ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

10,000 കോടി രൂപയുടെ പ്രത്യേക ചെറുകിട ഇടത്തരം സംരംഭക വളർച്ചാ ഫണ്ട് പ്രഖ്യാപിച്ച് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ

ഭാവിയിലേക്ക് സംരംഭക ചാമ്പ്യന്മാരെ സൃഷ്ടിക്കുന്നതും നിശ്ചിത മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി സംരംഭക പ്രോത്സാഹനവും ലക്ഷ്യം

प्रविष्टि तिथि: 01 FEB 2026 1:00PM by PIB Thiruvananthpuram

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ അവ്യക്തതയേക്കാൾ പ്രവർത്തനത്തിനും പ്രസംഗങ്ങളെക്കാൾ പരിഷ്കരണങ്ങൾക്കും ജനപ്രീതിയേക്കാൾ ജനങ്ങൾക്കുമാണ് മുൻഗണന നൽകുന്നതെന്ന് ധനകാര്യ മന്ത്രി നിർമല സീതാരാമൻ പറഞ്ഞു. സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുന്നതിനായി എം.എസ്.എം.ഇ മേഖലയെ ശക്തിപ്പെടുത്താൻ താഴെ പറയുന്ന മൂന്ന് കാര്യങ്ങളാണ് ബജറ്റിൽ നിർദ്ദേശിച്ചിരിക്കുന്നത്:

ഭാവിയിലെ മികച്ച സംരംഭങ്ങളെ വളർത്തിയെടുക്കാൻ 10,000 കോടി രൂപയുടെ പ്രത്യേക SME ഗ്രോത്ത് ഫണ്ട് രൂപീകരിച്ചു.

2021-ൽ ആരംഭിച്ച സെൽഫ് റിലയൻ്റ്  ഇന്ത്യ ഫണ്ടിലേക്ക് 2,000 കോടി രൂപ കൂടി അധികമായി അനുവദിച്ചു. ഇത് ചെറുകിട സംരംഭങ്ങൾക്ക് മൂലധനം ഉറപ്പാക്കാൻ സഹായിക്കും.

എം.എസ്.എം.ഇകൾക്ക് പണലഭ്യത ഉറപ്പാക്കുന്നതിനായി TReDS പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെട്ട് താഴെ പറയുന്ന നാല് പ്രധാന നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചു:

എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും (CPSEs) എം.എസ്.എം.ഇകളിൽ നിന്നുള്ള വാങ്ങൽ TReDS വഴി സെറ്റിൽ ചെയ്യുന്നത് നിർബന്ധമാക്കും. TReDS പ്ലാറ്റ്‌ഫോമിലെ ഇൻവോയ്‌സ് ഡിസ്കൗണ്ടിംഗിനായി CGTMSE വഴി ക്രെഡിറ്റ് ഗ്യാരൻ്റി ഉറപ്പാക്കും.

സർക്കാർ പർച്ചേസുകളെക്കുറിച്ചുള്ള വിവരങ്ങൾ ധനകാര്യ സ്ഥാപനങ്ങൾക്ക് ലഭ്യമാക്കാൻ GeM പോർട്ടലിനെ TReDS-മായി ബന്ധിപ്പിക്കും. ഇതിലൂടെ കുറഞ്ഞ പലിശയിൽ വേഗത്തിൽ വായ്പ ലഭ്യമാകും.

TReDS കുടിശ്ശികകളെ അസറ്റ് ബാക്ക്ഡ് സെക്യൂരിറ്റികളായി മാറ്റുന്നതിലൂടെ സെക്കൻഡറി മാർക്കറ്റ് വികസിപ്പിക്കും.

ടയർ-2, ടയർ-3 നഗരങ്ങളിൽ എം.എസ്.എം.ഇകളെ നിയമപരമായ നിബന്ധനകൾ പാലിക്കാൻ സഹായിക്കുന്നതിനായി 'കോർപ്പറേറ്റ് മിത്ര' എന്ന പേരിൽ ഒരു പാരാ-പ്രൊഫഷണൽ വിഭാഗത്തെ സൃഷ്ടിക്കും. ഇതിനായി ICAI, ICSI, ICMAI തുടങ്ങിയ പ്രൊഫഷണൽ സ്ഥാപനങ്ങൾ വഴി ഹ്രസ്വകാല കോഴ്സുകൾ നടത്തും.

 

***


(रिलीज़ आईडी: 2221539) आगंतुक पटल : 19
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Punjabi , Gujarati , Tamil , Telugu , Kannada