PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ

Posted On: 18 APR 2020 6:48PM by PIB Thiruvananthpuram

തീയതി: 18.04.2020

 

നാളിതു വരെ, 14378  പേര്ക്ക്  രാജ്യത്ത് കോവിഡ്-19 ബാധിച്ചു. 
കർമപദ്ധതി നടപ്പാക്കിയതുമൂലം 23 സംസ്ഥാനങ്ങളിലെയും /കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 47  ജില്ലകളിൽ നല്ല ഫലം കണ്ടു തുടങ്ങി      
ഇന്ത്യയിൽ തങ്ങുന്ന വിദേശ പൗരന്മാർക്കു മെയ് മൂന്നുവരെ നയതന്ത്ര സേവനം തുടരും ; മെയ് മൂന്നു വരെ വിസ നിരോധനം തുടരും
കോവിഡ്-19 : തപാല് ജീവനക്കാര്ക്ക് 10 ലക്ഷം രൂപയുടെ ധനസഹായം
8.2 ലക്ഷം ചെറിയ വാണിജ്യ സംരംഭകരെ സഹായിക്കാൻ ഏപ്രിൽ 8 വരെ 5204 കോടി രൂപയുടെ ആദായ നികുതി റീഫണ്ട് നൽകി
കോവിഡ് പ്രതിസന്ധി മുതലെടുത്ത് ഇന്ത്യൻ കമ്പനികളുടെ  ഏറ്റെടുക്കലും മൊത്തം ഓഹരിയടക്കം 
ഏറ്റെടുക്കലും (ടേക് ഓവറും അക്വസിഷനും) തടയുന്നതിന് നിലവിലുള്ള വിദേശ നിക്ഷേപനയം കേന്ദ്രം ഭേദഗതി ചെയ്തു

 

(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകളും, പിഐബി നടത്തുന്ന ഫാക്ട്ചെക്ക്സംവിധാനവും ഇതോടൊപ്പം)

 

 

 

 

 

പ്രസ്ഇൻഫർമേഷൻബ്യുറോ

വാർത്താവിതരണപ്രക്ഷേപണമന്ത്രാലയം

ഭാരതസർക്കാർ

 

 

 

 

 

കോവിഡ് 19 കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തില്‍ നിന്നുള്ള പുതിയ വിവരങ്ങള്‍:

നാളിതു വരെ, 14,378  പേര്ക്ക്  രാജ്യത്ത് കോവിഡ്-19 ബാധിച്ചു. 1992 പേരെ രോഗം ഭേദമായി ആശുപത്രികളിൽ നിന്നും ഡിസ്ചാർജ് ആയി .കർമപദ്ധതി നടപ്പാക്കിയതുമൂലം 23 സംസ്ഥാനങ്ങളിലെയും /കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 47  ജില്ലകളിൽ നല്ല ഫലം കണ്ടു തുടങ്ങി 

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1615786

ഡൽഹി ലെഫ്റ്റനന്റ്  ജനറൽ,ഡൽഹി ആരോഗ്യ മന്ത്രി , രാജ്യ തലസ്ഥാനത്തുള്ള വിവിധ ആശുപത്രികളിലെ മെഡിക്കൽ സൂപ്രണ്ടുമാർ, കേന്ദ്ര, ഡൽഹി  ആരോഗ്യ മന്ത്രാലയങ്ങളിലെ  ഓഫീസർമാർ എന്നിവരുമായി കേന്ദ്ര മന്ത്രി ഡോ : ഹർഷ് വർധൻ  വീഡിയോ കോൺഫ്രൺസിങ് വഴി ചർച്ച നടത്തി

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1615491

ഇന്ത്യയിൽ തങ്ങുന്നവിദേശ പൗരന്മാർക്ക് മെയ് 3 വരെ നയതന്ത്ര സേവനം തുടരും

കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ യാത്രാ നിയന്ത്രണത്തെത്തുടർന്ന് ഇന്ത്യയിൽ തങ്ങുന്ന വിദേശപൗരൻമാർക്ക്‌ 2020 ഏപ്രിൽ 30 വരെ നയതന്ത്ര സേവനം നൽകാൻ 28.03.2020 ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവാദം നൽകിയിരുന്നു.ഇപ്പോൾ വിഷയം വീണ്ടും പരിഗണിച്ച ശേഷം നിലവിൽ ഇന്ത്യയിൽ തങ്ങുന്ന വിദേശപൗരന്മാർക്ക് നൽകിവരുന്ന ഫോറിനേഴ്സ്റീജിയണൽ രജിസ്ട്രേഷൻ ഓഫീസിന്റെയും ഫോറിനേഴ്സ്രജിസ്ട്രേഷൻ ഓഫീസിന്റെയും സേവനം നീട്ടിനൽകാൻ തീരുമാനിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:  https://pib.gov.in/PressReleseDetail.aspx?PRID=1615620

 

മെയ് 3 വരെ വിസ നിരോധനം തുടരും

രാജ്യത്ത് കോവിഡ്‌ 19 ബാധ പടരുന്ന പശ്ചാത്തലത്തിൽ, നയതന്ത്ര, ഔദ്യോഗിക, യുഎൻ , അന്താരാഷ്ട്ര സംഘടനകൾ, തൊഴിൽ എന്നിവ ഒഴികെയുള്ള എല്ലാ വിസകളുടെയും നിരോധനം 2020 മെയ് 3 വരെ നീട്ടാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:  https://pib.gov.in/PressReleseDetail.aspx?PRID=1615629

 

 

കോവിഡ്-19 : തപാല്ജീവനക്കാര്ക്ക് 10 ലക്ഷം രൂപയുടെ ധനസഹായം

ജോലിക്കിടെ കോവിഡ്-19 ബാധിച്ച് മരണമടയുന്ന ഗ്രാമീണ്ഡാക് സേവക്മാര്ഉള്പ്പെടെയുള്ള എല്ലാ തപാല്ജീവനക്കാര്ക്കും 10 ലക്ഷം രൂപയുടെ ധനസഹായം നല്കാന്കേന്ദ്ര ഗവണ്മെന്റ് തീരുമാനിച്ചു. ഇത് സംബന്ധിച്ച മാര്ഗ്ഗനിര്ദ്ദേശങ്ങള്ഉടന്നിലവില്വരും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:  https://pib.gov.in/PressReleseDetail.aspx?PRID=1615713

കോവിഡ്‌ പ്രതിസന്ധി മുതലെടുത്ത്‌ ഇന്ത്യൻ കമ്പനികളുടെ ഏറ്റെടുക്കലും മൊത്തം ഓഹരിയടക്കം ഏറ്റെടുക്കലും (ടേക്‌ ഓവറും അക്വസിഷനും) തടയുന്നതിന് നിലവിലുള്ള വിദേശ നിക്ഷേപനയം കേന്ദ്രസർക്കാർ ഭേദഗതി ചെയ്‌തു

നിലവിലെ പകർച്ച വ്യാധി മൂലം പ്രതിസന്ധിയിലായ ഇന്ത്യൻ കമ്പനികളെ ഈ അവസരം മുതലെടുത്ത്‌ അവയുടെ നടത്തിപ്പ്‌ ഏറ്റെടുക്കലും മൊത്തം ഏറ്റെടുക്കലും (ടേക്‌ ഓവറും അക്വസിഷനും) തടയുന്നതിന് നിലവിലെ നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്ഡിഐ) നയം കേന്ദ്ര സർക്കാർ പുനരവലോകനം ചെയ്‌തു. 2017 ലെ നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്ഡിഐ) നയത്തിലെ ഖണ്ഡിക 3.1.1 ലാണ്‌ ഭേദഗതി വരുത്തിയത്‌. വാണിജ്യ വ്യവസായ മന്ത്രാലയത്തിനു കീഴിലെ ഡിപ്പാർട്ട്‌മെന്റ്‌ ഫോർ പ്രമോഷൻ ഓഫ്‌ ഇൻഡസ്‌ട്രി ആന്റ്‌ ഇന്റേണൽ ട്രേഡ്‌ ഇതുൾപ്പെടുത്തി പത്രക്കുറിപ്പ് പുറത്തിറക്കി.

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1615812

പ്രധാനമന്ത്രിയും ദക്ഷിണാഫ്രിക്കന്പ്രസിഡന്റുമായി ടെലിഫോണില്ചര്ച്ച നടത്തി

ദക്ഷിണാഫ്രിക്കന്പ്രസിഡന്റ് ബഹുമാനപ്പെട്ട സിറില്രാമഫോസയുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ടെലിഫോണില്സംസാരിച്ചു. കോവിഡ്- 19 മഹാവ്യാധി ഉയര്ത്തുന്ന ആഭ്യന്തരവും മേഖലാതലത്തിലും ആഗോള തലത്തിലും ഉള്ളതുമായ വെല്ലുവിളികളെ സംബന്ധിച്ചുള്ള വീക്ഷണങ്ങള്ഇരു നേതാക്കളും പങ്കുവെച്ചു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1615608

പ്രധാനമന്ത്രിയും ഈജിപ്ത് പ്രസിഡന്റും തമ്മില്ടെലിഫോണില്സംസാരിച്ചു

 

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഈജിപ്ത് പ്രസിഡന്റ് ബഹുമാനപ്പെട്ട ശ്രീ. അബ്ദല്ഫത്താഹ് അല്‍-സീസിയുമായി ടെലിഫോണില്സംസാരിച്ചു. കോവിഡ്- 19 മഹാവ്യാധിയുടെ പശ്ചാത്തലത്തില്ഉയര്ന്നുവരുന്ന ആഗോള സാഹചര്യത്തെ കുറിച്ചു ചര്ച്ച ചെയ്ത നേതാക്കള്‍, ജനങ്ങളെ സംരക്ഷിക്കുന്നതിനായി തങ്ങളുടെ ഗവണ്മെന്റുകള്നടത്തുന്ന പ്രവര്ത്തനങ്ങള്പരസ്പരം വിശദീകരിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:  https://pib.gov.in/PressReleseDetail.aspx?PRID=1615609

 

നോഡല്‍ ഓഫീസര്‍മാരെ നിയമിച്ച് രാജ്യത്തെ തൊഴിലാളികളുടെ പരാതികള്‍ പരിഹരിക്കാനുള്ള ഏകോപിത പരിശ്രമങ്ങള്‍ നടത്തണം : കേന്ദ്ര തൊഴില്‍ വകുപ്പു സഹമന്ത്രി ശ്രീ ഗംഗ്‌വാര്‍

നോഡല്‍ ഓഫീസര്‍മാരെ നിയമിച്ച് രാജ്യത്തെ തൊഴിലാളികളുടെ പരാതികള്‍ പരിഹരിക്കാനുള്ള ഏകോപിത പരിശ്രമങ്ങള്‍ നടത്തണം എന്ന് സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്ര തൊഴില്‍ വകുപ്പു സഹമന്ത്രി ശ്രീ ഗംഗ്‌വാര്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്:  https://pib.gov.in/PressReleseDetail.aspx?PRID=1615792

പൊതു വിതരണ സംവിധാനത്തിൽ ഭക്ഷ്യ ധാന്യങ്ങളുടെ ലഭ്യത ഉറപ്പു വരുത്താൻ കഴിഞ്ഞ വരഷത്തേക്കാൾ ഇരട്ടി സാധനങ്ങൾ വിതരണം ചെയ്ത് ഇന്ത്യൻ റെയിൽവേ

കോവിഡ് 19 നെ പ്രതിരോധിക്കാനുള്ള ദേശീയ ലോക്ക് ഡൗണിൽ അവശ്യ സാധനങ്ങളായ ഭക്ഷ്യ ധാന്യങ്ങൾ ഉൾപ്പെടെയുള്ളവയുടെ ലഭ്യത കൃത്യമായ ചരക്കു നീക്കത്തിലൂടെ ഇന്ത്യൻ റെയിൽവേ ഉറപ്പു വരുത്തുകയാണ്. ഇന്ത്യയിലുടനീളമുള്ള വീടുകളിലെ അടുക്കളകൾ സാധാരണ നിലയിൽ തന്നെ പ്രവർത്തിക്കുന്നു എന്നു ഉറപ്പു വരുത്താൻ ഏപ്രിൽ 17, 2020 ന് 3601 വാഗൺ ഭക്ഷ്യ ധാന്യങ്ങൾ ആണ് ലോഡ് ചെയ്തത്. (ഒരു വാഗണിൽ 58 മുതൽ 60 ടൺ വരെ ചരക്കുണ്ടാകും)

കൂടുതല്‍ വിവരങ്ങള്‍ക്ക്:   https://pib.gov.in/PressReleseDetail.aspx?PRID=1615807

 

ലോക്ക് ഡൌൺ കാലയളവിൽ കാർഷിക വൃത്തിക്കു സൗകര്യം ഒരുക്കാൻ കേന്ദ്ര കൃഷി മന്ത്രി വിവിധ വാണിജ്യ നടപടികൾ ചർച്ച ചെയ്തു

കൂടുതല്‍ വിവരങ്ങള്‍ക്ക്:  https://pib.gov.in/PressReleseDetail.aspx?PRID=1615490

 

താങ്ങുവിലയിൽ കർഷകരിൽ നിന്നും നേരിട്ട് പയറുവർഗങ്ങളും എണ്ണക്കുരുക്കളും ശേഖരിക്കുന്നതിനുള്ള നടപടികൾ

 

കൂടുതല്‍ വിവരങ്ങള്‍ക്ക്:  https://pib.gov.in/PressReleseDetail.aspx?PRID=1615776

കോവിഡ് 19 നേരിടുന്നതിനായി വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ (PPEs) , മറ്റു ഉപകരണങ്ങൾ എന്നിവയുടെ നിർമാണം സംബന്ധിച്ച് സൊസൈറ്റി ഓഫ് ഇന്ത്യൻ ഡിഫെൻസ് മാനുഫാക്ചർസ് (SIDM) DRDO യുമായി ചേർന്ന് വെബ്ബിനാർ സംഘടിപ്പിച്ചു

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1615437

കോവിഡ് 19 പ്രതിസന്ധി കാലഘട്ടത്തിൽ ജി എസ് ടി നികുതി ദായകരെ സഹായിക്കാൻ പ്രതിജ്ഞാബന്ധം :സി ബി സി

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1615508

സൂക്ഷമ , ചെറുകിട , ഇടത്തരം സംരംഭകർക്ക് ആശ്വാസമായി കഴിഞ്ഞ 10 ദിവസങ്ങളിലായി 5204 കോടി രൂപയുടെ നികുതി റീഫണ്ട് നൽകി

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1615506

മത്സര രംഗത് ശക്തമായി തുടരാൻ ഇറക്കുമതി ബദലും നൂതന സാങ്കേതികവിദ്യ സ്വായത്തമാക്കുന്നതും സംബന്ധിച്ച ചിന്തിക്കാൻ വ്യവസായികളോട് ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി ശ്രീ നിധിൻ ഗഡ്കരി

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1615415

കോവിഡ് 19 ലോക്ക് ഡൌൺ കാലയളവിൽ ഇന്ത്യൻ റെയിൽവേ നൂതന ആശയങ്ങളിലൂടെ റെക്കോർഡ് ചരക്കു നീക്കം നടത്തി

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1615417

രാജ്യത്തുടനീളമായി അവശ്യ മരുന്നുകൾ വിതരണം ചെയ്യാൻ ലൈഫ് ലൈൻ ഉടാന്  കീഴിൽ 274 വിമാനങ്ങൾ സർവീസ് നടത്തി

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1615637

ഭക്ഷ്യ വസ്തുക്കളുടെ അടിയന്തര ആവശ്യങ്ങൾ കേന്ദ്രീകരിച്ച പ്രവര്ത്തിക്കാന് കേന്ദ്ര മന്ത്രി ശ്രീ രവി ശങ്കർ പ്രസാദ് പോസ്റ്റൽ വകുപ്പിന്  നിർദ്ദേശം നൽകി

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1615752

 

ലോക്ക് ഡൌൺ കാലയളവിൽ വീട്ടിലിരുന്നു തയ്യാറാക്കിയ 50,000 പുനരുപയോഗ മാസ്കുകൾ വിതരണം ചെയ്ത് ഡൽഹി RCD

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1615409

കോവിഡ് 19 മഹാമാരിക്കെതിരായ പോരാട്ടം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള പൊതു മേഖല സഥാപനങ്ങൾ, ഓർഡൻസ് ഫാക്ടറി  ബോർഡ് എന്നിവ വിവിധ നടപടികൾ ശക്തമാക്കി

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1615596

കോവിഡ് 19 പ്രതിരോധിക്കാൻ വ്യക്തിഗത സുരക്ഷാ കവചം വികസിപ്പിച്ച് CSIR-NAL

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1615625

കോവിഡ് 19 നെ ചെറുക്കാനുള്ള ദേശീയ ഉദ്യമത്തിൽ ഭക്ഷണം , മരുന്നുകൾ എന്നെ അവശ്യ സാധനങ്ങൾ വിതരണം ചെയ്ത് നാഷണൽ ഫെർട്ടിലൈസേഴ്‌സ് ലിമിറ്റഡ്

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1615747

ദേഖോഅപ്നദേശ് വെബ് പരമ്പരയിലൂടെ ടൂറിസം മന്ത്രാലയം ലോക പൈതൃക ദിനം  ആചരിച്ചു

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1615762

 

 

Fact Check on #Covid19

 

 

 

 

 

 

https://pbs.twimg.com/profile_banners/231033118/1584354869/1500x500

 

 (Release ID: 1615825) Visitor Counter : 77