പ്രധാനമന്ത്രിയുടെ ഓഫീസ്‌

വിവിധ ആഘോഷ വേളകളില്‍ പ്രധാനമന്ത്രി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു

Posted On: 14 APR 2020 10:20AM by PIB Thiruvananthpuram

വിവിധ ആഘോഷ വേളകളില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാജ്യത്തെമ്പാടുമുള്ള ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

“വിവിധ ആഘോഷവേളകളില്‍ രാജ്യത്തെമ്പാടുമുള്ള ജനങ്ങള്‍ക്ക് ആശംസകള്‍. ഈ ഉത്സവങ്ങള്‍ രാജ്യത്തെ സാഹോദര്യ മനോഭാവം കൂടുതല്‍ ആഴത്തിലുള്ളതാക്കട്ടെ. അത് സന്തോഷവും നല്ല ആരോഗ്യവും കൊണ്ടുവരട്ടെ. വരും സമയങ്ങളില്‍ കോവിഡ്-19 ഭീഷണിക്കെതിരെ ഒരുമിച്ച് പോരാടാനുള്ള ശക്തി നമുക്ക് ലഭിക്കട്ടെ.

ശുഭോ നബോ ബര്‍ഷോ, പൊയ്‌ല ബൈശാഖ് ആശംസകള്‍. എല്ലാവര്‍ക്കും ആരോഗ്യവും പുഗോഗതിയുമുള്ള ഒരു വര്‍ഷം ആശംസിക്കുന്നു.

 

എല്ലാവര്‍ക്കും സന്തോകരമായ വിഷു ആശംസിക്കുന്നു! പുതു വര്‍ഷം പുതിയ പ്രതീക്ഷകളും പുതിയ ഊര്‍ജ്ജവും പ്രദാനം ചെയ്യുന്നു. വരും വര്‍ഷം എല്ലാവരുടെയും ജീവിതത്തില്‍ നല്ല ആരോഗ്യവും സൗഖ്യവും കൊണ്ടുവരട്ടെ.

എല്ലാവര്‍ക്കും പുത്താണ്ടു ആശംസകള്‍. സന്തോഷവും ആരോഗ്യവും നിറഞ്ഞ ഒരു വര്‍ഷത്തിനായി പ്രാര്‍ത്ഥിക്കുന്നു.

 

ബൊഹാഗ് ബിഹുവിന്റെ പാവന വേളയില്‍ ശുഭാശംസകകള്‍”, ട്വീറ്റുകളുടെ ഒരു പരമ്പരയില്‍ പ്രധാനമന്ത്രി പറഞ്ഞു.



(Release ID: 1614218) Visitor Counter : 100