PIB Headquarters
കോവിഡ് 19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിന്‍
തീയതി: 7.4.20
Posted On:
07 APR 2020 6:39PM by PIB Thiruvananthpuram


· നിലവില്‍ 4421 കോവിഡ് 19 കേസുകളും 117 മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
· വിവിധ തരം കോവിഡ് 19 കേസുകള്‍ക്കായി മൂന്ന് തരത്തിലുള്ള സൗകര്യങ്ങള്‍ ഒരുക്കും.
· കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ മുന്‍ കരുതല്‍ സ്വീകരിക്കുന്നതിന് ദേശീയ ഉദ്യാനങ്ങള്‍, വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങള്‍, കടുവാ സങ്കേതങ്ങള്‍ എന്നിവയ്ക്ക് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍
· കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തുറമുഖങ്ങളിലെ സുഗമമായ പ്രവര്‍ത്തനം ഉറപ്പു വരുത്തുന്നതില്‍ സജീവ ഇടപെടലുമായി കേന്ദ്ര ഷിപ്പിങ് മന്ത്രാലയം
· വടക്കു കിഴക്കന്‍ മേഖലകളില്‍ ചികിത്സാ ഉപകരണങ്ങള്‍ എത്തിക്കാന്‍ ലൈഫ് ലൈന്‍ ഉഡാന്‍ വിമാനങ്ങള്‍
(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ പുറത്തിറക്കിയ പത്രക്കുറിപ്പുകളും പിഐബി ഒരുക്കിയ ഫാക്ട് ചെക്ക് സംവിധാനവും ഇതോടൊപ്പം)
പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യുറോ
വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം
ഭാരത സര്‍ക്കാര്‍
കേന്ദ്ര ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രാലയത്തില്‍ നിന്നുള്ള കോവിഡ് 19 സംബന്ധിച്ച പുതിയ വിവരങ്ങള്‍
നിലവില്‍ 4421 കോവിഡ് 19 കേസുകളും 117 മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രോഗ മുക്തരായ 326 പേര്‍ ആശുപത്രി വിട്ടു. വിവിധ തരം കോവിഡ് 19 കേസുകള്‍ക്കായി മൂന്ന് തരത്തില്‍ സൗകര്യങ്ങള്‍ സജ്ജമാക്കും. കോവിഡ് 19 ബാധിച്ചവരുടെ രോഗാവസ്ഥ തിരിച്ചറിഞ്ഞ് അവര്‍ക്ക് അതിനനുസൃതമായി ഏതു ചികിത്സാകേന്ദ്രത്തിലേയ്ക്കാണ് മാറ്റേണ്ടത് എന്ന് തീരുമാനിക്കുകയും ചികിത്സ ലഭ്യമാക്കുകയും ചെയ്യും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1612010
പ്രധാനമന്ത്രിയും സ്വീഡനിലെ പ്രധാനമന്ത്രിയും ടെലിഫോണ്‍ ചര്‍ച്ച നടത്തി
ബഹുമാനപ്പെട്ട സ്വീഡന്‍ പ്രധാനമന്ത്രി സ്റ്റെഫാന്‍ ലോഫ്വാനുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ടെലിഫോണ്‍ സംഭാഷണം നടത്തി. ഇപ്പോള്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന കോവിഡ് 19 മഹാമാരിയെക്കുറിച്ചും ഇതുമായി ബന്ധപ്പെട്ട ആരോഗ്യ, സാമ്പത്തിക പ്രത്യാഘാതങ്ങള്‍ നിയന്ത്രിക്കുന്നതിന് അതതു രാജ്യങ്ങള്‍ കൈക്കൊള്ളുന്ന നടപടികളെക്കുറിച്ചും ഇരുനേതാക്കളും ചര്‍ച്ച നടത്തി.
കൂടുതല്‍ വിവരങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1612028
ലോകാരോഗ്യ ദിനത്തില്‍ പ്രധാനമന്ത്രിയുടെ സന്ദേശം
വിശദ വിവരങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1611962
പ്രധാനമന്ത്രിയും ഒമാന്‍ സുല്‍ത്താനും ടെലിഫോണ്‍ ചര്‍ച്ച നടത്തി
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ബഹുമാനപ്പെട്ട ഒമാന്‍ സുല്‍ത്താന്‍ ഹെയ്തം ബിന്‍ താരിക്കും ഇന്ന് ടെലിഫോണില്‍ ചര്‍ച്ച നടത്തി. നിലവില്‍ കോവിഡ് 19 മഹാമാരി ഉയര്‍ത്തുന്ന ആരോഗ്യ, ാമ്പത്തിക വെല്ലുവിളികളെക്കുറിച്ചും അവ മറികടക്കാന്‍ അതത് രാജ്യങ്ങള്‍ സ്വീകരിക്കുന്ന നടപടികളെക്കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1611996
പ്രധാനമന്ത്രിയും ബഹ്റൈന്‍ രാജാവും ടെലിഫോണില്‍ ചര്‍ച്ച നടത്തി
ബഹുമാനപ്പെട്ട ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫയുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ടെലിഫോണില്‍ ചര്‍ച്ച നടത്തി. കോവിഡ് 19 സൃഷ്ടിക്കുന്ന ആരോഗ്യ പ്രതിസന്ധിയെ കുറിച്ചും വിതരണ ശൃംഖലയിലും ധനകാര്യ വിപണിയിലും ഉള്‍പ്പെടെ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രത്യാഘാതങ്ങളെ സംബന്ധിച്ചും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.
വിശദ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1611861
ദേശീയോദ്യാനങ്ങള്‍, വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങള്‍, കടുവാ സങ്കേതങ്ങള്‍ എന്നിവിടങ്ങളില്‍ കോവിഡ് 19 തടയുന്നതിനും കൈകാര്യം ചെയ്യുന്നതിനും വേണ്ടിയുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
രാജ്യത്ത് കോവിഡ് 19 ന്റെ വ്യാപനം കണക്കിലെടുത്തും ഒരു കടുവയ്ക്ക് കോവിഡ് 19 ബാധിച്ചു എന്ന് ന്യൂയോര്‍ക്കില്‍ നിന്നുള്ള വാര്‍ത്തയുടെ അടിസ്ഥാനത്തിലും ദേശീയോദ്യാനങ്ങള്‍, വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങള്‍, കടുവ സങ്കേതങ്ങള്‍ എന്നിവിടങ്ങളില്‍ മനുഷ്യരില്‍ നിന്നും മൃഗങ്ങളിലേക്കും തിരിച്ചും വൈറസ് വ്യാപിക്കുന്നത് തടയാനായി കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയം മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.
വിശദ വിവരങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1611868
ന്യൂയോര്‍ക്കില്‍ ഒരു കടുവയ്ക്ക് കോവിഡ് 19 ബാധ കണ്ടെത്തിയ സാഹചര്യത്തില്‍ രാജ്യത്തെ മൃഗശാലകള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര മൃഗശാല അതോറിറ്റി മുന്നറിയിപ്പു നല്‍കി
രാജ്യത്തെ മൃഗശാലകള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര മൃഗശാല അതോറിറ്റി നിര്‍ദേശിച്ചു. മൃഗങ്ങളില്‍ അസാധാരണമായ പെരുമാറ്റമോ രോഗ ലക്ഷണങ്ങളോ ഉണ്ടോയെന്നു കണ്ടെത്താനായി സിസിടിവിയുടെ സഹായത്താല്‍ 24 മണിക്കൂറും നിരീക്ഷിക്കണം. സൂക്ഷിപ്പുകാരെയും മൃഗങ്ങളെ കൈകാര്യം ചെയ്യുന്നവരെയും സംരക്ഷിത കവചങ്ങള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ മുന്‍കരുതലുകള്‍ ഉറപ്പാക്കാതെ മൃഗങ്ങള്‍ക്ക് അരികിലേയ്ക്കു പോകാന്‍ അനുവദിക്കരുത്. രോഗ ബാധിതരായ മൃഗങ്ങളെ ഐസൊലേറ്റ് ചെയ്യുകയും ക്വാറന്റൈന്‍ ചെയ്യുകയും വേണം. അവയ്ക്ക് ഭക്ഷണം നല്‍കുമ്പോള്‍ സമ്പര്‍ക്കം പരമാവധി കുറയ്ക്കണമെന്നും അതോറിറ്റി നിര്‍ദേശിച്ചു.
വിശദ വിവരങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1611868
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോഴും തുറമുഖങ്ങളില്‍ സുഗമമായ പ്രവര്‍ത്തനം ഉറപ്പു വരുത്തുന്നതില്‍ സജീവ ഇടപെടലുമായി കേന്ദ്ര ഷിപ്പിങ് മന്ത്രാലയം
കഴിഞ്ഞ ഏപ്രില്‍ മുതല്‍ 2020 മാര്‍ച്ച് വരെ പ്രധാന തുറമുഖങ്ങളില്‍ കൈകാര്യം ചെയ്ത ചരക്കു ഗതാഗതം തീരുവയില്‍ 0.82 ശതമാനം വളര്‍ച്ചയാണ് കാണിക്കുന്നത്. ജീവനക്കാരും യാത്രക്കാരുമായി 46,000 പേരിലധികം തുറമുഖങ്ങളില്‍ എത്തിച്ചേര്‍ന്നു. പ്രധാന തുറമുഖങ്ങളില്‍ ഈടാക്കുന്ന പിഴ, ചരക്കുടമകള്‍ നല്‍കേണ്ട നഷ്ടപരിഹാരം, നിരക്കുകള്‍, ഫീസുകള്‍, വാടക മുതലായവ പിന്‍വലിച്ചു. രാജ്യത്തെ പ്രധാന പോര്‍ട്ട് ട്രസ്റ്റുകളിലെ ആശുപത്രികളെല്ലാം കോവിഡ് 19 നായി സജ്ജീകരിച്ചിട്ടുണ്ട്. നാവികര്‍, വിടുതല്‍ രേഖകള്‍, ഷിപ്പിങ് ലൈനുകള്‍, ശുചീകരണം, സുരക്ഷാ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ ഷിപ്പിങ് ഡിജി ആശ്വാസകരമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്.
വിശദ വിവരങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1611899
ജോര്‍ഹട്ട്, ലെങ്പ്യുയി, ദിമാപുര്‍, ഇംഫാല്‍, മറ്റു വടക്കു കിഴക്കന്‍ മേഖലകള്‍ എന്നിവിടങ്ങളില്‍ ചികിത്സാ ഉപകരണങ്ങള്‍ എത്തിച്ച് ലൈഫ് ഉഡാന്‍ വിമാനങ്ങള്‍
വിദൂര, മലയോര മേഖലകള്‍ ഉള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ചികിത്സാ ഉപകരണങ്ങള്‍ എത്തിക്കുന്നതിന് രാജ്യത്തുടനീളം ഇതിനകം 152 ചരക്കു വിമാനങ്ങള്‍ സര്‍വീസ് നടത്തി.
കൂടുതല്‍ വിവരങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1611981
കോവിഡ് 19: സ്മാര്‍ട്ട് സിറ്റികളിലെ ആരോഗ്യ പ്രവര്‍ത്തകരും നഗര ഭരണ സംവിധാനവും കൈകോര്‍ക്കുന്നു
കോവിഡ് 19 സംശയിക്കുന്ന രോഗികളെ നിരീക്ഷിക്കാന്‍ ജില്ലാ ഭരണ സംവിധാനം, ജില്ലാ പൊലീസ്, നഗര ഭരണകൂടങ്ങള്‍ എന്നിവയ്‌ക്കൊപ്പം സഹകരിക്കാന്‍ സ്മാര്‍ട്ട് സിറ്റികള്‍.
വിശദ വിവരങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1611925
കോവിഡ്-19: വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ സ്വന്തമായി നിര്‍മിക്കാനുള്ള നീക്കവുമായി ഇന്ത്യന്‍ റെയില്‍വേ
യുദ്ധകാലാടിസ്ഥാനത്തില്‍ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ സ്വന്തം നിലയില്‍ നിര്‍മിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഇന്ത്യന്‍ റെയില്‍വേ. ജഗാധരി വര്‍ക്ക്ഷോപ്പില്‍ നിര്‍മിച്ച ഉപകരണങ്ങള്‍ ഈയിടെ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) ലാബില്‍ വിജയകരമായി പരിശോധന നടത്തിയിരുന്നു. അംഗീകൃത ഡിസൈനും സാമഗ്രികളും ഉപയോഗിച്ച് രാജ്യത്തെ വിവിധ റെയില്‍വേ സോണുകള്‍ക്ക് കീഴില്‍ ഇത്തരം സുരക്ഷാ ഉപകരണങ്ങള്‍ നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നു.
വിശദ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1611973
കോവിഡ് 19 ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിലും മാര്‍ച്ച് 24 മുതലുള്ള 14 ദിവസം 18.45 ലക്ഷം മെട്രിക് ടണ്‍ വരുന്ന 662 റേക്ക് ഭക്ഷ്യ ധാന്യങ്ങള്‍ എഫ്‌സിഐ രാജ്യമെമ്പാടും കൈമാറി
പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (പിഎംജികെഎവൈ) നടപ്പാക്കുന്നതിന് ആവശ്യമുള്ള വസ്തുക്കള്‍ എഫ്സിഐ രാജ്യമെമ്പാടുമുള്ള സംസ്ഥാനങ്ങളിലേക്ക് അയച്ചു. ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം (എന്‍എഫ്എസ്എ) പ്രകാരം ഗുണഗേഭാക്താക്കള്‍ക്ക് ഒരാള്‍ക്ക് അഞ്ചു കിലോ എന്ന നിലയില്‍ അടുത്ത മൂന്നു മാസത്തേയ്ക്ക് ഭക്ഷ്യധാന്യം സൗജന്യമായി വിതരണം ചെയ്യും.
കൂടുതല്‍ വിവരങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1611780
കോവിഡ് 19 നും ഭാവിയില്‍ ഉണ്ടായേക്കാവുന്ന വെല്ലുവിളികള്‍ക്കുമെതിരെ പോരാടാന്‍ കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ 'സമാധാന്‍' ചലഞ്ച്.
കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിലെ ഇന്നവേഷന്‍ സെല്ലും ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജ്യുക്കേഷനും ഫോര്‍ജ് ആന്‍ഡ് ഇന്നവേഷ്യോക്യുറിസും സംയുക്തമായി ആരംഭിക്കുന്ന മെഗാ ഓണ്‍ലൈന്‍ ചലഞ്ചായ 'സമാധാന്‍' നൂതനാശയങ്ങള്‍ നല്‍കാനുള്ള വിദ്യാര്‍ത്ഥികളുടെ ശേഷിയുടെ പരീക്ഷണവേദിയാകും.
കൂടുതല്‍ വിവരങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1611994
കോവിഡ് 19: പ്രതിരോധ പോരാട്ടങ്ങളില്‍ സഹകരിച്ച് വിമുക്ത ഭടന്മാര്‍
കൊറോണ വൈറസിന് (കോവിഡ് 19) എതിരായ പോരാട്ടം രാജ്യം നടത്തവേ കരസേന, നാവികസേന, വ്യോമസേന എന്നിവയിലെ വിമുക്ത ഭടന്മാര്‍ സഹായവുമായി രംഗത്ത്. ഭരണ നേതൃത്വത്തെ സഹായിക്കാന്‍ എത്തിയ വിമുക്ത ഭടന്മാര്‍ സ്വമേധയാ നിസ്വാര്‍ത്ഥ സേവനം ഉറപ്പാക്കുകയും ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1611880
ലോക് ഡൗണിനു ശേഷമുള്ള നടപടികളില്‍ സമ്പദ് വ്യവസ്ഥയേക്കാള്‍ പ്രാധാന്യം നല്‍കേണ്ടത് ആരോഗ്യ രംഗത്തെ ആശങ്കകള്‍ക്കെന്ന് ഉപരാഷ്ട്രപതി
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക് ഡൗണ്‍ അവസാനിക്കുമ്പോള്‍ സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ സമ്പദ് വ്യവസ്ഥ സ്ഥിരപ്പെടുത്തുന്നതിനേക്കാള്‍ പ്രാധാന്യം നല്‍കേണ്ടത് ജനങ്ങളുടെ ആരോഗ്യ കാര്യത്തിലുള്ള ആശങ്കകള്‍ പരിഹരിക്കുന്നതിനാണെന്ന് ഉപ രാഷ്ട്രപതി ശ്രീ. എം. വെങ്കയ്യ നായിഡു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1611970
പ്രധാനമന്ത്രി ഭാരതീയ ജനൗഷധി പരിയോജന (പിഎംബിജെപി)ക്കു കീഴില്‍ അവശ്യ സേവനങ്ങളും മരുന്നുകളും ഫാര്‍മസിസ്റ്റുകള്‍ വീട്ടിലെത്തിക്കും
പ്രധാനമന്ത്രി ജന്‍ ഔഷധി കേന്ദ്രത്തിലെ 'സ്വസ്ത് കെ സിപാഹി' എന്ന് അറിയപ്പെടുന്ന ഫാര്‍മസിസ്റ്റുകള്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രധാനമന്ത്രി ഭാരതീയ ജനൗഷധി പരിയോജനക്കു (പിഎംബിജെപി) കീഴില്‍ രോഗികള്‍ക്കും മുതിര്‍ന്ന പൗരര്‍ക്കും അവശ്യ സേവനങ്ങളും മരുന്നുകളും വീട്ടുപടിക്കല്‍ എത്തിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്കായി:https://pib.gov.in/PressReleseDetail.aspx?PRID=1612009
കേന്ദ്ര പഴ്സണല്‍, പബ്ലിക് ഗ്രീവന്‍സസ്, പെന്‍ഷന്‍സ് മന്ത്രാലയത്തിന്റെ കോവിഡ് 19 കര്‍മ്മ പരിപാടികള്‍ കേന്ദ്ര സഹമന്ത്രി അവലോകനം ചെയ്തു
കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പഴ്സണല്‍-ട്രെയിനിങ്ങ് വകുപ്പ്, പൊതുപ്രശ്നപരിഹാരവകുപ്പ്, പെന്‍ഷന്‍-പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ വകുപ്പ്, തുടങ്ങിയവ സ്വീകരിച്ചിട്ടുളള കര്‍മ്മ പരിപാടികള്‍ വടക്കു കിഴക്കന്‍ മേഖലാ വികസന, പിഎംഒ, പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ്, പെന്‍ഷന്‍സ്, ആണവോര്‍ജ, ബഹിരാകാശ സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ് വീഡിയോ കോണ്‍ഫറന്‍സിലൂടെ വിലയിരുത്തി.
കൂടുതല്‍ വിവരങ്ങള്‍ക്കായി:https://pib.gov.in/PressReleseDetail.aspx?PRID=1612026
ലൈറ്റുകള്‍ അണച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് മികച്ച പ്രതികരണം ലഭിച്ചെന്ന് കേന്ദ്ര ഊര്‍ജ മന്ത്രി
കോവിഡ് 19 നെതിരായ പോരാട്ടത്തില്‍ ദേശീയ തലത്തില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിന്റെ സൂചനയായി ഞായറാഴ്ച ലൈറ്റുകള്‍ അണച്ച്, ദീപം തെളിക്കാനുള്ള പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് ലഭിച്ചത് മികച്ച പ്രതികരണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1611775
പിഐബി ഫീല്‍ഡ് ഓഫീസുകളില്‍ നിന്നുള്ള വിവരങ്ങള്‍
വടക്കു കിഴക്കന്‍ മേഖല
· കോവിഡ് 19 നെതിരെ പോരാടുന്നതിന് അരുണാചല്‍ പ്രദേശില്‍, മുഖാവരണം ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ നല്‍കുന്നതില്‍ ലിവ്‌ലിഹുഡ് മിഷന്‍ പ്രോജക്റ്റ് ഉള്‍പ്പെടെ നിരവധി സ്വയംസഹായ സംഘങ്ങള്‍ സജീവമായി പങ്കെടുക്കുന്നു.
· കോവിഡ് 19 നെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ ദിങ്ങില്‍ നിന്നുള്ള എ.ഐ.യു.ഡി.എഫ് എം.എല്‍.എ. അമീനുല്‍ ഇസ്ലാം അസമില്‍ അറസ്റ്റില്‍
· ലോക്ക് ഡൗണ്‍ സമയത്ത് സംസ്ഥാനത്തിന് പുറത്ത് കുടുങ്ങിക്കിടക്കുന്ന ഓരോ വ്യക്തിയുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് മുഖ്യമന്ത്രിയുടെ കോവിഡ് 19 റിലീഫ് ഫണ്ടില്‍ നിന്ന് 2000 രൂപ സംസ്ഥാനം കൈമാറുമെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
· മേഘാലയയില്‍ കോവിഡ് ബാധിതരല്ലാത്ത രോഗികളെ ഏറ്റെടുക്കാന്‍ തയ്യാറായി സ്വകാര്യ ആശുപത്രികള്‍. ചെലവ് സര്‍ക്കാര്‍ വഹിക്കണം.
· ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ള ഏതൊരു വ്യക്തിക്കും എപ്പോള്‍ വേണമെങ്കിലും പരിശോധനയ്‌ക്കെത്താനുള്ള അവസരം ഒരുക്കണമെന്ന് മിസോറം ആരോഗ്യവകുപ്പ് എല്ലാ ഡോക്ടര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി.
· നിസാമുദ്ദീന്‍ മര്‍ക്കസില്‍ നിന്നുള്ളവരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് നാഗാലാന്‍ഡ് സര്‍ക്കാര്‍. സമ്മേളനത്തില്‍ പങ്കെടുത്തവരോട് സ്റ്റേറ്റ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാന്‍ ആവശ്യപ്പെട്ടു.
· സിക്കിമില്‍ 107 പേര്‍ക്കുള്ള 12 ക്വാറന്റൈന്‍ സെന്ററുകളും 4 ഐസൊലേഷന്‍ സെന്ററുകളും സജ്ജീകരിച്ചു.
· നിര്‍ദ്ധനരായ ആളുകള്‍ക്ക് ദുരിതാശ്വാസ സഹായം വിതരണം ചെയ്യാന്‍ ഒത്തുചേര്‍ന്ന് ത്രിപുരയിലെ വിവിധ സംഘടനകള്‍.
പശ്ചിമ മേഖല
· രാജസ്ഥാനില്‍ നിന്ന് ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 24 പുതിയ കോവിഡ് 19 പോസിറ്റീവ് കേസുകള്‍. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ജോധ്പൂരിലാണ്. സംസ്ഥാനത്ത് ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 325 ആയി ഉയര്‍ന്നു (രാജസ്ഥാന്‍ പൊതുജനാരോഗ്യ വകുപ്പ്)
· ഗുജറാത്തില്‍ ചൊവ്വാഴ്ച കോവിഡ് 19 കേസുകളുടെ എണ്ണം 165 ആയി ഉയര്‍ന്നു. സംസ്ഥാനത്ത് ചൊവ്വാഴ്ച വൈറസ് സ്ഥിരീകരിച്ചത് 19 പേര്‍ക്കാണ്. പുതിയ കേസുകളില്‍ 13 എണ്ണം അഹമ്മദാബാദില്‍ നിന്നാണ്. (സ്രോതസ്: പ്രിന്‍സിപ്പല്‍ സെക്രട്ടറി - ഹെല്‍ത്ത്)
· ഭോപ്പാലില്‍ 12 കോവിഡ് 19 കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ മധ്യപ്രദേശില്‍ കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 268 ആയി. പുതിയ രോഗികളില്‍ 7 പേര്‍ പോലീസ് ഉദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങളും 5 പേര്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമാണ്. (സ്രോതസ്: ചീഫ് മെഡിക്കല്‍ ഓഫീസര്‍, ഭോപ്പാല്‍)
· മൂന്ന് ദിവസത്തിനുള്ളില്‍ വീടുതോറുമുള്ള കമ്മ്യൂണിറ്റി സര്‍വേ പൂര്‍ത്തിയാക്കുമെന്ന് ഗോവ സര്‍ക്കാര്‍ അറിയിച്ചു. പനിയുടെ ലക്ഷണങ്ങളും യാത്രാ വിവരങ്ങളും മനസിലാക്കുന്നതിനായി സംസ്ഥാനത്തൊട്ടാകെ പരിശോധന നടത്തുന്നതിന് 7000 ത്തോളം എന്യൂമെറേറ്റര്‍മാരെ അയക്കും.
· മഹാരാഷ്ട്ര പൊലീസ് പാല്‍ഘര്‍ ജില്ലയിലെ വാഡയിലെ കെമിക്കല്‍ ഫാക്ടറിയില്‍ റെയ്ഡ് നടത്തി. എഫ്ഡിഎ അംഗീകാരമില്ലാതെ സാനിറ്റൈസര്‍ നിര്‍മിക്കാന്‍ കണക്കാക്കി സംഭരിച്ചിരുന്ന അസംസ്‌കൃത വസ്തുക്കള്‍ പിടിച്ചെടുത്തു.
ദക്ഷിണ മേഖല
· കേരളം: ഏപ്രില്‍ 14 ന് ശേഷവും സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ തുടരുമെന്ന് ആരോഗ്യ മന്ത്രി. ധാരാവിയിലെ ആദ്യ കോവിഡ് രോഗിയോടൊപ്പം താമസിച്ച മലയാളികളെ മുംബൈ പോലീസ് തിരിച്ചറിഞ്ഞു. ഇവരെല്ലാം ഡല്‍ഹി തബ് ലീഗ് ജമാ അത്ത് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. അമേരിക്കയില്‍ കോവിഡിനെ തുടര്‍ന്ന് ഒരു മലയാളി മരിച്ചു.
· തമിഴ്നാട്: കര്‍ഷകര്‍ക്കായി നിരവധി നടപടികള്‍ പ്രഖ്യാപിച്ചു തമിഴ്‌നാട്. ടോള്‍ ഫ്രീ നമ്പരുകള്‍, സൗജന്യ കോള്‍ഡ് സ്റ്റോറേജ്, സഞ്ചരിക്കുന്ന പഴം പച്ചക്കറി ശാലകള്‍, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍ക്കുള്ള വായ്പാ സൗകര്യം തുടങ്ങിയവ.
· ആന്ധ്രാപ്രദേശ്: കര്‍നൂലില്‍ ഒന്നുള്‍പ്പെടെ ഇന്ന് ആകെ കോവിഡ് മരണം 4. 900 വെന്റിലേറ്ററുകള്‍ ലഭ്യമാണ്. തീവ്ര ബാധിത പ്രദേശങ്ങളില്‍ ക്രമരഹിതമായി സാമ്പിള്‍ പരിശോധന ആരംഭിക്കും. ആരോഗ്യശ്രീ ഹെല്‍ത്ത് കെയര്‍ പദ്ധതിക്കു കീഴില്‍ കോവിഡ് കേസുകള്‍ ചികിത്സിക്കാന്‍ സ്വകാര്യ ആശുപത്രികളോട് സംസ്ഥാനം ആവശ്യപ്പെട്ടു. ചികിത്സാ ഫീസ് 16,000 രൂപ മുതല്‍ 2.16 ലക്ഷം രൂപ വരെയായി നിശ്ചയിച്ചു.
· തെലങ്കാന: ഇതുവരെ 11 + കേസുകള്‍. ആകെ 375; ചികിത്സയിലുള്ളത് 317. തെലങ്കാന ഹൈക്കോടതി വീഡിയോ കോണ്‍ഫറന്‍സിലൂടെ യോഗം ചേര്‍ന്ന് ഏപ്രില്‍ 30 വരെ ലോക്ക് ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചു. ലോക്ക്ഡൗണ്‍ നടപ്പിലാക്കാന്‍ പോലീസ് ക്രൗഡ് അനലിറ്റിക്സ് സോഫ്റ്റ്‌വെയറും ഡ്രോണ്‍ ക്യാമറകളും ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്‌നിഷന്‍ സിസ്റ്റവും (എഎന്‍പിആര്‍) ഉപയോഗിക്കും.
Fact Check on #Covid19



(Release ID: 1612099)
Read this release in:
English
,
Urdu
,
Urdu
,
Hindi
,
Marathi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada