധവും സുരക്ഷിതവുമാണ്. ഉറപ്പുള്ളത് എന്തുകൊണ്ടെന്നാല്‍ മറ്റ് ഊര്‍ജ്ജ സ്രോതസ്സുകളും വൈദ്യുതിയും തീര്‍ത്തും ഇല്ലാതായേക്കാം, എന്നാല്‍ സൂര്യന്‍ ലോകത്തിലാകെ എന്നും ജ്വലിച്ചുനില്‍ക്കും. സൗരോര്‍ജം ശുദ്ധമാകുന്നത് എന്തുകൊണ്ടെന്നാല്‍ അത് പരിസ്ഥിതിയെ മലീമസമാക്കുന്നതിനെക്കാള്‍ സംരക്ഷിക്കാന്‍ സഹായിക്കുകയാണ് ചെയ്യുന്നത്. സുരക്ഷിതം എന്തെന്നാല്‍ സ്വാശ്രയത്തിന്റെയും പ്രചോദനത്തിന്റെയും ഏറ്റവും വലിയ ചിഹ്നമാണിത്. അതോടൊപ്പം നമ്മുടെ ഊര്‍ജ്ജാവശ്യങ്ങളേയും ഇത് സുരക്ഷിതമാക്കുന്നു. വികസനത്തിന്റെ പുതിയ കൊടുമുടികളിലേക്ക് ഇന്ത്യ നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ നമ്മുടെ ആശയും അഭിലാഷവും വര്‍ദ്ധിക്കുകയാണ്. അതേസമയത്ത് നമ്മുടെ ഊര്‍ജ്ജ, വൈദ്യുതി ആവശ്യങ്ങളും വളരുന്നു. ആ സാഹചര്യത്തില്‍ സ്വാശ്രയ ഇന്ത്യയ്ക്ക വൈദ്യുതിയില്‍ സ്വയം പര്യാപ്തത അനിവാര്യമാണ്. സൗരോര്‍ജ്ജം ഇതില്‍ സുപ്രധാനമായ പങ്കുവഹിക്കാന്‍ പോകുകയും ഇന്ത്യയുടെ ഈ കരുത്തിനെ വിപുലീകരിക്കാന്‍ നമ്മള്‍ ശ്രമിക്കുകയുമാണ്.
സുഹൃത്തുക്കളെ,
സ്വാശ്രയത്വത്തേയും വികസനത്തെയും കുറിച്ച് നാം പറയുമ്പോള്‍ സമ്പദ്ഘടന ഒരു സുപ്രധാന ഘടകമാണ്. പരിസ്ഥിതിയെയോ സമ്പദ്ഘടനയെയോ തെരഞ്ഞെടുക്കേണ്ടതെന്ന ആശയക്കുഴപ്പത്തിലാണ് വര്‍ഷങ്ങളായി നയ രൂപീകരണം നടത്തുന്ന ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ളവര്‍. ഈ സാഹചര്യത്തില്‍ ചിലപ്പോള്‍ പരിസ്ഥിതിക്ക് അനുകൂലമായും മറ്റുചിലപ്പോള്‍ സമ്പദ്ഘടനയ്ക്ക് അനുകൂലമായും തീരുമാനങ്ങള്‍ എടുക്കേണ്ടിവരും. എന്നാല്‍ ഇവ രണ്ടും എതിരാളികളല്ലെന്നും പരസ്പരം സഖ്യകക്ഷികളാണെന്നും ഇന്ത്യ കാട്ടിക്കൊടുത്തു. സ്വച്ഛ് ഭാരത് അഭിയാനോ, അല്ലെങ്കില്‍ എല്ലാ കുടുംബങ്ങള്‍ക്ക് എല്‍.എന്‍.ജിയും പി.എന്‍.ജിയും പോലുള്ള ശുദ്ധ ഇന്ധനങ്ങള്‍ ലഭ്യമാക്കാനുള്ള സംഘടതിപ്രവര്‍ത്തനമോ ആകട്ടെ, അല്ലെങ്കില്‍ സി.എന്‍.ജി അധിഷ്ഠിത വാഹനസംവിധാനത്തിന്റെ വലിയ ശൃംഖല രാജ്യത്തങ്ങോളമിങ്ങോളം നിര്‍മ്മിച്ചതാകട്ടെ, അല്ലെങ്കില്‍ രാജ്യത്ത് വൈദ്യുതി അധിഷ്ഠിത ഗതാഗതത്തിനുള്ള പരിശ്രമങ്ങളാകട്ടെ തുടങ്ങി അത്തരം നിരവധി പരിശ്രമങ്ങളിലൂടെ സാധാരണ മനുഷ്യരുടെ ജീവിതം മികച്ചതും പരിസ്ഥിതി സൗഹൃദവുമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം പരിസ്ഥിതിയും സമ്പദ്ഘടനയും രണ്ടു വൈരുദ്ധ്യമാര്‍ന്ന അസ്തിത്വങ്ങളല്ല, മറിച്ച് അവര്‍ ഒന്നിനോടൊന്ന് പരസ്പരപൂരകങ്ങളാണ്.
സുഹൃത്തുക്കളെ,
ഇന്ന് എല്ലാ ഗവണ്‍മെന്റ് പദ്ധതികളിലും പരിപാടികളിലും പരിസ്ഥിതി സംരക്ഷണത്തിനും ജീവിതം ലളിതമാക്കുന്നതിനും പ്രാധാന്യം നല്‍കുന്നത് നിങ്ങള്‍ക്ക് കാണാനാകും. ഞങ്ങളെ സംബന്ധിച്ച് പരിസ്ഥിതി സംരക്ഷണം എന്നത് കുറച്ചു പദ്ധതികളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല, അത് ജീവിത രീതിയാണ്. ഞങ്ങള്‍ പുനരുപയോഗ ഊര്‍ജ്ജത്തിന്റെ പ്രധാനപ്പെട്ട പദ്ധതികള്‍ക്ക് സമാരംഭം കുറിയ്ക്കുമ്പോള്‍ തന്നെ ജീവിതത്തിന്റെ എല്ലാ ഘടകങ്ങളിലും ശുദ്ധ ഊര്‍ജ്ജം വേണമെന്ന ഞങ്ങളുടെ നിശ്ചയദാര്‍ഢ്യവും പരിപാലിക്കപ്പെടുന്നുണ്ട്. ഇതിന്റെ നേട്ടം രാജ്യത്തിന്റെ ഓരോ മൂക്കിലും മൂലയിലും, സമൂഹത്തിന്റെ എല്ലാ വിഭാഗത്തിലും എല്ലാ പൗരന്മാരിലും എത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്. ഞാന്‍ നിങ്ങള്‍ക്ക് ഒരു ഉദാഹരണം ചൂണ്ടിക്കാട്ടിതരാം.
സുഹൃത്തുക്കളെ,
കഴിഞ്ഞ ആറുവര്‍ഷം ഏകദേശം 36 കോടി എല്‍.ഇ.ഡി. ബള്‍ബുകള്‍ രാജ്യത്താകമാനം വിതരണം ചെയ്തു. രാജ്യത്ത് അങ്ങോളമിങ്ങോളം ഏകദേശം ഒരുകോടി എല്‍.ഇ.ഡി. തെരുവുവിളക്കുകള്‍ സ്ഥാപിച്ചു. അത് ചെറുതായ തോന്നാം എന്തെന്നാല്‍ നമുക്ക് ഒരു സൗകര്യം ലഭിക്കുമ്പോള്‍ അതിന്റെ നേട്ടത്തെക്കുറിച്ച് നമ്മള്‍ വളരെയധികമൊന്നും സംസാരിക്കാറില്ല. ആ സാധനം ഇല്ലാതെ വരുമ്പോഴാണ് അത്തരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുക.
സുഹൃത്തുക്കളെ,
ഈ ചെറിയ എല്‍.ഇ.ഡി. ബള്‍ബുകള്‍ ഇല്ലായിരന്നുപ്പോള്‍ നമ്മള്‍ക്ക് അതിന്റെ ആവശ്യകത തോന്നിയിരുന്നു, എന്നാല്‍ വില എത്തിപ്പെടാവുന്നതിലും അപ്പുറമായിരുന്നു. അധികം വില്‍ക്കാത്തതുകൊണ്ടുതന്നെ ഉല്‍പ്പാദകരും ഉണ്ടായിരുന്നില്ല. എന്നാല്‍ എന്താണ് ആറുവര്‍ഷം കൊണ്ടുണ്ടായ മാറ്റം? എല്‍.ഇ.ഡി. ബള്‍ബുകളുടെ വില 10 ഇരട്ടിയിലധികം താഴെപ്പോകുകയും നിരവധി എല്‍.ഇ.ഡി. ബള്‍ബ് നിര്‍മ്മാണ കമ്പനികള്‍ വിപണിയില്‍ എത്തുകയും ചെയ്തു. 100- 200 വാട്ട് ബള്‍ബുകളില്‍ നിന്നും നമുക്ക് ലഭിച്ചിരുന്ന വെളിച്ചം ഇന്ന് നമുക്ക് 9-10 വാട്ട് ബള്‍ബുകളില്‍ നിന്നും ലഭിക്കുന്നു. വീടുകളിലും തെരുവുകളിലും എല്‍.ഇ.ഡി. സ്ഥാപിച്ചതോടെ ഓരോ വര്‍ഷവും വൈദ്യുതി ഉപയോഗത്തില്‍ 600 ബില്യണ്‍ യൂണിറ്റിന്റെ കുറവുണ്ടാവുകയും ജനങ്ങള്‍ക്ക് മികച്ച ഗുണനിലവാരമുള്ള വെളിച്ചം ലഭിക്കുകയും ചെയ്യുന്നു. അതിനുപരിയായി പ്രതിവര്‍ഷം രാജ്യത്തെ ജനങ്ങള്‍ക്ക് വൈദ്യുതി ബില്ലില്‍ 24,000 കോടി രൂപയുടെ ലാഭമുണ്ടാവുകയും ചെയ്യുന്നു. അതായത് എല്‍.ഇ.ഡി ബള്‍ബുകള്‍ വൈദ്യുതി ബില്ലുകള്‍ കുറച്ചു. ഇതിന് മറ്റൊരു സുപ്രധാന ഘടകവുമുണ്ട്. എല്‍.ഇ.ഡി. ബള്‍ബുകള്‍ ഏകദേശം 4.5 ടണ്‍ കാര്‍ബണ്‍ ഡയോക്സൈഡ് പരിസ്ഥിതിയില്‍ എത്തുന്നത് തടയുകയും ചെയ്യുന്നു. അതായത് മലീനീകരണം കുറയ്ക്കുന്നു.
സുഹൃത്തുക്കളെ,
എല്ലാവരിലും വൈദ്യുതി എത്തിച്ചേരുക, എല്ലാവര്‍ക്കും ആവശ്യത്തിന് വൈദ്യുതി ലഭിക്കുക, നമ്മുടെ പരിസ്ഥിതി, വായു, വെള്ളം എന്നിവയെല്ലാം ശുദ്ധമായിരിക്കുക എന്ന ആശയവുമായി നമ്മള്‍ നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. സൗരോര്‍ജ്ജം സംബന്ധിച്ച നയത്തിലും തന്ത്രത്തിലും ഈ ആശയം പ്രതിഫലിക്കുന്നുമുണ്ട്. ഒന്നു ചിന്തിച്ചുനോക്കു, 2014ല്‍ സൗരോര്‍ജ്ജത്തിന് ഒരു യൂണിറ്റിന് 7-8 രൂപയായിരുന്നു. ഇന്നത് യൂണിറ്റിന് 2.25-2.5 രൂപയായി കുറഞ്ഞു. സംരംഭകര്‍ക്കും ഇതിലൂടെ വലിയ ഗുണമാണ് ഉണ്ടാകുന്നത്. പകരമായി അവര്‍ രാജ്യവാസികള്‍ക്കായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു. ഇന്ത്യയില്‍ സൗരോര്‍ജ്ജം എങ്ങനെ ഇത്ര വില കുറഞ്ഞതായി എന്ന് രാജ്യത്തിന്റെ വിവിധ ഭാഗത്തുള്ള ജനങ്ങളും ലോകമാകെയും ഇപ്പോള്‍ ചര്‍ച്ചചെയ്യുകയാണ്! ഇന്ത്യയില്‍ സൗരോര്‍ജ്ജത്തിന് വേണ്ടി നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ രീതി ഇനിയും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടും. ഇത്തരം വലിയ കാല്‍വയ്പ്പുകള്‍ മൂലം ഇന്ത്യ ഇന്ന് ശുദ്ധമായ ഊര്‍ജ്ജത്തിന്റെ ഏറ്റവും ആകര്‍ഷകമായ വിപണിയായി കണക്കാക്കപ്പെടുകയാണ്. പുനരുപയോഗ ഊര്‍ജ്ജത്തിലേക്ക് പരിവര്‍ത്തനം ചെയ്തതിനെക്കുറിച്ച് ഇന്ന് ലോകത്തെവിടെ ചര്‍ച്ച നടന്നാലും ഇന്ത്യയാണ് മികച്ച മാതൃക.
സുഹൃത്തുക്കളെ,
ലോകത്തിനാകെ ഇന്ത്യയിലുള്ള ഈ പ്രതിക്ഷകള്‍ കണക്കിലെടുത്തുകൊണ്ട് ലോകത്തെയാകെ ബന്ധിപ്പിക്കുകയെന്ന പ്രവര്‍ത്തനത്തിലാണ് നാം ഏര്‍പ്പെട്ടിരിക്കുന്നത്. ഐ.എസ്.എ അതായത് അന്തര്‍ദ്ദേശീയ സൗരോര്‍ജ്ജ കൂട്ടായ്മ ഈ ചിന്തയുടെ ഫലമാണ്. ഒരു ലോകം, ഒരു സൂര്യന്‍, ഒരു ഗ്രിഡ് എന്ന് ഉത്സാഹമാണ് ഇതിന് പിന്നില്‍. സൗരോര്‍ജ്ജത്തിന്റെ മികച്ച ഉല്‍പ്പാദനത്തിനും ഉപയോഗത്തിനുമായി ലോകത്തെയാകെ ഒന്നിച്ചുകൊണ്ടുവരികയും അതിലൂടെ നമ്മുടെ ഭൂമിക്ക് മുന്നിലുള്ള വലിയ ഭീഷണിയെ മറികടക്കുകയും ചെറുതും പാവപ്പെട്ടതുമായ രാജ്യങ്ങളുടെ വൈദ്യുതി ആവശ്യങ്ങള്‍ കൂടി നടത്തുകയും ചെയ്യുന്നതിന് വേണ്ടിയുള്ള പരിശ്രമമാണിത്.
സുഹൃത്തുക്കളെ,
ഊര്‍ജ്ജത്തിന്റെ ബട്ടണ്‍ പൂര്‍ണ്ണമായും നല്‍കുംവിധം, ഒരുതരത്തില്‍ സൗരോര്‍ജ്ജം ഉപഭോക്താക്കളെ ഉല്‍പ്പാദകരുമാക്കി. മറ്റുള്ള വൈദ്യുതി ഉല്‍പ്പാദന പദ്ധതികളില്‍ പൗരന്മാരുടെ പങ്കാളിത്തം നിസ്സാരമാണ്. എന്നാല്‍ സൗരോര്‍ജ്ജത്തെ പരിഗണിക്കുമ്പോള്‍ വീടിന്റെ മേല്‍ക്കൂരയിലോ, ഓഫീസിന്റെയോ ഫാക്ടറിയുടേയോ മേല്‍ക്കൂരകളിലോ എവിടെയാണ് അല്‍പ്പം സ്ഥലം ലഭിക്കുന്നത് പൗരന്മാര്‍ക്ക് അവര്‍ക്ക് ആവശ്യമുള്ള വൈദ്യുതി ഉല്‍പ്പാദിപ്പിക്കാം. ഇതിനായി ഗവണ്‍മെന്റ് വലിയ പ്രോത്സാഹനവും സഹായവും നല്‍കുകയും അവരെ സഹായിക്കുകയും ചെയ്യുന്നുണ്ട്. ഊര്‍ജ്ജോല്‍പ്പാദനത്തിലെ സ്വയം പര്യാപ്തയ്ക്കുള്ള ഈ സംഘടിത പ്രവര്‍ത്തനത്തിലൂടെ ഇപ്പോള്‍ നമ്മുടെ കര്‍ഷകര്‍ക്ക് അതായത് ഭക്ഷ്യ ഉല്‍പ്പാദകള്‍ക്ക്, ഊര്‍ജ്ജ ഉല്‍പ്പാദകരാവാന്‍ കഴിയും.
സുഹൃത്തുക്കളെ,
നമ്മുടെ കര്‍ഷകര്‍ ഇന്ന് വളരെയധികം കഴിവുള്ളവരാണ്, വളരെയധികം വിഭവങ്ങളുള്ളവരാണ്, അതുകൊണ്ട് ഇന്ന് അവര്‍ രാജ്യത്തെ ഒന്നുകൊണ്ടല്ല, മറിച്ച് രണ്ടുതരം ചെടികള്‍ കൊണ്ട് സഹായിക്കുകയാണ്. ഒരു ചെടിയെന്നത് നമുക്കെല്ലാം ഭക്ഷണം ലഭിക്കുന്ന പരമ്പരാഗതമായ കൃഷിയാണ്. എന്നാല്‍ നമ്മുടെ കര്‍ഷകര്‍ ഇപ്പോള്‍ മറ്റൊരു തരത്തിലുള്ള ചെടികള്‍ കൂടി സ്ഥാപിക്കുകയാണ്, അതുകൊണ്ട് വൈദ്യുതിയും അവരുടെ വീടുകളില്‍ എത്തപ്പെടും. നല്ല ഫലഭൂയിഷ്ടമായ ഭൂമിയിലാണ് ആദ്യ ചെടിയായ പരമ്പരാഗതമായ കൃഷിയ്ക്ക്വേണ്ട വിത്തിറക്കുന്നത്. എന്നാല്‍ മറ്റൊരു തരത്തിലുള്ള ചെടിയായ സൗരോര്‍ജ്ജ പ്ലാന്റുകള്‍ ഫലഭൂയിഷ്ഠമല്ലാത്ത ഭൂമിയിലോ അല്ലെങ്കില്‍ കൃഷിക്ക് അത്ര അനുയോജ്യമല്ലാത്ത ഭൂമിയിലോ ആണ് സ്ഥാപിക്കുന്നത്. വിളവുകള്‍ ഉണ്ടാകാത്ത കര്‍ഷകന്റെ ആ ഭൂമിയും ഉപയോഗിക്കപ്പെടുന്നു. ഇത് കര്‍ഷകന്റെ വരുമാനം വര്‍ദ്ധിപ്പിക്കുന്നു.
ഇന്ന് അത്തരത്തില്‍ അധികമുള്ള ഭൂമിയില്‍ കര്‍ഷകര്‍ക്ക് സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് കുസും പദ്ധതിയിലുടെ സഹായവും ലഭിക്കും. നമ്മുടെ കര്‍ഷകര്‍ക്ക് കൃഷിടയിടങ്ങളില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതികൊണ്ട് അവരുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുക മാത്രമല്ല, അധിക വൈദ്യുതി അവര്‍ക്ക് നില്‍ക്കുകയും ചെയ്യാം. ഇത്തരത്തില്‍ അധിക വരുമാനം ഉണ്ടാക്കാനുള്ള മാര്‍ഗ്ഗം സ്വീകരിച്ചുകൊണ്ട് ഇന്ത്യയെ ഒരു ഊര്‍ജ്ജ കയറ്റുമതി രാജ്യമാക്കുന്നതിനുള്ളള ഈ സംഘടിത പ്രവര്‍ത്തനത്തെ മദ്ധ്യപ്രദേശിലെ കര്‍ഷക സുഹൃത്തുക്കളും വിജയകരമാക്കുമെന്ന് എനിക്ക് ദൃഢവിശ്വാസമുണ്ട്. ഇതിനെ ഒരു വിജയമാക്കിക്കൊണ്ട് മദ്ധ്യപ്രദേശിലെ കര്‍ഷകര്‍ നിശ്ചയദാര്‍ഢ്യം പ്രകടിപ്പിച്ചതാണ് ഈ വിശ്വാസം വര്‍ദ്ധിപ്പിച്ചത്. നിങ്ങള്‍ ചെയ്ത പ്രവൃത്തി ചര്‍ച്ചയ്ക്കുള്ള ഒരു വിഷയമാണ്. മറ്റുള്ളവരെ പിന്നിലാക്കിക്കൊണ്ട് നിങ്ങള്‍ സൃഷ്ടിച്ച ഗോതമ്പ് ഉല്‍പ്പാദന റെക്കാര്‍ഡ് ആദരിക്കപ്പെടേണ്ടതാണ്! കൊറോണയുടെ ഈ ബുദ്ധിമുട്ടേറിയ കാലത്തും റെക്കാര്‍ഡ് തകര്‍ക്കുന്ന മദ്ധ്യപ്രദേശിലെ കര്‍ഷകരുടെ ഉല്‍പ്പാദനവും അതുപോലെ റെക്കാര്‍ഡ് ഭേദിച്ചുകൊണ്ടുള്ള മദ്ധ്യപ്രദേശ് ഗവണ്‍മെന്റിന്റെ സംഭരണവും തീര്‍ത്തും പ്രശംസനീയമാണ്. അതുകൊണ്ട് ഊര്‍ജ്ജ ഉല്‍പ്പാദന കാര്യത്തിലും എനിക്ക് മദ്ധ്യപ്രദേശിന്റെ കരുത്തില്‍ പൂര്‍ണ്ണ വിശ്വാസമുണ്ട്. കുസും പദ്ധതിക്ക് കീഴില്‍ മദ്ധ്യപ്രദേശിലെ കര്‍ഷകര്‍ വൈദ്യുതി ഉല്‍പ്പാദനത്തില്‍ റെക്കാര്‍ഡ് സൃഷ്ടിച്ചുവെന്ന വലിയ വാര്‍ത്തയും ഒരു ദിവസം പ്രതീക്ഷിക്കാം.
സഹോദരീ സഹോദരന്മാരെ,
മികച്ച സൗരോര്‍ജ്ജ പാനലുകള്‍, മികച്ച ബാറ്ററികള്‍, മികച്ച ഗുണനിലവാരമുള്ള സംഭരണശേഷി എന്നിവയൊക്കെ രാജ്യത്തില്ലെങ്കില്‍ നമുക്ക് സൗരോര്‍ജ്ജത്തെ പൂര്‍ണ്ണ തോതില്‍ കൊയ്‌തെടുക്കാനാവില്ല. ഇപ്പോള്‍ അതിവേഗത്തില്‍ ഈ ദിശയില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. സൗരോര്‍ജ്ജ പാനലുകള്‍ ഉള്‍പ്പെടെ എല്ലാ ഉപകരണങ്ങളിലുമുള്ള ഇറക്കുമതി ആശ്രയത്വം ഇല്ലാതാക്കാനാണ് 'ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്റെ' കീഴില്‍ ഇപ്പോള്‍ രാജ്യം ലക്ഷ്യം വയ്ക്കുന്നത്. രാജ്യത്തിന്റെ സൗരോര്‍ജ്ജ പി.വി മോഡ്യൂളിലെ ഉല്‍പ്പാദനശേഷി അതിവേഗം വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം. അതുകൊണ്ട് ആഭ്യന്തര ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനായി നിരവധി സുപ്രധാന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ കുസും പദ്ധതിക്ക് കീഴില്‍ സ്ഥാപിച്ചിരിക്കുന്ന പമ്പുകള്‍ക്കും വീടുകളുടെ മേല്‍ക്കൂരകളില്‍ സ്ഥാപിച്ചിരിക്കുന്ന പാനലുകള്‍ക്കും സൗരോര്‍ജ്ജ ഫോട്ടോ വോള്‍ട്ടായിക് സെല്ലുകളും മോഡ്യൂളുകളും നിര്‍ബന്ധമാക്കിയിട്ടുണ്ട്. അതിന് പുറമെ എല്ലാ ഗവണ്‍മെന്റ് വകുപ്പുകളും മറ്റ് ഗവണ്‍മെന്റ് സ്ഥാപനങ്ങളും 'മേക്ക് ഇന്‍ ഇന്ത്യ' സൗരോര്‍ജ്ജ സെല്ലുകള്‍ അല്ലെങ്കില്‍ മൊഡ്യൂളുകള്‍ വാങ്ങണമെന്നതും നിര്‍ബന്ധമാക്കിയിട്ടുണ്ട്. എല്ലാത്തിനും ഉപരിയായി ഊര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്ന കമ്പനികളെ സൗരോര്‍ജ്ജ പി.വി. നിര്‍മ്മിക്കുന്നതിന് പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. ഇന്ന് യുവതയോടും ഈ മേഖലയുമായി ബന്ധപ്പെട്ട സംരംഭകരോടും സ്റ്റാര്‍ട്ട് അപ്പുകളോടും എം.എസ്.എം.ഇകളോടും ഈ അവസരത്തിന്റെ നേട്ടം ഉപയോഗപ്പെടുത്താന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്.
സഹോദരീ സഹോദരന്മാരെ, നമ്മളില്‍ ആത്മവിശ്വാസം ഉണ്ടെങ്കില്‍ മാത്രമേ സ്വാശ്രയത്വം സാദ്ധ്യമാകുകയുള്ളു. രാജ്യമൊന്നാകെ, സംവിധാനങ്ങളാകെ എല്ലാ രാജ്യവാസികളെയും സഹായിക്കുമ്പോഴാണ് ആത്മവിശ്വാസം വരിക. കൊറോണാ പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യങ്ങള്‍ക്കിടയില്‍ ഇന്ത്യ ഇതാണ് ചെയ്യുന്നത്. ആത്മവിശ്വാസം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഗവണ്‍മെന്റാണിത്. സാധാരണ ഗവണ്‍മെന്റ് എത്തിച്ചേരാത്ത സമൂഹത്തിന്റെ ഓരോ വിഭാഗത്തിലും ഇന്ന് ഗവണ്‍മെന്റിന്റെ വിഭവങ്ങളും സംവേദനക്ഷമതയും എത്തിപ്പെടുന്നുണ്ട്. നമുക്ക് ഇപ്പോള്‍ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനയെ ഉദാഹരണമായി പരിഗണിക്കാം. അടച്ചിടലിന് തൊട്ടുപിന്നാലെ എടുത്ത ആദ്യനടപടിയെന്നത് പാവപ്പെട്ട 80 കോടി ഇന്ത്യക്കാര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കുന്നതിനും അവരുടെ കീശയില്‍ കുറച്ചു പണമിടുന്നതിനും ഉള്ളതായിരുന്നു. അടച്ചിടല്‍ നീക്കിയപ്പോള്‍ മണ്‍സൂണ്‍ വരാന്‍ പോകുകയാണെന്ന് ഗവണ്‍മെന്റിന് ബോദ്ധ്യമായി. അതിനുപരിയായി ഉത്സവകാലങ്ങളും ആരംഭിക്കാന്‍ പോകുകയാണ്. ദീവാളിയും ഛാട്ട് പൂജയും വരെ ഉത്സവങ്ങള്‍ നടക്കും. എല്ലാ മേഖലകളിലും എല്ലാ വിഭാഗങ്ങളിലും ഉത്സവങ്ങളുമുണ്ട്.
ഇത്തരം സാഹചര്യത്തില്‍ പാവപ്പെട്ടവര്‍ക്ക് ഇത്തരമൊരു സഹായം ലഭിക്കണം. അതുകൊണ്ട് പദ്ധതി തുടര്‍ന്നു. ഇപ്പോള്‍ നവംബര്‍ വരെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യ റേഷന്‍ ലഭിക്കും. അതിനുപരിയായി സ്വകാര്യമേഖലയിലുള്ള ലക്ഷക്കണക്കിന് തൊഴിലാളികളുടെ ഇ.പി.എഫ.് അക്കൗണ്ടുകളില്‍ ഗവണ്‍മെന്റാണ് സമ്പൂര്‍ണ്ണമായി വിഹിതം അടയ്ക്കുന്നത്. അതുപോലെ ഇത്തരം സംവിധാനങ്ങള്‍ ലഭ്യമല്ലാത്ത സുഹൃത്തുക്കള്‍ക്കായി പി.എം സ്വനിധി പദ്ധതി നടപ്പാക്കി. ഇന്ന് ഈ പദ്ധതിയിലൂടെ ലക്ഷക്കണക്കിന് വെണ്ടര്‍മാര്‍ക്കും വഴിവാണിഭക്കാര്‍ക്കും 10,000 രൂപയുടെ വരെ ചെലവു കുറഞ്ഞ വായ്പ ലഭിക്കുന്നുണ്ട്. നമുക്കായി ചെറിയ ബിസിനസ്സുകള്‍ നടത്തുന്ന ഇവര്‍ പ്രധാനപ്പെട്ടവരാണെന്നു നാം എപ്പോഴാണു ചിന്തിച്ചത്? അതാണ് എം.എസ്.എം.ഇകള്‍, കുടില്‍ വ്യവസായങ്ങള്‍, വലിയ വ്യവസായങ്ങള്‍ എന്നിവയെ ഒരുവശത്തും ഇത്തരത്തിലുള്ള ഉപയോഗപ്രദമായ ചെറിയ വ്യാപാരങ്ങളെ കുറിച്ച് മറുവശത്തും ഞങ്ങള്‍ ചിന്തിച്ചത്.
സുഹൃത്തുക്കളെ,
ഗവണ്‍മെന്റോ സമൂഹമോ ആയിക്കോട്ടെ, അനുതാപവും ജാഗ്രതയുമാണ് ഈ ബുദ്ധിമുട്ടേറിയ വെല്ലുവിളികളെ നേരിടുന്നതിനുള്ള നമ്മുടെ പ്രചോദനത്തിന്റെ സ്രോതസ്. മദ്ധ്യപ്രദേശിനെയും രാജ്യത്തെ ആകെയും പുരോഗതി നേടുന്നതില്‍ സഹായിക്കുന്നതിനായി നിങ്ങള്‍ ഇന്ന് വീടിന് പുറത്തുവരുമ്പോള്‍ ഒരുകാര്യം കൂടി ഓര്‍മ്മിക്കണം. എപ്പോഴും 'രണ്ടടി ദൂരം' അല്ലെങ്കില്‍ ശാരീരിക അകലം പാലിക്കണമെന്നും മുഖത്ത് മുഖാവരണം ധരിക്കണമെന്നും 20 സെക്കന്റുനേരം കൈകള്‍ സോപ്പുകള്‍ കൊണ്ട് കഴുകി വൃത്തിയാക്കണമെന്നുമുള്ള ചട്ടങ്ങള്‍ നാം എന്നും പാലിക്കണം. ഈ സൗരോര്‍ജ്ജ പ്ലാന്റ് യാഥാര്‍ഥ്യമാക്കിയതിന് ഒരിക്കല്‍ കൂടി മദ്ധ്യപ്രദേശിന് അഭിനന്ദനങ്ങള്‍.
ജാഗ്രതയോടെയിരിക്കുക, സുരക്ഷിതരായിരിക്കുക, ആരോഗ്യത്തോടെയിരിക്കുക!
വളരെയധികം നന്ദി!
(Release ID: 1641471)
Visitor Counter : 317
Read this release in:
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada
,
Assamese
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Tamil