പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി യുകെ വിദേശകാര്യ സെക്രട്ടറി
प्रविष्टि तिथि:
04 JUN 2026 9:37PM by PIB Thiruvananthpuram
യുകെ വിദേശകാര്യ സെക്രട്ടറി ഇവെറ്റ് കൂപ്പർ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിക്കുകയും ഇരു രാജ്യങ്ങൾക്കും അഭൂതപൂർവമായ വളർച്ചാ അവസരങ്ങൾ തുറന്നുനൽകിയ, സമീപകാലത്തെ ഇന്ത്യ-യുകെ പങ്കാളിത്തം കൂടുതൽ ശക്തമാക്കിയതിനെ അഭിനന്ദിക്കുകയും ചെയ്തു.
ഇന്ത്യ-യുകെ വിഷൻ 2035 ഈ പങ്കാളിത്തത്തിന് തുടർന്നും വഴികാട്ടുമെന്നും ആഗോള നന്മയ്ക്കായുള്ള സംയുക്ത ശ്രമങ്ങളെ ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി ഉറപ്പിച്ചുപറഞ്ഞു.
പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:
"യുകെ വിദേശകാര്യ സെക്രട്ടറി ഇവെറ്റ് കൂപ്പറുമായി കൂടിക്കാഴ്ച നടത്താൻ സാധിച്ചതിൽ സന്തോഷം. സമീപകാലത്ത് ഇന്ത്യ-യുകെ പങ്കാളിത്തം കൂടുതൽ ശക്തമാക്കിയതിനെ അഭിനന്ദിക്കുന്നു. ഇത് ഇരുരാജ്യങ്ങൾക്കും അഭൂതപൂർവ്വമായ വളർച്ചാ അവസരങ്ങളാണ് തുറന്നുനൽകിയിട്ടുള്ളത്.
ഇന്ത്യ-യുകെ വിഷൻ 2035 നമ്മുടെ പങ്കാളിത്തത്തിന് തുടർന്നും വഴികാട്ടിയാവുകയും ആഗോള നന്മയ്ക്കായുള്ള നമ്മുടെ സംയുക്ത ശ്രമങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യും. @YvetteCooperMP"
***
NK
(रिलीज़ आईडी: 2269148)
आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada