തെരഞ്ഞെടുപ്പ് കമ്മീഷന്‍
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ, മറ്റ് തെരഞ്ഞെടുപ്പ്കമ്മീഷണർമാർ എന്നിവരുടെ അടിസ്ഥാന വേതനത്തിന്റെ 30 ശതമാനം ഒരു വർഷത്തേക്ക് സംഭാവന നൽകാൻ കമ്മീഷൻ സ്വമേധയാ തീരുമാനിച്ചു
प्रविष्टि तिथि:
13 APR 2020 12:18PM by PIB Thiruvananthpuram
ന്യൂഡൽഹി, ഏപ്രിൽ 13, 2020
നിലവിൽ മറ്റ് രാജ്യങ്ങളെ പോലെ തന്നെ ഇന്ത്യയും കോവിഡ് മഹാമാരിക്കെതിരെ പോരാടുകയാണ്. രോഗ വ്യാപനം തടയാനും പൊതു ജനാരോഗ്യ രംഗത്തും ദേശീയ സമ്പദ് വ്യവസ്ഥയിലും അതിന്റെ ആഘാതം കുറക്കുന്നതിനുമായി ഗവണ്മെന്റ് മറ്റ് ഏജൻസികളുമായി ചേർന്ന് പ്രവർത്തിച്ചു വരികയാണ്. ഈ നടപടികൾ ഫലവത്താകാൻ എല്ലാ മേഖലകളിൽ നിന്നുമുള്ള സംഭാവനകൾ ഉൾപ്പടെ വളരെ അധികം വിഭവ ക്രമീകരണം ആവശ്യമാണ്. പ്രത്യേകിച്ചും ഖജനാവിന് ശമ്പളവിതരണത്തിലൂടെ ഉണ്ടാകുന്ന ഭാരം കുറക്കാൻ കഴിഞ്ഞാൽ അതു വലിയ ഒരു സഹായമാകും. ഇതോടനുബന്ധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ, മറ്റ് തെരഞ്ഞെടുപ്പ്കമ്മീഷണർമാർ എന്നിവർക്ക് കേന്ദ്ര തെരഞ്ഞെടുപ്പ്കമ്മീഷൻ നൽകുന്ന അടിസ്ഥാന വേതനത്തിന്റെ 30 ശതമാനം സ്വമേധയാ സംഭാവന നൽകാൻ കമ്മീഷൻ തീരുമാനിച്ചു. അടുത്ത ഒരു വർഷത്തേക്കാണിത്. മുഖ്യ തെരഞ്ഞെടുപ്പ്കമ്മീഷണർ ശ്രീ സുനിൽ അറോറ, തെരഞ്ഞെടുപ്പ്കമ്മീഷണര്മാരായ ശ്രീ അശോക് ലവാസാ, ശ്രീ സുശീൽ ചന്ദ്ര എന്നിവർ തങ്ങളുടെ അടിസ്ഥാന വേതനത്തിൽ നിന്നും ഏപ്രിൽ 1, 2020 മുതൽ കണക്കാക്കിയാണ് ഇത് നൽകുന്നത്.
(रिलीज़ आईडी: 1613893)
आगंतुक पटल : 291
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada