PIB Headquarters
കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ
Posted On:
22 APR 2020 6:45PM by PIB Thiruvananthpuram
തീയതി: 22.04.2020
നാളിതു വരെ, 19,984 പേര്ക്ക് രാജ്യത്ത് കോവിഡ്-19 ബാധിച്ചു. ഏകദേശം 20 ശതമാനം ആളുകൾ രോഗമുക്തി നേടി
• റാപിഡ് ആന്റിബോഡി ടെസ്റ്റുകൾ നടത്തുന്നതിൽ സംസ്ഥാനങ്ങൾക്ക് പ്രോട്ടോകോൾ നിശ്ചയിച്ച് ICMR
• കോവിഡ് 19 നുമായി ബന്ധപ്പെട്ട പ്രതികരണങ്ങൾ ലഭ്യമാക്കാൻ 1921 എന്ന നമ്പറിലൂടെ ടെലിഫോൺ മുഖേനയുള്ള സർവ്വേ നടത്താനൊരുങ്ങി ഗവൺമെന്റ്
• കോവിഡ് 19 പ്രതിരോധത്തിനായുള്ള 15,000 കോടി രൂപയുടെ ' ഇന്ത്യ കോവിഡ് - 19 ദ്രുത പ്രതികരണ, ആരോഗ്യ സംവിധാന സജ്ജീകരണ പദ്ധതി'ക്കു അംഗീകാരം നല്കി കേന്ദ്ര മന്ത്രിസഭ
• കൂടുതൽ കാർഷിക വന വസ്തുക്കൾ , വിദ്യാർത്ഥികൾക്കായുള്ള പുസ്തക കടകൾ , ഇലക്ട്രിക്ക് ഫാൻ കടകൾ എന്നിവക്ക് ലോക്ക് ഡൗണിൽ നിന്നും ഇളവ് അനുവദിച്ചു
• മുതിർന്ന പൗരന്മാരെ വീടുകളിൽ പരിചരിക്കുന്നവർ, പ്രീപെയ്ഡ് മൊബൈൽ റീചാർജ് സേവനങ്ങൾ, നഗരങ്ങളിലെ ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾ എന്നിവക്കും ഇളവ്
• കോവിഡ് 19: ആരോഗ്യപ്രവർത്തകരുടെ സുരക്ഷാ ഉറപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി
• മാധ്യമപ്രവർത്തകർ ആരോഗ്യ മുൻകരുതലുകൾ പാലിക്കണമെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകളും, പിഐബി നടത്തുന്ന ഫാക്ട്ചെക്ക്സംവിധാനവും ഇതോടൊപ്പം)
പ്രസ്ഇൻഫർമേഷൻബ്യുറോ
വാർത്താവിതരണപ്രക്ഷേപണമന്ത്രാലയം
ഭാരതസർക്കാർ
കോവിഡ് 19 കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തില്‍ നിന്നുള്ള പുതിയ വിവരങ്ങള്‍:
രാജ്യത്ത് കോവിഡ് 19 രോഗത്തില്‍ നിന്നു മുക്തി നേടിയത് 3870 പേരാണ്. 19.36 ശതമാനമാണ് രോഗമുക്തി നിരക്ക്. ഇന്നലെ മുതല്‍ രോഗികളുടെ എണ്ണത്തില്‍ 1383 ന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. നിലവില്‍ ഇന്ത്യയില്‍ ആകെ 19,984 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 50 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
കോവിഡ്19: ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കും: കേന്ദ്ര ആഭ്യന്തരമന്ത്രി
കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ ഹർഷ്വർധൻ എന്നിവർ ഡോക്ടർമാരുമായും ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ മുതിർന്ന പ്രതിനിധികളുമായി വീഡിയോ കോൺഫറൻസിങ്ങിലൂടെ ആശയവിനിമയം നടത്തി.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1617053
ആരോഗ്യവിദഗ്ധർക്കും ജീവനക്കാർക്കും മുന്നിര പ്രവര്ത്തകര്ക്കും സുരക്ഷ ഉറപ്പാക്കുക: കേന്ദ്ര ആഭ്യന്തരമന്ത്രി
ആരോഗ്യ വിദഗ്ധർക്കും ജീവനക്കാർക്കും മുന്നിര പ്രവർത്തകർക്കും എതിരായ അതിക്രമം തടയുന്നതിന് മതിയായ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രആഭ്യന്തര മന്ത്രി ശ്രീ അമിത് ഷായുടെ നിർദേശപ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും നിർദ്ദേശം നൽകി.
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1617162
കോവിഡ് 19 പ്രതിരോധത്തിനായുള്ള 15,000 കോടി രൂപയുടെ ' ഇന്ത്യ കോവിഡ് - 19 ദ്രുത പ്രതികരണ, ആരോഗ്യ സംവിധാന സജ്ജീകരണ പദ്ധതി'ക്കു അംഗീകാരം നല്കി കേന്ദ്ര മന്ത്രിസഭ
കോവിഡ് 19 പ്രതിരോധത്തിനായുള്ള 15,000 കോടി രൂപയുടെ ' ഇന്ത്യ കോവിഡ് - 19 ദ്രുത പ്രതികരണ, ആരോഗ്യ സംവിധാന സജ്ജീകരണ പദ്ധതി'ക്കു അംഗീകാരം നല്കി കേന്ദ്ര മന്ത്രിസഭ. പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് അംഗീകാരം നല്കിയത്. മൂന്നു ഘട്ടങ്ങളിലായാണ് ഈ തുക വിനിയോഗിക്കുന്നത്. കോവിഡ് 19 വ്യാപനം പരിഗണിച്ച് ദ്രുത പ്രതികരണത്തിനായി 7774 കോടി രൂപയാണ് ഇതിനകം അനുവദിച്ചത്. അടുത്ത ഒന്നു മുതല്‍ നാലു വര്‍ഷത്തിനകം മിഷൻ മോഡ് രീതിയിൽ ബാക്കി തുക നൽകും
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1617186
കൂടുതൽ കാർഷിക , വന വസ്തുക്കൾ , വിദ്യാർത്ഥികൾക്കായുള്ള പുസ്തക കടകൾ , ഇലക്ട്രിക്ക് ഫാൻ കടകൾ എന്നിവക്ക് ലോക്ക് ഡൗണിൽ നിന്നും ഇളവ് അനുവദിച്ചു
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1616915
മുതിർന്ന പൗരന്മാരെ വീടുകളിൽ പരിചരിക്കുന്നവർ, പ്രീപെയ്ഡ് മൊബൈൽ റീചാർജ് സേവനങ്ങൾ, നഗരങ്ങളിലെ ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾ എന്നിവക്കും ഇളവ്
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1616883
അന്താരാഷ്ട്ര ഭൗമ ദിനത്തില്‍ മാതൃ ഭൂമിക്ക് നന്ദി രേഖപ്പെടുത്തി പ്രധാനമന്ത്രി
“അന്താരാഷ്ട്ര ഭൗമ ദിനത്തില്‍ സമൃദ്ധമായ കരുതലിനും അനുകമ്പയ്ക്കും നാമെല്ലാവര്ക്കും നമ്മുടെ വാസഗ്രഹത്തോട് നന്ദി രേഖപ്പെടുത്താം. ശുദ്ധവും, ആരോഗ്യമുള്ളതും കൂടുതല്‍ പുരോഗതിയുള്ളതുമായ ഗ്രഹത്തിനായി പ്രവര്ത്തിക്കാമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം. കോവിഡ്-19 നെ പരാജയപ്പെടുത്താന്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും അഭിവാദ്യങ്ങള്‍”, പ്രധാനമന്ത്രി പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1617039
സന്നദ്ധരായ രക്ത ദാതാക്കളുമായി ചേർന്ന് രാജ്യത്തെ ബ്ലഡ് ബാങ്കുകളില് ആവശ്യത്തിന് രക്തം ഉറപ്പാക്കണമെന്ന്റെഡ് ക്രോസ്സിനോട് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യകുടുംബക്ഷേമകാര്യ മന്ത്രി ഡോ .ഹര്ഷ് വര്ദ്ധന്
രാജ്യത്തെ ബ്ലഡ് ബാങ്കുകളിൽ ആവശ്യത്തിന് രക്തം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യകുടുംബക്ഷേമകാര്യ മന്ത്രി ഡോ .ഹർഷ് വർദ്ധൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും കത്തയച്ചു.ഓരോ രക്തഗ്രൂപ്പുകളുടെയും ശേഖരം സംബന്ധിച്ച നിലവിലെ സ്ഥിതിയറിയാൻ 'e-RaktKosh' ഓൺലൈൻ പോർട്ടൽ സംവിധാനം പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം നിർദേശം നൽകി.കോവിഡ് 19 മായി ബന്ധപ്പെട്ട സംയുക്ത നടപടികളുടെ ഭാഗമായി,ഇന്ത്യൻ റെഡ് ക്രോസ്സ് , ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ഡൽഹിയിൽ തുറന്നിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1616886
കോവിഡ് റിപ്പോര്ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ ആരോഗ്യ സുരക്ഷാ മുന്കരുതൽ നടപടികൾ സ്വീകരിക്കണം
രാജ്യത്ത് ചിലഭാഗങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ കോവിഡ്-19 വ്യാപിക്കുന്ന സാഹചര്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ആരോഗ്യമുന്‍കരുതല്‍ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായി പാലിക്കണമെന്ന് കേന്ദ്ര വാര്ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1617039
പാചകവാതക വിതരണക്കാരുമായി കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ആശയവിനിമയം നടത്തി: പാവപ്പെട്ടവർക്കായി ഉജ്ജ്വല പാചക വാതക സിലിണ്ടറുകളുടെ സൗജന്യ റീഫില്ലിങ് കൂട്ടണമെന്നും മന്ത്രി
രാജ്യത്തെ ആയിരത്തിലധികം പാചകവാതക വിതരണക്കാരുമായി കേന്ദ്ര പെട്രോളിയം- പ്രകൃതി വാതകം-സ്റ്റീല്‍ മന്ത്രി ശ്രീ ധര്‍മേന്ദ്ര പ്രധാന്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ചൊവ്വാഴ്ച വൈകിട്ട് ആശയവിനിമയം നടത്തി.
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1617039
ലോക്ക്ഡൗണ്‍ കാലയളവില്‍ സേവനം നല്‍കുന്നതിനായി രാജ്യത്തെ 900ത്തിലേറെ പ്ലംബര്മാരുടെ പട്ടിക തയ്യാറാക്കി ഐ.പി.എസ്.സി
കോവിഡ് 10 പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അവശ്യസേവനത്തിന് പ്ലംബര്‍മാരുടെ സേവനം പ്രയോജനപ്പെടുത്താന്‍ ഇന്ത്യന്‍ പ്ലംബിംഗ് സ്‌കില്‍സ് കൗണ്‍സില്‍ (ഐ.പി.എസ്.സി )കേന്ദ്ര നൈപുണ്യവികസന-സംരഭകത്വ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന സ്‌കില്‍ ഇന്ത്യ പദ്ധതിയുമായി ചേര്ന്ന് പ്രവര്ത്തിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1617128
ഹോട്ടലുകളും റെസ്റ്റോറന്റുകളും ഒക്ടോബര്‍ 15 വരെ അടച്ചിടാന്‍ ഉത്തരവിറക്കിയെന്ന വാര്‍ത്ത വ്യാജം
കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ഹോട്ടലുകളും റെസ്റ്റോറന്റുകളും ഒക്ടോബര്‍ 15 വരെ അടച്ചിടാന്‍ കേന്ദ്ര ടൂറിസം മന്ത്രാലയം ഉത്തരവിറക്കി എന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന കത്ത് വ്യാജമാണെന്ന് മന്ത്രാലയം അറിയിച്ചു. കേന്ദ്ര ടൂറിസം മന്ത്രാലയം അത്തരത്തില്‍ ഒരു കത്തും ഇറക്കിയിട്ടില്ലെന്നും അത്തരം വ്യാജ വാര്‍ത്തകള്‍ ജനങ്ങള്‍ വിശ്വസിക്കരുതെന്നും ഗവണ്‍മെന്റ് അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1617135
കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ചരക്കു നീക്കം പ്രോത്സാഹിപ്പിക്കാൻ വിവിധ നടപടികൾ കൈകൊണ്ട് ഇന്ത്യൻ റെയിൽവേ
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1617136
റയിൽവെയുടെ അടുക്കളകളിൽ പാകം ചെയ്ത 2.6 ലക്ഷം ഭക്ഷണപ്പൊതികൾ ദിവസവും രാജ്യത്തുടനീളം വിതരണം ചെയ്യാൻ സന്നദ്ധത അറിയിച്ച റെയിൽവേ
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1616985
ഇ-വിദ്യാഭ്യാസം: നിര്‍ദേശങ്ങള്‍ ക്ഷണിക്കുന്ന വിദ്യാദാന്‍ 2.0 ദേശീയ പരിപാടി കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രി രമേശ് പോഖ്രിയാല്‍ നിഷാങ്ക് പ്രകാശനം ചെയ്തു
ഇ-വിദ്യാഭ്യാസത്തെ പ്രോല്സാഹിപ്പിക്കുന്നതിനുള്ള ഉള്ളടക്കങ്ങൾക്കുള്ള നിര്‍ദേശങ്ങള്‍ ക്ഷണിക്കുന്ന വിദ്യാദാന്‍ 2.0 ദേശീയപരിപാടി കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രി ശ്രീ രമേശ് പൊഖ്രിയാല്‍ നിഷാങ്ക് പ്രകാശനം ചെയ്തു
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1617143
മന്ത്രാലയങ്ങൾ അടച്ചിടാൻ നിർദ്ദേശിച്ച് ഗവൺമെന്റ് ഉത്തരവ് ഇറക്കിയിട്ടില്ല , പി ഐ ബി ഫാക്ട് ചെക്ക് ഇത് വ്യാജമാണെന്ന് അറിയിക്കുന്നു. ഗവൺമെന്റ്സേ നമസ്തെ എന്ന പേരിൽ വീഡിയോ കോൺഫെറേസിങ് ആപ്പ് ഇറക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നില്ല
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1616896
പ്രധാന മന്ത്രി ഗരീബ് കല്യാൺ യോജനക്കു കീഴിൽ 6.06 ലക്ഷം കോവിഡ് 19 ക്ലെയിമുകൾ ഉൾപ്പടെ 10.02 ലക്ഷം ക്ലെയിമുകൾ 15 ദിവസത്തിനുള്ളിൽ തീർപ്പാക്കി EPFO
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1617159
രാഷ്ട്രപതിയുടെ എസ്റ്റേറ്റിൽ കോവിഡ് 19 പോസിറ്റീവ് കേസ് കണ്ടുപിടിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങൾ
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1616940
ഹരിതാഭവും വൃത്തിയുള്ളതുമായ ഒരു ഗ്രഹം സൃഷ്ടിക്കണം: ഉപരാഷ്ട്രപതി
പച്ചപ്പു നിറഞ്ഞതും വൃത്തിയുള്ളതുമായ ഗ്രഹത്തിന്റെ നിർമിതിക്കായി എല്ലാ പൗരന്മാരും കൂട്ടായി പരിശ്രമിക്കണമെന്ന് ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു. പരിസ്ഥിതി സംരക്ഷണം മാതൃകാപരമായ കടമയാണെന്ന് ലോക ഭൗമദിനത്തോടനുബന്ധിച്ചുള്ള സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. “നിലവിലുള്ള വികസന മാതൃകകളെയും ഉപഭോഗത്തിന് അനുസൃതമായി മാത്രമുള്ള ജീവിതശൈലികളെയും നവീകരിച്ച് പ്രകൃതി സംരക്ഷണത്തിന് പരമ പ്രാധാന്യം നൽകാം”, ഉപരാഷ്ട്രപതി പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1617039
G-20യുടെ കാർഷിക മന്ത്രിമാരുടെ അസാധാരണ യോഗത്തിൽ ശ്രീ നരേന്ദ്ര സിംഗ് ടോമർ പങ്കെടുത്തു . കോവിഡ് 19 മൂലം ഭക്ഷ്യ സുരക്ഷാ , പോഷണം എന്നിവയിലുണ്ടാകുന്ന ആഘാതങ്ങൾ വിലയിരുത്തി
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1616889
കോവിഡ് 19 നെ നേരിടാൻ TRIFED നടപ്പിലാക്കിയ ക്രിയാത്മക നടപടികൾ
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1617038
കോവിഡ് 19 മഹാമാരിയെ ചെറുക്കുന്നതിനായുള്ള ലോക്ക് ഡൌൺ കാലയളവിൽ അവശ്യ വസ്തുക്കളുടെ തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കാൻ സമയബന്ധിതമായി ഇടപെട്ട് ഗവൺമെന്റ്
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1616771
കോവിഡ് 19 മഹാമാരിയെ ചെറുക്കുന്നതിനായി രാജ്യത്ത് രാസവസ്തു , രാസവളം , മരുന്നുകൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിക്കുന്നതായി കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1616771
കോവിഡ് 19 നെ നേരിടാൻ ശാസ്ത്ര സാങ്കേതിക വകുപ്പ് പിന്തുണ്ടാക്കുന്ന NGO നെറ്റ്വർക്ക് സാമൂഹികമായി ശാസ്ത്ര സാങ്കേതിക ഇടപെടലുകൾ നടത്തുന്നു
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1617176
കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ സ്റ്റാഫിന്റെ സുരക്ഷക്കായി ഡൽഹി മുനിസിപ്പൽ കോര്പറേഷന് സമഗ്രമായ നടപടികൾ സ്വീകരിക്കുന്നു
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1617007
Fact Check on #Covid19
(Release ID: 1617288)
Visitor Counter : 379
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada