ആഭ്യന്തരകാര്യ മന്ത്രാലയം
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിനും കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷായുടെ മാർഗ്ഗനിർദ്ദേശത്തിനും കീഴിൽ 2019-നും 2026-നുമിടയിൽ 274 കുറ്റവാളികളെ 36 രാജ്യങ്ങളിൽ നിന്നായി തിരികെ ഇന്ത്യയിലെത്തിച്ചു
മുൻ ഗവണ്മെന്റുകൾക്ക് കുറ്റവാളികളെ തിരികെ എത്തിക്കുന്നതിൽ രാഷ്ട്രീയ ഇച്ഛാശക്തി കുറവായിരുന്നു; കുറ്റവാളികളുടെ കൈമാറ്റത്തെ മോദി ഗവണ്മെന്റ് 'ദേശീയ മുൻഗണനയാക്കി' മാറ്റി.
ഒളിച്ചോടിയ കുറ്റവാളികളെ നേരിടാൻ കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷായുടെ മാർഗ്ഗനിർദ്ദേശത്തിൽ ഇന്ത്യ ഒരു സംയോജിത, രഹസ്യാത്മക , സാങ്കേതികവിദ്യ അധിഷ്ഠിത മാതൃക വികസിപ്പിച്ചെടുത്തു.
നാടുകടന്ന കുറ്റവാളികൾക്കെതിരെയുള്ള മോദി ഗവണ്മെന്റിന്റെ തന്ത്രം മൂന്ന് പ്രധാന സ്തംഭങ്ങളിലാണ് കെട്ടിപ്പടുത്തിരിക്കുന്നത്: ആഗോള പ്രവർത്തനങ്ങൾ, ശക്തമായ ഏകോപനം, സമർത്ഥമായ നയതന്ത്രം
ഒളിച്ചോടിയ കുറ്റവാളികളുടെ വിഷയം രാജ്യത്തിന്റെ പരമാധികാരം, സാമ്പത്തിക സ്ഥിരത, ക്രമസമാധാനം, ദേശീയ സുരക്ഷ എന്നിവയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു
ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷായുടെ മാർഗ്ഗനിർദ്ദേശത്തിൽ, കുറ്റവാളികളെ തിരികെ കൊണ്ടുവരുന്ന പ്രക്രിയ ഒരു 'മിഷൻ മോഡിൽ' നടപ്പിലാക്കി; കുറ്റവാളി കൈമാറ്റ നിയമങ്ങൾ ശക്തമാക്കാൻ ഗവൺമെന്റ് തുടർച്ചയായി നിയമനിർമ്മാണങ്ങൾ നടത്തി
ഇന്റർപോൾ റെഡ് കോർണർ നോട്ടീസുകൾ പുറപ്പെടുവിക്കുന്നതിൽ മോദി ഗവണ്മെന്റിന്റെ കാലത്ത് ഗണ്യമായ വർദ്ധനയുണ്ടായി; കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 401 കുറ്റവാളികൾക്കെതിരെ നോട്ടീസുകൾ അയച്ചു
മോദി ഗവണ്മെന്റ് 'ഭാരത് പോൾ' (BHARATPOL) ആരംഭിച്ച് 1,400-ലധികം ഏജൻസികളെ ഇന്റർപോളുമായി ബന്ധിപ്പിച്ചു, ഇതുവഴി വിവരങ്ങൾ കൈമാറുന്നതിനുള്ള സമയം 3 മുതൽ 10 ദിവസമായി കുറഞ്ഞു
2019-ൽ മോദി ഗവണ്മെന്റ് ദേശീയ അന്വേഷണ ഏജൻസി (NIA) ഭേദഗതി നിയമവും, നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ (UAPA) ഭേദഗതി നിയമവും പാസാക്കി
മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ കുറ്റവാളികളുമായി ബന്ധപ്പെട്ട പ്രത്യേക വ്യവസ്ഥകൾ ഉൾപ്പെടുത്തി; ചരിത്രത്തിലാദ്യമായി ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ (BNSS) 355, 356 വകുപ്പുകൾ കുറ്റവാളികളുടെ അസാന്നിധ്യത്തിലും വിചാരണ നടത്താൻ (trials in absentia) വ്യവസ്ഥ ചെയ്യുന്നു
PMLA നിയമം കർശനമായി നടപ്പിലാക്കിയതിലൂടെ, നാടുകടന്ന കുറ്റവാളികളുടെ ₹17,874 കോടി രൂപയുടെ സ്വത്തുക്കൾ 2019 നും 2026 നും ഇടയിൽ മോദി ഗവൺമെന്റ് കണ്ടുകെട്ടി
രാജ്യം വിട്ട സാമ്പത്തിക കുറ്റവാളികളിൽ നിന്ന് വീണ്ടെടുത്ത ഫണ്ട് ഉൾപ്പെടെ ₹18,762 കോടി രൂപയുടെ തുക 2019 നും 2026 നും ഇടയിൽ തിരികെ പിടിച്ചെടുക്കാൻ സാധിച്ചു
പേരും വിലാസവും മ
प्रविष्टि तिथि:
04 AUG 2026 1:15PM by PIB Thiruvananthpuram
നാടുവിട്ടു ഒളിച്ചോടിയ കുറ്റവാളികൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചുകൊണ്ട്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷായുടെ മാർഗ്ഗനിർദ്ദേശത്തിലും 2019 മുതൽ 36 രാജ്യങ്ങളിൽ നിന്നായി 274 കുറ്റവാളികളെ ഇന്ത്യ തിരികെ എത്തിച്ചു. ഇത്തരക്കാർക്കെതിരായ നടപടികൾ ശക്തമാക്കുന്നതിനായി 2018-ൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ' നാടുവിടുന്ന സാമ്പത്തിക കുറ്റവാളികൾക്കെതിരെയുള്ള നിയമം ' (Fugitive Economic Offenders Act) നടപ്പിലാക്കിയിരുന്നു. ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷായുടെ മാർഗ്ഗനിർദ്ദേശത്തിൽ, ഇന്ത്യ ഒരു സംയോജിത സാങ്കേതിക അധിഷ്ഠിത മാതൃക വികസിപ്പിച്ചെടുക്കുകയും, ഇത് കർശന നടപടികൾക്കും കുറ്റവാളികളെ തിരികെ കൊണ്ടുവരുന്നതിനും വഴിയൊരുക്കുകയും ചെയ്തു.
2014-ന് മുമ്പ് രാജ്യത്തെ കുറ്റവാളികളെ കൈമാറുന്നതിനുള്ള നിയമങ്ങൾ പഴയതായിരുന്നു. 37 രാജ്യങ്ങളുമായി മാത്രമാണ് ഇന്ത്യയ്ക്ക് കരാറുകൾ ഉണ്ടായിരുന്നത്. സാമ്പത്തിക കുറ്റവാളികളെ കൈകാര്യം ചെയ്യാനോ അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനോ പ്രത്യേക നിയമങ്ങൾ ഉണ്ടായിരുന്നില്ല. 2004 നും 2013 നും ഇടയിൽ പ്രതിവർഷം ശരാശരി 4 കുറ്റവാളികളെ മാത്രമാണ് ഇന്ത്യയ്ക്ക് വിട്ടുകിട്ടിയത്; അന്ന് 110 അപേക്ഷകൾ തീർപ്പാകാതെ കിടന്നിരുന്നു. അപൂർണ്ണമായ രേഖകളും മന്ദഗതിയിലുള്ള നടപടികളും കാരണം വിദേശ കോടതികൾ പലപ്പോഴും ഇന്ത്യയുടെ അപേക്ഷകൾ തള്ളിക്കളഞ്ഞു. ഇന്ത്യയുടെ കുറ്റവാളി കൈമാറൽ ശ്രമങ്ങൾക്ക് ഇരട്ട വിചാരണ നിരോധനം, ഇരു രാജ്യങ്ങളിലും കുറ്റകൃത്യമായിരിക്കണം ഉൾപ്പെടെയുള്ള നിയമപരവും നീതിന്യായപരവുമായ തടസ്സങ്ങൾ നേരിടേണ്ടിവന്നു, ഇത് പലപ്പോഴും കുറ്റവാളി കൈമാറൽ അപേക്ഷകൾ നിരസിക്കുന്നതിലേക്ക് നയിച്ചു. കൂടാതെ, ആഭ്യന്തര മന്ത്രാലയത്തിനും മറ്റ് വകുപ്പുകൾക്കും ഇടയിൽ ഫലപ്രദമായ ഏകോപനത്തിന്റെയും ഏകീകൃത തന്ത്രത്തിന്റെയും അഭാവം ഈ നടപടികളിലെ പുരോഗതിയെ തടസ്സപ്പെടുത്തി. ഒളിച്ചോടിയവരെക്കുറിച്ചുള്ള വിവരങ്ങൾ പങ്കിടൽ, സ്ഥലം കണ്ടെത്തൽ , റെഡ് കോർണർ നോട്ടീസുകൾ പുറപ്പെടുവിക്കൽ എന്നിവയും മന്ദഗതിയിലായിരുന്നു.
ഒളിച്ചോടിയ കുറ്റവാളികളെ തിരികെ കൊണ്ടുവരാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി മുൻ ഗവൺമെന്റുകൾക്ക് ഇല്ലായിരുന്നു;എന്നാൽ മോദി ഗവണ്മെന്റ് ഇതിനെ ഒരു 'ദേശീയ മുൻഗണനയായി' മാറ്റി. ആഗോള സഹകരണം, ശക്തമായ ഏകോപനം, മികച്ച നയതന്ത്രം എന്നിവയിലൂടെ പ്രവർത്തനങ്ങൾ വേഗത്തിലാക്കി.നാടുവിട്ടു ഒളിച്ചോടിയ കുറ്റവാളികളുടെ വിഷയം രാജ്യത്തിന്റെ പരമാധികാരം, സാമ്പത്തിക സ്ഥിരത, ക്രമസമാധാനം, ദേശീയ സുരക്ഷ എന്നിവയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ശ്രീ അമിത് ഷാ വിശേഷിപ്പിച്ചിട്ടുണ്ട്.
2019-ൽ മോദി ഗവൺമെന്റ് എൻ.ഐ.എ ഭേദഗതി നിയമവും (NIA Amendment Act) യു.എ.പി.എ ഭേദഗതി നിയമവും (UAPA Amendment Act) പാസാക്കി. തുടർന്ന് 2020 മുതൽ, ഒളിച്ചോടിയ കുറ്റവാളികളെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കുന്ന പ്രക്രിയ ഒരു 'മിഷൻ മോഡിൽ' ഏറ്റെടുത്തു നടപ്പിലാക്കി. ഇതിന്റെ ഫലമായി, നിയമനടപടികളും അന്വേഷണങ്ങളും നിരോധിക്കപ്പെട്ട സംഘടനകളിൽ മാത്രം ഒതുങ്ങിനിൽക്കാതായി.പകരം വിദേശത്ത് പ്രവർത്തിക്കുന്ന ഭീകരർ, അവരുടെ സഹായികൾ , സാമ്പത്തിക ശൃംഖലകൾ, മറ്റ് പിന്തുണ സംവിധാനങ്ങൾ എന്നിവയെക്കൂടി ഉൾപ്പെടുത്തിക്കൊണ്ട് നടപടികളുടെ വ്യാപ്തി വർദ്ധിപ്പിച്ചു. ഇത് ഒളിച്ചോടിയ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും അവരുടെ ശൃംഖലകൾ തകർക്കാനുമുള്ള ഇന്ത്യയുടെ ശേഷിയെ ഗണ്യമായി വർദ്ധിപ്പിച്ചു.
ഒളിച്ചോടിയ കുറ്റവാളികളുമായി ബന്ധപ്പെട്ട പ്രത്യേക വ്യവസ്ഥകൾ ഉൾപ്പെടുത്തിക്കൊണ്ട് മോദി ഗവണ്മെന്റ്2024-ൽ, മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾ നടപ്പിലാക്കി. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ (BNSS) 355, 356 വകുപ്പുകൾ ചരിത്രത്തിലാദ്യമായി കുറ്റവാളികളുടെ അസാന്നിധ്യത്തിലും വിചാരണ നടത്താൻ (trial in absentia) വ്യവസ്ഥ ചെയ്യുന്നു. ഇത് വഴി ഒളിച്ചോടിയ പ്രതിയുടെ അസാന്നിധ്യത്തിലും വിചാരണ മുതൽ ശിക്ഷാവിധി വരെയുള്ള സമ്പൂർണ്ണ നീതിന്യായ പ്രക്രിയകൾ പൂർത്തിയാക്കാൻ സാധിക്കുന്നു.
2022-ൽ, ഇന്ത്യ 90-ാമത് ഇന്റർപോൾ ജനറൽ അസംബ്ലിക്ക് ആതിഥേയത്വം വഹിച്ചു. ഈ യോഗത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷാ ആഗോള പോലീസിംഗിന്റെ മൂന്ന് പ്രധാന സ്തംഭങ്ങളായ ആശയവിനിമയം (Communication), സഹകരണം (Collaboration), പങ്കാളിത്തം (Cooperation) എന്നിവയുടെ പ്രാധാന്യം എടുത്തുപറഞ്ഞു. ഇന്ത്യയും ആഗോള ക്രമസമാധാന ഏജൻസികളും തമ്മിലുള്ള ഏകോപനം, ബന്ധം, വിവരകൈമാറ്റം എന്നിവ ശക്തമാക്കുന്നതിനായി, 2025 ജനുവരിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി 'ഭാരത് പോൾ' (BHARATPOL) ഉദ്ഘാടനം ചെയ്തു.
സി.ബി.ഐ , സംസ്ഥാന പോലീസ് ആസ്ഥാനങ്ങൾ (ഇന്റർപോൾ ലൈസൺ ഓഫീസർമാർ - ILOs വഴി), ജില്ലാ പോലീസ് ആസ്ഥാനങ്ങൾ എന്നിവയെ ഒരൊറ്റ പ്ലാറ്റ്‌ഫോമിലേക്ക് സംയോജിപ്പിച്ചുകൊണ്ട് 'ഭാരത് പോൾ' സമഗ്രമായ ഒരു വിവര സാങ്കേതിക ശൃംഖല സൃഷ്ടിച്ചു. ഈ സംരംഭത്തിന് കീഴിൽ, സംസ്ഥാന-കേന്ദ്ര ഏജൻസികളുടെ 1,400-ലധികം യൂണിറ്റുകൾ പോർട്ടൽ വഴി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു, ഇത് തടസ്സമില്ലാത്ത വിവരവിനിമയം ഉറപ്പാക്കുന്നു.
ഇതിന്റെ ഫലമായി, സി.ബി.ഐയും മറ്റ് ക്രമസമാധാന പാലന ഏജൻസികളും തമ്മിലുള്ള വിവരകൈമാറ്റത്തിനുള്ള സമയം ഗണ്യമായി കുറഞ്ഞു. ഇന്ന്, സി.ബി.ഐ ആവശ്യപ്പെടുന്ന വിവരങ്ങൾ മറ്റ് ഏജൻസികൾ സാധാരണയായി 10 മുതൽ 20 ദിവസത്തിനുള്ളിലും, ചില കേസുകളിൽ 3 മുതൽ 10 ദിവസത്തിനുള്ളിലും കൈമാറുന്നുണ്ട്. ഇത് അന്വേഷണങ്ങളുടെയും കുറ്റവാളികളെ വിട്ടുകിട്ടുന്നതിനുള്ള നടപടികളുടെയും കാര്യക്ഷമത വൻതോതിൽ വർദ്ധിപ്പിച്ചു. ഈ ദിശയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി ഇതുവരെ ആകെ 5 പ്രധാന യോഗങ്ങൾ വിളിച്ചുചേർക്കുകയുണ്ടായി.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പി.എം.എൽ.എ) മോദി സർക്കാർ കൂടുതൽ കർശനമായി നടപ്പിലാക്കിയിട്ടുണ്ട്. പി.എം.എൽ.എ കർശനമായി നടപ്പിലാക്കിയതിലൂടെ, 2019-നും 2026-നും ഇടയിൽ ഒളിവിൽ പോയ കുറ്റവാളികളുടെ 17,874 കോടി രൂപ വിലമതിക്കുന്ന ആസ്തികൾ മോദി സർക്കാർ കണ്ടുകെട്ടി. ഒളിവിൽ കഴിയുന്ന കുറ്റവാളികളെ കണ്ടെത്തുന്നതിനും പിടികൂടുന്നതിനുമുള്ള അന്താരാഷ്ട്ര ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിനായി, സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ) ഒരു പ്രത്യേക ആഗോള പ്രവർത്തന കേന്ദ്രം സ്ഥാപിച്ചു. ഇൻ്റർപോളിലൂടെ ലോകമെമ്പാടുമുള്ള പൊലീസ് ഏജൻസികളുമായി ഈ കേന്ദ്രം തത്സമയം ഏകോപനം നടത്തുന്നതിനാൽ, ഒളിവിൽ കഴിയുന്ന കുറ്റവാളികളെ വേഗത്തിൽ കണ്ടെത്താനും പിടികൂടാനും സാധിക്കുന്നു. വിവരങ്ങളുടെ ദ്രുതഗതിയിലുള്ള കൈമാറ്റം സുഗമമാക്കുന്നതിനായി, എല്ലാ സംസ്ഥാനങ്ങളിലും എല്ലാ കേന്ദ്ര അന്വേഷണ ഏജൻസികളിലും സി.ബി.ഐ. ഇൻ്റർപോൾ കോൺടാക്റ്റ് ഓഫീസർമാരെ നിയോഗിച്ചിട്ടുണ്ട്. ഇതിലൂടെ ഒളിവിൽ കഴിയുന്ന കുറ്റവാളികളുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിൽ ഏകോപനവും അന്താരാഷ്ട്ര സഹകരണവും ഗണ്യമായി വർദ്ധിപ്പിച്ചിട്ടുണ്ട്.
ഇൻ്റർപോൾ റെഡ് കോർണർ നോട്ടീസുകളുടെ എണ്ണത്തിൽ സമീപ വർഷങ്ങളിൽ ഗണ്യമായ വർദ്ധനവുണ്ടായിട്ടുണ്ട്. 2022-ൽ 40, 2023-ൽ 100, 2024-ൽ 107, 2025-ൽ 112 എന്നിങ്ങനെ റെഡ് കോർണർ നോട്ടീസുകൾ പുറപ്പെടുവിച്ചപ്പോൾ, 2026-ൽ മാത്രം ഇതുവരെ 182 നോട്ടീസുകൾ പുറപ്പെടുവിച്ചുകഴിഞ്ഞു. ഒളിവിൽ കഴിയുന്ന കുറ്റവാളികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിനായി, അത്തരം കുറ്റവാളികളുടെ കൃത്യമായ സ്ഥാനം നിർണ്ണയിക്കാൻ 'ഓപ്പറേഷൻ ത്രിശൂൽ' ആരംഭിച്ചു. ഈ സംരംഭത്തിന് കീഴിൽ, ഇൻ്റർപോളിൻ്റെ സഹായത്തോടെ ഉപഗ്രഹ വിവരങ്ങൾ, നിരീക്ഷണം, ഡിജിറ്റൽ അടയാളങ്ങളുടെ അപഗ്രഥനം എന്നിവ ഉപയോഗിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന കുറ്റവാളികളുടെ കേന്ദ്രങ്ങൾ കണ്ടെത്തി. പല കുറ്റവാളികളും വിദേശത്ത് താമസിക്കുമ്പോൾ അവരുടെ പേരും തിരിച്ചറിയൽ വിവരങ്ങളും മാറ്റിയിരുന്നു. എന്നിരുന്നാലും, നൂതന സാങ്കേതികവിദ്യയുടെയും പ്രൊഫൈൽ മാപ്പിംഗിൻ്റെയും ഉപയോഗത്തിലൂടെ ഇന്ത്യൻ ഏജൻസികൾക്ക് അവരെ തിരിച്ചറിയാനും കണ്ടെത്താനും സാധിച്ചു. കോടതി നടപടികൾക്കായി വീഡിയോ കോൺഫറൻസിംഗ് ഉൾപ്പെടെയുള്ളവ പ്രയോജനപ്പെടുത്തിക്കൊണ്ട് കൈമാറ്റ നടപടികൾ വേഗത്തിലാക്കാനും സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഇത് നിയമനടപടികൾ വേഗത്തിലാക്കാൻ സഹായിച്ചു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഒളിവിലുള്ള 401 കുറ്റവാളികൾക്കെതിരെ റെഡ് കോർണർ നോട്ടീസുകൾ പുറപ്പെടുവിച്ചിട്ടുണ്ട്.
വർഷം തിരിച്ചുള്ള കണക്കുകൾ പ്രകാരം, 2019-നും 2026-നും ഇടയിൽ ഒളിവിലുള്ള 274 കുറ്റവാളികളെ തിരികെ നാട്ടിലെത്തിച്ചു.
| കുറ്റകൃത്യ വിഭാഗം |
2019
|
2020
|
2021
|
2022
|
2023
|
2024
|
2025
|
2026
(ജൂലൈ വരെ))
|
ആകെ
|
|
തട്ടിപ്പ് / സാമ്പത്തിക കുറ്റകൃത്യങ്ങൾ
|
-
|
-
|
-
|
01
|
-
|
04
|
03
|
01
|
09
|
|
തീവ്രവാദ / രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ / നാർക്കോ-തീവ്രവാദം
|
-
|
-
|
01
|
04
|
02
|
04
|
05
|
01
|
17
|
|
സംഘടിത കുറ്റകൃത്യങ്ങൾ / ഗുണ്ടാപ്രവർത്തനം / പണംതട്ടിയെടുക്കൽ
|
01
|
01
|
-
|
04
|
03
|
05
|
14
|
14
|
42
|
|
കൊലപാതകം / കവർച്ച / അക്രമാസക്ത കുറ്റകൃത്യങ്ങൾ
|
06
|
06
|
03
|
11
|
07
|
11
|
09
|
09
|
62
|
|
ലൈംഗിക കുറ്റകൃത്യങ്ങൾ / ബലാത്സംഗം / പോക്‌സോ
|
02
|
-
|
04
|
13
|
04
|
15
|
13
|
02
|
53
|
| മയക്കുമരുന്ന് / എൻ.ഡി.പി.എസ്. / മയക്കുമരുന്ന് കടത്ത് |
-
|
-
|
02
|
01
|
-
|
01
|
07
|
05
|
16
|
| കള്ളക്കടത്ത് / കള്ളനോട്ട് / സൈബർ കുറ്റകൃത്യങ്ങൾ / നിരോധിത വസ്തുക്കളുടെ കടത്ത് |
-
|
-
|
04
|
02
|
-
|
02
|
02
|
02
|
12
|
| മനുഷ്യക്കടത്ത് / തട്ടിക്കൊണ്ടുപോകൽ |
-
|
-
|
01
|
01
|
04
|
01
|
08
|
03
|
18
|
| മറ്റ് കുറ്റകൃത്യങ്ങൾ |
-
|
-
|
08
|
03
|
17
|
00
|
09
|
08
|
45
|
| ആകെ |
09
|
07
|
23
|
40
|
37
|
43
|
70
|
45
|
274
|
|
|
കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷായുടെ മാർഗ്ഗനിർദ്ദേശപ്രകാരം, കുറ്റവാളികളെ വിട്ടുകിട്ടുന്നതിനുള്ള അപേക്ഷകൾ ഇപ്പോൾ കൂടുതൽ പ്രൊഫഷണലായും മാനദണ്ഡങ്ങൾ പാലിച്ചുമാണ് തയ്യാറാക്കുന്നത്. കൂടാതെ, അപേക്ഷ സ്വീകരിക്കുന്ന രാജ്യത്തിൻ്റെ രേഖാപരമായ ആവശ്യകതകളും നിയമപരമായ പ്രതീക്ഷകളും സൂക്ഷ്മമായി പരിഗണിച്ചശേഷമാണ് രേഖാമൂലമുള്ള ഉറപ്പുകൾ നൽകുന്നത്.
ഭീകരവാദം, ഗുണ്ടാപ്രവർത്തനങ്ങൾ, സാമ്പത്തിക കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന് കേസുകൾ എന്നിവയിൽ തിരയപ്പെടുന്നവരും കൊലപാതകം, ബലാത്സംഗം, പോക്സോ നിയമം എന്നിവയുമായി ബന്ധപ്പെട്ട കേസുകളിൽ ഉൾപ്പെട്ടവരുമാണ് ഇന്ത്യയിലേക്ക് തിരികെ എത്തിച്ച കുറ്റവാളികളിൽ ഉൾപ്പെടുന്നത്.
ഒളിവിലുള്ള കുറ്റവാളികളെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കുന്നതിനുള്ള ദൗത്യം ഭീകരവാദം, ഖാലിസ്ഥാൻ അനുകൂല തീവ്രവാദം, ഗുണ്ടാ-ഭീകര ബന്ധങ്ങൾ, മയക്കുമരുന്ന് കടത്ത്, സൈബർ തട്ടിപ്പ്, കള്ളനോട്ട് എന്നിവയുമായി ബന്ധപ്പെട്ട കേസുകളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. സങ്കീർണ്ണമായ ഭീകരവാദ കേസുകൾ പിന്തുടരുന്നതിൽ ഇന്ത്യയുടെ ദൃഢനിശ്ചയത്തിൻ്റെയും സുസ്ഥിരമായ നിയമ- നയതന്ത്ര ശ്രമങ്ങളുടെയും ശ്രദ്ധേയമായ ഉദാഹരണമാണ് അമേരിക്കയിൽ നിന്നുള്ള തഹാവൂർ ഹുസൈൻ റാണയുടെ കൈമാറ്റം. ജമ്മു കശ്മീരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ, വിദേശത്തിരുന്ന് പ്രവർത്തിച്ചിരുന്ന ഒളിവിലുള്ള കുറ്റവാളികളെ ഭീകരവാദം, നാർക്കോ-ഭീകരവാദം, അതിർത്തി കടന്നുള്ള പിന്തുണാ ശൃംഖലകൾ എന്നിവ നിലനിർത്താൻ ഉപയോഗിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ഒളിവിലുള്ള കുറ്റവാളികളെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കുന്നതിൽ കൈവരിച്ച വിജയം യാദൃശ്ചികമായി സംഭവിച്ചതല്ല, മറിച്ച് വിശ്വാസ്യത, സമഗ്രമായ നിയമ തയ്യാറെടുപ്പുകൾ, സുസ്ഥിരമായ നയതന്ത്ര ശ്രമങ്ങൾ, തുടർച്ചയായ തുടർനടപടികൾ എന്നിവയുടെ ഫലമാണ്. ആഭ്യന്തര തലത്തിൽ, ഇൻ്റലിജൻസ് ബ്യൂറോ (IB), സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (CBI), റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് (R&AW), നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (NIA), എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ED), വിദേശകാര്യ മന്ത്രാലയം (MEA), നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (NCB), ഡയറക്ടറേറ്റ് ജനറൽ ഓഫ് ഗുഡ്സ് ആൻഡ് സർവീസസ് ടാക്സ് ഇൻ്റലിജൻസ് (DGGI), സംസ്ഥാന പോലീസ് സേനകൾ എന്നിവ തമ്മിലുള്ള അടുത്ത ഏകോപനമാണ് ഈ ശ്രമങ്ങൾക്ക് കരുത്തേകിയത്. ഒളിവിലുള്ള കുറ്റവാളികളെ തിരികെ കൊണ്ടുവരുന്നതിനും ഇരകൾക്ക് വേഗത്തിൽ നീതി ഉറപ്പാക്കുന്നതിനും കേന്ദ്ര-സംസ്ഥാന ഏജൻസികൾ ഒറ്റക്കെട്ടായി പ്രവർത്തിച്ചുകൊണ്ടുള്ള യഥാർത്ഥ "മുഴുവൻ സർക്കാർ സംവിധാനത്തിൻ്റെയും" സമീപനത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.
2026 ജനുവരിയിൽ ഇൻ്റലിജൻസ് ബ്യൂറോയുടെ (IB) മൾട്ടി ഏജൻസി സെൻ്ററിന് (MAC) കീഴിൽ ഒരു സ്റ്റാൻഡിംഗ് ഫോക്കസ് ഗ്രൂപ്പ് രൂപീകരിച്ചത് ഒളിവിലുള്ള കുറ്റവാളികളെ കണ്ടെത്തുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള ഇന്ത്യയുടെ സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്തുന്ന സുപ്രധാന സ്ഥാപനപരമായ ചുവടുവെയ്പ്പാണ്. ഒളിവിലുള്ള കുറ്റവാളികളുടെ കേസുകൾക്ക് മുൻഗണന നിശ്ചയിക്കൽ, മാനദണ്ഡങ്ങൾ പാലിച്ചുള്ള ഡോസിയറുകൾ തയ്യാറാക്കൽ, വിവരങ്ങളിലെ വിടവുകൾ നികത്തൽ, വിദേശ പങ്കാളികളുമായി തുടർനടപടികൾ ഉറപ്പാക്കൽ, സംസ്ഥാന ഏജൻസികൾ ആരംഭിച്ച കേസുകൾക്ക് ദേശീയതലത്തിലുള്ള പിന്തുണ നൽകൽ എന്നിവയാണ് ഈ ഗ്രൂപ്പിൻ്റെ പ്രധാന ചുമതലകൾ. വിദേശത്തിരുന്ന് പ്രവർത്തിക്കുന്ന ഒളിവിലുള്ള കുറ്റവാളികൾ നിർജ്ജീവമായ കേസ് ഫയലുകളല്ല, മറിച്ച് തുടർച്ചയായതും ഏകോപിതവും മുൻകൈയെടുത്തുള്ളതുമായ നടപടികൾ ആവശ്യമായ സജീവമായ സുരക്ഷാഭീഷണികളാണെന്ന് ഈ നടപടികൾ വ്യക്തമാക്കുന്നു.
കുറിപ്പ് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
(रिलीज़ आईडी: 2294331)
आगंतुक पटल : 42
इस विज्ञप्ति को इन भाषाओं में पढ़ें:
हिन्दी
,
Bengali
,
Bengali-TR
,
Odia
,
Khasi
,
English
,
Urdu
,
Marathi
,
Nepali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu_Vw
,
Telugu
,
Kannada