പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്സിന്റെ വാര്‍ഷിക പൂര്‍ണ്ണ (പ്ലീനറി) സമ്മേളനം 2020നെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

Posted On: 11 JUN 2020 2:37PM by PIB Thiruvananthpuram


സ്വയം പര്യാപ്ത ഇന്ത്യ നിര്‍മ്മിക്കുക നമുക്ക് അനിവാര്യം: പ്രധാനമന്ത്രി

ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്സിന്റെ 95-ാമത് വാര്‍ഷിക പ്ലീനറി സമ്മേളനത്തില്‍ വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് ഇവിടെ ഉദ്ഘാടനപ്രസംഗം നടത്തി.
കോവിഡിനെതിരായ പോരാട്ടത്തെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് മുഴുവന്‍ ലോകത്തോടൊപ്പം ഇന്ത്യയും ധീരതയോടെ പോരാട്ടത്തിന്റെ മുന്‍പന്തിയില്‍ തന്നെയുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. വെട്ടുകിളി ആക്രമണം, ആലിപ്പഴം പൊഴിയല്‍, എണ്ണക്കിണറുകളിലുണ്ടാകുന്ന തീ, തുടര്‍ച്ചയായ ചെറിയ ഭൂമികുലുക്കങ്ങള്‍, രണ്ടു ചുഴലിക്കാറ്റുകള്‍ തുടങ്ങിയ ദുരന്തങ്ങളിലൂടെ ഉദയംചെയ്ത മറ്റു നിരവധി പ്രശ്നങ്ങള്‍ രാജയം അഭിമുഖീകരിക്കുന്നുണ്ടെങ്കിലും രാജ്യം ഈ പ്രശ്നങ്ങളെയെല്ലാം ഒറ്റക്കെട്ടായി നേരിടുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഇത്തരം പ്രയാസമേറിയ കാലങ്ങളാണ് ഇന്ത്യയെ കൂടുതല്‍ നിശ്ചയദാര്‍ഢ്യമുള്ളതാക്കിയത്. നിശ്ചയദാര്‍ഡ്യം, ഇച്ഛാശക്തി, ഐക്യം എന്നിവയാണ് ഇത്തരം പ്രതിസന്ധികള്‍ക്കെതിരെ പോരാടുന്നതിനുള്ള രാജ്യത്തിന്റെ കരുത്തെന്ന് അദ്ദേഹം പറഞ്ഞു. ഏത് പ്രതിസന്ധിയും ഒരു സ്വയംപര്യാപ്ത ഇന്ത്യ (ആത്മനിര്‍ഭര്‍ ഭാരത്) നിര്‍മ്മിക്കുന്നതിനുള്ള വഴിത്തിരിവാക്കി മാറ്റുന്നതിനുള്ള അവസരമാണ് നമുക്ക് നല്‍കുന്നത്.
സ്വയംപര്യാപ്ത ഇന്ത്യ
വര്‍ഷങ്ങളായി ഇന്ത്യയുടെ അഭിലാഷമായിരുന്നു സ്വയംപര്യാപ്തതയെന്ന് പ്രധാനമന്ത്രി പറഞ്ഞു.
''രാജ്യത്തെ ഓരോ ഗ്രാമങ്ങളെയും ജില്ലകളെയും സ്വയംപര്യാപ്തമാക്കുന്നതിനുള്ള സമയമാണിപ്പോള്‍'', അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സമ്പദ്ഘടനയെ 'കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍' രീതിയിലേക്ക് വലിച്ചടുപ്പിച്ചുകൊണ്ട് അതിനെ 'പ്ലഗ് ആന്റ് പ്ലേ' സമ്പ്രദായത്തിലേക്ക് കൊണ്ടുപോകുന്നതിന് അദ്ദേഹം ആഹ്വാനം നല്‍കുകയും ചെയ്തു.
ആഗോളതലത്തിലെ മത്സരാധിഷ്ഠിതമായ ഒരു ആഭ്യന്തര വിതരണ ശുംഖലയുണ്ടാക്കാനുള്ള ധീരമായ തീരുമാനങ്ങളുടെയും നിക്ഷേപങ്ങളുടെയും സമയമാണ് അല്ലാതെ യാഥാസ്ഥിതിക സമീപനങ്ങളുടേതല്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ സ്വയംപര്യാപ്തത നേടേണ്ട മേഖലകളുടെ പട്ടിക അദ്ദേഹം നിരത്തുകയും ചെയ്തു.
''നയങ്ങളും നമ്മുടെ രാജ്യത്തെ പ്രവത്തനങ്ങളും ഇപ്പോള്‍ ഈ കോറോണ മഹാമാരി അതിനെ എങ്ങനെ വേഗത്തിലാക്കാമെന്ന് നമ്മെ പഠിപ്പിച്ചതും സ്വയംപര്യാപ്തതയെന്ന ലക്ഷ്യത്തില്‍ പരമപ്രധാനമാണ്. ''ഈ പാഠത്തില്‍ നിന്നാണ്-ആത്മനിര്‍ഭര്‍ ഭാരത് സംഘടിതപ്രവര്‍ത്തനം ആരംഭിച്ചത്'', അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ ഇറക്കുമതി ചെയ്യാന്‍ നമ്മള്‍ നിര്‍ബന്ധിതമായിട്ടുള്ള എല്ലാം കയറ്റുമതി ചെയ്യുന്നതിനായി, ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമായി ഇന്ത്യയെ മാറ്റാന്‍ നാമെല്ലാവരും പ്രവര്‍ത്തിക്കണം. നമ്മള്‍ പ്രാദേശികമായി ഉല്‍പ്പാദിപ്പച്ചതെങ്കിലും അവരില്‍ നിന്നും വാങ്ങുമ്പോള്‍ നമ്മള്‍ അവരുടെ ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും മാത്രമാല്ല, പണം നല്‍കുന്നത്. എന്നാല്‍ അവരുടെ സംഭാവനകള്‍ക്ക് പ്രതിഫലം നല്‍കുക കൂടിയാണെന്ന് ചെറുകിട വ്യാപാരികളുടെ പ്രയത്നങ്ങളെ അഭിനന്ദിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ' ഇപ്പോള്‍ നമ്മള്‍ നടത്തേണ്ട ഏറ്റവും ലളിതമായ പ്രവര്‍ത്തനം അവരുടെ ഓരോ ഉല്‍പ്പന്നത്തിലും ഭാരതീയത ഉള്‍ച്ചേര്‍ക്കുകയും ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മറ്റു രാജ്യങ്ങളില്‍ വിപണിയുണ്ടാക്കുകയുമാണ്' സ്വാമി വിവേകാനന്ദനെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. സ്വാമി വിവേകാനന്ദന്‍ കാണിച്ചുതന്ന പാത കോവിഡാനന്തര ലോകത്തിന് ഒരു പ്രചോദനമായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങ(എം.എസ്.എം.ഇ)ളുടെ നിവര്‍ചനത്തിന്റെ പരിപ്രേക്ഷ്യം വിപുലീകരിക്കല്‍, എം.എസ്.എം.ഇകളെ സഹായിക്കുന്നതിനായി പ്രത്യേക ഫണ്ട് തയാറാക്കിയത്, ഐ.ബി.സിയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ കൈക്കൊണ്ടത്, നിക്ഷേപങ്ങളെ അതിവേഗത്തില്‍ പിന്തുടരുന്നതിന് പദ്ധതി വിപുലീകരണ സെല്ലുകള്‍ സൃഷ്ടിച്ചത് തുടങ്ങി ആത്മനിര്‍ഭര്‍ ഭാരതിന് കീഴില്‍ പ്രഖ്യാപിച്ച പ്രധാനപ്പെട്ട പരിഷ്‌ക്കാരങ്ങളുടെ പട്ടിക പ്രധാനമന്ത്രി നിരത്തി.
എ.പി.എം.സി. നിയമത്തിലെ ഭേദഗതി
വര്‍ഷങ്ങളായി നിലനിന്ന നിയന്ത്രണങ്ങളില്‍ നിന്ന് കാര്‍ഷിക സമ്പദ്ഘടനയെ മോചിപ്പിച്ചുവെന്ന് കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട് അടുത്തകാലത്ത് കൈക്കൊണ്ട നയപരമായ തീരുമാനങ്ങളെ പ്രശംസിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഇപ്പോള്‍ ഇന്ത്യയിലെ കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍, അവര്‍ വിളവുകള്‍ രാജ്യത്ത് എവിടെയും വില്‍ക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.
വടക്കു കിഴക്ക് ജൈവകൃഷിയുടെ ഹബ്ബ്
പ്രാദേശിക വിളവുകളോടുള്ള ഗവണ്‍മെന്റിന്റെ ഇപ്പോഴത്തെ ക്ലസ്റ്റര്‍ അധിഷ്ഠിത സമീപനം എല്ലാവര്‍ക്കും അവസരങ്ങള്‍ ലഭ്യമാക്കും. ഇതുമായി ബന്ധപ്പെട്ട ക്ലസ്റ്ററുകള്‍ അവര്‍ എവിടെയാണോ ജനിച്ചത് അവിടുത്തെ ജില്ലകള്‍, ബ്ലോക്കുകള്‍ എന്നിവിടങ്ങളില്‍ വികസിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. '' അതോടൊപ്പം, ഈ ക്ലസ്റ്ററുകള്‍ മുളയ്ക്കും ജൈവ വിളകള്‍ക്കും ഉണ്ടാക്കും. സിക്കിമിനെപോലെ വടക്കുകിഴക്ക് മുഴുവനും ജൈവകൃഷിയുടെ ഒരു ബൃഹത്തായ ഹബ്ബായി മാറ്റാന്‍ കഴിയും'' അദ്ദേഹം പറഞ്ഞു. ആഗോള സ്വതം സൃഷ്ടിക്കുകയും ആഗോള വിപണികളെ കൈയടക്കുകയും ചെയ്യുകയാണെങ്കില്‍ വടക്കുകിഴക്ക് ജൈവകൃഷിക്ക് ഒരു വലിയ പ്രസ്ഥാനമായി മാറാന്‍ കഴിയും.
ജനങ്ങള്‍, ഗ്രഹം, ലാഭം എന്നിവ പരസ്പരം ബന്ധിതമാണ്
നിര്‍മ്മാണത്തില്‍ ബംഗാളിന്റെ ചരിത്രപരമായ മേല്‍ക്കോയ്മ പുനരുജ്ജീവിപ്പിക്കുന്നതിന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ''ബംഗാള്‍ ഇന്ന് എന്താണോ ചിന്തിക്കുന്നത്, ഇന്ത്യ അതു നാളെ ചിന്തിക്കും'' എന്നതില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് വ്യവസായങ്ങളോട് മുന്നോട്ടുപേകാന്‍ പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. ജനങ്ങളും ഗ്രഹവും ലാഭവും പരസ്പരം ബന്ധപ്പെട്ടവയാണെന്ന് അദ്ദേഹം തുടര്‍ന്നുപറഞ്ഞു. ഈ മൂന്നിനും ഒരേ സമയത്ത് പുഷ്ടിപ്പെടാനും സഹവര്‍ത്തിക്കാനും കഴിയും. ആറു വര്‍ഷത്തിന് മുമ്പുണ്ടായിരുന്നതിനെക്കാള്‍ എല്‍.ഇ.ഡി ബള്‍ബിന്റെ വില കുറച്ചതിലൂടെ വൈദ്യുതി ബില്ലുകളില്‍ പ്രതിവര്‍ഷം 19,000 കോടി രൂപയുടെ ലാഭമുണ്ടാവുകയാണെന്ന ഉദാഹരണം ചൂണ്ടിക്കാട്ടികൊണ്ട് അദ്ദേഹം കൂടുതല്‍ വിശദീകരിച്ചു. അത് ജനങ്ങള്‍ക്കും ഗ്രഹത്തിനും ലാഭമാണ്. കഴിഞ്ഞ 5-6 വര്‍ഷങ്ങളായുള്ള ഗവണ്‍മെന്റിന്റെ മറ്റ് പദ്ധതികളും തീരുമാനങ്ങളും ജനങ്ങള്‍, ഗ്രഹം, ലാഭം എന്ന ആശയത്തിനെ അടിസ്ഥാനമാക്കിയാണെന്നും അദ്ദേഹം പറഞ്ഞു. ജലപാത ഉപയോഗിക്കുന്നതിലൂടെ ജനങ്ങള്‍ക്ക് എന്തൊക്കെ ഗുണങ്ങളുണ്ടാകുന്നുവെന്നത് അദ്ദേഹം ഉയര്‍ത്തിക്കാട്ടി. എങ്ങനെയാണ് അത് ചരക്കുനീക്കത്തിന്റെ ചെലവ് കുറയ്ക്കുന്നതെന്നും ഇന്ധനം കത്തുന്നത് കുറയുന്നതിലൂടെ അത് എങ്ങനെ ഗ്രഹത്തിന് ഗുണകരമാകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ജനകേന്ദ്രീകൃതവും ജനങ്ങള്‍ നയിക്കുന്നതും ഗ്രഹസൗഹൃദപരവുമായ വികസന സമീപനം.
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കില്‍ നിന്നു രാജ്യത്തെ സ്വതന്ത്രമാക്കുന്നതിനുള്ള പ്രചരണം ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം മറ്റൊരു ഉദാഹരണം ചൂണ്ടിക്കാട്ടി. ഇത് ചണവ്യാപാരം കൂടുതല്‍ മെച്ചമാക്കിക്കൊണ്ട് പശ്ചിമബംഗാളിന് കൂടുതല്‍ ഗുണകരമാകണമെന്ന് അദ്ദേഹം പറഞ്ഞു. ഈ അവസരങ്ങള്‍ കൂടുതലായി ഉപയോഗിക്കാന്‍ അദ്ദേഹം വ്യവസായമേഖലയോട് അഭ്യര്‍ത്ഥിച്ചു. ജനകേന്ദ്രീകൃത, ജനങ്ങള്‍ നയിക്കുന്ന, ഗ്രഹസൗഹൃദ വികസന സമീപനം ഇപ്പോള്‍ രാജ്യത്തെ ഗവണ്‍മെന്റിന്റെ ഒരു ഭാഗമായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. ''ജനങ്ങള്‍, ഗ്രഹം, ലാഭം എന്ന ആശയത്തോടൊപ്പമുള്ള നമ്മുടെ സാങ്കേതിക ഇടപെടലുകളും അനുഗുണമാണ്.''
റുപെ കാര്‍ഡും യു.പി.ഐയും
ബാങ്കിംഗ് സേവനങ്ങള്‍ സ്പര്‍ശനരഹിതവും, സമ്പര്‍ക്കരഹിതവും പണരഹിതവും ദിവസവും 24 മണിക്കൂര്‍ വച്ച് ആഴ്ചയില്‍ ഏഴു ദിവസവും യു.പി.ഐയിലൂടെ പ്രവര്‍ത്തിക്കുന്നതായി മാറിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭീം ആപ്പുവഴിയുള്ള പണമിടപാടുകള്‍ ഇപ്പോള്‍ റെക്കാര്‍ഡുകള്‍ സൃഷ്ടിക്കുകയാണ്. പാവപ്പെട്ടവര്‍, കര്‍ഷകര്‍, ഇടത്തരക്കാര്‍ തുടങ്ങി രാജ്യത്തിലെ ഏതൊരു വിഭാഗത്തിന്റെയും പ്രിയപ്പെട്ട കാര്‍ഡായി റുപേ കാര്‍ഡ് ഇപ്പോള്‍ മാറിയിട്ടുണ്ട്. സ്വയംപര്യാപ്ത ഇന്ത്യ സൃഷ്ടിക്കുന്നതിനായി റുപേ കാര്‍ഡ് ഉപയോഗിക്കാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഒരിക്കലും ഇല്ലാത്ത തരത്തില്‍ ഇപ്പോള്‍ രാജ്യത്തെ ബാങ്കിംഗ് സേവനങ്ങള്‍ എത്തപ്പെട്ടുകഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ലക്ഷക്കണക്കിന് ഗുണഭോക്താക്കള്‍ക്ക് ചോര്‍ച്ചയില്ലാതെ ആവശ്യമായ പിന്തുണ ഡി.ബി.ടി., ജാം (ജന്‍ധന്‍ ആധാര്‍ മൊബൈല്‍) എന്നിവയിലൂടെ എത്തിക്കുന്നത് ഇതാണ് സാദ്ധ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ജി.ഇ.എം. വേദിയിലൂടെ ചെറിയ സ്വയംസഹായ സംഘങ്ങള്‍ക്കും എം.എസ്.എം.ഇകള്‍ക്കും എങ്ങനെയാണ് അവരുടെ ചരക്കുകളും സേവനങ്ങളും നേരിട്ട് ഗവണ്‍മെന്റ് ഓഫ് ഇന്ത്യക്കു ലഭ്യമാക്കി നേട്ടണമുണ്ടാക്കാനാകുന്നതെന്നതും അദ്ദേഹം ഉയര്‍ത്തിക്കാട്ടി.
ഗവേഷണ വികസനത്തിനും രാജ്യത്തിലെ സൗരോര്‍ജ്ജ ശേഖരണശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി മികച്ച ബാറ്ററികള്‍ നിര്‍മ്മിക്കുന്നതിനും നിക്ഷേപിക്കാന്‍ അദ്ദേഹം വ്യവസായമേഖലയോട് അഭ്യര്‍ത്ഥിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന എം.എസ്.എം.ഇകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് സഹായമേകാനും അദ്ദേഹം ആഹ്വാനം ചെയ്തു.
ഇപ്പോഴത്തെ വെല്ലുവിളികളിലൂടെ ലഭ്യമായിട്ടുള്ള അവസരങ്ങളെക്കുറിച്ച് വ്യവസായമേഖല മനസ്സിലാക്കണമെന്നും സഞ്ചരിക്കുന്ന പാദങ്ങള്‍ക്ക് മാത്രമേ പുതിയ പന്ഥാവുകള്‍ വെട്ടിത്തെളിക്കാനാവുകയുള്ളു എന്നും ഗുരുവര്‍ ടാഗോറിന്റെ പ്രശസ്തമായ 'നൂതന്‍ ജുഗര്‍ ബോര്‍' എന്ന കവിത ഉദ്ധരിച്ചുകൊണ്ട് പ്രധാനമന്ത്രി ഉദ്ബോധിപ്പിച്ചു. ഇനി ഒട്ടും വൈകാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
കിഴക്കന്‍ ഇന്ത്യയിലും വടക്കുകിഴക്കും വ്യവസായങ്ങള്‍ വികസിപ്പിക്കുന്നതിന് വേണ്ടിയുള്ള ഐ.സി.സിയുടെ സംഭാവനകളെ പ്രധാനമന്ത്രി പ്രശംസിച്ചു.


(Release ID: 1630942) Visitor Counter : 202