പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യയുടെ സാംസ്കാരിക വൈഭവത്തിന്റെയും വടക്കുകിഴക്കൻ മേഖലയുടെ വർദ്ധിച്ചുവരുന്ന ആത്മവിശ്വാസത്തിന്റെയും ആഘോഷമായി ഹോൺബിൽ മേളയെ പ്രകീർത്തിക്കുന്ന ലേഖനം പങ്കിട്ട് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
14 DEC 2025 11:32AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് നാഗാലാൻഡിന്റെ ഹോൺബിൽ മേളയുടെ ഊർജ്ജസ്വലതയെ പ്രകീർത്തിച്ചു. ഇന്ത്യയുടെ സാംസ്കാരിക സമ്പന്നതയുടെയും ഗോത്ര പൈതൃകത്തിന്റെ ആവേശത്തിന്റെയും കരുത്തുറ്റ പ്രതിഫലനമാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
വടക്കുകിഴക്കൻ മേഖല ഇന്ന് ആത്മവിശ്വാസമുള്ള നവ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. നാഗാലാൻഡിന്റെ അതുല്യമായ സാംസ്കാരിക സ്വത്വത്തെ പ്രശംസിച്ച്, സംസ്ഥാനം കേവലം ഒരുത്സവത്തിന് ആതിഥേയത്വം വഹിക്കുക മാത്രമല്ല ചെയ്യുന്നതെന്നും, സാംസ്‌കാരിക ആഘോഷം തന്നെ ഉൾക്കൊള്ളുന്നതായും ‘ഉത്സവങ്ങളുടെ നാട്' എന്ന അഭിമാനകരമായ വിശേഷണത്തെ അന്വർത്ഥമാക്കുന്നതായും ശ്രീ മോദി അഭിപ്രായപ്പെട്ടു.
കേന്ദ്രമന്ത്രി ശ്രീ ജ്യോതിരാദിത്യ എം സിന്ധ്യയുടെ എക്സ് പോസ്റ്റിന് മറുപടിയായി ശ്രീ മോദി കുറിച്ചതിങ്ങനെ:
“ഈ ആകർഷകമായ ലേഖനത്തിൽ, നാഗാലാൻഡിന്റെ ഹോൺബിൽ മേളയെ മാനവിക ഊർജസ്വലതയുടെ കലാരൂപമായും പുരാതനവും സമകാലികവുമായ ആഘോഷങ്ങളുടെ സമ്പൂർണ്ണ സംയോജനമായും കേന്ദ്രമന്ത്രി ശ്രീ @JM_Sindia വിശേഷിപ്പിക്കുന്നു. വടക്കുകിഴക്കൻ മേഖലയ്ക്ക് അഭിവൃദ്ധി ഉണ്ടാകുമ്പോൾ മാത്രമേ നമ്മുടെ രാജ്യത്തിന് അഭിവൃദ്ധി ഉണ്ടാകൂ എന്ന് അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കുന്നു.
വടക്കുകിഴക്കൻ മേഖലയെ നവീനവും ആത്മവിശ്വാസമുള്ളതുമായ ഇന്ത്യയുടെ മുഖമായി ഉയർത്തിക്കാട്ടി, നാഗാലാൻഡ് കേവലം ഈ ഉത്സവം ആഘോഷിക്കുക മാത്രമല്ല ചെയ്യുന്നത്; അത് സാംസ്കാരിക വൈഭവത്തെ ഉൾക്കൊള്ളുന്നതായും ‘ഉത്സവങ്ങളുടെ നാട്' എന്ന വിളിപ്പേരിനെ അന്വർത്ഥമാക്കുന്നതായും മന്ത്രി ചൂണ്ടിക്കാട്ടുന്നു."
***
SK
( റിലീസ് ഐ.ഡി: 2203672)
സന്ദര്‍ശക കൗണ്ടര്‍ : 38
ഈ റിലീസ് വായിക്കുക:
Assamese
,
Assamese
,
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Bengali-TR
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada