ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

LVM3-M6 വിക്ഷേപണത്തിന്റെ വിജയത്തിൽ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഐ.എസ്.ആർ.ഒ സംഘത്തെ അഭിനന്ദിച്ചു.

प्रविष्टि तिथि: 24 DEC 2025 12:22PM by PIB Thiruvananthpuram
ഇന്ത്യയെ ബഹിരാകാശ സാങ്കേതികവിദ്യയുടെ ആഗോള ലക്ഷ്യസ്ഥാനമാക്കുക എന്ന ശ്രീ മോദിയുടെ കാഴ്ചപ്പാട് പൂർത്തീകരിക്കപ്പെടുന്നു.
 
LVM3-M6 - വിക്ഷേപണ വിജയത്തിൽ കേന്ദ്ര ആഭ്യന്തര,സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഐ.എസ്.ആർ.ഒ സംഘത്തെ അഭിനന്ദിച്ചു. ഇന്ത്യയുടെ ബഹിരാകാശ വൈദഗ്ധ്യത്തെ വാണിജ്യ വിജയമാക്കി മാറ്റുന്നതിൽ നമ്മുടെ ശാസ്ത്രജ്ഞരുടെ കഴിവ് ഇത് പ്രകടമാക്കുന്നതായി അദ്ദേഹം പറഞ്ഞു.
 
 “LVM3-M6 വിക്ഷേപണത്തിന്റെ വിജയത്തിൽ ഐ.എസ്.ആർ.ഒ യ്ക്ക് അഭിനന്ദനങ്ങൾ. ലോകമെമ്പാടും മെച്ചപ്പെട്ട ആശയവിനിമയം നൽകുന്നതിനായി ഇന്ന് വിക്ഷേപിക്കപ്പെട്ട യുഎസ് ബഹിരാകാശ പേടകമായ ബ്ലൂബേർഡ് ബ്ലോക്ക്-2, ഇന്ത്യയുടെ ബഹിരാകാശ വൈദഗ്ധ്യത്തെ വാണിജ്യ വിജയമാക്കി മാറ്റുന്നതിൽ നമ്മുടെ ശാസ്ത്രജ്ഞരുടെ കഴിവ് പ്രകടമാക്കുന്നു. ഇന്ത്യയെ ബഹിരാകാശ സാങ്കേതികവിദ്യയുടെ ആഗോള ലക്ഷ്യസ്ഥാനമാക്കുക എന്ന മോദിജിയുടെ ദർശനം നിറവേറ്റുന്നു.”
 
 കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ എക്സിൽ കുറിച്ചു.

***

(रिलीज़ आईडी: 2208114) आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें: Kannada , English , Urdu , Marathi , हिन्दी , Bengali , Assamese , Manipuri , Punjabi , Gujarati , Tamil , Telugu