ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

ദോൽ യാത്രയുടെയും ദോല പൂർണിമയുടെയും അവസരത്തിൽ കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ പശ്ചിമ ബംഗാൾ, ഒഡീഷ, അസം എന്നിവിടങ്ങളിലെ ജനങ്ങൾക്ക് ആശംസകൾ നേർന്നു

"ഭക്തിയുടെയും വർണ്ണങ്ങളുടെയും ഉത്സവം ഏവരുടെയും ജീവിതത്തിൽ ആരോഗ്യവും സന്തോഷവും ഐശ്വര്യവും നിറയ്ക്കട്ടെ."

प्रविष्टि तिथि: 03 MAR 2026 12:33PM by PIB Thiruvananthpuram

ദോൽ യാത്രയുടെയും ദോല പൂർണിമയുടെയും പുണ്യ അവസരത്തിൽ കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി  അമിത് ഷാ പശ്ചിമ ബംഗാൾ, ഒഡീഷ, അസം എന്നിവിടങ്ങളിലെ ജനങ്ങൾക്ക് ആശംസകൾ നേർന്നു.

 

"ദോൽ യാത്രയുടെ വേളയിൽ പശ്ചിമ ബംഗാളിലെ എന്റെ സഹോദരീസഹോദരന്മാർക്ക് ആശംസകൾ നേരുന്നു. ഈ ഉത്സവത്തിന്റെ മഹത്വം നമ്മുടെ വേരുകളും  സംസ്കാരവും  പൈതൃകവുമായുമുള്ള ബന്ധത്തെ കൂടുതൽ ദൃഢമാക്കട്ടെ; ഏവരുടെയും ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും നിറയ്ക്കട്ടെ."

"ദോല പൂർണിമയിൽ ഒഡീഷയിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ ആശംസകൾ. ഭഗവാൻ ശ്രീകൃഷ്ണനുമായുള്ള ഈ സന്തോഷകരമായ ഒത്തുചേരലിന്റെ ഉത്സവം എല്ലാവർക്കും ആനന്ദവും ഭാഗ്യവും നൽകി അനുഗ്രഹിക്കട്ടെ."


"ദോൽ യാത്രയുടെ പവിത്രമായ വേളയിൽ അസമിലെ  സഹോദരീസഹോദരന്മാർക്ക് ആശംസകൾ. ഭക്തിയുടെയും വർണ്ണങ്ങളുടെയും  ഉത്സവം ഏവരുടെയും ജീവിതത്തിൽ  ആരോഗ്യവും സന്തോഷവും ഐശ്വര്യവും കൊണ്ടുവരട്ടെ." ശ്രീ അമിത്ഷാ 'എക്സിൽ'കുറിച്ചു. 

****


(रिलीज़ आईडी: 2235093) आगंतुक पटल : 36
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Assamese , Bengali , Bengali-TR , Punjabi , Gujarati , Odia , Tamil , Telugu , Kannada