PIB Headquarters
കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ
प्रविष्टि तिथि:
05 JUN 2020 6:41PM by PIB Thiruvananthpuram
തീയതി: 05.06.2020

• കഴിഞ്ഞ 24 മണിക്കൂറിനുള്ളില് രോഗമുക്തരായത് 5,355 പേരാണ്. ആകെ 1,09,462 പേര് രോഗമുക്തരായി. രോഗമുക്തി നിരക്ക് 48.27 ശതമാനമാണ്. നിലവില് 1,10,960 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
• അന്താരാഷ്ട്ര വാക്സിന് കൂട്ടായ്മ ഗാവിക്ക് ഇന്ത്യ ഒന്നര കോടി യു.എസ്. ഡോളര് വാഗ്ദാനം ചെയ്തു
• അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ആഗോള തലത്തിലുള്ള ആഘോഷങ്ങൾ ഇത്തവണ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ
• അടുത്ത അഞ്ചുവർഷം കൊണ്ട്, രാജ്യത്തുടനീളം 200 "നഗർ വൻ "കൾ വികസിപ്പിക്കുന്നത് ലക്ഷ്യമിട്ട് നഗരവന പദ്ധതി
• കോവിഡ് 19 കാലത്തെ സുരക്ഷിത ഓണ്ലൈന് പഠനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനായി ലഘുപുസ്തകം കേന്ദ്ര മാനവ വിഭവശേഷി മന്ത്രി ശ്രീ.രമേഷ് പൊഖ്രിയാല് നിഷാങ്ക് പുറത്തിറക്കി
(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകളും, പിഐബി നടത്തുന്ന ഫാക്ട്ചെക്ക്സംവിധാനവും ഇതോടൊപ്പം)
പ്രസ്ഇൻഫർമേഷൻബ്യുറോ
വാർത്താവിതരണപ്രക്ഷേപണമന്ത്രാലയം
ഭാരതസർക്കാർ

കോവിഡ് 19 സംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്കന്ന ഏറ്റവും പുതിയ വിവരങ്ങൾ.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില് രോഗമുക്തരായത് 5,355 പേരാണ്. ആകെ 1,09,462 പേര് രോഗമുക്തരായി. രോഗമുക്തി നിരക്ക് 48.27 ശതമാനമാണ്. നിലവില് 1,10,960 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.സര്‍ക്കാര്‍ ലാബുകളുടെ എണ്ണം ഇപ്പോള്‍ 507 ആയും സ്വകാര്യ ലാബുകളുടെ എണ്ണം 217 ആയും ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,43,661 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ ആകെ പരിശോധിച്ചത് 43,86,379 സാമ്പിളുകളാണ്.
ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍, കോവിഡ് പ്രതിരോധം സംബന്ധിച്ച് പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്..

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1629649
ആഗോള വെര്‍ച്വല്‍ പ്രതിരോധകുത്തിവയ്പ്പ് ഉച്ചകോടി 2020 നെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
വെല്ലുവിളി നിറഞ്ഞ ഈ കാലഘട്ടത്തില്‍ ഇന്ത്യ ലോകത്തോട് ഐക്യദാര്ഢ്യത്തോടെ നിലകൊള്ളും പ്രധാനമന്ത്രി; അന്തരാഷ്ട്ര വാക്സിന് കൂട്ടായ്മ ഗാവിക്ക് ഇന്ത്യ ഒന്നര കോടി യു.എസ്. ഡോളര് വാഗ്ദാനം ചെയ്യുന്നു . ഇന്ത്യ ഇന്ന് അന്താരാഷ്ട്ര പ്രതിരോധകുത്തിവയ്പ്പ് കൂട്ടായ്മ ഗാവിക്ക് ഒന്നര കോടി യു.എസ്. ഡോളര് വാഗ്ദാനം ചെയ്തു.യു.കെ. പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ആതിഥ്യം വഹിച്ച വെര്‍ച്ച്വല്‍ ആഗോള വാക്സിന് ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി. 50 ലേറെ രാജ്യങ്ങള്‍, വ്യാപാരമേധാവികള്‍, ഐക്യരാഷ്ട്രസഭ ഏജന്സികള്‍, പൗരസമൂഹം, ഗവണ്മെന്റ് മന്ത്രിമാര്‍, രാഷ്ട്ര തലവന്മാര്‍, രാജ്യനേതാക്കള്‍ എന്നിവര്‍ അതില്‍ പങ്കെടുത്തു.വെല്ലുവിളി നിറഞ്ഞ ഈ കാലഘട്ടത്തില്‍ ഇന്ത്യ ലോകത്തോടൊപ്പം ഐക്യദാര്ഢ്യത്തോടെ നില്ക്കുന്നുവെന്ന് തന്റെ അഭിസംബോധനയില്‍ പ്രധാനമന്ത്രി പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1629520
സംസ്ഥാനങ്ങൾക് GST നഷ്ടപരിഹാരമായി കേന്ദ്രം 36,400 കോടി രൂപ അനുവദിച്ചു
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1629446
അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ആഗോള തലത്തിലുള്ള ആഘോഷങ്ങൾ ഇത്തവണ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ
കോവിഡ് -19 ന്റെ വെളിച്ചത്തിൽ, ആഗോള തലത്തിലുള്ള ഈ വർഷത്തെ അന്താരാഷ്ട്ര യോഗ ദിനാചരണ പരിപാടികൾ ഡിജിറ്റലായി നടത്താൻ ഒരുക്കങ്ങൾ പൂർത്തിയായി. ആയുഷ് മന്ത്രാലയഅധികൃതരും ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് (ഐ.സി.സി.ആർ.) അദ്ധ്യക്ഷൻ ഡോ. വിനയ് സഹസ്രബുദ്ധെയും സംയുക്തമായി ഇന്ന് നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വ്യക്തികളുടെ പ്രതിരോധശേഷി വർധിപ്പിച്ച് ആഗോള മഹാമാരിയെ ചെറുക്കുന്നതിൽ യോഗയുടെ പങ്ക് ഈ വർഷത്തെ ദിനാചരണങ്ങളിൽ പ്രധാന സ്ഥാനം പിടിക്കും. സംയുക്ത പത്രസമ്മേളനത്തിൽ ആയുഷ് മന്ത്രാലയം സെക്രട്ടറി ശ്രീ വൈദ്യ രാജേഷ് കോട്ടെച്ചയും പങ്കെടുത്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1629675
അടുത്ത അഞ്ചുവർഷം കൊണ്ട്, രാജ്യത്തുടനീളം 200 "നഗർ വൻ "കൾ വികസിപ്പിക്കുന്നത് ലക്ഷ്യമിട്ട് നഗരവന പദ്ധതി
അടുത്ത അഞ്ചുവർഷം കൊണ്ട് രാജ്യത്തുടനീളം 200 "നഗർ വൻ" കൾ വികസിപ്പിക്കുന്നതിനായി 'നഗരവന പദ്ധതി'' നടപ്പാക്കുമെന്ന് ലോകപരിസ്ഥിതിദിനത്തിൽ കേന്ദ്രഗവൺമെന്റ്.വനംവകുപ്പ്, മുൻസിപ്പൽ ഭരണകൂടങ്ങൾ, ഗവൺമെന്റിതര സംഘടനകൾ, വൻകിട സംരഭങ്ങൾ, സാധാരണക്കാർ എന്നിവർ തമ്മിലുള്ള സഹകരണം, പൊതുജനപങ്കാളിത്തം എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകിയാകും പദ്ധതി നടപ്പാക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1629619
കോവിഡ് 19 കാലത്തെ സുരക്ഷിത ഓണ്ലൈന് പഠനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനായി ലഘുപുസ്തകം പുറത്തിറക്കി
കോവിഡ് കാലത്തെ സുരക്ഷിത ഓണ്ലൈന് അധ്യയനത്തിനുള്ള മാര്ഗനിര്ദ്ദേശങ്ങളടങ്ങിയ ലഘുപുസ്തകം കേന്ദ്ര മാനവ വിഭവശേഷി മന്ത്രി ശ്രീ.രമേഷ് പൊഖ്രിയാല് നിഷാങ്ക് ന്യൂഡല്‍ഹിയില്‍ പുറത്തിറക്കി. ഇന്റര്നെറ്റ് സുരക്ഷ സംബന്ധിച്ച അടിസ്ഥാന വസ്തുതകള്‍, അനുബന്ധ കാര്യങ്ങള്‍ എന്നിവയില്‍ അധ്യാപകര്‍ക്കും വിദ്യാര്ഥികള്ക്കും അവബോധം സൃഷ്ടിക്കുന്നതിനാണ് ലഘുപുസ്തകം തയ്യാറാക്കിയത്. സൈബര്‍ ഇടങ്ങളിലെ വിവിധ ഭീഷണികളില്‍ നിന്ന് വിദ്യാര്ത്ഥികളെ സംരക്ഷിക്കാനുള്ള അറിവുകളും ഈ ലഘുപുസ്തകം പങ്കുവെക്കുന്നു. നാഷണല്‍ കൗണ്‍സില്‍ ഓഫ് എഡുക്കേഷണല് റിസര്‍ച്ച് ആന്റ് ട്രെയിനിംഗും(എന്സിഇആര്ടി) യുണിസെഫിന്റെ ന്യൂഡല്ഹി ഓഫീസും ചേര്ന്നാണ് ലഘുലേഖ തയ്യാറാക്കിയത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1629659
സിവില്‍ സര്‍വീസ് പരീക്ഷ: ശേഷിക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖ പരീക്ഷ 2020 ജൂലൈ 20 മുതല്‍
2019ലെ സിവില്‍ സര്‍വീസ് പരീക്ഷയുമായി ബന്ധപ്പെട്ട് ശേഷിക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖ പരീക്ഷ 2020 ജൂലൈ 20 മുതല്‍ പുനരാരംഭിക്കാന്‍ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ തീരുമാനിച്ചു. ഉദ്യോഗാര്‍ത്ഥികളെ വ്യക്തിപരമായി ഈ വിവരം അറിയിക്കും. കോവിഡ് സാഹചര്യം വിലയിരുത്താന്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം. പരീക്ഷകളുടെയും റിക്രൂട്ട്‌മെന്റ് ടെസ്റ്റുകളുടെയും പുതുക്കിയ പട്ടിക പ്രസിദ്ധീകരിക്കാനും കമ്മീഷന്‍ തീരുമാനിച്ചു. പുതുക്കിയ കലണ്ടര്‍ യുപിഎസ് സി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1629638
ബഹ്റൈൻ , ഒമാൻ എന്നീ രാജ്യങ്ങളിൽ നിന്ന് വന്ന 176 ഇന്ത്യക്കാർ കൊച്ചി നേവൽ ബേസിൽ ക്വാറന്റീൻ പൂർത്തിയാക്കി
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1629423
മഹാരഷ്ട്രയിലെ വൻ ധന കേന്ദ്രങ്ങൾ കോവിഡ് മൂലമുള്ള പ്രതിസന്ധി മറികടക്കാൻ ഗോത്ര വിഭാഗങ്ങളെ സഹായിക്കുന്നു
ഇന്ത്യയിലെ പുതിയ വാണിജ്യ ലക്ഷ്യകേന്ദ്രമായി വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ ഉയർന്നു വരുമെന്ന് ഡോ ജിതേന്ദ്ര സിംഗ്
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1629654
മോദി ഗവൺമെന്റ് ഒരു വര്ഷം പൂർത്തിയുമാക്കിയതുമായി ബന്ധപ്പെട്ട് പേഴ്സണൽ–-പരാതിപരിഹാര പെൻഷൻ മന്ത്രാലയത്തിന്റെ ഒരു വർഷത്തെ നേട്ടങ്ങൾ വിവരിക്കുന്ന ബുക്ലെറ്റ് ഡോ ജിതേന്ദ്ര സിംഗ് പുറത്തിറക്കി
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1629409
ദേശീയതലത്തിൽ വേനൽക്കാല ഗവേഷണ പരിശീലന പരിപാടി ആസൂത്രണം ചെയ്ത് CSIR lab
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1629654
ശസ്ത്ര സാങ്കേതിക ഇടപെടലുകളിലൂടെ പട്ടിക ജാതി -പട്ടിക വർഗ വിഭാഗങ്ങളെ കോവിഡ് പ്രതിസന്ധിയിൽ സഹായിക്കാൻ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ്
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1629610
(रिलीज़ आईडी: 1629682)
आगंतुक पटल : 369
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada