ആഭ്യന്തരകാര്യ മന്ത്രാലയം
കടകൾ തുറക്കുന്നതു സംബന്ധിച്ചുള്ള ഉത്തരവിൽ വ്യക്‌തത വരുത്തി
Posted On:
25 APR 2020 11:34AM by PIB Thiruvananthpuram
ലോക്ക് ഡൗൺ കാലയളവിൽ കടകൾ തുറക്കാൻ അനുവദിക്കുന്നതിനുള്ള പരിഷ്കരിച്ച പൊതു മാർഗ്ഗനിർദ്ദേശങ്ങളിലെ ഭേദഗതികൾ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്നലെ ഉത്തരവ് പുറപ്പെടുവിച്ചു:
https://pib.gov.in/PressReleaseIframePage.aspx?PRID=1618049
ഉത്തരവിൽ ഇക്കാര്യങ്ങൾ വ്യക്‌തമാക്കുന്നു:
* ഷോപ്പിംഗ് മാളുകളൊഴികെ ഗ്രാമപ്രദേശങ്ങളിലെ എല്ലാ കടകളും തുറക്കാൻ അനുവാദമുണ്ട്.
* നഗരങ്ങളിൽ, താമസകേന്ദ്രങ്ങൾക്കു സമീപത്തുള്ള എല്ലാ കടകളും തുറക്കാൻ അനുവാദമുണ്ട്. മാർക്കറ്റുകളിലെയും കച്ചവടകേന്ദ്രങ്ങളിലെയും കടകളും ഷോപ്പിംഗ് മാളുകളും തുറക്കാൻ അനുവാദമില്ല.
ഇ കൊമേഴ്‌സ് കമ്പനികളിലൂടെ അവശ്യവസ്തുക്കൾ മാത്രം വിൽപ്പനക്കുള്ള അനുവാദം തുടരും.
ദേശീയതലത്തിൽ കോവിഡ് 19 നിയന്ത്രണത്തിനുള്ള മാർഗനിർദ്ദേശങ്ങളിൽ വ്യക്തമാക്കിയ പ്രകാരം മദ്യവും മറ്റ് അനുബന്ധവസ്തുക്കളുടെയും വിൽപ്പന നിരോധിച്ചിരിക്കുന്നതായി ആവർത്തിച്ച് വ്യക്തമാക്കുന്നു.
പുതുക്കിയ ഏകീകൃത മാർഗ്ഗനിർദ്ദേശങ്ങളിൽ വ്യക്തമാക്കിയതു പോലെയുള്ള ഗ്രാമ, നഗര മേഖലകളാണെങ്കിലും അതത് സംസ്ഥാനങ്ങളോ കേന്ദ്രഭരണപ്രദേശങ്ങളോ വിലക്കപ്പെട്ട പ്രദേശങ്ങളായി പ്രഖ്യാപിച്ചിട്ടുള്ള ഇടങ്ങളിലെ കടകൾ തുറക്കാൻ അനുവദിക്കില്ല.
***
(Release ID: 1618102)
Visitor Counter : 282
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada