പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
പശ്ചിമേഷ്യയിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ചുള്ള അന്തർ മന്ത്രാലയ പത്രസമ്മേളനം
പോസ്റ്റഡ് ഓണ്‍:
29 MAY 2026 7:22PM by PIB Thiruvananthpuram
പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സങ്കീർണ്ണമായ സാഹചര്യങ്ങൾക്കിടയിലും, പൗരന്മാർക്ക് കൃത്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ ഇന്ത്യാ ഗവൺമെൻ്റ് തുടരുന്നു . ഇതിൻ്റെ ഭാഗമായി ഇന്ന് നാഷണൽ മീഡിയ സെൻ്ററിൽ ഒരു വാർത്താസമ്മേളനം സംഘടിപ്പിച്ചു. പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഇന്ധന ലഭ്യതയെക്കുറിച്ചും പ്രധാന മേഖലകളിൽ സ്ഥിരത നിലനിർത്താൻ സ്വീകരിച്ചുവരുന്ന നടപടികളെക്കുറിച്ചും വിശദീകരിച്ചു.
ഊർജ്ജ വിതരണവും ഇന്ധന ലഭ്യതയും:
പശ്ചിമേഷ്യയിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ പെട്രോളിയം ഉൽപ്പന്നങ്ങളുടെയും എൽപിജിയുടെയും തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കാൻ സ്വീകരിച്ച നടപടികൾ വിശദീകരിച്ചുകൊണ്ട്, നിലവിലെ ഇന്ധന വിതരണ സാഹചര്യത്തെക്കുറിച്ച് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം വിശദീകരിച്ചു :
പൊതുജനങ്ങൾക്കുള്ള നിർദ്ദേശങ്ങളും ബോധവൽക്കരണവും
* പെട്രോൾ, ഡീസൽ, എൽ.പി.ജി എന്നിവയുടെ ലഭ്യത ഉറപ്പാക്കാൻ ഗവൺമെൻ്റ് എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. അതിനാൽ, പരിഭ്രാന്തരായി ഇവ അമിതമായി വാങ്ങി സൂക്ഷിക്കുന്ന പ്രവണത പൊതുജനങ്ങൾ ഒഴിവാക്കേണ്ടതാണ്.
* വ്യാജപ്രചാരണങ്ങളിൽ ജാഗ്രത പുലർത്തുക; കൃത്യമായ വിവരങ്ങൾക്കായി ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കുക.
* എൽ.പി.ജി ഉപഭോക്താക്കൾ വിതരണ കേന്ദ്രങ്ങൾ നേരിട്ട് സന്ദർശിക്കുന്നത് ഒഴിവാക്കിക്കൊണ്ട് ബുക്കിങ്ങിനായി ഡിജിറ്റൽ മാർഗ്ഗം പരമാവധി പ്രയോജനപ്പെടുത്താൻ അഭ്യർത്ഥിക്കുന്നു.
* പി.എൻ.ജി (PNG), ഇലക്ട്രിക് അല്ലെങ്കിൽ ഇൻഡക്ഷൻ കുക്ക്‌ടോപ്പുകൾ പോലുള്ള ബദൽ ഇന്ധന മാർഗ്ഗങ്ങൾ സ്വീകരിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.
* ഗണ്യമായ തോതിൽ വാങ്ങുന്നവരും വ്യാവസായിക ഉപഭോക്താക്കളും അനുവദനീയ ഇന്ധന സംഭരണ മാർഗ്ഗത്തിലൂടെ മാത്രം ഡീസൽ വാങ്ങുക
* നിലവിലെ സാഹചര്യം കണക്കിലെടുത്ത്, ദൈനംദിന ജീവിതത്തിൽ ഊർജ്ജം സംരക്ഷണത്തിന് ആവശ്യമായ എല്ലാ ശ്രമങ്ങളും നടത്താൻ പൗരന്മാരോട് അഭ്യർത്ഥിക്കുന്നു.
ഗവൺമെൻ്റിൻ്റെ തയ്യാറെടുപ്പും വിതരണ നിയന്ത്രണ നടപടികളും:
* നിലവിലുള്ള ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിലും, ഗാർഹിക എൽ.പി.ജി, ഗാർഹിക പി.എൻ.ജി, സി.എൻ.ജി (ഗതാഗതം) എന്നിവയുടെ 100% വിതരണവും ഗവൺമെൻ്റ ് ഉറപ്പാക്കിയിട്ടുണ്ട്.
* വാണിജ്യ എൽ.പി.ജി വിതരണത്തിൽ ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മുൻഗണന നൽകിയിട്ടുണ്ട്. ഇതുകൂടാതെ ഫാർമ, സ്റ്റീൽ, ഓട്ടോമൊബൈൽ, വിത്ത്, കൃഷി തുടങ്ങിയ മേഖലകൾക്കും മുൻഗണന നൽകിയിട്ടുണ്ട്. ഇതിനുപുറമേ, അതിഥി തൊഴിലാളികൾക്കുള്ള 5 കിലോഗ്രാം എഫ്.ടി.എൽ (FTL) സിലിണ്ടറുകളുടെ വിതരണം 2026 മാർച്ച് 2, 3 തീയതികളിലെ ശരാശരി പ്രതിദിന വിതരണത്തിൻ്റെ അടിസ്ഥാനത്തിൽ ഇരട്ടിയാക്കിയിട്ടുണ്ട്.
•വിതരണ-ആവശ്യകത മേഖലകളിൽ ഗവൺമെൻ്റ് ഇതിനകം തന്നെ നിരവധി യുക്തിസഹമായ പരിഷ്കരണ നടപടികൾ നടപ്പിലാക്കിയിട്ടുണ്ട്. ഇതിൽ റിഫൈനറി ഉൽപ്പാദനം വർദ്ധിപ്പിക്കുക, സിലിണ്ടർ ബുക്കിംഗ് കാലാവധി നഗരപ്രദേശങ്ങളിൽ 21-ൽ നിന്ന് 25 ദിവസമായും ഗ്രാമീണ മേഖലകളിൽ 45 ദിവസം വരെയായും ഉയർത്തുക, വിവിധ മേഖലകൾക്ക് മുൻഗണനാടിസ്ഥാനത്തിൽ വിതരണം ഉറപ്പാക്കുക എന്നിവ ഉൾപ്പെടുന്നു.
സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ, സ്ഥാപന സംവിധാനങ്ങൾ എന്നിവയുമായി നടത്തുന്ന ഏകോപിത ശ്രമങ്ങൾ:
•1955 ലെ അവശ്യവസ്തു നിയമവും 2000 ലെ എൽപിജി നിയന്ത്രണ ഉത്തരവും പ്രകാരം വിതരണം നിരീക്ഷിക്കാനും പൂഴ്ത്തിവയ്പ്പിനും കരിഞ്ചന്തയ്ക്കും എതിരെ നടപടിയെടുക്കാനും സംസ്ഥാന ഗവൺമെൻ്റ ുകൾക്ക് അധികാരം നൽകിയിട്ടുണ്ട്
•പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ വിതരണ സ്ഥിതി നിരീക്ഷിക്കുന്നതിലും നിയന്ത്രിക്കുന്നതിലും സംസ്ഥാന/കേന്ദ്രഭരണ പ്രദേശ ഗവൺമെൻ്റ ുകൾ പ്രാഥമിക പങ്ക് വഹിക്കേണ്ടതുണ്ട്. എല്ലാ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളോടും ഇത് സംബന്ധിച്ച് കത്തുകളിലൂടെയും വീഡിയോ സന്ദേശങ്ങളിലൂടെയും ഇന്ത്യാ ഗവൺമെൻ്റ് ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.
•പൗരന്മാർക്ക് ആവശ്യത്തിനുള്ള ഇന്ധന ലഭ്യത സംബന്ധിച്ച് ഉറപ്പുനൽകുന്നതിന് മുൻകൈയെടുത്ത് പൊതുജനങ്ങളെ അറിയിക്കേണ്ടതിൻ്റെ ആവശ്യകത കേന്ദ്ര ഗവൺമെൻ്റ ് വിവിധ കത്തുകളിലൂടെയും വീഡിയോ കോൺഫറൻസുകളിലൂടെയും ഊന്നിപ്പറഞ്ഞിട്ടുണ്ട്.
•കൂടാതെ 26.05.2026 ലെ കത്തിലൂടെ ഇന്ത്യാ ഗവൺമെൻ്റ ് എല്ലാ സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാരോട് ജില്ലാ തിരിച്ചുള്ള എച്ച്എസ്ഡി/എംഎസ് വില്പന നിരീക്ഷിക്കാനും അവലോകനം ചെയ്യാനും, പ്രധാന വ്യാവസായിക/ ഗതാഗത ഇടനാഴികൾക്ക് സമീപമുള്ള പ്രദേശങ്ങളിലെ പരിശോധനകളും നിർവ്വഹണ പ്രവർത്തനങ്ങളും ശക്തമാക്കാനും, വ്യാവസായിക, വാണിജ്യ ഉപഭോക്താക്കൾ ചില്ലറ വിൽപ്പന ശാലകളിൽ നിന്നും എച്ച്എസ്ഡി/എച്ച്എസ്ഡി അനധികൃതമായി വാങ്ങുന്നത് തടയാനും നിയമലംഘകർക്കെതിരെ ഉടനടി ശിക്ഷാ നടപടികൾ ആരംഭിക്കാനും അഭ്യർത്ഥിച്ചു.
പരിശോധന, നിരീക്ഷണ നടപടികൾ:
• പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുടെ പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയുന്നതിനായി രാജ്യത്തുടനീളം പരിശോധന നടപടികൾ തുടരുന്നു.
•എൽപിജി അധിഷ്ഠിത പരിശോധനകൾ :കഴിഞ്ഞ 4 ദിവസത്തിനുള്ളിൽ, രാജ്യത്തുടനീളം 6500-ലധികം റെയ്ഡുകൾ നടത്തി, 380-ലധികം സിലിണ്ടറുകൾ പിടിച്ചെടുത്തു, 5 എഫ്‌ഐആർ രജിസ്റ്റർ ചെയ്തു, 2 പേരെ അറസ്റ്റ് ചെയ്തു.
•പെട്രോൾ, ഡീസൽ അനുബന്ധ പരിശോധനകൾ - കഴിഞ്ഞ 2 ദിവസത്തിനുള്ളിൽ, ഏകദേശം 900 റെയ്ഡുകൾ നടത്തി, അതിൽ 417 ലിറ്റർ പെട്രോളും 75715 ലിറ്റർ ഡീസലും പിടിച്ചെടുത്തു. 12 എഫ്‌ഐആർ രജിസ്റ്റർ ചെയ്തു, രാജ്യത്തുടനീളം 15 പേരെ അറസ്റ്റ് ചെയ്തു.
• പൊതുമേഖല എണ്ണ വിപണന കമ്പനി അധികൃതർ നടത്തുന്ന അപ്രതീക്ഷിത പരിശോധനകളും തുടരുന്നു
•എൽപിജി വിതരണകേന്ദ്രം - കഴിഞ്ഞ 4 ദിവസത്തിനുള്ളിൽ, 800-ലധികം എൽപിജി വിതരണ കേന്ദ്രങ്ങളിൽ പരിശോധനകൾ നടത്തി. 45 എൽപിജി വിതരണ കേന്ദ്രങ്ങൾക്ക് പിഴ ചുമത്തി.
റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ - കഴിഞ്ഞ 4 ദിവസത്തിനുള്ളിൽ, 4660-ലധികം റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ പരിശോധനകൾ നടത്തി. 73 റീട്ടെയിൽ ഔട്ട്‌ലെറ്റുകൾക്കും 562 റീട്ടെയിൽ ഔട്ട്‌ലെറ്റുകൾക്കും പിഴ ചുമത്തി.
എൽപിജി വിതരണം:
ആഭ്യന്തര എൽപിജി വിതരണ നില:
•നിലവിലുള്ള ഭൗമരാഷ്ട്രീയ സാഹചര്യം എൽപിജി വിതരണത്തെ ബാധിച്ചുകൊണ്ടിരിക്കുന്നു.
• വീടുകളിലേക്കുള്ള എൽപിജി വിതരണത്തിന് മുൻഗണന നൽകിയിട്ടുണ്ട്.
•എൽപിജി വിതരണ കേന്ദ്രങ്ങൾ ക്ഷാമം റിപ്പോർട്ട് ചെയ്തിട്ടില്ല.
• വ്യവസായ അടിസ്ഥാനത്തിലുള്ള ഓൺലൈൻ എൽപിജി ബുക്കിംഗുകൾ ഇന്നലെ 99% ആയി വർദ്ധിച്ചു.
•വഴിതിരിച്ചുവിടൽ തടയുന്നതിനായി ഡെലിവറി ഓതൻ്റിക്കേഷൻ കോഡ് (ഡിഎസി) അടിസ്ഥാനമാക്കിയുള്ള വിതരണം ഏകദേശം 96% ആയി വർദ്ധിച്ചു.
ഉപഭോക്താവിന്റെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഡിഎസി ലഭിക്കും.
•കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ ഏകദേശം 1.78 കോടി എൽപിജി സിലിണ്ടറുകളുടെ ബുക്കിംഗിനെതിരെ ഏകദേശം 1.80 കോടി എൽപിജി സിലിണ്ടറുകൾ വിതരണം ചെയ്തു.
വാണിജ്യ എൽപിജി വിതരണവും വിഹിത വിതരണ നടപടികളും:
• പരിഷ്കരണം അടിസ്ഥാനമാക്കിയുള്ള 10% ഉൾപ്പെടെ പ്രതിസന്ധിക്ക് മുമ്പുള്ള നിലവാരത്തിൻ്റെ 70% മൊത്തം വാണിജ്യ വിഹിതം അനുവദിക്കാൻ ഇന്ത്യാ ഗവൺമെൻ്റ ് തീരുമാനിച്ചു.
•കഴിഞ്ഞ 4 ദിവസങ്ങളിൽ ഏകദേശം 2.42 ലക്ഷം എണ്ണം 5 കിലോഗ്രാം എഫ്‌ടിഎൽ സിലിണ്ടറുകൾ വിറ്റു.
•ഇന്നലെ, ഏകദേശം 176 ക്യാമ്പുകളിലൂടെ ഏകദേശം 2537 എണ്ണം 5 കിലോഗ്രാം എഫ്‌ടിഎൽ സിലിണ്ടറുകൾ വിറ്റു.
•കഴിഞ്ഞ 4 ദിവസങ്ങളിൽ, ആകെ 29,814 മെട്രിക് ടൺ വാണിജ്യ എൽപിജി വിറ്റു.
•കഴിഞ്ഞ 4 ദിവസങ്ങളിൽ, പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ ഏകദേശം 954 മെട്രിക് ടൺ ഓട്ടോ എൽപിജി വിറ്റു.
പ്രകൃതിവാതക വിതരണവും PNG വിപുലീകരണ സംരംഭങ്ങളും:
· •ഉപഭോക്താക്കൾക്ക്,ഡി-പിഎൻജി, സിഎൻജി-ഗതാഗതം എന്നിവയുടെ 100% വിതരണത്തിലും മുൻഗണന നൽകിയിട്ടുണ്ട്.
·വളം പ്ലാൻ്റുകളിലേക്കുള്ള വാതക വിതരണം നിലവിൽ അവയുടെ ആറ് മാസത്തെ ശരാശരി ഉപഭോഗത്തിന്റെ 99 ശതമാനമാണ്.
•കൂടാതെ, സിജിഡി ശൃംഖല വഴിയുള്ള വിതരണങ്ങൾ ഉൾപ്പെടെ മറ്റ് വ്യാവസായിക, വാണിജ്യ മേഖലകളിലേക്കുള്ള വാതക വിതരണം 80% വരെ വർദ്ധിപ്പിച്ചിട്ടുണ്ട്.
· വാണിജ്യ എൽപിജി ലഭ്യതയുമായി ബന്ധപ്പെട്ട് ആശങ്കകൾ പരിഹരിക്കുന്നതിന് ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ, കാൻ്റീനുകൾ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങൾക്ക് PNG കണക്ഷനുകൾക്ക് മുൻഗണന നൽകാൻ CGD സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
· CGD ശൃംഖലകളുടെ വിപുലീകരണത്തിന് ആവശ്യമായ അനുമതി വേഗത്തിലാക്കാൻ സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ, കേന്ദ്ര മന്ത്രാലയങ്ങൾ എന്നിവയോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
• എൽപിജിയിൽ നിന്ന് പിഎൻജിയിലേക്ക് ദീർഘകാലാടിസ്ഥാനത്തിൽ മാറാൻ സഹായിക്കുമെങ്കിൽ, എല്ലാ സംസ്ഥാനങ്ങൾക്കും / യുടികൾക്കും വാണിജ്യ എൽപിജിയുടെ 10% അധികമായി അനുവദിക്കുമെന്ന് 18.03.2026 ലെ കത്തിലൂടെ കേന്ദ്ര ഗവൺമെൻ്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
· പിഎൻജി വിപുലീകരണ പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട അധിക വാണിജ്യ എൽപിജി വിഹിതം 22 സംസ്ഥാനങ്ങൾക്കും / കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും ഇതിനകം ലഭിക്കുന്നുണ്ട്.
•1955 ലെ അവശ്യവസ്തു നിയമപ്രകാരം, പ്രകൃതിവാതക, പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിതരണം (പൈപ്പ്‌ലൈനുകൾ സ്ഥാപിക്കൽ, നിർമ്മാണം, പ്രവർത്തനം, വിപുലീകരണം എന്നിവയിലൂടെയും മറ്റ് സൗകര്യങ്ങളിലൂടെയും) ഉത്തരവ് 2026, ഇന്ത്യാ ഗവൺമെൻ്റ ് 2026 മാർച്ച് 24 ലെ ഗസറ്റിൽ വിജ്ഞാപനം ചെയ്തിട്ടുണ്ട്. രാജ്യത്തുടനീളം പൈപ്പ്‌ലൈനുകൾ സ്ഥാപിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ഒരു കാര്യക്ഷമവും സമയബന്ധിതവുമായ ചട്ടക്കൂട് ഈ ഉത്തരവ് നൽകുന്നു .അനുമതി, ഭൂമിലഭ്യത എന്നിവയിലേക്കുള്ള കാലതാമസം പരിഹരിക്കുന്നതിനും, ജനവാസ മേഖലകളിലുൾപ്പെടെ പ്രകൃതിവാതക അടിസ്ഥാന സൗകര്യങ്ങളുടെ വേഗത്തിലുള്ള വികസനം സാധ്യമാക്കുന്നതിനും ഇത് സഹായിക്കുന്നു. ഇത് PNG ശൃംഖലയുടെ വളർച്ച ത്വരിതപ്പെടുത്തുകയും, എല്ലായിടത്തും കണക്റ്റിവിറ്റി വർദ്ധിപ്പിക്കുകയും, ശുദ്ധമായ ഇന്ധനങ്ങളിലേക്കുള്ള പരിവർത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യും. കൂടാതെ അതുവഴി ഊർജ്ജ സുരക്ഷയെ ശക്തിപ്പെടുത്തുകയും ഇന്ത്യയുടെ വാതക അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
•ഡി-പിഎൻജി കണക്ഷനുകൾ വേഗത്തിലാക്കാൻ സിജിഡി സ്ഥാപനങ്ങൾക്ക് പിഎൻജിആർബി നിർദ്ദേശം നൽകി.PNG വിപുലീകരണത്തിൻ്റെ ആക്കം നിലനിർത്താൻ ദേശീയ പിഎൻജി യജ്ഞം 2.0,PNGRB 2026 ജൂൺ 30 വരെ നീട്ടി.
· കൂടുതൽ ശുദ്ധവും കൂടുതൽ സുരക്ഷിതവും സ്വാശ്രയവുമായ ഊർജ്ജ ഭാവി പ്രോത്സാഹിപ്പിക്കുന്നതിനായി, ഇന്ത്യാ ഗവൺമെൻ്റ ് , സംസ്ഥാന സിബിജി കരട് മാതൃകാനയം വികസിപ്പിച്ചെടുത്തിട്ടുണ്ട്. സിബിജി വികസനത്തിനായി സംസ്ഥാനങ്ങൾക്ക് നിക്ഷേപക സൗഹൃദപരവും നിർവഹണ -അധിഷ്ഠിതവുമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കാൻ പ്രാപ്തമാക്കുന്നതിന് സമഗ്രമായ ഒരു മാർഗ്ഗനിർദ്ദേശ ചട്ടക്കൂടായി പ്രവർത്തിക്കുക എന്നതാണ് ഈ മാതൃകാ നയത്തിൻ്റെ ലക്ഷ്യം. ഇത് തിരഞ്ഞെടുക്കുന്ന സംസ്ഥാനങ്ങൾക്ക് അടുത്ത ഘട്ടത്തിൽ വാണിജ്യ എൽപിജിയുടെ അധിക വിഹിതം നൽകുന്നതിന് മുൻഗണന നൽകും.
•25.05.2026 ലെ ഇന്ത്യാ ഗവൺമെൻ്റ ് ഗസറ്റ് വിജ്ഞാപന പ്രകാരം, PNG കണക്ഷനുകളുള്ള LPG ഉപഭോക്താക്കൾക്ക് ഇനിപ്പറയുന്ന അവസരം ഉണ്ടായിരിക്കും:
•PNG കണക്ഷൻ ലഭിച്ച് 30 ദിവസത്തിനുള്ളിൽ LPG കണക്ഷൻ അവസാനിപ്പിക്കുന്നതിന് ഉപഭോക്താക്കൾക്ക് അപേക്ഷിക്കാം; •അല്ലെങ്കിൽ
PNG ഇതര പ്രദേശത്ത് ഭാവിയിൽ LPG കണക്ഷൻ പുനഃസ്ഥാപിക്കുന്നതിനായി ഉപഭോക്താക്കൾക്ക് ഒരു കൈമാറ്റ വൗച്ചർ ലഭിക്കും.
•2026 മാർച്ച് മുതൽ ഏകദേശം 8.3 ലക്ഷം PNG കണക്ഷനുകൾ നൽകുകയും 2.91 ലക്ഷം അധിക കണക്ഷനുകൾക്കായി അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.ഇതോടെ ആകെ കണക്ഷനുകളുടെ എണ്ണം 11.21 ലക്ഷം ആയി . കൂടാതെ, ഏകദേശം 8.53 ലക്ഷം ഉപഭോക്താക്കൾ പുതിയ കണക്ഷനുകൾക്കായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
28.05.2026 വരെ, ഏകദേശം 60,400 PNG ഉപഭോക്താക്കൾ MYPNGD.in വെബ്സൈറ്റ് വഴി അവരുടെ LPG കണക്ഷനുകൾ ഉപേക്ഷിച്ചു.
ക്രൂഡ് ഓയിൽ സ്ഥിതിയും റിഫൈനറി പ്രവർത്തനങ്ങളും
• എല്ലാ റിഫൈനറികളും ഉയർന്ന ശേഷിയിൽ പ്രവർത്തിക്കുന്നു, ആവശ്യമായ ക്രൂഡ് ഓയിൽ ശേഖരം നിലവിലുണ്ട്. കൂടാതെ, പെട്രോൾ, ഡീസൽ എന്നിവയുടെ മതിയായ ശേഖരവും രാജ്യം നിലനിർത്തുന്നുണ്ട്.
• ആഭ്യന്തര ഉപഭോഗത്തെ പിന്തുണയ്ക്കുന്നതിനായി റിഫൈനറികളിൽ നിന്നുള്ള എൽപിജി ഉത്പാദനം പ്രതിദിനം ഏകദേശം 52 ടിഎംടി ആയി വർദ്ധിപ്പിച്ചു.
• ആഭ്യന്തര വിപണിയിൽ പെട്രോകെമിക്കൽ ഫീഡ്‌സ്റ്റോക്ക് ലഭ്യത ഉറപ്പാക്കുന്നതിനായി ഒരു അന്തർ-മന്ത്രാലയതല ജോയിൻ്റ് വർക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്. ഇതിൻ്റെ തുടർച്ചയായി, സെൻ്റർ ഫോർ ഹൈ ടെക്നോളജി നിശ്ചയിക്കുന്നതനുസരിച്ച്, നിർണ്ണായക മേഖലകൾക്കായി നിശ്ചിത അളവിൽ C3, C4 സ്ട്രീമുകൾ ലഭ്യമാക്കാൻ പെട്രോകെമിക്കൽ കോംപ്ലക്സുകൾ ഉൾപ്പെടെയുള്ള എണ്ണ ശുദ്ധീകരണ കമ്പനികൾക്ക് 2026 ഏപ്രിൽ ഒന്നിലെ ഉത്തരവിലൂടെ ഇന്ത്യാ ഗവൺമെൻ്റ് അനുമതി നല്കി.
• ഫാർമസ്യൂട്ടിക്കൽസ് വകുപ്പ്, കെമിക്കൽസ് ആൻഡ് പെട്രോ കെമിക്കൽസ് വകുപ്പ് (DCPC), വ്യവസായ- ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (DPIIT) എന്നിവയിൽ നിന്ന് ലഭിച്ച അഭ്യർത്ഥനകളുടെ അടിസ്ഥാനത്തിൽ, ഫാർമ-കെമിക്കൽ- പെയ്ൻ്റ് മേഖലയിലെ കമ്പനികൾക്കായി എൽപിജി പൂളിൽ നിന്ന് പ്രതിദിനം 1120 മെട്രിക് ടൺ സി3-സി4 മോളിക്യൂളുകൾ നല്കുന്നതിനുള്ള വ്യവസ്ഥ ഏർപ്പെടുത്തിയിട്ടുണ്ട്.
• 2026 മെയ് ഒന്ന് മുതൽ മുംബൈ, കൊച്ചി, വിശാഖപട്ടണം, ചെന്നൈ, മഥുര, ഗുജറാത്ത് റിഫൈനറികളിൽ നിന്നായി 13,870 മെട്രിക് ടണ്ണിലധികം സി3-സി4 മോളിക്യൂളുകളും (പ്രൊപ്പിലീനും ബ്യൂട്ടിലീനും ഉൾപ്പെടെ) 5380 മെട്രിക് ടണ്ണിലധികം ബ്യൂട്ടൈൽ അക്രിലേറ്റും കെമിക്കൽ, ഫാർമ, പെയിൻ്റ് വ്യവസായ വ്യവസായ മേഖലകൾക്കായി വിറ്റഴിച്ചിട്ടുണ്ട്.
ചില്ലറ ഇന്ധന ലഭ്യതയും വില നിയന്ത്രണ നടപടികളും
• രാജ്യത്തുടനീളമുള്ള എല്ലാ ചില്ലറ വില്പനശാലകളും സാധാരണ നിലയിൽ പ്രവർത്തിക്കുന്നു.
• മിഡിൽ ഈസ്റ്റ് പ്രതിസന്ധി അസംസ്‌കൃത എണ്ണയുടെ വിലയിൽ അസാധാരണമായ വർദ്ധനയ്ക്ക് കാരണമായിട്ടുണ്ട്. എന്നിരുന്നാലും, ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി, ഇന്ത്യാ ഗവൺമെൻ്റ് പെട്രോളിൻ്റേയും ഡീസലിൻ്റേയും എക്സൈസ് തീരുവ ലിറ്ററിന് 10 രൂപ വീതം കുറച്ചു.
• ചില പ്രദേശങ്ങളിലെ ചില്ലറ വില്പന ശാലകളിൽ അസാധാരണമാംവിധം ഉയർന്ന വില്പനയും തിരക്കും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. രാജ്യത്തെ എല്ലാ പെട്രോൾ പമ്പുകളിലും പെട്രോളിൻ്റേയും ഡീസലിൻ്റേയും മതിയായ സ്റ്റോക്ക് ലഭ്യമാണെന്ന് അറിയിച്ചിട്ടുണ്ട്.
• 150-ലധികം ജില്ലകളിൽ പെട്രോൾ, ഡീസൽ വില്പന 30 ശതമാനത്തിലധികം വർദ്ധിച്ചിട്ടുണ്ട്.
• സ്വകാര്യ എണ്ണ വിപണന കമ്പനികളുടെ വില്പനയിലും (-38 ശതമാനം), പൊതുമേഖലാ എണ്ണ കമ്പനികളുടെ മൊത്ത വില്പനയിലും (-29 ശതമാനം) ഇടിവുണ്ടായിട്ടുണ്ട്. ഈ ഇടിവ് മൂലം ഉണ്ടായ അധിക ഇന്ധന ആവശ്യകത ഇപ്പോൾ പൊതുമേഖലാ എണ്ണ കമ്പനികളുടെ ചില്ലറ വില്പന കേന്ദ്രങ്ങളിലേക്കാണ് എത്തിച്ചേർന്നിരിക്കുന്നത്.
• അവശ്യ വസ്തു നിയമത്തിലേയും അതിന് കീഴിൽ പുറപ്പെടുവിച്ചിട്ടുള്ള നിയന്ത്രണ ഉത്തരവുകളിലേയും പ്രസക്തമായ വ്യവസ്ഥകൾ അനുസരിച്ച്, ചില്ലറ ഉപഭോക്താക്കൾക്കായി നീക്കിവെച്ചിട്ടുള്ള ഇന്ധനം അനധികൃതമായി കൈവശപ്പെടുത്തുന്ന പൂഴ്ത്തിവെയ്പ്പുകാർക്കും വലിയ തോതിൽ ഇന്ധനം വാങ്ങുന്നവർക്കുമെതിരെയും, കൂടാതെ കരിഞ്ചന്ത വില്പന, അനധികൃതമായ സംഭരണം, പെട്രോളിയം ഉൽപ്പന്നങ്ങൾ വകമാറ്റി ഉപയോഗിക്കൽ എന്നിവയ്‌ക്കെതിരെയും കർശന നടപടിയെടുക്കാനും ഇതിനായി പ്രത്യേക സ്ക്വാഡുകൾ രൂപീകരിക്കാനും സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും അഭ്യർത്ഥിച്ചിട്ടുണ്ട്.
• അംഗീകൃത സംഭരണ മാർഗ്ഗങ്ങളിലൂടെ മാത്രം ഡീസൽ വാങ്ങാൻ അംഗങ്ങൾക്ക് നിർദ്ദേശം നല്കണമെന്ന് വ്യവസായ അസോസിയേഷനുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സമുദ്ര സുരക്ഷയും ഷിപ്പിംഗ് പ്രവർത്തനങ്ങളും
പേർഷ്യൻ ഗൾഫിലെ നിലവിലെ സമുദ്രസാഹചര്യങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ തുറമുഖ, ഷിപ്പിംഗ്, ജലപാതാ മന്ത്രാലയം പങ്കുവെച്ചു. ഈ മേഖലയിലെ ഇന്ത്യൻ കപ്പലുകളുടേയും അതിലെ ജീവനക്കാരുടേയും സുരക്ഷയും ക്ഷേമവും സംരക്ഷണവും ഉറപ്പാക്കാൻ സ്വീകരിച്ചുവരുന്ന നടപടികൾ മന്ത്രാലയം വിശദീകരിച്ചു. അതിൽ വ്യക്തമാക്കിയ കാര്യങ്ങൾ താഴെ പറയുന്നവയാണ്:
• കപ്പലുകളെക്കുറിച്ചുള്ള വിവരങ്ങൾ: എച്ച്പിസിഎൽ ചാർട്ടർ ചെയ്തതും, മാർഷൽ ഐലൻഡ്‌സിൻ്റെ പതാകയേന്തിയതുമായ നിസോസ് കെറോസ് എന്ന ക്രൂഡ് ഓയിൽ ടാങ്കർ 2026 മെയ് 25/26 തീയതികളിൽ ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി കടന്നു. ഇന്ത്യയിലേക്ക് ഏകദേശം 2,70,000 മെട്രിക് ടൺ ക്രൂഡ് ഓയിലുമായിവരുന്ന ഈ കപ്പലിൽ 25 വിദേശ ജീവനക്കാരുണ്ട്, ഇന്ത്യൻ നാവികർ ആരും തന്നെ ഇതിലില്ല. കപ്പൽ 2026 ജൂൺ മൂന്നിന് വിശാഖപട്ടണത്ത് എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു.
• നാവികരുടെ ക്ഷേമവും തടസ്സമില്ലാത്ത സമുദ്ര പ്രവർത്തനങ്ങളും ഉറപ്പാക്കുന്നതിന് തുറമുഖ, ഷിപ്പിംഗ്, ജലപാതാ മന്ത്രാലയം വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ മിഷനുകൾ, സമുദ്രമേഖലയിലെ മറ്റ് പങ്കാളികൾ എന്നിവരുമായി നിരന്തരം ഏകോപനം നടത്തിവരുന്നു.
• ഈ മേഖലയിലുള്ള എല്ലാ ഇന്ത്യൻ നാവികരും സുരക്ഷിതരാണ്. കഴിഞ്ഞ 96 മണിക്കൂറിനിടെ ഇന്ത്യൻ പതാകവാഹക കപ്പലുകളോ ഇന്ത്യൻ ജീവനക്കാരുള്ള വിദേശ കപ്പലുകളോ ഉള്‍പ്പെട്ട അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
• ഡിജി ഷിപ്പിംഗ് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചതു മുതൽ ഇതുവരെ 10,841 കോളുകളും 24,098-ലധികം ഇമെയിലുകളും കൈകാര്യം ചെയ്തു. കഴിഞ്ഞ 96 മണിക്കൂറിനിടെ നാവികരിൽ നിന്നും അവരുടെ കുടുംബാംഗങ്ങളിൽ നിന്നും സമുദ്രമേഖലയിലെ പങ്കാളികളിൽ നിന്നുമായി ആകെ 509 കോളുകളും 1,332 ഇമെയിലുകളും ലഭിച്ചു.
• ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് (ഡിജി ഷിപ്പിംഗ്) മുഖേന ഇതുവരെ 3,422-ലധികം ഇന്ത്യൻ നാവികരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ മന്ത്രാലയം സൗകര്യമൊരുക്കിയിട്ടുണ്ട്. കഴിഞ്ഞ 96 മണിക്കൂറിനിടെ ഗൾഫ് മേഖലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി നാട്ടിലെത്തിച്ച 47 പേരും ഇതിൽ ഉൾപ്പെടുന്നു.
• ഇന്ത്യയിലുടനീളമുള്ള തുറമുഖ പ്രവർത്തനങ്ങൾ സാധാരണ നിലയിലാണ്, തുറമുഖങ്ങളിൽ തിരക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല.
മേഖലയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ
ഗൾഫ്, പശ്ചിമേഷ്യൻ മേഖലകളിലെ സംഭവവികാസങ്ങൾ വിദേശകാര്യ മന്ത്രാലയം നിരന്തരം നിരീക്ഷിച്ചുവരികയാണ്. ഈ മേഖലയിലെ ഇന്ത്യൻ സമൂഹത്തിൻ്റെ സുരക്ഷയും സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്നതിൽ മന്ത്രാലയം പ്രത്യേക ഊന്നൽ നല്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് വ്യക്തമാക്കിയ കാര്യങ്ങൾ താഴെ പറയുന്നവയാണ്:
• വിവരങ്ങൾ പങ്കുവെയ്ക്കുന്നതിനും പ്രവർത്തനങ്ങൾ കൂടുതൽ ഏകോപിപ്പിക്കുന്നതിനുമായി വിദേശകാര്യ മന്ത്രാലയം സംസ്ഥാന ഗവൺമെൻ്റുകളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്.
• സമയബന്ധിതമായ സഹായം ലഭ്യമാക്കുന്നതിനായി ഇന്ത്യൻ എംബസികളും കോൺസുലേറ്റുകളും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈനുകൾ പ്രവർത്തിപ്പിക്കുകയും ഇന്ത്യൻ പൗരന്മാരെ സഹായിക്കുകയും ചെയ്യുന്നു. അവർ അവിടുത്തെ പ്രാദേശിക അധികാരികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്.
• മേഖലയിലുടനീളമുള്ള ഇന്ത്യൻ മിഷനുകളും പോസ്റ്റുകളും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈനുകൾ പ്രവർത്തിപ്പിക്കുകയും ഇന്ത്യൻ പൗരന്മാരെ സഹായിക്കുകയും ചെയ്യുന്നു. അവർ അവിടുത്തെ പ്രാദേശിക അധികാരികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്.
• പ്രാദേശിക ഗവൺമെൻ്റുകളുടെ മാർഗ്ഗനിർദ്ദേശങ്ങൾ, വിമാന സർവീസുകൾ, യാത്രാ സാഹചര്യങ്ങൾ, കോൺസുലാർ സേവനങ്ങൾ, ഇന്ത്യൻ സമൂഹത്തെ പിന്തുണയ്ക്കുന്നതിനായി സ്വീകരിച്ചുവരുന്ന വിവിധ ക്ഷേമ നടപടികൾ എന്നിവ സംബന്ധിച്ച പുതുക്കിയ അറിയിപ്പുകളും നിർദ്ദേശങ്ങളും കൃത്യമായ ഇടവേളകളിൽ പുറപ്പെടുവിക്കുന്നുണ്ട്.
• മേഖലയിലുള്ള പ്രവാസി സമൂഹവുമായി ഇന്ത്യൻ മിഷനുകൾ സജീവമായി ബന്ധപ്പെടുന്നുണ്ട്. പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി വിവിധ ഇന്ത്യൻ അസോസിയേഷനുകൾ, സംഘടനകൾ, പ്രൊഫഷണൽ ഗ്രൂപ്പുകൾ, ഇന്ത്യൻ കമ്പനികൾ എന്നിവരുമായി അവർ നിരന്തരം സമ്പർക്കം പുലർത്തുന്നു.
• ഈ മേഖലയിലുള്ള ഇന്ത്യൻ നാവികരുടെ ക്ഷേമത്തിന് ഗവൺമെൻ്റ് ഉയർന്ന മുൻഗണനയാണ് നല്കുന്നത്. പ്രാദേശിക അധികാരികളുമായും ഏജൻസികളുമായുള്ള ഏകോപനം, കോൺസുലാർ സഹായം, ഇന്ത്യയിലേക്ക് മടങ്ങാനുള്ള അപേക്ഷകൾ സുഗമമാക്കൽ എന്നിവയുൾപ്പെടെയുള്ള എല്ലാ പിന്തുണയും ഇന്ത്യൻ മിഷനുകൾ മേഖലയിലെ കപ്പലുകളിലുള്ള ഇന്ത്യൻ ജീവനക്കാർക്ക് നല്കിവരുന്നു.
• മേഖലയിൽ നിന്ന് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് കൂടുതൽ വിമാനങ്ങൾ സർവീസ് നടത്തുന്നതോടെ മൊത്തത്തിലുള്ള വിമാനയാത്രാ സാഹചര്യം മെച്ചപ്പെട്ടുവരികയാണ്.
• യുഎഇ വ്യോമപാത തുറന്നിട്ടുണ്ട്. ഇന്ത്യൻ, യുഎഇ വിമാനക്കമ്പനികൾ യുഎഇയിൽ നിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് സർവീസുകൾ നടത്തുന്നുണ്ട്.
• സൗദി അറേബ്യയിലേയും ഒമാനിലേയും വിവിധ വിമാനത്താവളങ്ങളിൽ നിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ തുടരുന്നു.
• ഖത്തർ വ്യോമപാത ഭാഗികമായി തുറന്ന സാഹചര്യത്തിൽ എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, ഖത്തർ എയർവേസ് എന്നിവ ഖത്തറിൽ നിന്ന് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് സർവീസുകൾ നടത്തുന്നുണ്ട്.
• കുവൈറ്റ് വ്യോമപാത തുറന്നിട്ടുണ്ട്. ജസീറ എയർവേയ്‌സും കുവൈറ്റ് എയർവേയ്‌സും കുവൈറ്റിൽ നിന്ന് ഇന്ത്യയിലേക്ക് വിമാന സർവീസുകൾ നടത്തുന്നുണ്ട്. ഇന്ത്യൻ വിമാനക്കമ്പനികളും കുവൈറ്റിൽ നിന്ന് ഇന്ത്യയിലേക്കുള്ള സർവീസുകൾ ഉടൻ പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
• ബഹ്‌റൈൻ വ്യോമപാത തുറന്നിട്ടുണ്ട്. എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, ഗൾഫ് എയർ എന്നിവ ബഹ്‌റൈനിൽ നിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് സർവീസുകൾ നടത്തുന്നുണ്ട്.
• ഇറാഖ് വ്യോമപാത തുറന്നിട്ടുണ്ടെങ്കിലും ഈ മേഖലയിലെ പരിമിതമായ നഗരങ്ങളിലേക്ക് മാത്രമാണ് നിലവിൽ വിമാന സർവീസുകളുള്ളത്. ഇത് ഇന്ത്യയിലേക്കുള്ള തുടർ യാത്രയ്ക്കായി പ്രയോജനപ്പെടുത്താവുന്നതാണ്.
• ഇറാൻ വ്യോമപാത ഭാഗികമായി തുറന്നിട്ടുണ്ട്. ഇന്ത്യൻ പൗരന്മാർ ഇറാനിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് മന്ത്രാലയം നിർദ്ദേശിക്കുന്നു. നിലവിൽ അവിടെയുള്ളവർ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ രാജ്യം വിടാനും ആവശ്യപ്പെട്ടിട്ടുണ്ട്. ടെഹ്‌റാനിലെ ഇന്ത്യൻ എംബസി ഇതുവരെ 2,557 ഇന്ത്യൻ പൗരന്മാരെ കരമാർഗ്ഗം ഇറാനിൽ നിന്ന് സുരക്ഷിതമായി പുറത്തുകടക്കാൻ സഹായിച്ചു.
• ഇസ്രായേൽ വ്യോമപാത തുറന്നിരിക്കുകയാണ്. മേഖലയിലെ വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പരിമിതമായ രീതിയിൽ വിമാന സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്. ഇന്ത്യയിലേക്കുള്ള തുടർയാത്രയ്ക്കായി ഇത് ഉപയോഗിക്കാവുന്നതാണ്.
******
( റിലീസ് ഐ.ഡി: 2266879)
സന്ദര്‍ശക കൗണ്ടര്‍ : 6