പ്രധാനമന്ത്രിയുടെ ഓഫീസ്
കോമൺവെൽത്ത് ഗെയിംസ് 2026-ൽ വനിതകളുടെ ഷോട്ട്പുട്ട് F57-ൽ വെങ്കലം നേടിയ ശിൽപ്പ കഞ്ചുഗാരകോപ്പലു ശൈലയ്ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം
പോസ്റ്റഡ് ഓണ്‍:
28 JUL 2026 2:14PM by PIB Thiruvananthpuram
ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസ് 2026-ൽ വനിതകളുടെ ഷോട്ട്പുട്ട് F57 ഫൈനലിൽ വെങ്കലം നേടിയ ശിൽപ്പ കഞ്ചുഗാരകോപ്പലു ശൈലയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഏറ്റവും മികച്ച വ്യക്തിഗത പ്രകടനത്തിലൂടെയാണു ശിൽപ്പ ഈ നേട്ടം കൈവരിച്ചത് എന്നത് ഇതിന്റെ മാറ്റു കൂട്ടുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു.
ഈ മികച്ച നേട്ടത്തിന് ശ്രീ മോദി അവരെ അനുമോദിച്ചു.
പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:
“2026-ലെ കോമൺവെൽത്ത് ഗെയിംസിൽ ശിൽപ്പ കഞ്ചുഗാരകോപ്പലു ശൈലയുടെ മിന്നും പ്രകടനം!
വനിതകളുടെ ഷോട്ട്പുട്ട് F57 ഫൈനലിൽ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനത്തോടെ വെങ്കലം കരസ്ഥമാക്കിയ ശിൽപ്പയ്ക്ക് അഭിനന്ദനങ്ങൾ. ഇതു തീർച്ചയായും പ്രശംസനീയമായ നേട്ടമാണ്.
#CWG2026”
***
NK
( റിലീസ് ഐ.ഡി: 2290349)
സന്ദര്‍ശക കൗണ്ടര്‍ : 31
ഈ റിലീസ് വായിക്കുക:
Tamil
,
Telugu
,
Kannada
,
Assamese
,
Odia
,
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Bengali-TR
,
Manipuri
,
Punjabi
,
Gujarati