പ്രധാനമന്ത്രിയുടെ ഓഫീസ്‌

ശ്രീ ലാല്‍ജി ടണ്ഡന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു

प्रविष्टि तिथि: 21 JUL 2020 11:19AM by PIB Thiruvananthpuram

 

മധ്യപ്രദേശ് ഗവര്‍ണര്‍ ശ്രീ ലാല്‍ജി ടണ്ഡന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

''ഭരണഘടനാകാര്യങ്ങളില്‍ അഗാധപാണ്ഡിത്യമുള്ള വ്യക്തി''യായിരുന്നു ശ്രീ ടണ്ഡനെന്ന് ശ്രീ നരേന്ദ്ര മോദി ട്വിറ്റര്‍ സന്ദേശത്തില്‍ വിശേഷിപ്പിച്ചു.

സമൂഹത്തെ സേവിക്കാനുള്ള ശ്രീ ലാല്‍ജി ടണ്ഡന്റെ അശ്രാന്ത പരിശ്രമങ്ങളിലൂടെ അദ്ദേഹം എന്നെന്നും ഓര്‍മ്മിക്കപ്പെടും. മികച്ച ഭരണകര്‍ത്താവ് എന്ന നിലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം ജനങ്ങളുടെ ക്ഷേമത്തിന് എന്നും പ്രാധാന്യം നല്‍കി. അദ്ദേഹത്തിന്റെ നിര്യാണം അഗാധമായ ദുഃഖമുളവാക്കുന്നു.''- ശ്രീ മോദി പറഞ്ഞു.

മുന്‍ പ്രധാനമന്ത്രി, പരേതനായ ശ്രീ അടല്‍ ബിഹാരി വാജ്പേയിയുമായുള്ള ശ്രീ ടണ്ഡന്റെ ദീര്‍ഘകാല ബന്ധത്തെക്കുറിച്ചും പ്രധാനമന്ത്രി അനുസ്മരിച്ചു.

***


(रिलीज़ आईडी: 1640189) आगंतुक पटल : 223
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Assamese , Bengali , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada