PIB Headquarters
കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ
Posted On:
03 JUL 2020 6:32PM by PIB Thiruvananthpuram
തീയതി: 03.07.2020
• രാജ്യത്ത് കോവിഡ് മുക്തി നിരക്ക് 60 ശതമാനം പിന്നിട്ടു. 60.73 ശതമാനമാണ് ഇന്ന് രോഗമുക്തി നിരക്ക്.
• കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 20,033 പേരാണ് കോവിഡ്-19 രോഗമുക്തരായത്. രാജ്യത്ത് രോഗം ഭേദമായവരുടെ ആകെ എണ്ണം 3,79,891 ആണ്.
• നിലവില് 2,27,439 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്.രാജ്യത്തെ കോവിഡ് മുക്തരുടെ എണ്ണം ചികിത്സയിലുള്ളവരേക്കാള് 1,52,452 എണ്ണം അധികമായി
• രാജ്യത്തിതുവരെ 93 ലക്ഷത്തോളം പരിശോധന നടത്തിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,41,576 സാമ്പിളാണ് പരിശോധിച്ചത്. ആകെ പരിശോധിച്ച സാമ്പിളുകള്- 92,97,749.
• കേന്ദ്രഗവണ്മെന്റ് സംസ്ഥാനങ്ങള്ക്ക് സൗജന്യമായി വിതരണം ചെയ്തത് 2 കോടിയിലധികം എന് 95 മാസ്കുകളും ഒരു കോടിയിലധികം പിപിഇകളും
• രാജ്യ തലസ്ഥാനത്തു കോവിഡ് 19 നെ ഫലപ്രദമായി പ്രതിരോധിക്കാനുള്ള യോജിച്ച പ്രവർത്തനങ്ങൾ ആവിഷ്കരിക്കാൻ ഡൽഹി , ഹരിയാന , ഉത്തർപ്രദേശ് മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി ചർച്ച നടത്തി
• ആദായ നികുതി വകുപ്പ് 62,361 കോടി രൂപ 20 ലക്ഷത്തിലധികം നികുതിദായകര്ക്ക് റീഫണ്ട് ചെയ്തു
• ലോക്ക് ഡൌൺ കാലത്ത് 19 ലക്ഷം വീടുകളിൽ ടാപ്പ് കണക്ഷൻ എത്തിച്ചു
(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകളും, പിഐബി നടത്തുന്ന ഫാക്ട്ചെക്ക്സംവിധാനവും ഇതോടൊപ്പം)
പ്രസ്ഇൻഫർമേഷൻബ്യുറോ
വാർത്താവിതരണപ്രക്ഷേപണമന്ത്രാലയം
ഭാരതസർക്കാർ
കോവിഡ് 19 സംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്കന്ന ഏറ്റവും പുതിയ വിവരങ്ങൾ.
രാജ്യത്ത് കോവിഡ് മുക്തി നിരക്ക് 60 ശതമാനം പിന്നിട്ടു. 60.73 ശതമാനമാണ് ഇന്ന് രോഗമുക്തി നിരക്ക്.സംസ്ഥാനങ്ങള്‍, കേന്ദ്ര ഭരണപ്രദേശങ്ങള്‍ എന്നിവയ്ക്കൊപ്പം കേന്ദ്രസര്‍ക്കാര്‍ നടത്തിയ സമയബന്ധിതപ്രവര്‍ത്തനങ്ങളുടെ ഫലമായാണ് രോഗമുക്തി നേടുന്നവരുടെ എണ്ണം വര്‍ധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 20,033 പേരാണ് കോവിഡ്-19 രോഗമുക്തരായത്. രാജ്യത്ത് രോഗം ഭേദമായവരുടെ ആകെ എണ്ണം 3,79,891 ആണ്.
നിലവില് 2,27,439 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്.രാജ്യത്തെ കോവിഡ് മുക്തരുടെ എണ്ണം ചികിത്സയിലുള്ളവരേക്കാള് 1,52,452 എണ്ണം അധികമായി.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1636164
കേന്ദ്രഗവണ്‍മെന്റ് സംസ്ഥാനങ്ങള്ക്ക് സൗജന്യമായി വിതരണം ചെയ്തത് 2 കോടിയിലധികം എന് 95 മാസ്കുകളും ഒരു കോടിയിലധികം പിപിഇകളും
കോവിഡ് 19 പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി കേന്ദ്രഗവണ്‍മെന്റ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമൊപ്പം ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. മഹാമാരിയെ തടയുന്നതിനായി ആരോഗ്യമേഖലയില്‍ അടിസ്ഥാനസൗകര്യവികസനത്തിന് നടപടികള്‍ സ്വീകരിക്കുകയാണ് കേന്ദ്ര ഗവണ്‍മെന്റ്. വര്‍ധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്ത് തദ്ദേശീയമായി സുരക്ഷാ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതിന് കേന്ദ്ര ആരോഗ്യ - കുടുംബക്ഷേമ മന്ത്രാലയം, ടെക്സ്റ്റൈല്‍സ് മന്ത്രാലയം, ഫാര്‍മസ്യൂട്ടിക്കല്‍സ് മന്ത്രാലയം, ഡിആര്‍ഡിഒ തുടങ്ങിയവ പ്രോത്സാഹനം നല്‍കിയിരുന്നു. ആഭ്യന്തര വ്യവസായ മേഖലയും ഈ കാലയളവില്‍ അവശ്യ മെഡിക്കല്‍ ഉപകരണങ്ങള്‍ പിപിഇ, എന്‍ 95 മാസ്‌കുകള്‍, വെന്റിലേറ്ററുകള്‍ തുടങ്ങിയവ നിര്‍മ്മിക്കാനും വിതരണം ചെയ്യാനും പ്രോത്സാഹനം നല്‍കിയിരുന്നു.'ആത്മനിഭര്‍ ഭാരത്', 'മേക്ക് ഇന്‍ ഇന്ത്യ' എന്നിവയുടെ ഭാഗമായി തദ്ദേശീയമായി ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയും ചെയ്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1636163
ആദായ നികുതി വകുപ്പ് 62,361 കോടി രൂപ 20 ലക്ഷത്തിലധികം നികുതിദായകര്ക്ക് റീഫണ്ട് ചെയ്തു
കോവിഡ് 19 മഹാമാരി കാലഘട്ടത്തില്‍ നികുതിദായകരെ സഹായിക്കാനായി തീര്പ്പ് കല്പ്പിക്കാത്ത ആദായ നികുതി റീഫണ്ടുകള്‍, എത്രയും വേഗം ലഭ്യമാക്കണമെന്ന, കേന്ദ്ര സര്ക്കാരിന്റെ 2020 ഏപ്രില്‍ 8 ലെ തീരുമാനത്തെ തുടര്ന്ന്, ആദായ നികുതി വകുപ്പ് 62,361 കോടി രൂപ റീഫണ്ട് ചെയ്തു. മിനിറ്റില്‍ 76 കേസുകള്‍ എന്ന വേഗതയില്‍ ഏപ്രില്‍ 8 മുതല്‍ ജൂണ്‍ 30 വരെയുള്ള, 56 പ്രവൃത്തി ദിവസങ്ങളിലായി, 20.44 ലക്ഷത്തിലധികം ആദായ നികുതിദായകര്ക്കാണ് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്ഡ് തുക റീഫണ്ട് ചെയ്ത് നല്കിയത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1636178
രാജ്യ തലസ്ഥാനത്തു കോവിഡ് 19 നെ ഫലപ്രദമായി പ്രതിരോധിക്കാനുള്ള യോജിച്ച പ്രവർത്തനങ്ങൾ ആവിഷ്കരിക്കാൻ ഡൽഹി , ഹരിയാന , ഉത്തർപ്രദേശ് മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി ചർച്ച നടത്തി
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleasePage.aspx?PRID=1635978
കർണാടകയിൽ ആശ വർക്കർമാർ നടത്തിയ വാൾനറബിലിറ്റി മാപ്പിംഗ് സർവേയിൽ 1.59 കോടി കുടുംബങ്ങളെ ഉൾപ്പെടുത്തി
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleasePage.aspx?PRID=1636106
ജലജീവൻ മിഷൻ: ലോക്ക് ഡൌൺ കാലത് 19 ലക്ഷം വീടുകളിൽ ടാപ്പ് കണക്ഷൻ എത്തിച്ചു
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleasePage.aspx?PRID=1635954
എട്ട് ആഴ്ചയിലേക്കുള്ള ബദൽ അക്കാദമിക കലണ്ടർ കേന്ദ്ര മാനവ വിഭവ ശേഷി വികസന വകുപ്പ് മന്ത്രി പുറത്തിറക്കി
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1635949
ആത്മ നിർഭർ ഭാരതം സാധ്യമാക്കാനുള്ള ആഹ്വനമായി കോവിഡ് 19 പ്രവർത്തിക്കുന്നതായി ഡോ രഘുനാഥ് മാഷെലേക്കർ
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleasePage.aspx?PRID=1636108
കേന്ദ്ര പുരാവസ്തു വകുപ്പിന് കീഴിലുള്ള സംരക്ഷിത സ്മാരകങ്ങൾ 2020 ജൂലൈ 6 മുതൽ തുറക്കുമെന്ന് ശ്രീ പ്രഹ്ലാദ് സിംഗ് പട്ടേൽ
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleasePage.aspx?PRID=1636161
FACTCHECK
(Release ID: 1636218)
Visitor Counter : 196
Read this release in:
English
,
Hindi
,
Marathi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada