വാണിജ്യ വ്യവസായ മന്ത്രാലയം

ലോക്ക്ഡൗൺ കാലത്ത്‌ വ്യവസായ–-വാണിജ്യരംഗം നേരിടുന്ന പ്രശ്നങ്ങൾ നിരീക്ഷിക്കുന്നതിലും പരിഹരിക്കുന്നതിലും നിർണായക പങ്കു വഹിച്ച് ഡിപിഐഐടി കൺട്രോൾ റൂം 

Posted On: 30 APR 2020 2:04PM by PIB Thiruvananthpuram

 


വ്യവസായ വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (ഡിപിഐഐടി), വ്യവസായ, വാണിജ്യരംഗത്തെ പ്രതിസന്ധികൾ നിരീക്ഷിക്കുന്നതിന് 26.3.2020 മുതൽ കൺട്രോൾ റൂം രൂപീകരിച്ചു. സംസ്ഥാന സർക്കാരുകളും, ജില്ലാ, പോലീസ് അധികാരികളും മറ്റ് അനുബന്ധ ഏജൻസികളുമായി ബന്ധപ്പെട്ട്‌ അത്തരം വിഷയങ്ങൾ ഏറ്റെടുക്കുന്നുണ്ട്‌. 

കൺട്രോൾ റൂം നിരീക്ഷിക്കുന്നത്: 

a. ആഭ്യന്തര വ്യാപാരം, ഉൽപ്പാദനം, വിതരണം, അവശ്യവസ്തുക്കളുടെ ചരക്കുനീക്കം എന്നിവയുടെ പ്രശ്നങ്ങൾ, 
b. ലോക്ക്ഡൗൺ കാലത്ത്‌  ഏതെങ്കിലും വിതരണ ശൃംഖലയിലെ തടസങ്ങൾ പരിഹരിക്കുന്നതിന് നേരിടുന്ന ബുദ്ധിമുട്ടുകൾ.

2020 ഏപ്രിൽ 28 വരെ രജിസ്റ്റർ ചെയ്ത ആകെ 1962 പ്രശ്‌നങ്ങളിൽ, 1739 എണ്ണം പരിഹരിച്ചു. 223 എണ്ണം നിലവിൽ പരാതിപരിഹാരചർച്ചയിലാണ്‌.

വിവിധ അന്വേഷണങ്ങളുടെ നിജസ്ഥിതി നിരീക്ഷിക്കുന്നതിനും ദിവസേനയുള്ള എം‌ഐ‌എസ് റിപ്പോർട്ടുകൾ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ അറിവിലേക്കായി നൽകുന്നതിനും  ഒരു പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
പ്രശ്‌നം ബാധിച്ചിട്ടുള്ളവരെ നേരിട്ടു വിളിച്ച് പ്രധാനപ്പെട്ട കാര്യങ്ങൾ സൂക്ഷ്മമായി അന്വേഷിക്കുകയും അവരിൽ നിന്നും വിവരങ്ങൾ തേടി ബന്ധപ്പെട്ട ഏജൻസിയുമായി ഇക്കാര്യം വിലയിരുത്തുകയും ചെയ്യുന്നു.

കൺട്രോൾ റൂമിൽ ടെലിഫോൺ കോളുകൾ വഴിയും, ഇമെയിൽ വഴിയും പരാതികൾ സ്വീകരിക്കുന്നു. ചരക്കുഗതാഗതത്തിലും, വിതരണത്തിലും, വിഭവസമാഹരണത്തിലും, അടിസ്ഥാന തലത്തിൽ ബുദ്ധിമുട്ടുകൾ നേരിടുന്ന നിർമ്മാണ, ഗതാഗത, വിതരണ, മൊത്തക്കച്ചവടക്കാർക്കും, ഇ -കൊമേഴ്‌സ് കമ്പനികൾക്കും, ടെലിഫോൺ നമ്പർ, ഇമെയിൽ വഴി വകുപ്പിനെ അത് അറിയിക്കാനാകും: -ടെലിഫോൺ നമ്പർ: 91  11 23062487 ഇമെയിൽ : controlroom-dpiit[at]gov[dot]in.

 രാവിലെ 8 മുതൽ വൈകുന്നേരം 6 വരെ ടെലിഫോൺ പ്രവർത്തനസജ്ജമാണ്‌. അന്വേഷണങ്ങൾ രജിസ്റ്റർ ചെയ്ത ശേഷം, ഡിപിഐഐടി കൺട്രോൾ റൂമിൽ നിന്നും സംസ്ഥാന തലത്തിലുള്ള കൺട്രോൾ റൂമുകളിലേക്കും സംസ്ഥാന ചീഫ് സെക്രട്ടറിക്കും തുടർനടപടികൾക്കായി കൈമാറുന്നു.

കൺട്രോൾ റൂമിൽ ലഭിക്കുന്ന അന്വേഷണങ്ങൾ, നിരന്തരം ഇക്കാര്യങ്ങൾ നിരീക്ഷിക്കുന്ന ഡിപിഐഐടിയുടെ മുതിർന്ന ഉദ്യോഗസ്ഥർക്ക് കൈമാറുന്നു, അടിയന്തിര ഇടപെടൽ ആവശ്യമായി വരുന്ന ഘട്ടത്തിൽ ബന്ധപ്പെട്ട ജില്ലാ മജിസ്‌ട്രേറ്റ് അല്ലെങ്കിൽ പോലീസ് ഉൾപ്പെടെയുള്ള സംസ്ഥാനതല  ഉദ്യോഗസ്ഥരുടെ പരിഗണനക്കായും അയക്കും.

***



(Release ID: 1619625) Visitor Counter : 181