PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ



തീയതി: 17.04.2020


Posted On: 17 APR 2020 6:38PM by PIB Thiruvananthpuram

 

 

ഇതുവരെ: 

·    രാജ്യത്ത് ഇന്നലെ മുതല്‍ റിപ്പോര്‍ട്ട് ചെയ്തത് 1007 പുതിയ കോവിഡ് 19 കേസുകളും 23 മരണവും; ഇതുവരെ               ആകെ സ്ഥിരീകരിച്ചത് 13,887 പേര്‍ക്ക്
·    രോഗികളുടെ എണ്ണം ഇരട്ടിയാകുന്നത് ലോക്ക് ഡൗണിനു മുമ്പ് 3 ദിവസത്തിനിടെ 
·    ആയിരുന്നെങ്കില്‍ കഴിഞ്ഞ ഒരാഴ്ച കൊണ്ട് 6.2 ദിവസത്തിനിടെ എന്ന നിരക്കിലായി
·    സാമ്പത്തിക സ്ഥിരത കാത്തു സൂക്ഷിക്കുന്നതിനും പാവപ്പെട്ടവര്‍ക്കും പിന്നാക്കക്കാര്‍ക്കും പണ ലഭ്യത ഉറപ്പു         വരുത്തുന്നതിനും നടപടിയുമായി റിസര്‍വ് ബാങ്ക്; കോവിഡ് 19 പ്രതിരോധ നടപടികള്‍ക്കായി കൂടുതല്‍ വായ്പ        എടുക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും അനുമതി
·    കുടിയേറ്റ തൊഴിലാളികളുടെ താമസവും സുരക്ഷയും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്കും            കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദ്ദേശം  നല്‍കി ക്യാബിനറ്റ് 
·    സെക്രട്ടറി
·    ചെറു വന വിഭവങ്ങള്‍, തോട്ടങ്ങള്‍, ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, സഹകരണ സംഘങ്ങള്‍, ഗ്രാമീണ              മേഖലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നീ മേഖലകള്‍ക്ക് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ്                   നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം
·    പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരം പി എം യു വൈ ഗുണഭോക്താക്കള്‍ക്ക് ഇതുവരെ                                  സൗജന്യമായി വിതരണം ചെയ്തത്  1.51 കോടി എല്‍ പി ജി സിലിണ്ടറുകള്‍

 

(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകളും, പിഐബി നടത്തുന്ന ഫാക്ട്ചെക്ക്സംവിധാനവും ഇതോടൊപ്പം)


പ്രസ് ഇൻഫർമേഷൻ ബ്യുറോ
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാരതസർക്കാർ

 

കേന്ദ്ര ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രാലയത്തില്‍ നിന്നുള്ള കോവിഡ് 19 സംബന്ധിച്ച പുതിയ വിവരങ്ങള്‍
രാജ്യത്ത് ഇന്നലെ മുതല്‍ 1007 പുതിയ കോവിഡ് 19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 23 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ ആകെ 13,887 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1749 പേര്‍ സുഖം പ്രാപിച്ച് ആശുപത്രി വിട്ടു. ലോക്ക് ഡൗണിനു മുമ്പ് രോഗം ബാധിച്ചവരുടെ എണ്ണം ഇരട്ടിയാകുന്നത് മൂന്നു ദിവസം കൂടുമ്പോഴായിരുന്നു. എന്നാല്‍ ഇപ്പോള്‍ 6.2 ദിവസം കൂടുമ്പോഴാണ് രോഗബാധിതരുടെ എണ്ണത്തില്‍ ഇരട്ടിയോളം വര്‍ധനയുണ്ടാകുന്നത്.
വിശദാംശങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1615405

 

കോവിഡ് 19 : നിലവിലെ സ്ഥിതിയും വ്യാപനം തടയാനുള്ള നടപടികളും അവലോകനം ചെയ്ത് മന്ത്രിതല സമിതി
കോവിഡ് 19 വ്യാപനം തടയുന്നതിനുള്ള നടപടികള്‍ അവലോകനം ചെയ്ത് കേന്ദ്ര മന്ത്രിമാരുടെ സമിതി. കോവിഡ് 19 പ്രത്യേക ആശുപത്രികളുടെ പ്രവര്‍ത്തനം, ആശുപത്രികളില്‍ വ്യകതിഗത സുരക്ഷാ ഉപകരണങ്ങളുടെയും മറ്റ് അവശ്യ ചികിത്സാ സാമഗ്രികളുടെയും ശേഷി വര്‍ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങളും അവലോകനം ചെയ്തു. 
വിശദാംശങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1615392

 

സാമ്പത്തിക സ്ഥിരത കാത്തു സൂക്ഷിക്കുന്നതിനും പാവപ്പെട്ടവര്‍ക്കും പിന്നാക്കക്കാര്‍ക്കും പണ ലഭ്യത ഉറപ്പു വരുത്തുന്നതിനും നടപടിയുമായി റിസര്‍വ് ബാങ്ക്:  കോവിഡ് 19 പ്രതിരോധ നടപടികള്‍ക്കായി കൂടുതല്‍ വായ്പ എടുക്കാന്‍ സംസ്ഥാനങ്ങള്‍ക്കു കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും അനുമതി
ആഭ്യന്തര സമ്പദ് വ്യവസ്ഥയുടെ പുനരുജ്ജീവനത്തിനായി ഒമ്പത് നടപടികളാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശ്രീ. ശക്തികാന്ത ദാസ് പ്രഖ്യാപിച്ചത്. 
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1615349

 

ആര്‍.ബി.ഐ ഇന്ന് പ്രഖ്യാപിച്ച നടപടികള്‍ക്ക് പ്രധാനമന്ത്രിയുടെ പ്രശംസ;  ഇത് പണലഭ്യത വര്‍ദ്ധിപ്പിക്കുകയും വായ്പാവിതരണം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇന്ന് നടത്തിയ പ്രഖ്യാപനങ്ങളെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രശംസിച്ചു. ഇത് പണലഭ്യത വര്‍ദ്ധിപ്പിക്കുകയും വായ്പാവിതരണം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1615357

 

കുടിയേറ്റ തൊഴിലാളികളുടെ താമസവും സുരക്ഷയും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കണമെന്നു സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി ക്യാബിനറ്റ് സെക്രട്ടറി
രാജ്യത്ത് കോവിഡ് 19 വ്യാപനം നിയന്ത്രിക്കുന്നതിനായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കുടിയേറ്റ തൊഴിലാളികള്‍ക്കും വിവിധ ഇടങ്ങളില്‍ കുടുങ്ങി പോയവര്‍ക്കും ക്ഷേമം ഉറപ്പു വരുത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഏറെ പ്രാധാന്യം നല്‍കുന്നു. കുടിയേറ്റ തൊഴിലാളികളുടെ സുരക്ഷയും താമസവും ഭക്ഷ്യസുരക്ഷയും സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശം നടപ്പാക്കുന്നത് ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ട് കേന്ദ്ര കാബിനറ്റ് സെക്രട്ടറി സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കത്തയച്ചു.
വിശദാംശങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1615163


ചെറു വന വിഭവങ്ങള്‍, തോട്ടങ്ങള്‍, ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, സഹകരണ സംഘങ്ങള്‍, ഗ്രാമീണ മേഖലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നീ മേഖലകള്‍ക്ക് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ നിന്ന് ഇളവ് നല്‍കാന്‍ ഉത്തരവു പുറപ്പെടുവിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
കോവിഡ് 19 വ്യാപനം നിയന്ത്രിക്കുന്നതിനായി രാജ്യ വ്യാപക ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ പരിഷ്‌കരിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച്  ചില  മേഖലകള്‍ക്ക് ഇളവു നല്‍കാന്‍ എല്ലാ മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും ഉത്തരവു നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1615255

 

അന്താരാഷ്ട്ര നാണയ നിധിയുടെ, അന്താരാഷ്ട്ര നാണയ, ധനകാര്യ സമിതിയുടെ (ഐ എം എഫ് സി) പ്ലീനറി സെഷനില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുത്ത് ശ്രീമതി നിര്‍മ്മല സീതാരാമന്‍
അന്താരാഷ്ട്ര നാണയ നിധിയുടെ (ഐ എം എഫ്)  അന്താരാഷ്ട്ര നാണയ- ധനകാര്യ സമിതിയുടെ മന്ത്രി തല  പ്ലീനറി യോഗത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുത്ത് കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി  നിര്‍മ്മല സീതാരാമന്‍. ''അനിതര സാധാരണമായ കാലം - വിശിഷ്ടമായ പ്രവര്‍ത്തനം'' എന്ന വിഷയത്തില്‍ ഐഎംഎഫ് മാനേജിംഗ് ഡയറക്ടറുടെ ആഗോള നയ സമീപനത്തെ അടിസ്ഥാനമാക്കിയാണ് യോഗത്തില്‍ ചര്‍ച്ചകള്‍ നടന്നത്. കോവിഡ് 19 നെ നേരിടാന്‍ അംഗ രാജ്യങ്ങള്‍ സ്വീകരിച്ച നടപടികളെയും മുന്‍കരുതലുകളെയും ഐ എം എഫ് സി അംഗങ്ങള്‍ വിലയിരുത്തി. ആഗോള തലത്തില്‍ തന്നെ വേണ്ടത്ര സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനും അംഗ രാജ്യങ്ങളുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനും ഐ എം എഫ് പ്രത്യേക പ്രതിസന്ധി - ഇടപെടല്‍ പദ്ധതി ഒരുക്കണമെന്നും അഭിപ്രായമുയര്‍ന്നു.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1615113

 

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരം പി എം യു വൈ ഗുണഭോക്താക്കള്‍ക്ക് ഇതുവരെ സൗജന്യമായി വിതരണം ചെയ്തത്  1.51 കോടി എല്‍ പി ജി സിലിന്‍ഡറുകള്‍
സൗജന്യമായി 1.51 കോടിയിലധികം എല്‍ പി ജി സിലിന്‍ഡറുകളാണ് ഈ മാസം പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരം പി എം യു വൈ ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തത്. പി എം കെ ജി വൈക്ക് കീഴില്‍ പാവപ്പെട്ട ജനങ്ങളുടെ ക്ഷേമത്തിനായി കേന്ദ്ര സര്‍ക്കാര്‍ നിരവധി ദുരിതാശ്വാസ നടപടികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കൂടാതെ പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജനയുടെ ( പി എം യു വൈ ) ഭാഗമായി 2020 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 14. 2 കിലോ ഗ്രാം വീതം തൂക്കം വരുന്ന 3 എല്‍ പി ജി സിലിന്‍ഡറുകള്‍ എട്ടു കോടയില്‍ ഏറെയുള്ള ഗുണഭോക്താക്കള്‍ക്ക്  നല്‍കും.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1615103

 

പ്രധാനമന്ത്രിയും ഭൂട്ടാന്‍ പ്രധാനമന്ത്രിയും ടെലിഫോണില്‍ സംസാരിച്ചു
ബഹുമാനപ്പെട്ട ഭൂട്ടാന്‍ പ്രധാനമന്ത്രി (ല്യോണ്‍ചെന്‍) ഡോ. ലോടേയ് ഷെറിങ്ങുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ടെലിഫോണില്‍ ചര്‍ച്ച നടത്തി. കോവിഡ് 19 മഹാമാരി സംബന്ധിച്ച കാര്യങ്ങള്‍ പരസ്പരം വിശദീകരിച്ച ഇരുവരും പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കുന്നതിനായി ഇരു രാജ്യങ്ങളം കൈക്കൊണ്ട നടപടികള്‍ ചര്‍ച്ച ചെയ്തു. 
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1615252

 

പ്രധാനമന്ത്രിയും ജോര്‍ദാന്‍ രാജാവും ടെലിഫോണില്‍ ചര്‍ച്ച നടത്തി
ബഹുമാനപ്പെട്ട ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമനുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ടെലിഫോണില്‍ ചര്‍ച്ച നടത്തി. കോവിഡ് 19 മഹാവ്യാധി ലോകത്ത് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ചര്‍ച്ച ചെയ്ത നേതാക്കള്‍, പ്രത്യാഘാതം കുറച്ചുകൊണ്ടുവരാന്‍ ഇരു രാജ്യങ്ങളും കൈക്കൊണ്ട നടപടികളും പരാമര്‍ശിച്ചു. അറിവും മികച്ച പ്രായോഗിക പ്രവര്‍ത്തനവും കൈമാറിയും വിതരണ ശൃംഖലയ്ക്കു സൗകര്യമൊരുക്കിയും പരമാവധി പരസ്പരം സഹായിക്കാന്‍ നേതാക്കള്‍ പരസ്പരം സമ്മതിച്ചു.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1615253

 

കര്‍ഷകരേയും വ്യാപാരികളേയും ലക്ഷ്യമിട്ടുള്ള കിസാന്‍ രഥ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍  കേന്ദ്ര കൃഷി- കര്‍ഷക ക്ഷേമ മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ന്യൂ ഡല്‍ഹി കൃഷി ഭവനില്‍ പ്രകാശം ചെയ്തു
കൃഷിയിടങ്ങളില്‍ നിന്നുള്ള  ഉല്‍പ്പന്നങ്ങള്‍ സംസ്ഥാനത്തിനകത്തുള്ള വിപണികള്‍, സംഭരണ- സംസ്‌കരണ കേന്ദ്രങ്ങള്‍, മറ്റു സംസ്ഥാനങ്ങള്‍,  റെയില്‍വേ സ്റ്റേഷന്‍, മൊത്തക്കച്ചവടക്കാര്‍ എന്നിവിടങ്ങളിലേക്ക് എത്തിക്കാന്‍ ചരക്കുവാഹന സൗകര്യം ലഭ്യമാക്കുകയാണ് ഈ മൊബൈല്‍ ആപ്ലിക്കേഷന്റെ ലക്ഷ്യം. നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്റര്‍ ആണ് ആപ്ലിക്കേഷന് രൂപം നല്‍കിയത്.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1615414

 

247 ലൈഫ് ലൈന്‍ ഉഡാന്‍ വിമാനങ്ങള്‍ ലോക്ക് ഡൗണ്‍ സമയത്ത് രാജ്യത്തുടനീളം എത്തിച്ചത് 418 ടണ്‍ ചികിത്സാ സാമഗ്രികള്‍
എയര്‍ ഇന്ത്യ, അലയന്‍സ് എയര്‍, ഐ എ എഫ്, സ്വകാര്യ വിമാനക്കമ്പനികള്‍ എന്നിവയാണ് ലൈഫ് ലൈന്‍ ഉഡാന്റെ കീഴിലെ 247 വിമാനങ്ങളുടെ സര്‍വീസ് നടത്തിയത്. ഇതില്‍ 154 വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിച്ചത് എയര്‍ ഇന്ത്യയും അലയന്‍സ് എയറുമാണ്. ഇന്നുവരെ കയറ്റി അയച്ച സാമഗ്രികള്‍ 418 ടണ്ണില്‍ കൂടുതലാണ്. ഇന്നുവരെ ലൈഫ് ലൈന്‍ ഉഡാന്‍ വിമാനങ്ങള്‍ സാമഗ്രികളുമായി 2.45 ലക്ഷം കിലോമീറ്ററില്‍ കൂടുതല്‍ ദൂരം യാത്ര ചെയ്തു.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1615089

 

ലോക്ക് ഡൗണ്‍ സമയത്ത് രാജ്യത്ത് എഫ് സി ഐ നടത്തിയത് ശരാശരിയുടെ ഇരട്ടിയിലേറെ ഭക്ഷ്യ ധാന്യങ്ങളുടെ ചരക്കു നീക്കം
ലോക്ക് ഡൗണ്‍ കാലയളവില്‍ മിച്ച സംസ്ഥാനങ്ങളില്‍ വിവിധ ഇടങ്ങളില്‍ ഭക്ഷ്യ ധാന്യങ്ങള്‍ എത്തിച്ചതില്‍ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യക്ക് റെക്കോര്‍ഡ് നേട്ടം. 1335 ട്രെയിന്‍ ലോഡുകളുടെ സഹായത്തോടെത്  3.74 ദശലക്ഷം മെട്രിക് ടണ്‍ (എംഎംടി) ഭക്ഷ്യധാന്യങ്ങളാണ് കൈമാറ്റം ചെയ്തത്. പ്രതിദിനം ശരാശരി 1.7 ലക്ഷം മെട്രിക് ടണ്‍ (എല്‍എംടി). പ്രതിദിന ശരാശരിയുടെ ഇരട്ടിയിലധികം വരും ഇത്. ഇതേ കാലയളവില്‍, ലക്ഷ്യം വച്ച 3.34 ദശലക്ഷം ടണ്‍ സാമഗ്രികള്‍ വിവിധ സംസ്ഥാനങ്ങളില്‍ എത്തിച്ചു. പൊതു വിതരണ സംവിധാന പ്രകാരം ഗുണഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായാണ് സംസ്ഥാനങ്ങളില്‍ കൂടുതല്‍ സാമഗ്രികള്‍ എത്തിച്ചത്.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1615088

 

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനയുടെ ഭാഗമായി ഇ പി എഫ് ഒ 15 ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കിയത് 3.31 ലക്ഷം കോവിഡ് 19 നഷ്ടപരിഹാര കേസുകള്‍
വെറും പതിനഞ്ചു ദിവസംകൊണ്ടാണ് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ 3.31 ലക്ഷം ക്ലെയിമുകള്‍ തീര്‍പ്പാക്കി 946.49 കോടി രൂപ വിതരണം ചെയ്തത്. ഇതിനു പുറമേ, ഈ പദ്ധതിയില്‍ പെടുത്തി ഒഴിവു നല്‍കിയ പി എഫ് ട്രസ്റ്റുകള്‍ 284 കോടി രൂപ വിതരണം ചെയ്തു. ടി സി എസ്സാണ് ഇതില്‍ പ്രധാനപ്പെട്ടത്. ഇതുപ്രകാരം, മൂന്നു മാസത്തെ അടിസ്ഥാന ശമ്പളത്തിന്റെയും ക്ഷാമബത്തയുടെയും ആകെത്തുകയോ നിലവിലെ പ്രോവിഡന്റ് ഫണ്ട് നിക്ഷേപത്തിന്റെ 75 ശതമാനമോ, ഏതാണോ കുറവ് അതാകും നോണ്‍ റീഫണ്ടബിള്‍ തുകയായി നല്‍കുക. കുറഞ്ഞ തുകയ്ക്കു വേണ്ടി പിഎഫ് അംഗത്തിന് അപേക്ഷിക്കുകയും ചെയ്യാവുന്നതാണ്. 
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1615161

 

കോവിഡ് 19 പ്രതിരോധത്തിന് സായുധ സേന നല്‍കുന്ന ചികിത്സാ സൗകര്യങ്ങള്‍ വിലയിരുത്തി രാജ്യ രക്ഷാ മന്ത്രി
വിവിധ ഭരണസ്ഥാപനങ്ങള്‍ക്ക് സായുധ ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ സര്‍വീസസ് (എ എഫ് എം എസ്) ഒരുക്കുന്ന ചികിത്സാ സൗകര്യങ്ങള്‍ വിലയിരുത്തി രാജ്യ രക്ഷാ മന്ത്രി ശ്രീ. രാജ്‌നാഥ് സിങ്.
വിശദാംശങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1615330


കോവിഡ് 19 അണു നശീകരണ പ്രക്രിയയ്ക്കായി രണ്ട് പുതിയ ഉപകരണങ്ങള്‍ അവതരിപ്പിച്ച്  ഡിആര്‍ഡിഒ
പകര്‍ച്ചവ്യാധിയുടെ സമയത്ത് പൊതു ഇടങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന രണ്ട് ഉപകരണങ്ങളാണ് പ്രതിരോധ ഗവേഷണ വികസന സ്ഥാപനം അവതരിപ്പിച്ചത്.
വിശദാംശങ്ങള്‍ക്ക് :https://pib.gov.in/PressReleasePage.aspx?PRID=1615331

 

സോഫ്റ്റ് വെയര്‍ ടെക്‌നോളജി പാര്‍ക്ക്‌സ് ഓഫ് ഇന്ത്യ (എസ്ടിപിഐ) കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഐടി കമ്പനികള്‍ക്ക് 4 മാസത്തെ വാടക ഇളവ്
സോഫ്റ്റ് വെയര്‍ ടെക്‌നോളജി പാര്‍ക്ക്‌സ് ഓഫ് ഇന്ത്യ (എസ്ടിപിഐ) കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട ഐടി യൂണിറ്റുകള്‍ക്ക് വാടക ഇളവു നല്‍കുന്നതിനായുള്ള തീരുമാനം സ്വീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇവിടെ പ്രവര്‍ത്തിക്കുന്നവയില്‍ ഭൂരിഭാഗവും വളരെ ചെറിയ, ചെറുകിട, ഇടത്തരം സാങ്കേതിക സംരംഭങ്ങളോ സ്റ്റാര്‍ട്ട് അപ്പുകളോ ആണ്. രാജ്യത്തെ എസ്ടിപിഐ ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഈ യൂണിറ്റുകള്‍ക്ക് വാടക ഇളവ് നല്‍കാന്‍ കേന്ദ്ര ഇലക്ട്രോണിക്‌സ്, വിവര സാങ്കേതിക മന്ത്രാലയം തീരുമാനിച്ചു. 01. 03. 2020 മുതല്‍ 30. 06. 2020 വരെയുള്ള നാലു മാസത്തേയ്ക്കാണ് വാടക ഇളവ് നല്‍കുന്നത്.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1615052

 

ഗ്രാമ വികസന മന്ത്രാലയത്തിന്റെ പ്രധാന പദ്ധതികളുടെ വിശദമായ അവലോകന നടത്തി മന്ത്രി ശ്രീ. നരേന്ദ്ര സിംഗ് തോമര്‍
പി എം എ വൈ (ജി) പ്രകാരം രണ്ടും മൂന്നും ഗഡുവായി സഹായം ലഭിച്ച  40 ലക്ഷത്തോളം ഗുണഭോക്താക്കളെ അവരുടെ വീടുകളുടെ നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് സഹായിക്കണമെന്ന് ശ്രീ. തോമര്‍ നിര്‍ദേശിച്ചു. 2019-2020 സാമ്പത്തിക വര്‍ഷത്തെ കുടിശ്ശിക തീര്‍ക്കുന്നതിനായി മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്കു കീഴില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും 7300 കോടി രൂപയും 2020-2021 ലെ ആദ്യ രണ്ടാഴ്ചയ്ക്കുള്ള വേതന കുടിശ്ശികയും അനുവദിച്ചു.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1615079

 

വിദ്യാഭ്യാസ പരിപാടികള്‍ സംപ്രേഷണം ചെയ്യാന്‍ ദൂരദര്‍ശനും ആകാശവാണിയും
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍  വിദ്യാര്‍ത്ഥികളെ പഠനത്തിന് സഹായിക്കുന്‍ ഒരുങ്ങി രാജ്യത്തെ പബ്ലിക് ബ്രോഡ്കാസ്റ്റര്‍മാര്‍. വിവിധ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി സഹകരിച്ച് ദൂരദര്‍ശനും ഓള്‍ ഇന്ത്യ റേഡിയോയും തങ്ങളുടെ പ്രാദേശിക ചാനലുകള്‍ വഴി ടിവി, റേഡിയോ, യൂട്യൂബ് എന്നിവയില്‍ വിര്‍ച്വല്‍ ക്ലാസുകളും മറ്റ് വിദ്യാഭ്യാസ പരിപാടികളും സംപ്രേഷണം ചെയ്യും.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1615204

 

ലോക്ക് ഡൗണ്‍ കാലത്ത് സാധാരണക്കാര്‍ക്കു താങ്ങായി റോഡ് ഗതാഗത മേഖല
കോവിഡ് പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ റോഡുകളില്‍ ജനങ്ങളെ സഹായിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര റോഡ് ഗതാഗത, ദേശീയ പാത മന്ത്രാലയം. 
വിശദാംശങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1615393

 

രണ്ടു മണിക്കൂറിനകം കോവിഡ് 19 പരിശോധന ഫലം അറിയാന്‍ ചിത്ര ജീന്‍ ലാമ്പ് എന്‍
വൈറല്‍ ന്യൂക്ലിക് ആസിഡിന്റെ (ആര്‍ ടി - ലാമ്പ്) റിവേഴ്‌സ് ട്രാന്‍സ്‌ക്രിപ്‌റ്റേസ് ലൂപ്പ്-മീഡിയേറ്റഡ് ആംപ്ലിഫിക്കേഷന്‍ ഉപയോഗിച്ച് സാര്‍സ് - കോവ് 2 ന്റെ എന്‍ ജീന്‍ കണ്ടെത്തുന്ന പരിശോധന, ലോകത്തിലെ തന്നെ ആദ്യത്തെ സംവിധാനമാണ്. 
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1615414


 

 

 



(Release ID: 1615464) Visitor Counter : 239